അഹ്ലുസ്സുന്ന-AHLU SUNNA

അഹ്ലുസ്സുന്ന വൽ ജമാഅ 1


ഇസ്ലാം   മതത്തിന്റെ ശരിയായ രൂപമാണ്🔰 അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ⬇

പ്രവാചക  ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയുമവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ കൊണ്ടുദ്ദേശിക്കുന്നത്.⬇തിരു നബി صلى الله عليه وسلم യുടെ ഹദീസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്.സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.⬇യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീസ് തന്നെ മതി.⬇അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന്‌ ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച താബിഉ‌കളും അവരിൽ നിന്ന് ദീൻ പഠിച്ച തബഉത്താബി‌ഉകളും അവരെ തുടർന്ന് മു‌അ്മിനീങ്ങൾ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിമീങ്ങളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.⬇വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദികൾ കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മു‌അ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്. 1400 ൽ‌പരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്‌വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മു‌അ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബി‌ഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.⬇ഇങ്ങനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകുംഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാംവിശുദ്ധ ഖുർ‌ആനിൽ അല്ലാഹു പറയുന്നു.وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115⬇“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”⬇ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ.മറ്റൊരു ആയത്ത് കാണുക.⬇وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ (9:100⬇മുഹാജിറുകളിലും അൻ‌സാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്കർഹർ എന്ന്’ഇനി ഒരു ഹദീസും കൂടി കാണുക.⬇سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്‌ലാമിന്റെ ശരിയായ രൂപം നാളിത് വരെ മു‌അ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..  




അഹ്ലുസ്സുന്ന വൽ ജമാഅ 2


വിജ്ഞാനത്തിന്റെ സർവ്വമാന  ശാഖകളും ഉൾകൊള്ളുന്ന അത്ഭുതപൂർവ്വമായ സമാഹാരമാണ് ഖുർ‌ആൻ. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തിൽ എല്ലാ വസ്തുതകളും ഖുർ‌ആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.ഇമാം ശാഫി‌ഈ(റ) യുടെ വാക്കുകൾ കാണുക : ‘ഭൂത കാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുർ‌ആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദുൽ മക്കിയ്യ )ഇമാം സുയൂഥി (റ) വിന്റെ വാക്കുകൾ കാണുക . “ ശറ‌ഇയ്യായ എല്ലാ വ്യവസ്ഥിതികളും ഉൾകൊണ്ടതാണ് ഖുർ‌ആൻ. അവയെല്ലാം നബി(സ) ഗ്രഹിച്ചിട്ടുമുണ്ട്. സുന്നത്തുകളിലൂടെ അവ സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. നുബൂവ്വത്ത് പദവിയുള്ള ഒരാൾ ഗ്രഹിക്കുന്നവ മറ്റ് ജനങ്ങൾക്ക് ഗ്രഹിക്കാനാകാത്തത് കൊണ്ടാണിത്. (ഫതാവാ സുയൂഥി)അപ്പോൾ ഖുർ‌ആനിന്റെ വിശദീകരണം അല്ലാഹുവിൽ നിന്ന് ലഭിക്കുമ്പോഴേ പൂർണ്ണമാകൂ. അല്ലാഹു പറയുന്നത് കാണുക.ثُمَّ إِنَّ عَلَيْنَا بَيَانَهُ (75:19പിന്നീട് അതിനെ വിശദീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാ‍ാണ് (സൂറത്തുൽ ഖിയാമ 19)അല്ലാഹുവിൽ നിന്നു ലഭിക്കുന്ന വിശദീകരണം ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. അവിടെയാണ് രണ്ടാമത്തെ പ്രമാണമായ സുന്നത്തിന്റെ പ്രസക്തി. അപ്പോൾ ഖുർ‌ആനിനെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു നബി صلى الله عليه وسلم ക്ക് വിശദീകരിച്ചു കൊടുത്തത് പോലെയാണ്. അല്ലാതെ അറബി ഭാഷ മനസ്സിലാക്കിയോ പരിഭാഷ നോക്കിയോ അല്ലെന്ന് സ്പഷടമാണ്. അല്ലാഹു ഖുർ‌ആനിന്ന് നൽകിയ വിശദീകരണമാണ് തിരുസുന്നത്ത്.നബി صلى الله عليه وسلم യുടെ വാക്കുകൾ, പ്രവൃത്തികൾ, മൌനാനുവാദങ്ങൾ എന്നിവയാണ് സുന്നത്ത്. ഖുർ‌ആനിന്റെ ആധികാരക വിശദീകരണമാണ് സുന്നത്ത് ഉൾകൊള്ളുന്നത്. ഖുർ‌ആനിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സുന്നത്തിൽ നിന്ന് മനസ്സിലാക്കണം.മുസ്‌ലിം ഉമ്മത്തിൽ സംഭവിക്കാവുന്ന മുഴുവൻ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം നബി صلى الله عليه وسلم ക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വ്യക്തമായോ പൊതുവായോ അവിടന്ന് പറഞ്ഞുവെച്ചു. ഏതെങ്കിലും കാര്യത്തിൽ വ്യക്തമായ വിധി നൽകാത്തതുണ്ടെങ്കിൽ അതിനുള്ള പരിഹാരവും ഖുർ‌ആനും സുന്നത്തുമുൾകൊള്ളുന്നുണ്ട്.ചുരുക്കത്തിൽ ഇസ്‌ലാമിന്റെ സുപ്രധാന പ്രമാണം ഖുർ‌ആനും സുന്നത്തുമാണെന്ന് നാം മനസ്സിലാക്കിഇനി ഖുർ‌ആനിന്റെയും സുന്നത്തിന്റെയും ഈ അറിവുകളും രഹസ്യങ്ങളും പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം നിൽക്കുന്ന നാം എങ്ങനെ മനസ്സിലാക്കണമെന്നതാണ് പ്രധാന വിഷയം.എല്ലാ കാര്യങ്ങളും ഉൾകൊണ്ട ഖുർ‌ആനും സുന്നത്തും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായി അവയിൽ വ്യക്തമാക്കിയിട്ടില്ല. ഖുർ‌ആനിലും സുന്നത്തിലും പറഞ്ഞ വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളിൽ നിന്നും മറ്റും അവ കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെയാണ് ഇജ്‌തിഹാദിന്റെ (ഗവേഷണം) അനിവാര്യത വ്യക്തമാകുന്നത്. ഈ മഹദ് കൃത്യം നിരുപാധികം എല്ലാവർക്കും നിർവഹിക്കാനാവുന്നതല്ല. ഇജ്തിഹാദ് വഴി ഹു‌ക്മുകൾ (വിധികൾ) കണ്ടെത്തുന്നവർ ഒട്ടേറെ നിബന്ധനകൾ മേളിച്ച വ്യക്തിയായിരിക്കണം.അല്ലാഹു പറയുന്നത് കാണുക.وَإِذَا جَاءهُمْ أَمْرٌ مِّنَ الأَمْنِ أَوِ الْخَوْفِ أَذَاعُواْ بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُوْلِي الأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ وَلَوْلاَ فَضْلُ اللّهِ عَلَيْكُمْ وَرَحْمَتُهُ لاَتَّبَعْتُمُ الشَّيْطَانَ إِلاَّ قَلِيلاً (سورة النساء 83)“അവരുടെ അടുക്കൽ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാർത്ത കിട്ടിയാൽ അവരത് പറഞ്ഞ് പരത്തും. അവരത് റസൂലിലേക്കും അവരിലെ കാര്യബോധമുള്ളവരിലേക്കും എത്തിച്ച് കൊടുത്തിരുന്നെങ്കിൽ അവരിൽ നിന്ന് സൂക്ഷ്മാവസ്ഥ കണ്ടു പിടിക്കുവാൻ കഴിയുന്നവർ അതിന്റെ യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ചുരുക്കം പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിൻ‌പറ്റുമായിരുന്നു.”ഈ ആയത്തിൽ പറഞ്ഞ ‘ഉലുൽ അം‌റ്’ ന് വിവിധ അർഥങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇമാം റാസി رحمه الله പറയുന്നു."المسألة الأولى: في {أولي الأمر} قولان: أحدهما: إلى ذوي العلم والرأي منهم. (الرازي)"‘ഉലുൽ അം‌റിൽ രണ്ടഭിപ്രായങ്ങളുണ്ട് ; ഒന്ന് : അറിവും കാര്യബോധവുമുള്ളവരിലേക്ക് മടക്കുക’ ശേഷം ഇമാം റാസി തന്നെ رحمه الله പറയുന്നുوثالثها: أن العامي يجب عليه تقليد العلماء في أحكام الحوادث (تفسير الرازي)“ഈ ആയത്തിലെ മസ്‌അലകളിൽ മൂന്നാമത്തേത് : നിശ്ചയം പൊതുജനങ്ങൾക് അവർക്ക് നേരിടുന്ന പ്രശ്നങ്ങളിൽ പണ്ഡിതരെ ആശ്രയിക്കൽ നിർബന്ധമാണ് “ എന്നതാണ്മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നുوَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ(سورة الأنبياء 7)“അങ്ങേക്കുമുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരയി നിയോഗിച്ചിട്ടില്ല. അവർക്ക് നാം ദിവ്യ ബോധനം നൽകുന്നു. നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് നോക്കുക”അപ്പോള്‍ ഇവ്വിഷയകമായി അഥവാ ഖുര്‍‌ആനില്‍ നിന്നും ഹദീസില്‍ നിന്നും മസ്‌അലകള്‍ കണ്ടുപിടിക്കുന്ന വിഷയത്തില്‍ നാം പ്രഥമ പരിഗണന നല്‍‌കേണ്ടവര്‍ തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്തിനാണ്.ഇവരില്‍ നിന്നും ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗരങ്ങളായി ചരിത്രകാരന്മാരാല്‍ അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്‌തഹിദുകള്‍ രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്‌ലാം.മേല്‍‌പറഞ്ഞ ഹദീസിന്റെ കല്‍‌പന അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട താബിഉകള്‍ പൂര്‍ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്‍‌പറ്റുകയും ചെയ്തു. അങ്ങനെ പൂര്‍ണ്ണമായും സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകള്‍ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. “സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര്‍ അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തു” എന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല്‍ ഉണ്ട്.അപ്പോള്‍ ഖുര്‍‌ആനിലൂടെയും ഹദീസിലൂടെയും തന്നെ നാം മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കൂടുതല്‍ അം‌ഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടവരുമായ വിഭാഗം സ്വഹാബത്തും താബിഉകളും തബഉത്താബിഉകളുമാണെന്നാണ്. മുസ്‌ലിം ലോകം മുഴുവന്‍ അവരുടെ മിമ്പറുകളില്‍ സ്വഹാബത്തിനെയും താബിഉകളെയും അവരെ പിന്‍പറ്റിയ തബഉത്താബിഉകളേയും പ്രശംസിച്ച് കൊണ്ടേയിരിക്കുന്നു. ഇത് ലോകാവസാ‍നം വരെ തുടരുകയും ചെയ്യും.ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് തബഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും അതിന്റെ അതിര്‍വരമ്പുകള്‍ കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്‌ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന്‍ ഇനി മറ്റാര്‍ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്‍ണ്ണമായ ദീനിന്റെ യഥാര്‍ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന്‍ അല്ലാഹുവിനാ‍ല്‍ നിയുക്തനായ നബി (സ) യില്‍ നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന്‍ അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള്‍ എന്നതുകൊണ്ട് തന്നെ.ഈ പരിശീലനം ലഭിച്ചവരേക്കാള്‍ നന്നായി ദീനിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള്‍ നബിയെ (സ) പിന്‍‌പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്‍പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്‍പറ്റിയത് കൊണ്ട് തബഉത്താബിഉകളും ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യരായിക്കഴിഞ്ഞു.കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിന്‍പറ്റി പിന്‍പറ്റി തലമുറകള്‍ പിന്നോട്ടു പോകുന്തോറും നബി (صلى الله عليه وسلم ) യെ പൂര്‍ണ്ണമായി പിന്‍പറ്റണം എന്ന കല്‍പ്പന പരിപൂര്‍ണ്ണമായി നിറവേറ്റുന്നതില്‍ പാളിച്ച സം‌ഭവിക്കും എന്നു മനസ്സിലാക്കിയ പണ്ഡിതന്മാരില്‍ ശ്രേഷ്‌ഠ പണ്ഡിതന്മാരായ മുജ്‌ത്തഹിദുകള്‍ (അതായത് താബിഉ‌കളിലും തബഉത്താബിഉകളിലും ഉള്‍പ്പെട്ട മഹാ പണ്ഡിതന്മാര്‍) ദീനീചിട്ടകള്‍ രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു.നബി (صلى الله عليه وسلم) യില്‍ നിന്ന് നേരിട്ട് പരിശീലനം സിദ്ധിച്ച് , അല്ലാഹുവില്‍ നിന്ന് ഖുര്‍‌ആനിലൂടെ അം‌ഗീകാരം നേടിയ മഹാന്മാരായ സ്വഹാബത്തിന്റെ رضي الله عنهم ദീനീപ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കി ഗവേഷണബുദ്ധ്യാ അവകളെ വിശകലനം ചെയ്തും നബി (صلى الله عليه وسلم) യുടേയും സ്വഹാബത്തിന്റെയും ജീവിതം രേഖപ്പെടുത്തുകയും അവ ഗ്രന്ഥ രൂപത്തില്‍ പിന്‍‌തലമുറകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റിയ പണ്ഡിതന്മാര്‍ ഖുര്‍‌ആന്റെയും ഹദീസിന്റെയും അം‌ഗീകാരം സിദ്ധിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമാണ്.മുത്‌ലഖുല്‍ മുജ്‌തഹിദുകള്‍ (ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ശാഫി‌ഈ, ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ رحمهم الله ورحمنا معهم തുടങ്ങിയവര്‍) എല്ലാം തന്നെ നബി (صلى الله عليه وسلم) ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരും ഖുര്‍‌ആന്‍ തൃപ്തിപ്പെട്ട താബി‌ഉകളിലും തബഉത്താബിഉകളിലും ഉള്‍പ്പെടുന്നവരുമാണ്. ഈ കാലഘട്ടങ്ങളെക്കുറിച്ചാണ് നബി (صلى الله عليه وسلم) പറഞ്ഞത് ‘കാലങ്ങളില്‍ വെച്ച് നല്ല കാലം എന്റെ കാലവും പിന്നെ അതിന്റെ അടുത്ത കാലവും പിന്നെ അതിന്റെ അടുത്ത കാലവും’ എന്ന്.ഇത് ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്‍‌പറ്റുന്ന വിഷയത്തില്‍ ഇവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടവര്‍ ആരാണ് ? ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ആ മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഒരടി മുന്നോട്ട് പോകാന്‍ മുസ്‌ലിം ലോകത്തിന് കഴിയില്ല.ഇതൊന്നും കൂടാതെ ഖുര്‍‌ആനിന്റെ ലഭ്യമായ പരിഭാഷകള്‍ വായിച്ച് അതില്‍ നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല്‍ അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്‍ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലുതാണ്…….. 

അഹ്ലുസ്സുന്ന വൽ ജമാഅ 3

കപടന്മാരുടെയും വ്യാജന്മാരുടെയും ഇടപെടലുകൾ കാരണം സത്യ ദീനായ ഇസ്‌ലാം പലവിധേന തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്.ഇൻഫർമേഷൻ ടെൿനോളജിയുടെ വ്യാപനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുസ്‌ലിം സാധാരണക്കാരെ ഇത്തരക്കാർ കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തിൽ യഥാർത്ഥ ഇസ്‌ലാം ഏതാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ലളിതമായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ഒരു പഠനമാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ” എന്ന ഈ സുന്നി ക്ലാസ്സ്‌ കൊണ്ടുദ്ദേശിക്കുന്നത്.അല്ലാഹു നമുക്ക് നല്ലത് പഠിക്കാനും അതനുസരിച്ച് ജിവിച്ച് ഹുസ്‌ൻൽ ഖാതിമത്തോടെ മരിക്കാനും തൌഫീഖ് നൽകട്ടെ ആമീൻഇസ്‌ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ.പ്രാവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാ‌ആ കൊണ്ടുദ്ദേശിക്കുന്നത്.തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി).ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്.തിരുനബി صلى الله عليه وسلم യിൽ നിന്ന്‌ ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉ‌കളും അവരിൽ നിന്ന് ദീൻ പഠിച്ച താബി‌ഉത്താബി‌ഉകളും അവരെ തുടർന്ന് മു‌അ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ’ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദിക കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മു‌അ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്.1400 ൽ‌പരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്‌വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മു‌അ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബി‌ഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകുംഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാംവിശുദ്ധ ഖുർ‌ആനിൽ അല്ലാഹു പറയുന്നു.وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ.മറ്റൊരു ആയത്ത് കാണുക.وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ (9:100മുഹാജിറുകളിലും അൻ‌സാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു.താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’ഇനി ഒരു ഹദീസും കൂടി കാണുക.سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്‌ലാമിന്റെ ശരിയായ രൂപം നാളിത് വരെ മു‌അ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..അപ്പോൾ സ്വാഭാവികമായും ഒരു സംശയം വായനക്കാർക്ക് വന്നേക്കാം .എങ്കിൽ പിന്നെ ഖുർ‌ആനിനും ഹദീസിനും എന്ത് പ്രസക്തിയാണുള്ളത് എന്ന് !?ഈ സംശയം വളരെ പ്രസക്തമെന്ന് കരുതികൊണ്ട് അല്പം വിശദീകരിക്കാം. വായനക്കാർ ശാന്തമായി ചിന്ത കൊടുത്ത് വായിക്കുമല്ലോ.ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനമാണ് ഖുർ‌ആനും സുന്നത്തും :ഇബ്‌രീൽ عليه السلام മുഖേന അല്ലാഹു നബി (സ.അ)ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുർ‌ആൻ ഉൾകൊള്ളുന്നത്. തികച്ചും അമാനുഷികമാണീ വാക്യങ്ങൾ. ഈ ഗ്രന്ഥത്തിനു തുല്യമായി മറ്റൊരു ഗ്രന്ഥം /വചനം ഇന്നേവരേ ലോകത്തെവിടെയും ഉണ്ടായിട്ടില്ല.വിജ്ഞാനത്തിന്റെ സർവ്വമാന ശാഖകളും ഉൾകൊള്ളുന്ന അഭൂതപൂർവ്വമായ സമാഹാരമാണ് ഖുർ‌ആൻ. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തിൽ എല്ലാ വസ്തുതകളും ഖുർ‌ആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.ഇമാം ശാഫി‌ഈ(റ) യുടെ വാക്കുകൾ കാണുക : ‘ഭൂത കാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുർ‌ആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദുൽ മക്കിയ്യ) 

അഹ്ലുസ്സുന്ന വൽ ജമാഅ 4

നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ പൂർവ്വ സൂരികളായ ഇമാമീങ്ങൾ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിം ലോകം നാളിതുവരെ മുൻ കഴിഞ്ഞ് പോയ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍‌പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ്  ഖുര്‍‌ആന്‍ പഠിപ്പിക്കുന്ന ‘മുഅ്മിനീങ്ങളുടെ വഴി’(സബീലുൽ മുഹ്മിനീൻ) എന്ന് പറഞ്ഞത്.ഉലുല്‍‌ അം‌റിന് വഴിപ്പെടുകയെന്ന ഖുര്‍‌ആന്റെ കല്‍‌പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.മഹാപണ്ഡിതന്മാരായ മദ്‌ഹബിന്റെ ഇമാമുകളെ മുസ്‌ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അം‌ഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു.അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാ‍രായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫി‌ഇ , ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്‌ഹബുകളുടെ സേവകരും പിന്തുടര്‍ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്‌ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു സത്യം , ഖുര്‍‌ആനിന്റെയും സുന്നത്തിന്റെയും ചര്യയും അവ രണ്ടും അനുസരിച്ച് ജീവിച്ച സ്വഹാബാക്കളുടെ ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ശരീ‌അത്ത് നിയമങ്ങളുടെ ക്രോഡീകരണമാണ് ഈ ഇമാമുകള്‍ ചെയ്ത സേവനമെന്നാണ്.അല്ലാതെ അവര്‍ സ്വന്തമായി എന്തെങ്കിലും പടച്ചുണ്ടാക്കിയതല്ല. ഖുര്‍‌ആനിലോ ഹദീസിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ വ്യക്തമായി പറഞ്ഞ വിഷയങ്ങളില്‍ പിന്നെ മദ്‌ഹബോ ഇജ്‌തിഹാദോ ഇല്ല. അത്പ്രകാരം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.അതേ സമയം അവയില്‍ വ്യക്തമായി പരിഹാരം കാണാത്ത വല്ല വിഷയങ്ങളുമുണ്ടെങ്കില്‍ അവയില്‍ മാത്രമാണ് അവര്‍ ഇജ്‌തിഹാദ് നടത്തിയത്. അതും ഖുര്‍‌ആനും ഹദീസും സ്വഹാബത്തിന്റെ ജീവിതവും അടിസ്ഥാനമാക്കി ഉണ്ടാക്കിയ വ്യക്തമായ നിയമസം‌ഹിതക്കനുസരിച്ചുള്ള ഇജ്‌തിഹാദായിരുന്നു. ഇവ നാം ശരിക്കും മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ ഈ മഹാന്മാര്‍ ചെയ്ത സേവനം നമുക്ക് ബോധ്യപ്പെടൂ. അവരെ ഇകഴ്ത്തുന്നവരുടെ പോരായ്മയും അപ്പോഴേ തിരിയൂ.മറ്റൊരു സത്യം കൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അനുഷ്ഠാന വിഷയങ്ങളില്‍ നാല് മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും അവര്‍ക്ക് ശേഷം ഇമാമുകള്‍ക്കിടയിലുമൊക്കെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ പരസ്പരം അം‌ഗീകരിച്ച് കൊണ്ടുള്ളതും സ്വഹാബത്തിന്റെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണത്താലുമാണെന്നാണ്.എന്നാല്‍ പുത്തന്‍‌വാദികള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചുകൊണ്ടുള്ളതാണ്.അപ്പോള്‍ എക്കാലത്തും ഖുര്‍‌ആനും സുന്നത്തും അടിസ്ഥാനമാക്കി സത്യത്തിന്റെ മേല്‍ ജീവിച്ചു മരിച്ചുപോയവരുടെ ചര്യ അറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് മുന്‍‌ഗാമികള്‍ എഴുതിവെച്ച കിതാബുകള്‍ പരിശോധിക്കുകയെന്നത്.ഇമാമുകളുടെ കിതാബുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന മറ്റൊരു സത്യമാണ് അവര്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞ്പോയ ഇമാമുകളെ അടിത്തറയാക്കിയാണ് അവര്‍ ഓരോരുത്തരും അവരുടെ കിതാബുകള്‍ രചിച്ചിട്ടുള്ളതെന്നാണ്. ഹദീസുകളാവട്ടെ, ശറ‌ഇന്റെ നിയമങ്ങളാകട്ടെ, മുന്‍‌ഗാമികള്‍ ഇന്നയിന്നവര്‍ അത് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ കിതാബുകള്‍ ക്രോഡീകരിച്ചത്.വ്യാജന്മാരുടേയും അസ്വീകാര്യമാരുടേയും റിപ്പോര്‍ട്ടുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടിയാണ് സ്വീകാര്യതയേയും അസ്വീകാര്യതയേയുമൊക്കെ പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ പണ്ഡിതലോകം ക്രോഡീകരിച്ചത്.അവരില്‍ വല്ല പിഴവും വന്നിരുന്നെങ്കില്‍ അത് തിരുത്താന്‍ അവരോട് കിടപിടിക്കുന്ന പണ്ഡിതന്മാര്‍ അത് ചെയ്തിട്ടുമുണ്ട്.ഇം‌ഗ്ലീഷ് ഭാഷയില്‍ അവഗാഹമുള്ള ഒരാള്‍ ആധികാരികമായ കുറേ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ച് വൈദ്യശാസ്ത്രത്തില്‍ എത്ര തന്നെ പാണ്ഡിത്യം നേടിയാലും അയാളുടെ അടുത്തേക്ക് ആരെങ്കിലും ചികിത്സ പോകാന്‍ ധൈര്യപ്പെടുമോ ?വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടോ അതില്‍ പാണ്ഡിത്യം നേടിയതുകൊണ്ടോ ഒരാളെ ഡോക്ടറായി അം‌ഗീകരിക്കാന്‍ സമൂഹം തയ്യാറാവില്ല. ഒരു വ്യക്തിയെ നാം ഡോക്ടറായി അംഗീകരിക്കണമെങ്കില്‍ ഒരു പറ്റം വിദഗ് ധരായ ഡോക്ടര്‍മാരുടെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും ഏറെനാള്‍ അവരുടെ കീഴില്‍ തന്നെ അത് പരിശീലിക്കുകയും വേണം.നശ്വരമായ ശരീരത്തിന്റെ സം‌രക്ഷണ കാര്യത്തില്‍ നാം ഇത്ര കര്‍ക്കശമായ സമീപനം സ്വീകരിക്കുമ്പോള്‍ നിത്യരക്ഷ വേണ്ട ആത്മാവിന്റേയും പരലോകവിജയത്തിന്റേയും കാര്യത്തില്‍ എത്ര സൂക്ഷ്മതയോടെ വേണം നാം പിന്‍‌പറ്റേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും.ഈ മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അം‌ഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ , ഇബ്നു അബ്ദുൽ വഹാബ് തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാ‌ഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ മുഹദ്ദിസുകൾ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍‌പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.ബഹുമാനപ്പെട്ട ഇമാം ശാഫി‌ഇ (റ) വിന്ന് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദ്യസ്ഥമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ (റ) വിന്ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദ്യസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.ഇവിടെ ഇന്ത്യയില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ പഠിക്കാന്‍ എല്‍ എല്‍ ബി പോലുള്ള നിയമ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവനെത്ര അല്‍ഭുത കഴിവുകള്‍ ഉള്ളവനാണെങ്കിലും 20 വയസ്സ് പൂര്‍ത്തിയാകുകയും അതിനു മുമ്പ് പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും തത്വോപദേശങ്ങളും എന്നു വേണ്ട , മനുഷ്യന്റെ സന്മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ട മുഴുവന്‍ ആശയങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട ഖുര്‍‌ആന്‍ നോക്കി വിധി പറയാന്‍ അറബി ഭാഷയോ മലയാളം പോലുമോ ശരിക്കുമറിയാത്തവര്‍ മുതിരുമ്പോള്‍ നാം ലജ്ജിച്ച്പോകുകയാണ്.ഈ മഹാന്മാരുടെ മാര്‍ഗ്ഗദര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് അഥവാ അവരെ കൈവെടിഞ്ഞ്കൊണ്ട് സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും നബി (സ്വ)  യിലേക്ക് ചെന്ന് ചേരാന്‍ ശ്രമിച്ചാല്‍ അവര്‍ എത്തിച്ചേരുന്നത് നരകത്തിലേക്കായിരിക്കുമെന്ന് ഖുര്‍‌ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.‘കാര്യങ്ങള്‍ എല്ലാം വെളിവായതിന് ശേഷം റസൂലിനോട് പിണങ്ങുകയും മുഅ്മിനുകള്‍ നടന്ന് പോരുന്ന മാര്‍ഗ്ഗം അല്ലാത്ത മാര്‍ഗ്ഗം പിന്‍‌പറ്റുകയും ചെയ്താല്‍ അവന്‍ തേടുന്ന മാര്‍ഗ്ഗത്തിലൂടെ അവനെ തെളിക്കുകയും അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നതാണ്’ (നിസാ‌അ് 115)അപ്പോള്‍ മുഅ്മിനുകളെ സംബന്ധിച്ച് പിന്‍‌പറ്റേണ്ട ഒരു മാര്‍ഗ്ഗമുണ്ടെന്നും ആ മാര്‍ഗ്ഗം പരമ്പരാഗതമായി മുഅ്മിനുകള്‍ നടന്നുവന്ന മാര്‍ഗ്ഗമാണെന്നും ആ മാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് നരകശിക്ഷയാണ് ഫലമെന്നും നാം അറിയുമ്പോഴാണ് ഈ മഹാരഥന്മാര്‍ ചെയ്ത സേവനത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.മുസ്‌ലിം ലോകത്ത് കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി ഒട്ടുമിക്ക അഭിപ്രായവ്യത്യാസങ്ങളുടേയും കാതല്‍ മുഅ്മിനുകള്‍ പാലിച്ച് പോന്നിരുന്ന പൂര്‍വ്വികരുടെ സരണിയില്‍ നിന്ന് കണ്ടം ചാടിയതാണെന്ന് മനസ്സിലാക്കാംകാലം അവര്‍ക്ക് തിരിച്ചടി നല്‍‌കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെ ‘ജിഹാദ്’ എന്ന പുസ്തകം സൗദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്‌റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സം‌ഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.മൌദൂദിയെ ജമാ‌അത്തുകാര്‍ തന്നെ ഇതാ വലിച്ചെറിഞ്ഞിരിക്കുന്നു. അപ്പോഴുമതാ , ലോകം മുഴുവനും അത്യാദരപൂര്‍വ്വം മദ്‌ഹബിന്റെ ഇമാമുകളുടെ നാമം സ്‌മരിക്കുകയും അവര്‍ക്ക് رضي الله عنه ചെല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

അഹ്ലുസ്സുന്ന വൽ ജമാഅ 5

ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍‌ആനും സുന്നത്തുമാണെന്നും അവയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും നാം മനസ്സിലാക്കി. എതിനുമേതിനും ഖുര്‍‌ആന്‍ ഓതി പേടിപ്പിക്കുന്ന വിഘടനവാദികളോട് നമുക്ക് ചോദിക്കാനുള്ള ഏക ചോദ്യം നിങ്ങളുദ്ധരിച്ച ആ ആയത്തിന് പൂര്‍വ്വിക ഇമാമുകള്‍ പറഞ്ഞ അല്ലെങ്കില്‍ അവര്‍ കണ്ടെത്തിയ ആശയമെന്താണെന്നാണ്.അവ്വിഷയത്തില്‍ മു‌അ്മിനീങ്ങളുടെ വഴി ഏതാണെന്നാണ്.ഇനി നമുക്ക് ഏത് വിഷയങ്ങളും ഈ ലബോറട്ടറിയില്‍ ഇട്ട് നോക്കാംഉദാഹരണത്തിന് അഹ്‌ലുസ്സുന്നത്തി വല്‍‌ജമാ‌അത്തിന്റെ വക്താക്കളും പുത്തനാശയക്കാരും തമ്മിലുള്ള സുപ്രധാന തര്‍ക്ക വിഷയമാണ് തവസ്സലും ഇസ്തിഗാസയും.ഇതില്‍ പുത്തനാശയക്കാരുടെ വിശ്വാസമെന്തെന്ന് നമുക്കാദ്യം പരിശോധിക്കാം.‘മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാ‍രാധനയാണ്)‘. (കെ. കുഞ്ഞീതു മദനി,അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102 പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)കേരളത്തിലെ പുത്തനാശയക്കാരുടെ ഒരു സമുന്നത നേതാവിന്റേതാണ് ഈ വാക്കുകള്‍.അതും അവരുടെ സം‌ഘടന ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തകത്തിലാണത് പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസം തിരുത്തിയതായി ഈ എളിയവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.തിരുത്തിയ വല്ല രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും അറിയിക്കാവുന്നതുമാണ്.എന്നാല്‍ അതിന് നാളിത് വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ജീവിത വഴിയില്‍ നിന്നോ ഖുര്‍‌ആ‍നില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു തെളിവുമില്ല. ചില ഖുര്‍‌ആന്‍ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും തെറ്റായി അര്‍ത്ഥം നല്‍‌കിയെന്നല്ലാതെ. വിശുദ്ധ ഖുര്‍‌ആനിനും തിരു സുന്നത്തിനും മുസ്‌ലിം ഉമ്മത്തിന്റെ ജീവിത രീതിക്കും എതിരാണത്.വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണാം. സൂറത്തുന്നം‌ലിലെ പ്രസിദ്ധമായ ആയത്ത് അതിന് തെളിവാണ് :قَالَ يَا أَيُّهَا المَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ. قَالَ عِفْريتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ . قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ(سورة النمل)ഈ ആയത്തില്‍, സാധാരണ ഗതിയില്‍ മനുഷ്യ കഴിവിന്നതീതമായ ഒരു മഹാ കര്‍മ്മത്തിനാണ് സുലൈമാന്‍ നബി عليه السلام തന്റെ അണികളോട് സഹായം തേടിയത്. യമനിലുള്ള ബില്‍‌ഖീസിന്റെ സിംഹാസനം സെക്കന്റുകള്‍ക്കുള്ളില്‍ ഷാമിലെത്തിക്കുക എന്നതായിരുന്നു അത്. സെക്കന്റുകള്‍ക്കകം അതവിടെ എത്തിച്ചു കൊടൂത്തു തന്റെ അണികളിലെ ഒരു വലിയ്യ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതെല്ലാം മുകളിലെ ആയത്തില്‍ വ്യക്തമാണ്. തന്റെ ജീവനുള്ള പ്രജകളോടായിരുന്നു ഈ സഹായ തേട്ടം.അതുമൂലം സുലൈമാന്‍ നബി عليه السلام മുശ്‌രിക്കായി എന്നു പറയാന്‍ ഒരു മുസ്‌ലിമിന് സാധിക്കില്ല. അതേ സമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇത് ശിര്‍ക്കാണ്.ഇനി ഹദീസില്‍ മനുഷ്യ കഴിവിന്നതീതമായ കര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണൂ , ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.عن أبي هُرَيرةَ رضي الله عنه قال: قلتُ يا رسولَ اللّهِ، إِنِّي أَسمعُ منكَ حَدِيثاً كثيراً أنساهُ؟. قال: ابسُطْ رِداءَكِ فبَسَطْتُه. قال: فغَرَفَ بِيدَيهِ، ثمَّ قال: ضُمَّهُ، فضَمَمْتُه، فما نَسيتُ شيئاً بعدَه.(رواه البخاري رحمه الله رقم 119“മഹാനായ അബൂഹുറൈറ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അങ്ങയുടെ പക്കല്‍നിന്ന് അനേകം ഹദീസുകള്‍ കേള്‍ക്കുന്നു, അത് മറന്നുപോകുകയും ചെയ്യുന്നു. തിരുനബി صلى الله عليه وسلم പറഞ്ഞു. ‘നീ നിന്റെ തട്ടം നിവര്‍ത്തുക’ ഞാന്‍ തട്ടം നിവര്‍ത്തിക്കൊടുത്തു. അപ്പോള്‍ തിരുനബി صلى الله عليه وسلم തന്റെ രണ്ട് കൈകള്‍ കൊണ്ടും അതിലേക്ക് കോരിയിട്ടു (അന്തരീക്ഷത്തില്‍ നിന്ന് കോരിയിടുന്നതുപോലെ കാണിച്ചു) എന്നിട്ടവിടുന്നു പറഞ്ഞു, ‘നീ ഇതിനെ അണച്ചു കൂട്ട്’ ഞാന്‍ അതിനെ മാറോടണച്ചുകൂട്ടി. അതിനു ശേഷം ഞാനൊന്നും മറന്നിട്ടില്ല.മറവി എന്നത് ഒരു മനുഷ്യന് തീര്‍ത്തുകൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ശിര്‍ക്കും തൌഹീദും വളരെ ഭംഗിയായി നബി صلى الله عليه وسلم യില്‍ നിന്നും പഠിച്ച പ്രസിദ്ധ സ്വഹാബി അബൂഹുറൈറ رضي الله عنه ഈ മറവിയെക്കുറിച്ചു പരാതി പറയുന്നത് അല്ലാഹുനിവോടല്ല മറിച്ച് പ്രവാചകരോടാണ്. അവിടുന്ന് അതിന് പരിഹാരം നല്‍കിയതും അത്യപൂര്‍വ്വമായ രീതിയിലൂടെ അമാനുഷിക രൂപത്തില്‍. പിന്നീട് ഞാനൊന്നും മറന്നിട്ടില്ലെന്ന് മഹാനവര്‍കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം പടപ്പുകളോട് ചോദിച്ചതിനു തെളിവാണ്.അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്.ഇനി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണൂ.عن رَبِيعَةَ بْنُ كَعْبٍ الأَسْلَمِيُّ رضي الله عنه قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللّهِ صلى الله عليه وسلم، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ. فَقَالَ لِي: «سَلْ» فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: «أَوْ غَيْرَ ذلِكَ؟» قُلْتُ: هُوَ ذَاكَ. قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ ( صحيح مسلم رقم الحديث 1046“റബീഅത്ത് رضي الله عنه പറയുന്നു. ഞാന്‍ നബി صلى الله عليه وسلم യോടൊന്നിച്ച് കഴിയുകയായിരുന്നു. ഞാനവിടുത്തേക്ക് വുളൂ ഉണ്ടാക്കാനും മറ്റ് പ്രാഥമിക ആവശ്യത്തിനുമുള്ള വെള്ളം കൊണ്ടുപോയി കൊടുത്തു. അപ്പോള്‍ തിരു നബി صلى الله عليه وسلم എന്നോട് പറഞ്ഞു: ‘നീ ചോദിച്ചോ’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ വാസം അങ്ങയോട് ചോദിക്കുന്നു.’ ഇതു കേട്ടപ്പോള്‍ തിരു നബി صلى الله عليه وسلم പറഞ്ഞു. “മറ്റു വല്ലതും?” ഇല്ല അതുമാത്രമാണ് വേണ്ടത്. അപ്പോള്‍ അവിടുന്നു പറഞ്ഞു, “എങ്കില്‍ കൂടുതല്‍ സുജൂദ് വർദ്ധിപ്പിച്ച്കൊണ്ട് എന്നെ നീ സഹായിക്കണം.ഈ ഹദീസിലും കാണാം മനുഷ്യ കഴിവിന്നതീതമായ സഹായം തിരു നബി صلى الله عليه وسلم യോട് ചോദിച്ചതായി. അത് “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗവാസം ഞാന്‍ ആവശ്യപ്പെടുന്നു” എന്നതാണ്. ഇവിടെ നബി صلى الله عليه وسلم എന്തു മറുപടി പറഞ്ഞു എന്നത് വിഷയമല്ല. കാരണം ഇങ്ങനെ സ്വര്‍ഗ്ഗം പോലുള്ള കാര്യങ്ങള്‍ ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നോ അല്ലെങ്കില്‍ ഇത്തരം സഹായതേട്ടങ്ങള്‍ ശിര്‍ക്കാണെന്നോ മറുപടിയില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് രചിച്ചിട്ട് നീണ്ട 1200 – ഓളം വര്‍ഷം പിന്നിട്ടു. ഇക്കാലമത്രയും ജീവിച്ച് മണ്‍‌മറഞ്ഞുപോയ ഒരു ഇമാമും ഇത് ശിര്‍ക്കാണെന്ന് പറഞ്ഞു കാണുന്നുമില്ല.ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം ജീവിച്ചിരിക്കുന്നവരോട് ചോദിച്ചതിനു തെളിവാണ്.അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്.ഇനി മുജാഹിദുകളുടെ നേതാവ് കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്നതിലെ മരിച്ചവരോട് സഹായം ചോദിക്കുന്നതിന്റെ അവസ്ഥയും ഇത് തന്നെയാണ്.സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവും മുസ്‌ലിം ലോകം മുഴുവനും ഇമാമായി ഗണിക്കുന്നവരുമായ ഇമാം ഇബ്‌നുഹജറുല്‍ അസ്‌ഖലാനി رحمه الله തന്റെ പ്രസിദ്ധമായ ഫത്‌ഹുല്‍ ബാരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുوروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري ـ وكان خازن عمر ـ قال: «أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى اللـه عليه وسلّم فقال: يا رسول اللـه استسق لأمتك فإنهم قد هلكوا.... (فتح الباري – كتاب الاستسقاء“ഇബ്‌നു അബീ ശൈബ رحمه الله (ഇദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദുമാരില്‍ പെട്ട ഒരു മഹാനാണ്) സ്വഹീഹായ പരമ്പരയിലൂടെ രണ്ടാം ഖലീഫ ഉമര്‍ رضي الله عنه ന്റെ സാമ്പത്തിക കാര്യ സൂക്ഷിപ്പുകാരനായിരുന്ന മാലികുദ്ദാര്‍ رضي الله عنه ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ رضي الله عنه ന്റെ ഭരണ കാലത്ത് ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. അപ്പോള്‍ നബി صلى الله عليه وسلم യുടെ ഖബ്‌റിന്റെയരികില്‍ വന്ന് ഒരാള്‍ ഇങ്ങനെ പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ സമുദായത്തിന് വേണ്ടി തങ്ങള്‍ മഴ ആവശ്യപ്പെടണം, അവര്‍ കഷ്ടപ്പെട്ടിരിക്കുന്നു..”ഈ ഹദീസില്‍ ഒരു പാട് കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തനാശയക്കാര്‍ക്ക് വല്ലാത്ത തലവേദനയുണ്ടാക്കുന്ന ഒരു ഹദീസാണിതെന്നതുകൊണ്ട് പ്രത്യേകിച്ചും അവ:ഒന്ന്: ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ,മഹാന്മാരാണ് ഇമാം ബൈഹഖി, ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം ഇബ്‌നു അബീ ശൈബ , ഇമാം ഇബ്‌നു കസീര്‍ رحمهم الله എന്നിവരൊക്കെ. (ഇബ്‌നുകസീറും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയും رحمهما الله ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.)ഇവരൊക്കെ ഈ ശിര്‍ക്കിന് കൂട്ടു നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ല.രണ്ട് : അമീറുല്‍ മുഅ്മിനീന്‍ رضي الله عنه അടക്കം പതിനായിരക്കണക്കിന് സ്വഹാബത്ത് ജീവിച്ചിരിക്കുന്ന കാലത്താണ് ഈ സഹായ തേട്ടം നടന്നത്. അവരാരും ഇത് ശിര്‍ക്കാണെന്നോ മോശമായിപ്പോയെന്നോ പറഞ്ഞില്ല......ഇത്രയധികം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ച് സ്വഹീഹാണെന്ന് പഠിപ്പിക്കലോടെ നവീന വാദികളുടെ ഷിർക്ക് വാദം അസ്ഥാനത്തായിപ്പോയി അത് കൊണ്ടാണ് ഈ ഹദീസിനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാൻ കാലങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുന്നതും പക്ഷെ നടന്നില്ല അതിനൊട്ടും സാധിക്കുകയും ഇല്ല!!! അള്ളാഹു ഹഖ് ബോധ്യപ്പെടുത്തിത്തരട്ടെ ആമീൻ  

അഹ്ലുസ്സുന്ന വൽ ജമാഅ 6

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഈ കിതാബുകളിലൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഒരാള്‍ പോലും ഈ സംഭവം ശിര്‍ക്കാണെന്നോ കളവാണെന്നോ പറഞ്ഞതായി രേഖയില്ല.അപ്പോള്‍ അതാണ് മുസ്‌ലിം ഉമ്മത്തിന്റെ വഴി എന്ന് മനസ്സിലാക്കാം. മുസ്‌ലിം ഉമ്മത്ത് രേഖയായി ഉദ്ധരിക്കുന്ന കിതാബുകളാണ് ഫത്‌ഹുല്‍ ബാരിയും ദലാഇലുന്നുബുവ്വയുമൊക്കെ. അതുപോലെ അത്യാദരപൂര്‍വ്വം رضي الله عنه ചൊല്ലുന്ന ഇമാമുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇമാം ബൈഹഖിയും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയുമൊക്കെ. അവരൊക്കെ ശിര്‍ക്കിന് കൂട്ടു നിന്നു എന്നു പറയുമ്പോള്‍ നാം ഒരു സമുദായത്തിന്റെ അടിത്തറ തന്നെ നശിപ്പിച്ചു കളയുകയാണെന്ന് ഓര്‍ക്കുകഇതാണ് ഈ ഹദീസിലെ മര്‍മ്മം.അല്ലാതെ ഇത് ചോദിച്ചത് ഒരു ‘പുരുഷനാണ്”, അദ്ദേഹം ആരാണെന്നറിയില്ല, അതു പോലെ ഈ പുരുഷന്‍ സ്വഹാബിയാണെന്നു പറഞ്ഞ സൈഫ് കള്ളനാണ് , സ്വപ്‌നക്കഥയാണ് എന്നതൊക്കെ ബാലിശമായ സംശയങ്ങളാണ്. മറുപടി അര്‍ഹിക്കുന്നില്ല.ഇവിടെയാണ് തിരു صلى الله عليه وسلم യുടെ ഒരു ഹദീസ് പ്രസക്തമാകുന്നത്... وإني واللهِ ما أخاف عليكم أنْ تُشرِكوا بَعدِي ... (رواه البخاري رقم 1320)“അല്ലാഹുവിനെത്തന്നെ സത്യം, എനിക്കുശേഷം നിങ്ങളുടെ മേല്‍ ശിര്‍ക്കിനെ ഞാന്‍ ഭയപ്പെടുന്നില്ല”. (ബുഖാരി)...മുജാഹിദുകൾ പറയുന്നത് പോലെ മുസ്‌ലിം ഉമ്മത്തിൽ അവരുടെ ഇമാമുകളിലടക്കം വ്യാപകമായി ശിർക്ക് ബാധിക്കുക എന്നത് അസംഭ്യവമാണ്. അത് മുസ്‌ലിമിങ്ങളുടെ വഴിയല്ല.മാത്രമല്ല പ്രത്യേകം ശ്രദ്ധേയമായ ഒരു കാര്യം ഇവർ പറയുന്ന ഈ ശിർക്ക് , അഥവാ മരിച്ചു പോയവരോടോ അവർ കാരണമാ‍യി അല്ലാഹു സഹായിക്കുമെന്ന വിശ്വാസത്തോടെ സഹായം തേടലാകുന്ന ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ പൂർവ്വ കാല ഇമാമുകളിൽ ഒരാളെപ്പോലും കാണിക്കാൻ കഴിയില്ലെന്നതാണ് വസ്തുത.ചുരുക്കത്തിൽ മുജാഹിദുമളുടേതായി (അവരുടെ ആശയമായി )കുഞ്ഞീതു മദനി പറഞ്ഞ >>“ മനുഷ്യ കഴിവിന്നതീതമാ‍യ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ് (ബഹുദൈവാരാധനയാണ് ) ( കെ. കുഞ്ഞീത് മദനി , അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന പുസ്തകം പേജ് 102 ,പ്രസിദ്ധീകരണം കേരള നദ്‌വത്തുൽ മുജാഹിദീൻ ) << ശിർക്കിന് മുസ്‌ലിം ഉമ്മത്തിൽ യാതൊരു പിന്തുണയുമില്ലെന്ന് വ്യക്തമായി.ഇനി മുജാഹിദുകളുടെത്തന്നെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള മറ്റു ചില വിശദീകരണങ്ങള്‍ കാണുക:“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പൊയില്‍ , ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍, പേജ് 10) “ഇതനുസരിച്ചും മുമ്പ് മുസ്‌ലിമില്‍ നിന്നുദ്ധരിച്ച أسألك مرافقتك في الجنة“അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗ വാസം ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായതേട്ടം ശിര്‍ക്കാവും!!മുജാഹിദുകളുടെ മദ്രസാ പാഠ പുസ്തകത്തിലുള്ളത് :“അശ്‌റഫ് : ഉപ്പാ, അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്ന് മൌലവി ഇന്നലെ പറഞ്ഞുവല്ലോ. അപ്പോള്‍ പ്രാര്‍ത്ഥന എന്നാല്‍ എന്താണ് ? പിതാവ് : മനുഷ്യരുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചു തരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവതാഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന (ദുആ) എന്ന് പറയുന്നത്” (മൂന്നാം ക്ലാസ്സിലെ സ്വഭാവപാഠങ്ങള്‍ പേജ് 46)ഇതനുസരിച്ചും أسألك مرافقتك في الجنة “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗവാസം ഞാന്‍ അങ്ങയോടാവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായ തേട്ടം ശിര്‍ക്കാവും!!!ഇനി നാളിതു വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം:വളരെ ലളിതമാണ്.ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് അത് لا إله إلا الله محمد رسول الله എന്നതാണ് മുസ്‌ലിമീങ്ങളുടെ തൌഹീദിന്റെ വചനം.“അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല” ഇതിന്റെ വിപരീതമാണ് ശിര്‍ക്ക്. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള പങ്കുകാരുണ്ടെന്നുള്ള വിശ്വാസമാണ് ശിര്‍ക്ക്.ഇനി സഹായ തേട്ടത്തില്‍ മുസ്‌ലിംകളുടെ വിശ്വാസമെന്താണ്? അതും വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു :إياك نعبد وإياك نستعين“നിനക്ക് മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു“മുസ്‌ലിംകള്‍ സംശയലേശമന്യേ ഉറച്ചു വിശ്വസിക്കുന്നു, യഥാര്‍ത്ഥത്തില്‍ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഭൌതികവും അഭൌതികവുമായ എല്ലാ വിഷയങ്ങളിലും സഹായം തേടേണ്ടതും ഇസ്തിഗാസ ചെയ്യേണ്ടതും വിളിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ചോദിക്കേണ്ടതുമൊക്കെ അല്ലാഹുവിനോട് മാത്രമാണ്. മാത്രമല്ല , സൃഷ്ടികളുടേയും അവരുടെ പ്രവര്‍ത്തികളേയും സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്.ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഒന്നും അവയില്‍ യാതൊരു പങ്കുമില്ല.അല്ലാഹു അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും , അത് ജീവിച്ചിരിക്കുന്നവരാകട്ടെ മരിച്ചവരാകട്ടെ അചേതന വസ്‌തുക്കളാവട്ടെ സ്വയമായി എന്തെങ്കിലും കഴിവുകളുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് സഹായം ചോദിക്കുകയോ ദുആ ചെയ്യുകയോ മറ്റെന്തെങ്കിലും വണക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ ആ വിശ്വാസം ശിര്‍ക്കും ആ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുമാണ്.അതോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കാനും യതീമുകളെ സഹായിക്കാനും പരസ്പരം സഹായിക്കാനും സഹായം ആവശ്യപ്പെടുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കാനുമൊക്കെ അല്ലാഹു അല്‍‌പിച്ചിട്ടുമുണ്ട്. മനുഷ്യകുലം മുഴുവനും അന്ത്യദിനത്തില്‍ തിരുനബി صلى الله عليه وسلم യോട് ഇസ്‌തിഗാസ ചെയ്യുമെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.അല്ലാഹു “റ‌ഊഫും, റഹീമും” ആണെന്നു പറഞ്ഞ അതേ ഖുര്‍‌ആന്‍ തന്നെ തിരു നബി صلى الله عليه وسلم യും “റഹീമും, റ‌ഊഫും” ആണെന്ന് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് തിരുനബി صلى الله عليه وسلم “റഹീമാണെന്നോ റ‌ഊഫാണെന്നോ പറയുന്നതുകൊണ്ടോ വിശ്വസിക്കുന്നത് കൊണ്ടോ മുശ്‌രിക്കാവുന്നില്ല. അതെല്ലാം അല്ലാഹു നല്‍കുന്നതാണെന്നാണ് മുസ്‌ലിമീങ്ങളുടെ വിശ്വാസം. മുഅ്മിനീങ്ങള്‍ അതിന്റെയൊക്കെ വ്യത്യാസം മനസ്സിലാക്കിയവരാണ്.........ചുരുക്കത്തില്‍ ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള സഹായ തേട്ടങ്ങളും വണക്കങ്ങളും മറ്റു പ്രവര്‍ത്തികളെല്ലാം തന്നെയും ഇബാദത്താണ്.ആ വിശ്വാസം ശിര്‍ക്കുമാണ്. അല്ലാതെ ജീവിതമോ മരണമോ ഭൌതികമോ അഭൌതികമോ ഒരു കാര്യം ഇബാദത്താവാന്‍ മാനദണ്ഡമാക്കിയതായി മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തിലില്ല. ഈ സത്യം അറിഞ്ഞോ അറിയാതെയോ മുജാഹിദിന്റെ നേതാക്കള്‍ തന്നെ പറഞ്ഞുപോയിട്ടുമുണ്ട്.കാണുകകെ പി മുഹമ്മദ് ബിന്‍ അഹ്‌മദ് പറയുന്നു : “ആത്യന്തികമായ ആദരവ് കല്‍‌പിച്ചു കൊണ്ട് അനുസരിക്കുമ്പോള്‍ മാത്രമേ ഇബാദത്തിന്റെ വശം വരുന്നുള്ളൂ. അഥവാ ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള അനുസരണത്തില്‍ മാത്രം. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലായി”. (ഇബാദത്തും ഇത്വാ‌അത്തും പേജ് 42)മറ്റൊരു മുജാഹിദ് നേതാവ് പറയുന്നത് കാണുക :"ഒരു ശക്തിയുടേയോ വ്യക്തിയുടേയോ മുമ്പില്‍ അര്‍പ്പിക്കുന്ന പരമമായ വിനയവും താഴ്‌മയുമാണ് ഇബാദത്ത്. പരമമായ അനുഗ്രഹധാതാവിനു മാത്രമേ പരമമായ വിനയം അര്‍പ്പിക്കാവൂ. അഥവാ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് ചുരുക്കം. (തൌഹീദ് വിമര്‍ശനങ്ങള്‍ക്ക് മറുപടി, അബ്ദുല്‍ ജബ്ബാര്‍ മൌലവി പേജ് 45-47)അപ്പോള്‍ മുജാഹിദു നേതാക്കളുടെ അഭിപ്രായമനുസരിച്ചും ലോകമുസ്‌ലിമീങ്ങളുടെ പണ്ടുമുതല്‍ക്കേയുള്ള വിശ്വാസമനുസരിച്ച് ഒരു കാര്യം ആരാധനയാവുന്നത് ആരാധിക്കപ്പെടുന്നവയില്‍ ദിവ്യത്വം കല്‍‌പിക്കുമ്പോഴാണ്. അല്ലാതെ കാര്യം ഭൌതികമോ അഭൌതികമോ , ചെറുതോ വലുതോ ആണെന്നോ നോക്കിയിട്ടല്ല. ജീവിതമോ മരണമോ നോക്കിയുമല്ല.ഇതോടു കൂടെ പ്രിയ വായനക്കാര്‍ക്ക് ഇസ്‌തിഗാസയുടെ വിഷയത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ നിലപാടെന്താണെന്നും അതിനെ ശിര്‍ക്കാക്കി ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് ആരാണെന്നും വ്യക്തമായിക്കാണും. പ്രാര്‍ത്ഥന, പ്രാര്‍ത്ഥന എന്ന വാക്ക് പലവുരു ഉരുവിട്ട് സാധാരണക്കാരെ പേടിപ്പിക്കാ‍നാണ് അവര്‍ ശ്രമിക്കാറ്.ഇത്തരുണത്തില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മഹാനായ ഇബ്‌നു ഉമർرضي الله عنهماയുടെ വാക്ക് പ്രസക്തമാകുന്നത്وكان ابنُ عمرَ يراهم شِرارَ خلقِ الله، وقال: إنهم انطلقوا إلى آياتٍ نزلت في الكفار فجعلوها على المؤمنين.“അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും നീചരത്രെ അവര്‍ (ഖവാരിജുകള്‍). അവര്‍ കാഫിരീങ്ങളുടെ മേലില്‍ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലില്‍ ചുമത്തിയവരാണ്........ 

നമുക്ക് മടങ്ങാം യഥാർത്ഥ പാതയിൽ

ആദ്യമായി ഒരു കാര്യം ഉണർത്തട്ടെ തർക്കിക്കാൻ എഴുതുന്നതല്ല ഇത്!  വേദന കൊണ്ട് എഴുതുന്നതാണ് അതായത് ഇസ്തിഗാസയും തവസ്സുലും മാലയും മൗലീദും എല്ലാം  കഴിച്ച് നമ്മുടെ കണ്മുന്നിൽ ഉച്ച ശബ്ദത്തിൽ ലാഇലാഹ ഇല്ലള്ളാഹ് എന്നുച്ചരിച്ച് പുഞ്ചിരിച്ച് കൊണ്ട് നമ്മിൽ നിന്ന് വിട പറഞ്ഞ് പോയ ഉമ്മാമമാരും ഉപ്പാപ്പമാരൊക്കെ മുശ്രിഖുകളാണെന്നും അവരൊക്കെ ഷിർക്ക് ചെയ്തവരാണെന്നും അവരൊക്കെ പോയത് നരഗത്തിലേക്കാണെന്നും അതിനാൽ നമ്മൾ പറയുന്നതാണ് യഥാർത്ഥ തൗഹീദ് അവർക്കൊന്നും ദീൻ മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ്  പല പല പേരിൽ ചില സംഘടനകൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്🔽"ലാഇലാഹ ഇല്ലള്ളാഹ് വഹ്ദഹു ലാ ശരീകലഹ്" വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മുശ്രിഖും കാഫിറുമാക്കി വികല വാദങ്ങളുമായി വരുന്നവരുടെ കൂടെ കൂടി നമ്മുടെ ഈമാൻ നഷ്ടപ്പെടുത്തണോ🔽നബി സ്വ യും സ്വഹാബത്തും കാണിച്ച് തന്ന പാത അവിടന്നിങ്ങോട്ട് താബിഉകളും തബഉ താബിഉകളും ഇമാമീങ്ങളും വഴി നമ്മിലേക്ക് വന്നിരിക്കുന്ന സുന്ദരമായ ഇസ്ലാമിന്റെ ആദർശം നമ്മിൽ മാത്രമല്ല നമുക്ക് ശേഷവും അതിന്റെ തനിമയോടെത്തന്നെ നിലനിൽക്കണം എന്നൊരാഗ്രഹമാണ് ഈയൊരു കുറിപ്പിന്നാധാരം🔽നവ തൗഹീദ് പറയാൻ വേണ്ടി മുജ്തഹിദുകളുടെ വേഷമണിഞ്ഞ് കേരളത്തിൽ 1921 ന്ന് ശേഷം ഉദയം ചെയ്തവരാണ് കേരള നദ് വത്തുൽ മുജാഹിദ്, 1940 ന്ന് ശേഷം ജമാത്തെ ഇസ്ലാമി , 1960 ന്ന് ശേഷം തബ്ലീഗ് ജമാഅത്ത് തുടങ്ങി ഒരുപാട് ബിദ്ത്തിൻറ്റെ അഹ്ലുകാർ ,,,  വിവിധ നാമങ്ങളാൽ അറിയപ്പെടുന്നതും എന്നാൽ ഒരേ നാണയങ്ങളുടെ രണ്ട് പുറങ്ങളെ പോലെ വ്യത്യസ്തമല്ലാത്ത തൗഹീദ് പറയുന്നവരാകുന്നു പ്രസ്തുത കൂട്ടർ🔷ഈ സംഘടനയിൽ കുടുങ്ങിപ്പോയവരുണ്ടെങ്കിൽ തൗബ ചെയ്ത് യഥാർത്ഥ ഇസ്ലാമിന്റെ പാതയിലേക്ക് മടങ്ങി വരുക……🔶താഴെ പറയുന്ന ഒോരോ കാര്യങ്ങളും മനസ്സിരുത്തി ഒന്ന് വായിച്ച് പുനർ വിചിന്തനം ചെയ്യാം ……🔶ഇക്കൂട്ടർ തർക്കത്തിലിരിക്കുന്ന വിഷയമാണെന്നും ഒഴിവാക്കലല്ലെ നല്ലത് എന്നും  പറഞ്ഞ് സമൂഹത്തിലേക്ക് വരുന്നത് തർക്കം കൂട്ടാനോ അതോ ഭിന്നതയുണ്ടാക്കാനോ ? ഇക്കൂട്ടരുടെ തർക്ക വിഷയങ്ങൾ മുൻ ഗാമികളിൽ തർക്കമുണ്ടായിരുന്നോ അങ്ങനെ ഓരോ കാലത്തും ഇത് പോലുള്ള അവാന്തര വിഭാഗങ്ങൾ പല പല വിഷയങ്ങൾ എതിർക്കുമ്പോൾ ഇല്ലാതാകിക്കളയാനുള്ളതാണോ ഇസ്ലാമിക ആദർശം ?🔽ആദ്യമായി പ്രധാന തർക്ക വിഷയമെന്നും ഒഴിവാക്കണമെന്നും പറയുന്ന ഷിർക്കൻ പരിപാടിയെന്ന് ഇക്കൂട്ടർ വാദിക്കുന്ന ( മഹാന്മാരുടെ മഖ്ബറയിൽ പോയിട്ടോ അല്ലാതേയോ പോകൽ വിളിക്കൽ) അഥവാ ഇസ്തിഗാസ  തന്നെ പറയാം🔽👇🏻അതായത് വഫാത്തായ മുത്ത് നബി (സ്വ) ടേതോ മറ്റ് മഹാന്മാരുടേതോ ഖബറിങ്കൽ ചെന്നൊ അല്ലാതെയൊ ഇസ്തിഗാസ നടത്തുന്നവരെ മുഷ്രിഖാണെന്ന്മുജാഹിദ് സലഫികളും മൗദൂദിക്കാരാനെ പോലുള്ള നവീന വാദികൾ  വാദിക്കുമ്പോൾ ആരൊക്കെ ഇതിലകപ്പെട്ട് പൊകുമെന്ന് നോക്കാം🔶നബി (സ്വ) യുടെ ഷറഫാക്കപ്പെട്ട ഖബർ ശരീഫിന്നരികിൽ തന്റെ ജനാസ മറ മാടാൻ നബി (സ്വ) യുടെ ഖബറിങ്കലുള്ള വാദിലിന്റെ പുറത്ത് തന്റെ ജനാസ  വെച്ച് അനുവാദം ചോദിക്കണമെന്ന് മുൻ കൂട്ടി വസ്വിയ്യത്ത് ചെയ്ത ആദ്യമായി ഇസ്ലാമിലേക്ക് കടന്ന് വരികയും മുത്ത് നബി (സ്വ) യുടെ പ്രിയപ്പെട്ട  ചങ്ങാതിയായിരുന്ന സിദ്ധീഖ് (റ), തനിക്ക് വന്ന ഒരു പ്രശ്ന പരിഹാരം കാണാൻ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തുമെന്ന് പഠിപ്പിച്ച ഇതെ സിദ്ധീഖ് (റ) വിന്റെ പുത്രി ഉമ്മു കുൽസു ബീവി (റ), ഹിജ് റ 17 ൽ മഴയില്ലാതെ വരള്‍ച്ച ഉണ്ടായപ്പോള്‍ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ ബിലാലുബ്നു ഹാരിസ് (റ),  വഴി ചുരുക്കിക്കിട്ടാൻ വേണ്ടി മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ശുപാർഷ തേടിയ സ്വഹാബി വര്യൻ ഉഖ് ബതുബ്നു ആമിർ( റ, ) ഹിജ്റ 60 ൽ യസീദിന്റെ കിരാത അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ നബി (സ്വ) യുടെ ഖബറിങ്കലിൽ 3 ദിവസം അഭയം പ്രാപിച്ച സ്വഹാബത്തുൾപ്പെടെയുള്ള മദീനക്കാർ, അത് പോലെ ഇതേ സമയത്ത്  പ്രത്യേകമായി വല്യാപ്പയായ ഹബീബ് (സ്വ) യുടെ ഖബറിങ്കലിൽ അഭയം തേടിയ പേര മകൻ അലിയ്യുബ്നു ഹുസൈൻ (റ)🔻വല്ലാതെ വരള്‍ച്ച ഉണ്ടായപ്പോള്‍ മഴക്ക് വേണ്ടി ആയിഷ ബീവി റ യുടെ അടുത്ത് വന്ന് സങ്കടം പറഞ്ഞ മദീനക്ക്ക്കരോട്  നബി (സ്വ) യുടെ ഖബറിങ്കൽ ചെല്ലാൻ പഠിപ്പിച്ച മഹതി ആയിഷാ (റ) , അപ്രകാരം ചെയ്യുകയും മഴ അവർക്ക് ലഭിക്കുകയും ചെയ്തു , തന്റെ ഭരണ പ്രയാസം പങ്ക് വെക്കാനും സങ്കടം പറയാനും  കവിള്‍ത്തടം ഖബറിങ്കൽ വെച്ച് ഇസ്തിഗാസ ചെയ്ത സ്വഹാബി വര്യൻ അബൂ അയ്യൂബുൽ അൻസ്വാരി (റ) ,  പ്രയാസമുണ്ടായാൽ ഞാൻ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് കവിൾ ത്തടം ഖബറിങ്കൽ വെച്ച് ഇസ്തിഗാസ നടത്താറുണ്ട് എന്ന് പഠിപ്പിച്ച ഇമാം ബുഖാരി റ വിന്റെ ഷൈഖവർകളും താബിഈ ഖുർ ആൻ പണ്ഡിതനുമായ ഇബ്നു മുൻഖദിർ (റ)👆🏻🔽ഇങ്ങനെ ഒരുപാട് സ്വഹാബത്തിന്റേയും , താബിഉകളുടെയും  സംഭവങ്ങള്‍ പറയാനുണ്ട് പക്ഷെ ഇപ്പോള്‍ ചുരുക്കുന്നു….🔻എന്നാൽ വഹാബി സലഫി പോലുള്ള നവീന ചിന്താഗതിക്കാരുടെ വാദ പ്രകാരം ഈ സ്വഹാബത്തിനെയൊക്കെ മുഷ്രിഖാക്കി  ഇത് രേഖപ്പെടുത്തി വെച്ച ഇമാമീങ്ങള്‍ , മുഹദ്ദിസീങ്ങളെ മുഷ്രിഖാക്കി … അത് പോലെ ഈ പ്രവർത്തനം ചെയ്യുന്ന സുന്നികളെ  മുശ്രിഖെന്നും, ഖുബൂരിയെന്നും , ഖുറാഫിയെന്നും വിളിക്കാൻ തുടങ്ങി    സുബ് ഹാനല്ലാഹ് എന്തൊരു വാദം ,, എന്നാൽ ആരൊക്കെ ഈ ഖുബൂരി, ഖുറാഫി ലിസ്റ്റിൽ പെടുമെന്ന് ആലോചിക്കുക്കുക നഊദുബില്ലാഹ്…..🔽പ്രിയ കൂട്ടുകാരെ നവീന ആശയത്തിൽ കുടുങ്ങിപ്പോയോ ? തൗബ ചെയ്യൂ നാളെ മഹ്ഷറയിൽ  മുത്ത് നബി (സ്വ) യും , സ്വഹാബത്തും,  ഇമാമീങ്ങളൊക്കെ ഹാജറാക്കപ്പെടും എന്ന ചിന്ത ഉണ്ടാവണേ……🔶സ്ത്രീകൾക്ക് വീട്ടിൽ വെച്ച് നിസ്ക്കരിക്കാനാണ്  മുത്ത് നബി (സ്വ) യുടെ കല്പന അത് പോലെ  അവള്‍ പുറത്തിറങ്ങിയാൽ പിഷാച് അവളെ പിന്തുടരുമെന്ന് പഠിപ്പിച്ച തിരു വചനത്തെ  പാടെ തള്ളി  സ്ത്രീകളെ പള്ളിയിൽ കയറ്റി നിസ്ക്കാരത്തിന്ന് തുടക്കമിട്ടു അത് പോലെ സ്ത്രീസംഘടന തന്നെ ഉണ്ടാക്കുകയും ആണും പെണ്ണും ഇതിന്റെ പേരിൽ ഒരുമിച്ച് സമ്മേളന വേദി പങ്കിടലുമൊക്കെ തകൃതിയായി നടക്കുന്നു നഊദുബില്ലാഹ്!!!!!🔻സ്വഹാബാക്കളായ ഇസ്ലാമിന്റെ രണ്ടാമത്തെ ഖലീഫയും കൂടിയായ  ഉമറുബ്നുൽ ഖത്താബ് (റ) , സുബൈറുബ്നു അവ്വാം റ ഇവരുടെ ഭാര്യയായിരുന്ന ആതിഖ ബീവി റ യെ  പള്ളിയിൽ പോയ കാരണം കൊണ്ട് ഊരക്കടി  കൊടുത്ത് ഈ സ്വഹാബാക്കൾ തന്നെ നിർത്തിച്ചത് പോലെ ഇന്നത്തെ സ്ത്രീപള്ളിപ്രവേശനവാദികളിൽ  എത്ര പേരുണ്ട് ഈ സ്വഹാബത്തിന്റെ മാതൃക പിൻപറ്റാൻ,🔻പിന്നെ വെള്ളിയാഴ്ച ദിവസം പള്ളിയിലേക്ക് വന്ന സ്ത്രീകളെ അബ്ദുല്ലാഹിബ്നു മസ് ഊദ് (റ) ചരൽ കല്ല് വാരിയെറിഞ്ഞ് ആട്ടിയത് പോലെ  ചെയ്യാൻ ഇക്കൂട്ടർ തയ്യാറാകുമോ   ….  പോട്ടെ കല്ല് വാരിയെറിയണ്ട അറ്റ്ലിസ്റ്റ് സ്വന്തം ഭാര്യമാരെയെങ്കിലും അടക്കിയൊതുക്കി നിർത്തിക്കൂടെ…..🔻എന്തിനാണ് വെറുതെ സ്വന്തം  ഭാര്യയുടെ മെൻസസ് period നാട്ടുകാരെ അറിയിക്കണം …. എല്ലാദിവസവും പള്ളിയിൽ പോകുന്ന പുത്തൻ വാദി  പെണ്ണുങ്ങള്‍ ഇടക്ക് പള്ളിയിൽ വരാതിരിക്കുമ്പോൾ  പള്ളിയിൽ വരുന്ന മറ്റെല്ലാ പുരുഷന്മാർക്കും   ഭാര്യയുടെ മെൻസസ് ടൈം സ്വന്തം ഭർത്താവ് തന്നെ നാട്ടുകാർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന  സുവർണ്ണ എേർപ്പാടല്ലെ ഇതിലൂടെ നടക്കുന്നത്മുത്ത് നബി (സ്വ) യും സ്വഹാബത്തും പഠിപ്പിക്കുകയും കാണിച്ച് തരുകയും ചെയ്തത്   ചെയ്താൽ പോരെ …..🔶നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കാനും അല്ലാഹു നമുക്ക് നൽകിയ മുത്ത് നബി (സ്വ) യാകുന്ന  റഹ്മത്തിൽ നന്ദി രേഖപ്പെടുത്തലുമാണല്ലൊ നബിദിനം …. ഇത് പരിഷുദ്ധ ഖുർ ആനാ പഠിപ്പിക്കുന്നത്. .. എന്നാൽ ഈ കൂട്ടർക്കൊ ഇങ്ങനെ അല്ലാഹു പഠിപ്പിച്ച കാര്യം മുത്ത് നബി (സ്വ) യും , സ്വഹാബത്തും ചെയ്തിട്ടില്ലെന്ന വിചിത്രമായ വാദവും , ഇങ്ങനെ നബിദിനം കൊണ്ടാടൽ ശ്രീകൃഷ്ണ ജയന്തിക്കും, ക്രിസ്മസ്സിന്നും സമാനമാണെന്ന ഷപിക്കപ്പെട്ട വാദം ഉന്നയിച്ച് ഇസ്ലാമിന്റെ നാല്  പ്രമാണങ്ങളെയും പുല്ല് പോലെ വലിച്ചെറിഞ്ഞ് യുക്തിവാദവുമായി നടക്കുകയാണ് അള്ളാഹു കാക്കട്ടെ !!🔶നബി (സ്വ) പഠിപ്പിച്ചു “സ്വല്ലൂ കമാ റഅയ്തുമൂനീ  ഉസ്വല്ലീ” ഞാനെപ്രകാരം നിസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടുവോ അത് പോലെ നിങ്ങളും നിസ്കരിക്കുക … ഇവിടെ മുത്ത് നബി (സ്വ) വെള്ളിയാഴ്ച എങ്ങനെയാണൊ നിസ്കരിച്ചത് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് എങ്ങനെയാണൊ വുളൂഅ്  എടുത്തത്, അത് പോലെ എങ്ങനെയാണൊ ഖുതുബ നിർവ്വഹിച്ചത് അറബിയിൽ …എന്നാൽ കേരളത്തിലെ നവീന വാദികളായ മുജാഹിദ് പോലുള്ളവർക്ക് ഖുതുബ മലയാളത്തിൽ നടത്തലോടെ മുത്ത് നബി (സ്വ) യുടെ തിരു സുന്നത്തിനെ തള്ളിയിരിക്കുകയാണ്.🔽തറാവീഹ് സ്വഹാബാക്കളുടെ ഇജ്മാ ആകുന്നു 20 റക് അത്തെന്നത്, ഇത് സ്വഹീഹായ പരമ്പരയിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്,    മുത്ത് നബി (സ്വ) യിൽ നിന്ന് എത്ര റക്അത്ത് നിസ്കരിച്ചു എന്നത് സ്വഹീഹായ റിപ്പോർട്ട് കിട്ടാത്തത്  കൊണ്ട് സ്വഹാബത്തിന്റെ ഇജ്മാഹിലൂടെ ലോക മുസ്ലിമീങ്ങള്‍ തറാവീഹ് 20 റക് അത്ത് നിസ്കരിക്കുന്നു….. മുത്ത് നബി (സ്വ) എത്ര റക് അത്ത് തറാവീഹ്  നിസ്കരിച്ചുവെന്നത് സ്വഹാബത്താകുന്നു പറയേണ്ടത് .    എന്നാൽ  വഹാബി സലഫികൾക്ക്  മാത്രം തറാവീഹ് മാറിക്കൊണ്ടിരിക്കുന്നു..  കേരള മുജാഹിദുകൾക്ക് ആദ്യം20  പിന്നെ മാറ്റി 08 , പിന്നെ വീണ്ടും  മാറ്റി 11 റക്അത്ത് എന്നാൽ വീണ്ടും മാറ്റി തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാാരം  തന്നെ ഇല്ല വെറും ഖിയാമുല്ലൈൽ , 2017 ലെ ലാസ്റ്റ് അപ്ഡേറ്റ് തറാവീഹ് എത്രയും ആകാമെന്നായിട്ടുണ്ട് … സുബ് ഹാനല്ലാഹ് എന്തൊരു മതം….. ക്രിസ്ത്യാനികൾ റോമിൽ ഷൂറ എന്ന സുൻ ഹദോസ് കൂടി മതപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിന്ന് തുല്യമായി കേരളത്തിലെ നവീനവാദികളായ മുജാഹിദുകളും സംസ്ഥാന സുൻ ഹദോസ് കൂടി നബി (സ്വ) പൂർത്തീകരിച്ച മതത്തിൽ കൈകടത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നു 🔶ജുമുഅക്ക് മുമ്പ്  02 ബാങ്ക് എന്നത് ഉസ്മാൻ (റ) വിന്റെ കാലത്ത് നടപ്പിൽ വരുത്തിയ ഒരു കാര്യമാണ് അന്ന് മുതൽ തന്നെ സ്ഥിരപ്പെട്ടു എന്ന് ഇമാം ബുഖാരി (റ) തന്നെ പഠിപ്പിക്കുന്നു …  എന്നാൽ  ഈ കേരള ബിദ ഇകൾക്  ഇങ്ങനെ ഒന്നില്ല സ്വഹാബത്തിനെ പാടെ തള്ളുകയാണ് ,  ലോകത്ത് ഒരു സ്ഥലത്തും ഈ കൂട്ടരുടെ പിഴച്ച  വാദം ഇല്ലെന്നത് വാസ്തവം🔶ഖുർആന്റെ വിഷദീകരണമാണ് മുത്ത് നബി (സ്വ) യുടെ ജീവിതം, മുത്ത് നബി (സ്വ) യുടെ  തിരു സുന്നത്തിന്റെ വിഷദീകരണമാണ് സ്വഹാബത്തിന്റെ ജീവിതം , സ്വഹാബത്തിന്റെ ജീവിത രീതികളുടെ വിഷദീകരണമാണ് താബിഉ കളുടെ ജീവിത രീതി …. ഇവരിൽ നിന്നൊക്കെ ഉള്‍ക്കൊണ്ട് പരിഷുദ്ധ ഇസ്ലാമിന്റെ പ്രാക്റ്റിക്കലായ രൂപം നമുക്ക് തന്നവരാകുന്നു മദ് ഹബിന്റെ നാല് ഇമാമുമാർ .. ഇവരാകട്ടെ ഉസ്താദുമാരും ഷിഷ്യന്മാരുമാകുന്നു..🔻ഈ മാർഗ്ഗമാകുന്നു ഖുർആൻ പഠിപ്പിച്ച മുഹ്മിനീങ്ങളുടെ മാർഗ്ഗം , (വിഷ്വാസികളുടെ മാർഗ്ഗം പിൻപറ്റണം ഇല്ലാത്തവന്റെ കേന്ദ്രം  നരഗത്തിലുമാകുന്നു .. (ഖുർ ആൻ)     എന്നാൽ  നവീന വാദികൾക്ക്   മദ് ഹബ് പാടില്ലെന്നും അത് ഖുർ ആനിന്നും സുന്നത്തിന്നെതിരുമാണെന്ന് വാദിക്കും…. എന്നിട്ട് ചെയ്യുന്ന അമലൊ എേതെങ്കിലും ഒരു മദ് ഹബിന്റെ ഇമാമീങ്ങള്‍ വിഷദീകരിച്ച മസ് അലാ രൂപത്തിലായിരിക്കും… എന്തൊരു വിരോധാഭാസം….🔻മദ് ഹബിന്റെ ഇമാമുമാർ ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നുമാണ് നമുക്ക് പ്രാക്റ്റിക്കലായ ഇസ്ലാം നൽകിയിട്ടുള്ളത് … നാലാൽ ഒരു മദ് ഹബ് സ്വീകരിക്കൽ നിർബന്ധമെന്ന മുസ്ലിം ലോകത്തിന്റെ ഇജ്മാഉം വെല്ലു വിളിയോടെ ഈ നവീന വാദികൾ തള്ളുകയും ചെയ്തിട്ട് താന്തോന്നിമദ് ഹബിനെ ( തോന്നിയത് സ്വീകരിക്കൽ) ഉൽക്കൊള്ളുകയും ചെയ്തു🔶എനിയെങ്കിലും കാര്യ ബോധത്തോടെ ചിന്തിച്ച് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക… നവീന വാദി നേതാക്കൾ കവലകളിൽ ആയത്തും, ഹദീസും പറഞ്ഞ് നിങ്ങളെ ക്ഷണിക്കുന്നത് ഏതൊരു തൗഹീദിലേക്കാണെന്ന് മനസ്സിലാക്കുക.. ഇതേ പോലെ  ആയത്ത് ഒോതിയിട്ടാണ് പണ്ട് ചേകന്നൂർ മൗലവി നിസ്കാരം 03 വഖ്തെ ഉള്ളൂ എന്ന് വാദിച്ച് പിഴച്ച് പോയത് … ഖുർ ആൻ കൊണ്ട് പിഴച്ച് പോകുന്ന കൂട്ടത്തിൽ പെട്ട് പോകരുത്🔽ഈ കവലകളിൽ മൗലവിമാർ തൗഹീദ് പറയാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി എന്നിട്ടെന്തായി തൗഹീദിന്നും ഷിർക്കിന്നും പല പല നിർവ്വചനം നൽകി പരസ്പരം തമ്മിൽ തല്ലിപ്പിരിഞ്ഞ് ഒരുപാട് അവാന്തര വിഭാഗങ്ങളായി മാറിയെന്നല്ലാതെ മറ്റെന്തുണ്ടായി , ഇപ്പോൾ സംഘടന നോക്കി തൗഹീദ് പറയേണ്ട ഗതികേട് വന്നില്ലെ , ???🔷.ആയതിനാൽ ഇത്തരം മൗലവിമാർ പറയുന്ന manmade തൗഹീദിൽ പെട്ട്  നരഗത്തിലേക്ക് പോകുന്ന കൂട്ടത്തിലായിപ്പോകരുത് … ആദ്യം നമ്മുടെ വിഷ്വാസമാകുന്നു നേരെയാവേണ്ടത് , വിഷ്വാസം പിഴച്ച് പോയാൽ പിന്നെ കർമ്മത്തിൽ വല്ല കാര്യവുമുണ്ടൊ???? ആദ്യം ഖബറിൽ ചോദ്യം ചെയ്യപ്പെടുക കർമ്മങ്ങളെക്കുറിച്ചല്ല വിഷ്വാസത്തെ പറ്റിയാകുന്നു , ഖബറിൽ വിജയം വരിക്കാനായാൽ ബാക്കിയങ്ങോട്ടും വിജയം കൈവരിക്കാം അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🔶ഈ ലേഖനം  ഇത്തരം പുത്തൻ വാദത്തിൽ  അകപ്പെട്ട് കുടുങ്ങിപ്പോയ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലൊ🔷🔷 

സുഹൃത്തേ ഒരു നിമിഷം !

സുഹൃത്തേ.. ഒരു നിമിഷം    ഇസ്‌ലാമിന്റെ പേരില്‍ ഒട്ടേറെ സംഘടനകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. തന്റെ സമുദായം പല വിഭാഗങ്ങളായി ചിതറുമെന്ന് തിരുനബി തന്നെ ദീര്‍ഘ ദര്‍ശനം ചെയ്തിട്ടുണ്ട്. തന്റെയും സ്വഹാബികളുടെയും പാതയില്‍ നില കൊള്ളുന്നവരാണ് അവരിലെ രക്ഷപ്പെട്ട കക്ഷിയെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ മുഖ്യധാര മുസ്ലിംകളാണെന്നും  ഹദീസില്‍ കാണാം.തിരുനബിയും സ്വഹാബികളും പഠിപ്പിച്ച സംസ്‌ക്കാരത്തിനു വിരുദ്ധമായ കപട വിശ്വാസികളുടെ ഒരു കൂട്ടായ്മ തിരുനബിയുടെ കാലത്തുതന്നെ ഉണ്ടായിരുന്നു. സ്വഹാബികള്‍ വിശ്വസിച്ചതു പോലെ വിശ്വസിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ വിഢികളുടെ വിശ്വാസം ഞങ്ങളും പുലര്‍ത്തണമോ എന്ന് അവര്‍ പ്രതികരിക്കുമായിരുന്നു.നാട്ടില്‍ പ്രശ്മങ്ങളുണ്ടാക്കരുതേ എന്ന് ആരെങ്കിലും അവരെ ഉപദേശിച്ചാല്‍ തങ്ങള്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരാണെന്നായിരുന്നു അവരുടെ മറുപടിയെന്നും ഖുര്‍ആന്‍ പറയുന്നു.സ്വഹാബികളുടെയും കപടവിശ്വാസികളുടെയും വിശ്വാസങ്ങളിലെ വ്യത്യാസങ്ങള്‍ ഹൃസ്വമായെങ്കിലും മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ സംഗതമായിരിക്കും.    സ്വഹാബികള്‍ അല്ലാഹുവിന്റെ റസൂലിനെ അസാധാരണ മനുഷ്യനായി മനസ്സിലാക്കുകയും അവിടുത്തെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സലൂല്‍ തിരു ശേഷിപ്പിനെ മാലിന്യത്തോട് ഉപമിച്ച് പരിഹസിച്ചു.അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം ലഭിക്കാന്‍ തിരുനബിയെ വസീല(ഇടയാളന്‍)യാക്കുന്നതിനെ അവിടത്തേക്കുള്ള സുജൂദായി(ആരാധനയായി) ഈ കപടന്‍ ചിത്രീകരിച്ചപ്പോള്‍വഫാത്തിനു ശേഷം പോലും ബിലാലുബ്‌നു ഹാരിസ് (റ) വിനെ പോലെയുള്ള സ്വഹാബികള്‍ അവിടുത്തെ ജാറത്തിങ്കല്‍ ചെന്ന് സങ്കടപ്പെട്ടു. തിരുനബിക്ക് അദൃശ്യങ്ങള്‍ അറിയിക്കപ്പെടുന്നുണ്ടെന്നും അങ്ങനെ നാം കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും അവിടുത്തേക്ക് സാധിക്കുമെന്നും സ്വഹാബികള്‍ വിശ്വസിച്ചപ്പോള്‍ തിരുനബിയുടെ അറിവുകളെ കൊച്ചാക്കി കാണിക്കാന്‍ കപടര്‍ ശ്രമം നടത്തി.സ്വഹാബികള്‍ തിരുനബിയെ പാടുകയും പറയുകയും പ്രകീര്‍ത്തിക്കുകയും ചെയ്തപ്പോള്‍ വല്ല ന്യൂനതയും കണ്ടുപിടിക്കാനുണ്ടോ എന്ന് പരതുകയായിരുന്നു കപടന്മാര്‍. തിരുനബിയുടെ പരിശുദ്ധിയില്‍ സംശയിക്കുന്നതിനെ സ്വഹാബികള്‍ ഏറെ ഈര്‍ഷ്യതയോടെ കണ്ടപ്പോള്‍ പാപം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ദുല്‍ഖുവൈസിറതു തമീമി എന്ന കപടന്‍.        കുറേ നിസ്‌ക്കരിക്കുകയും എമ്പാടും നോമ്പുകളനുഷ്ഠിക്കുകയും ധാരാളം ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന എന്നാല്‍ മതത്തില്‍ നിന്ന് തെറിച്ചുപോയിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം ഇവന്റെ അനുയായികളായി പില്‍ക്കാലത്ത് വരുമെന്ന് ചില അടയാളങ്ങള്‍ പറഞ്ഞ് തിരുനബി പ്രവചിച്ചു.അലി(റ) വിന്റെ കാലത്ത് പുറപ്പെട്ട ഇസ്‌ലാമിലെ ആദ്യത്തെ അവാന്തര വിഭാഗമായി അറിയപ്പെട്ട ഖവാരിജുകളായിരുന്നു അവരെന്ന് പ്രസ്തുത പ്രവചനം ഉദ്ധരിച്ച അബൂസഈദില്‍ ഖുദ്‌രി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.പുറമേ ഭക്തി പ്രകടിപ്പിച്ചിരുന്ന ഭീകരവാദികളായിരുന്നു അവര്‍. അലി (റ) അടക്കമുള്ള സ്വഹാബികള്‍ക്ക് തൗഹീദ് പിഴച്ചു എന്നവര്‍ വാദിച്ചു. ബഹുദൈവ വിശ്വാസികളെ കുറിച്ച് അവതരിച്ച സൂക്തങ്ങള്‍ അന്നത്തെ മുസ്‌ലിം മുഖ്യധാരയുടെ മേല്‍ ചാര്‍ത്തുകയും അവരെ മുശ്‌രിക്കുകളായി ചിത്രീകരിക്കുകയും ചെയ്തു.അവരെ കൂട്ടക്കൊല നടത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. തിരുനബിയുടെ മഹത്വം ഇടിച്ചു താഴ്ത്തുകയും ശഫാഅത്തിനെ നിഷേധിക്കുകയും ചെയ്തു.    കപട സ്‌നേഹത്തിന്റെ മേലങ്കിയണിഞ്ഞ് അലി(റ) വിന്റെ ആളുകളായി വേഷം കെട്ടിയ ശിയാക്കളും ഖവാരിജിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. സ്വഹാബികളെ അധിക്ഷേപിക്കാനും രക്തവിപ്ലവം സൃഷ്ടിക്കാനും അവരും പിന്നാക്കമായിരുന്നില്ല.    അതേസമയം ഗ്രീക്ക് ഫിലോസഫിയില്‍ ആകൃഷ്ടരാവുകയും അങ്ങനെ ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളെ ഇസ്‌ലാമേതര ചിന്താപരിസരങ്ങളുടെ മേല്‍ വാര്‍ത്തെടുക്കാനും ശ്രമിച്ച ചിലര്‍ മുഅ്തസില എന്ന പേരില്‍ മതയുക്തിവാദികളായി രംഗപ്രവേശം ചെയ്തു. അവരും കയറിപ്പിടിച്ചത് തൗഹീദില്‍ തന്നെ. മുഖ്യധാരാ മുസ്‌ലിംകളെ മുശ്‌രിക്കുകളായി ചിത്രീകരിച്ച അവര്‍ തങ്ങളുടെ കൊച്ചുബുദ്ധിക്ക് നിരക്കാത്തതെല്ലാം ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിക സ്വത്തത്തെ നശിപ്പിച്ചു.    മുസ്‌ലിം ലോകത്ത് പില്‍ക്കാലത്തുണ്ടായ ആദര്‍ശ അപചയങ്ങളുടെ വേരുകള്‍ ഈ മൂന്ന് ധാരകളിലേക്ക് ചെന്നെത്തുന്നതായി കാണാം.    ആലു സഊദിനെ സ്വാധീനിച്ച് ഇബ്‌നു അബ്ദുല്‍ വഹാബ് നടപ്പിലാക്കിയ രക്തവിപ്ലവം ഖവാരിജുകളുടേതിന് സമാനമായിരുന്നു. വഹാബിസം മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം കാഫിറാക്കുകയും വിശുദ്ധ ഭൂമികളിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും കഅ്ബയും റൗളയും കൊള്ളയടിക്കുകയും ത്വാഇഫിലും കര്‍ബലയിലും മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയും സ്വഹാബികളുടെ ജാറങ്ങള്‍ തകര്‍ക്കുകയും ചെയ്തു.ഇവരുടെ പിന്‍ഗാമികളാണ് ഖുര്‍ആനിലെ ആയതുകളോതി മുസ്‌ലിംകളെ തന്നെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്ന, ജാറങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന, ഇസ്‌ലാമിന്റെ സ്‌നേഹ മുഖത്തെ ലോകമനസാക്ഷിക്കു മുമ്പില്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്, ബോകോ ഹറം, അല്‍ഖഇദ തുടങ്ങിയ തീവ്രവാദ സംഘടനകളെന്ന ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ നിരീക്ഷണം പച്ചയായ യാഥാര്‍ത്ഥ്യമാണെന്ന് നാം തിരിച്ചറിയുന്നു.ഇറാഖിലും ഇറാനിലും യമനിലും സിറിയയിലുമൊക്കെ കലാപമുണ്ടാക്കുകയും തീവ്രനിലപാടുകള്‍ കൈകൊള്ളുകയും ചെയ്യുന്ന ശിയാക്കളാണ് ഈ നാണയത്തിന്റെ മറുവശം.    ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ട ജിന്ന്, സിഹ്‌റ്,എന്നിവയെ അവ യുക്തിക്ക് നിരക്കാത്തതാണ് എന്ന് കാരണം പറഞ്ഞ് നിഷേധിച്ച,ലഹരി വസ്തുക്കളെ അനുവദനീയമാക്കാന്‍ ശ്രമിച്ച,  പടിഞ്ഞാറ് നോക്കികളും, ശാസ്ത്ര പൂജകരുമായ ജമാലുദ്ദീന്‍ അഫ്ഗാനി,മുഹമ്മദ് അബ്ദു,റശീദ് രിള തുടങ്ങിയ ഈജിപ്ഷ്യന്‍ പരിഷ്‌കാരികളും മുഅ്തസിലി യുക്തിവാദി ഇസ്‌ലാമിന്റെ മറ്റൊരു പതിപ്പായിരുന്നു.അമ്പിയാക്കളുടെ മുഅ്ജിസത്തുകളെ(അമാനുഷിക സംഭവങ്ങള്‍) കുറിച്ചുളള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ കുറെ കൂടി യൂറോപ്യന്‍മാര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുമായിരുന്നു എന്ന് പരിഭവിച്ച് അല്ലാഹുവിന് പിഴവ് പറ്റി എന്ന് വ്യംഗ്യമായി സൂചിപ്പിക്കുക പോലും ചെയ്തു റശീദ് രിള. ഇസ്‌ലാമിനെ മോഡേണൈസ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തെ എല്ലാ പരിഷ്‌കാരി വിഭാഗങ്ങളും ഇവരുടെ പിന്‍തലമുറക്കാരാണ്.     മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനെന്ന പേരില്‍ നവോത്ഥാന കുപ്പായമണിഞ്ഞ് ഖബര്‍ ചര്‍ച്ചകള്‍ക്കുള്ളില്‍ സമുദായ ധിഷണയെ മറവ് ചെയ്യാന്‍ ശ്രമിച്ച കേരളത്തിലെ മുജാഹിദുകള്‍ എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പ് എട്ടായി പിളര്‍ന്നുവല്ലോ.അതില്‍ ഒരു വിഭാഗം കാഫിറാക്കല്‍ കലയില്‍ ഭ്രാന്തമായ ആവേശം കാണിക്കുകയും സാംസ്‌കാരിക പൈതൃകങ്ങള്‍ക്കെതിരെ കൂടുതല്‍ വീറോടെ വാളോങ്ങി നില്‍ക്കുകയും ചെയ്യുന്ന മൗലവി ഗ്രൂപ്പ് ഭീകരവാദികളായ ഖവാരിജി ധാരയോടുംബറകതും സംസം വെളളവും നിഷേധിച്ച് ജിന്നിനെ മൈക്രോബുകളാക്കി മാര്‍ഗോ ബദ്രാന്റെ വഅ്‌ള് കേട്ട് ആമിനാ വദൂദിന്റെ ജുമുഅ ഖുതുബ കേള്‍ക്കാന്‍ കാതോര്‍ക്കുന്ന മടവൂര്‍ വിഭാഗം മുഅ്തസിലി ധാരയോടും അത്ഭുതകരമാം വിധം സാദൃശ്യപ്പെടുന്നതായി നാം കാണുന്നു.ഒരു വിഭാഗം തീവ്രവാദവും വെറുപ്പും കൂടുതലായി കൃഷി ചെയ്യുമ്പോള്‍  യുക്തിവാദവും ഹദീസ് നിഷേധവുമാണ് മറ്റേ വിഭാഗത്തിന്റെ പ്രധാന അജണ്ട.     മൗലവി ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. രണ്ടിനേയും വ്യവഛേദിച്ച് മനസ്സിലാക്കാന്‍ സര്‍വാംഗീകൃതമായ പേരുകളൊന്നും ലഭിച്ചതായി അറിവില്ല.ജിന്നൂരികള്‍ എന്നും ജിന്ന് വിരുദ്ധര്‍ എന്നുമാണ്  പൊതുവെ ഇവര്‍ അറിയപ്പെടുന്നത്. ജിന്നൂരികള്‍ വീണ്ടും പിളര്‍ന്നുവെങ്കിലും അതില്‍ ഒരു വിഭാഗം സംഘടനാ സ്വഭാവത്തോടെ രംഗത്തില്ല.സംഘടന ബിദ്അത്താണെന്ന് പുതിയ വാദത്തിലാണ് അവര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് എന്നാണ് കേള്‍വി.പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ ചാക്കിലാക്കാന്‍ വേണ്ടി ജിന്നൂരികള്‍ കാസര്‍ഗോഡും ജിന്ന് വിരുദ്ധര്‍ കൊല്ലത്തും പ്രോഫ് കോണ്‍ സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍.രണ്ടും തീവ്രവാദി വഹാബികളായിരിക്കെ എന്തിനാണിവര്‍ ഭിന്നിച്ചുപോയി വവ്വേറെ പരിപാടികള്‍ വെച്ചിരിക്കുന്നത് എന്ന് ചിലര്‍ കൗതുകപ്പെടുന്നുണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി ഈ രണ്ട് വിഭാഗങ്ങളും തമ്മിലുളള രസകരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹൃസ്വമായി വിവരിക്കാം. ഇരു വിഭാഗങ്ങളുടെയും പുസ്തകങ്ങള്‍,ലഘുലേഖകള്‍,പ്രഭാഷണ സിഡികള്‍ എന്നിവ അവലംബിച്ചു തയ്യാറാക്കിയതാണിത്.ജിന്നൂരികള്‍    1. മരുഭൂമിയില്‍ കുടുങ്ങിയാലും നടുക്കടലില്‍ അകപ്പെട്ടാലും പരിസരത്ത് ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്ന്, മലക്, പിശാചുക്കളെ വിളിച്ചു കൊണ്ട് അവരുടെ കഴിവില്‍പെട്ട കാര്യങ്ങളില്‍ സഹായം തേടുന്നത് (മറ്റു മുജാഹിദുകളുടെ ഭാഷയില്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്) ശിര്‍ക്ക് അല്ലന്ന് പ്രചരിപ്പിക്കുന്നു.    2. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ നിന്ന് ബസിന്റെ ബ്രേക്ക് പൊട്ടിയാല്‍ പൂര്‍ത്തിയാകുമായിരുന്ന ആദ്യ കാല തൗഹീദ് വളവുകള്‍ പതിനായിരങ്ങള്‍ കഴിഞ്ഞാലും വാഹനം ഇരുന്നൂറ് പ്രാവശ്യം മറിഞ്ഞാലും പൂര്‍ത്തിയാകാതെ കിടക്കുന്നല്ലോ എന്ന സുന്നികളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ ഉഴറുന്നു.    3. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജിന്ന് - മലക്കുകളോട് തേടുന്നത് ശിര്‍ക്കല്ലെന്ന് വാദിക്കുക വഴി മക്കാ മുശ്‌രിക്കുകളേക്കാളും കടുത്ത ശിര്‍ക്കില്‍ അകപ്പെട്ടു പോയില്ലേ എന്ന മറു വിഭാഗത്തിന്റെ ചോദ്യത്തിന്റെ മുന്നിലും ചൂളിപ്പോകുന്നു.    4. ജിന്ന് മനുഷ്യ ശരീരത്തില്‍ കയറുമെന്ന് വിശ്വസിക്കുന്നു. അത് ചികിത്സിച്ചു മാറ്റാന്‍ സകരിയ്യ സലാഹി, മുജാഹിദ് ബാലുശ്ശേരി, ഡോ.സുബൈര്‍ എന്നിവര്‍ വടി, സി.ഡി, എന്നിവയുമായി കാത്തിരിക്കുന്നു.    5. മൂത്രമൊഴിക്കുമ്പോഴും, ചുടുവെള്ളമൊഴിക്കുമ്പോഴും, മേശ വലിപ്പ് നീക്കുമ്പോഴും, കസേര നീക്കിയിടുമ്പോഴും, ജിന്നുകളെന്ന സൂക്ഷ്മ ജീവികളുടെ ശരീരത്തില്‍ തട്ടുമോയെന്ന് കരുതി, തട്ടിയാല്‍ പ്രതികരിക്കുമോ എന്ന് കരുതി ഭയപ്പാടോടെ ജീവിക്കുന്നു.    6. വിഗ്രഹങ്ങള്‍ പാല്‍ കുടിക്കുന്നു എന്ന കഥ ശരിയാണെന്നും രാത്രി കാലങ്ങളില്‍ ജിന്നുകള്‍ ഭര്‍ത്താവിന്റെ കോലം സ്വീകരിച്ച് വീടുകളില്‍ പാത്തും പതുങ്ങിയും എത്തുമെന്നും വിശ്വസിക്കുന്നു.    7. എല്ലാ രോഗങ്ങള്‍ക്ക് പിന്നിലും ഒരു കാരണം പിശാചാണ്. തലവേദനയും പനിയുമെല്ലാമുണ്ടാക്കുന്നത് പിശാചാണെന്ന് പ്രസംഗിക്കുന്നു.    8. പുളിക്കല്‍, ചെറുവാടി എന്നിവടങ്ങളില്‍ യുവതീ യുവാക്കളെ ജിന്ന് ഇറക്കുന്നതിന്റെ ഭാഗമായി മാരകമായി പീഡിപ്പിച്ചതായി പരാതികള്‍ ഉയര്‍ന്നു.    9. കണ്ണേറിന് കോണക ചികിത്സ നിര്‍ദ്ദേശിക്കുന്ന ഗള്‍ഫ് സലഫികളെ കണ്ണേറ്, ജിന്ന്ബാധ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കണമെന്ന് പഠിപ്പിക്കുന്നു.  (ആരുടെ കണ്ണാണോ തട്ടിയത് അവന്റെ അടിവസ്ത്രം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് അത് കണ്ണേറ് ബാധിച്ചവനെ കുടിപ്പിക്കുക. ഇതാണ് കോണക ചികിത്സ.സ്വാലിഹ് ഉസൈമിന്റെ ഫത്‌വ ഉദ്ധരിച്ച് എം.ഐ സുല്ലമി ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്(പേ. 68)    10. ജിന്ന് സിഹ്‌റുകളെ ശിര്‍ക്കന്‍ വിശ്വാസമായി ചിത്രീകരിക്കുന്ന പഴയകാല മുജാഹിദ് തൗഹീദ് തെറ്റാണെന്ന് പ്രചരിപ്പിക്കുകയും അതില്‍ നിന്ന് തൗബ ചെയ്ത് ജിന്ന് പിശാചുക്കളെ ഉള്‍പ്പെടുത്തി തൗഹീദ് 2007 രൂപീകരിക്കുകയും ചെയ്തു.    11. യൂണിറ്റ് തോറും ജിന്ന് ക്ലിനിക്കുകള്‍ ആവശ്യമാണെന്ന് മനസ്സിലാക്കുകയും ജിന്ന് സ്‌പെഷ്യലിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.    12. പള്ളികള്‍ക്ക് മുകളില്‍ നിന്ന് ജിന്ന് സിഹ്‌റ് ചികിത്സകള്‍ പൊടിപൊടിക്കുന്നു.ജിന്ന് വിരുദ്ധര്‍    1. ജിന്ന് പിശാചുക്കളുടെ വിശ്വാസത്തെ ശിര്‍ക്കായി ചിത്രീകരിക്കുന്ന പഴയകാല തൗഹീദ് വലിച്ചെറിയുകയും തൗഹീദ് 2007 രൂപീകരിക്കുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തുകയും 2013-ല്‍ തൗഹീദിന്റെ പുതിയ വേര്‍ഷന്‍ വിപണിയിലിറക്കുകയും ചെയ്തു.    2. അഞ്ച് കൊല്ലം ശിര്‍ക്കിനെ തൗഹീദായി മനസ്സിലാക്കുകയും അത് കേരളത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ എല്ലാവര്‍ക്കും വേണ്ടി അനസ് മൗലവി തൗബ ചെയ്തു.    3. മണ്ണാര്‍ക്കാട് മുതല്‍ തലശ്ശേരി വരെയുള്ള മുഴുവന്‍ സുന്നി മുജാഹിദ് സംവാദങ്ങളിലും തങ്ങള്‍ക്ക് തൗഹീദ് പഠിപ്പിക്കാന്‍ കൂടെ കൊണ്ടുനടന്ന ജബ്ബാര്‍ മൗലവിയെ മക്കയിലേക്ക് വിഗ്രഹം കൊണ്ടുവന്ന അംറ്ബ്‌നുലുഹയ്യിനോട് താരതമ്മ്യപ്പെടുത്തുകയും  അങ്ങനെ  അദ്ദേഹത്തെ വിഗ്രഹാരാധകനാക്കി ചിത്രീകരിക്കുകയും ചെയ്തു.    4. യാ ഇബാദല്ലാഹി അഈനൂനീ എന്ന ഹദീസിന്റെ ആശയം ശിര്‍ക്കാണെന്നും അതു കൊണ്ട് തന്നെ ആ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിച്ച ഇമാം നവവി, ഇമാം ത്വബ്‌റാനി, ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ തുടങ്ങിയവര്‍ മുശ്‌രിക്കുകളാണെന്നു പ്രചരിപ്പിക്കുന്നു.    5. പ്രസ്തുത ഹദീസ് പ്രചരിപ്പിക്കുകയും പ്രബലമാക്കുകയും അതില്‍ കുഴപ്പമില്ലെന്ന് പറയുകയും ചെയ്ത പണ്ഡിതരെല്ലാം (ഉദാ: ഇമാം ബൈഹഖി, ഇമാം നവവി, അല്ലാമാ ശൗകാനി...) എന്നിവരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരെന്ന് വിശ്വസിക്കുന്നു.    6. പിശാചിന് ശാരീരോപദ്രവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കിലും പ്രവാചകര്‍ക്ക് മാത്രമേ അത് മനസ്സിലാക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നു.    7. എങ്കിലും ജിന്ന് ബാധക്ക് റുഖിയ്യ ശറഇയ്യ എന്ന ചികിത്സ ആകാമെന്ന് ഫത്‌വ നല്‍കി സ്വയം പ്രവാചക വേഷം കെട്ടുന്നു.    8. മറ്റുചില സന്ദര്‍ഭങ്ങളില്‍, ജിന്ന് ബാധയുണ്ടെങ്കിലും ചികിത്സ അരുത് എന്ന് ഫത്‌വ കൊടുക്കുന്നു. അപ്പോള്‍ ജിന്ന് ബാധിച്ച മുജാഹിദുകളെ എന്ത് ചെയ്യുമെന്ന ജിന്നൂരികളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടുന്നു.    9. മറഞ്ഞ വഴിക്ക് മനുഷ്യന് ഉപദ്രവം ചെയ്യാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ശിര്‍ക്കാണെന്ന് വാദിക്കുന്നതോടൊപ്പം തന്നെ സിഹ്‌റ് (മാരണം) ഫലിക്കുമെന്നു വിശ്വസിക്കുന്നു (മാരണക്കാരന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു)    10. ജിന്നിനോട് സഹായം തേടല്‍ മറഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം ജിന്ന് ബാധ തെളിഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നു.    11. 2007 വരെ പുലര്‍ത്തിയിരുന്ന തൗഹീദ് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ പ്രാര്‍ത്ഥനയിലെ പുതിയ നിര്‍വ്വചനം വിപണിയില്‍ ഇറക്കുകയും 2013-ല്‍ അതും തെറ്റാണെന്ന് ബോധ്യപ്പെടുകയും തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും പുതിയ നിര്‍വ്വചനം അറിയാതെ ഉഴറുന്നു.    ഒരു ചോദ്യം.താങ്കള്‍ എവിടെ നില്‍ക്കുന്നു?സ്വഹാബികളുടെ വിശ്വാസം പുലര്‍ത്തി, തിരുനബി പഠിപ്പിച്ച പോലെ മുഖ്യധാരയുടെ പക്ഷത്ത് നില്‍ക്കുന്നുവോ?അതല്ല, തിരുനബി മുന്നറിയിപ്പു നല്‍കിയ  ഖവാരിജിസത്തിന്റെ ഉപോത്പന്നങ്ങളായ വഹാബീ ഭീകരതയുടെ ഒപ്പം നില്‍ക്കണോ?മതയുക്തി വാദത്തിന്റെ വാക്താക്കളായ മുഅ്തസിലി ധാരയുടെ പിന്‍തലമുറക്കാരായ ഹദീസ് നിഷേധികളുടെ കൂടെ നില്‍ക്കണോ?വികലമായ വിശ്വാസങ്ങളും വിചിത്രമായ വാദങ്ങളും വിപണനം ചെയ്ത് ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി പിരിഞ്ഞ് മതത്തെ കരിവാരിത്തേച്ചുകൊണ്ടിരിക്കുന്ന കക്ഷികള്‍ക്കൊപ്പം ചേരണോ?ഇനി പറയൂ, കൊല്ലത്തേക്കോ കാസര്‍കോട്ടേക്കോ?എന്തായാലും ഇത്തരം ബിദഈ കക്ഷികളുടെ ഷറിൽ നിന്നും നമ്മെയും കുടുംബത്തെയും നമ്മുടെ മഹല്ലത്തിനെയും രാജ്യത്തെയും അല്ലാഹു കാക്കുമാാറകട്ടെ.ആമീൻഈ ലേഖനം തയ്യാറാക്കിയവരോടുള്ള കടപ്പാടും പ്രാർത്ഥനയും അറിയിച്ച് കൊണ്ട്കൃതജ്ഞതയോടെ......  




Post a Comment

Previous Post Next Post