മാല മൗലീദ്.-MALA MOULID

മാലയിലെ വരികൾ സംഷയനിവാരണം. 1

⛳🔊🍏 മാല, മൌലിദ്,  റാതീബ്.......🔻സംഷയങ്ങള്‍ തീർക്കാം.....🔻മാലയിലെ വരികള്‍ കേരള വഹാബികള്‍ തെറ്റിധരിപ്പിന്നു..🔻പ്രിയകൂട്ടുകാർ നല്ല മനസ്സൊടെ വായിക്കുക.....🔻Qstn 1⃣❓🔻"ആവണ്ണം അല്ലാ പടച്ചവൻ താൻ തന്നെ യാ ഗൗസുൽ അഹ്ളം എന്ന,ള്ളാ വിളിച്ചോവർ""മറ്റാരിലേക്കും ആവഷ്യമില്ലാത്ത സ്വമദായ അല്ലാഹു എന്തിനാണ് മുഹ്യദ്ദീൻ ഷൈഖിനെ വിളിച്ചത്??❓❓🔻Answer ✅അല്ലാഹു പേര് വിളിച്ചതാണ് മുഹ്യദ്ദീൻ ഷൈഖ് റ വിനൊട് സഹായം ചോദിച്ചതല്ല . അല്ലാഹു യഹ്യ നബിയെيا يحي എന്ന് വിളിച്ചത് പോലെ...🔻qstn 2⃣❓"നാൽപ്പത് വട്ടം ജനാബത്ത് ഉൻ ടായോരെ നാൽപ്പത് വട്ടം ഒരു രാ കുളിച്ചോവർ" ഒരു ദിവസം ഒരാള്‍ക്ക് 40 വട്ടം ജനാബത്ത് ഉൻ ടായാൽ അയാള്‍ ജീവിക്കുമൊ ? ഇതെല്ലാം ജനങ്ങളോട് പറയേൻ ട കാര്യമാണോ ❓❓🔻answer ✅🔻സുലൈമാൻ നബി അസ ഒറ്റ രാത്രിയിൽ തന്നെ 100 ഭാര്യമാരെ സമീച്ചിരുന്നു. എന്നിട്ട് മഹാനവർകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല (ബുഖാരി), . ഇത് നബി സ പറഞ്ഞത് ജനങ്ങളോടല്ലെ ?? ❓❓മറയം  ബീവി ( റ അ) പിതാവില്ലാതെ ഈസാ നബി അസ മിനെ പ്രസവിച്ചത് ഖുർ ആനിലുൻ ട് . ഇത് ജനങ്ങളോട് പറയാൻ പറ്റുമൊ ??❓🔻qstn 3⃣❓🔻കുത്ത് റാതീബിന്ന് ഇസ്ലാമിൽ തെളിവുൻ ടൊ🔻Answer ✅🔻ഉൻ ട്. മഹാനായ ഖാലിദുബ്നു വലീദ് റ ഷത്രുക്കളുടെ മുന്നിൽ വെച്ച് വിഷം കഴിച്ച് അൽഭുദം പ്രകടിപ്പിച്ചതായി ഹദീസിൽ വന്നിട്ടുൻ ട്. മുഹ്ജിസത്ത് കറാമത്ത് കൊൻ ട് മുറി കൂടിയത് ബുഖാരിയിൽ ഉൻ ട്.🔻Qstn 4⃣❓🔻മൗലീദ് ഒാതാൻ ഖുർ ആനിൽ തെളിവുൻ ടൊ❓🔻Answer ✅🔻ഉൻ ട്. ഖുർ ആനിൽ തന്നെ ധാരാളം മൗലീദുകള്‍ (മഹാന്മാരുടെ മദ് ഹുകള്‍) ഉൻ ട്.🔻Qstn 5⃣❓🔻ആകാഷത്തുമ്മേലെയും ഭൂമിക്ക് താഴെയും അവരെ കൊടുനീളം അത്തിരിയുള്ളോവർ ഈ നീളമുള്ള കൊടി 🚩 എവിടെ നിന്ന് കിട്ടും. ❓❓🔻Answer ✅🔻അല്ലാഹു പറയുന്നുواعتصمو بحبل الله جميعاഇവിടെ അല്ലാഹുവിൻ റ്റെ കയർ മുറുകെ പിടിക്കുക എന്നർത്തം കൽപ്പിക്കുന്നത് പോലെയാണിത്.ഇവിടെ അല്ലാഹുവിൻ റ്റെ ദീൻ എന്നർത്തം ആയത് പോലെ മാലയിലുള്ളതിൻ റ്റെ മഹാൻ റ്റെ ഇഷ്ട്ട ജനങ്ങള്‍ എല്ലാ സ്തലത്തുമുൻ ടെന്നാണ്....🔻❓❓❓❓മറു ചൊദ്യം❓❓❓🔻 കേരള വഹാബികളോട്..🔊🔊🔊🔻മാലകളിലും മൗലീദുകളിലും ഉള്ള കറാമത്തുകള്‍ പരിധി വിട്ടതാണെങ്കിൽ മഹാന്മാർക്ക് അല്ലാഹു നൽകുന്ന കറാമത്തിൻ റ്റെ പരിധിയെത്ര 

മാലയിലെ വരികൾ സംഷയനിവാരണം. 2

🎓📃 മാല മൗലീദ് സംഷയങ്ങള്‍ തീർക്കാംഭാഗം..... 2🎓കേരള വഹാബികള്‍ സാധാരണക്കാരെ എപ്പൊഴും തെറ്റി ധരിപ്പിക്കുന്ന രൻ ട് വരികളാണ്🎓"  വല്ലെ നിലത്തീന്നും  എന്നെ വിളിപ്പൊർക്ക് വാകൂടാ ഉതീരം നൽകും ഞാനെന്നൊവർ🎓മറ്റൊന്ന് മുഹ്യദ്ദീൻ ഷൈഖ് റ അൗലിയാക്കളുടെ നേതാവാണെന്ന, ഞാൻ  കുതുബുൽ അക്താബാണെന്നതും 🔻🎓ഈ രൻ ട് കാര്യവും എപ്പൊഴും കേരള വഹാബികള്‍ തെറ്റി ധരിപ്പിച്ചിട്ടുൻ ട്.....❌❌🎓👂✏✏✏പ്രിയപ്പെട്ട കൂട്ടുകാരെ മാലയിലെ ഒാരൊ വരിയിലും അതിൻ റ്റെതായ ആഷയങ്ങള്‍ ഉൻ ട്,  മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ പറഞ്ഞതും, അവിടുത്തെ കറാമത്തും മഹാനവർകള്‍ എഴുതി വെച്ച കിതാബിൽ നിന്നും അവിടുത്തെ ശിഷ്യന്മാർ എഴുതി വെച്ച കിതാബിൽ നിന്നുമാകുന്നുപദ്യ രൂപത്തിൽ മഹാനായ ഖാളീ മുഹമ്മദ് (ന മ) മുഹ്യദ്ദീൻ മാലയിലൂടെ ക്രൊടീകരിച്ചിട്ടുള്ളത്...📃📃📃📃📃📃📃🌲🌲🌲⏳⌛മാലയിലെ എല്ലാ വരികളിലും ഇത് കാണാം ഇത് മനസ്സിലാകാതെ അന്തമായ സൻ ഘടന വിരൊധം കാരണം മഹാനവർകളെയും മുഹ്യദ്ദീൻ മാല രചയിതാവിനെയും ആക്ഷെപിക്കുന്നത് ഷരിയല്ല...❌🎓നഷ്പക്ഷ മനസ്സൊടെ പടിക്കാൻ സ്രമിച്ചാൽ എല്ലാം മനസ്സിലാക്കാം....🎓⌛ആദ്യമായി " വല്ലെ നിലത്തീന്നും എന്നെ വിളിപ്പൊർക്ക് ""🎓ഇങ്ങനെ മുഹ്യദ്ദീൻ ഷൈഖ് റ തൻ റ്റെ മുരീദന്മാരൊട് പറഞ്ഞിട്ടുൻ ടൊ എന്ന് എപ്പൊഴും കേരള വഹാബികള്‍ ചൊദിക്കാറുൻ ട്....❓✅എന്നാൽ മറുപടി... ഉൻ ട്....🎓📃📃📃📃🔻 ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ  ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)🎪🎪🎪🔻📃📃📃ശൈഖ്  ജീലാനി തുടരുന്നു:مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتيمريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــةأنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوةസാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം  നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)✅✅✅✅🎓🔻മറ്റൊരു വിഷയം മുഹ്യദ്ദീൻ ഷൈഖ് റ കുതുബുൽ അക്താബാണെന്നതാകുന്നു...🔻🔻🔻🔻🔻🔻എന്നാൽ വിമർഷകരെ കണ്ണ് തുറന്ന് നോക്കൂ....🎓📃📃📃🔻ശൈഖ് ജീലാനി(റ) പറയുന്നു:أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتيتوسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتيأنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــةمريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237) ............🌲🌲🌲🌲 

മുഹ്യദ്ധീൻ മാല വരികളിലെ യാഥാർത്ത്യം

ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ  കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"🔷മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും !!!🔷ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ👇🏻سورة آل عمران (٣): الآيات ٤٨ الى ٤٩]وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)🔷""പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.🔷ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????🔷മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും🔻"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ""ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ""ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ""ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"⤵ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.  

മങ്കൂസ് മൗലിദ് വരികളിലെ യാഥാർത്ത്യം

"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"________⏬സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ   ബിംബങ്ങളെ വിളിച്ച് പാടിയ  സംഭവവും പാട്ടും  ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ  ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം👇🏻أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻⏬☝എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!⏬എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക‌ നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം  ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും  തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ‌ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ  ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ  ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു  കൊടുത്തിട്ടുള്ളത്⏬പക്ഷെ തിരൂരങ്ങാടി പോലുള്ള  വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.⏬പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم      _________وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قربينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب(ـ[سبل الهدى والرشاد، في سيرة خير العباد،المؤلف: محمد بن يوسف الصالحي الشامي)  ✍🏻☝🏻⏬അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.  അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന്  കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.⏬ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച  സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാംوَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَحَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُأَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِتَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِفَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِوَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّقَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِوَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِوَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِوَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَفَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)⏬സംഭവം ചുരുക്കത്തിൽ ഇങ്ങനെ"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി  ആ ദിവസം അവർ‌ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും  ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു  , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്  ഇതറിഞ്ഞ   ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ🔽🔽👇🏻🔽🔽പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ  സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത് 

വിദൂരവിളിയും ഉത്തരവും , ഖൽബിലുള്ളതറിയലും ശാസ്ത്രീയമാണെങ്കിൽ തൗഹീദ്

📖 വിശുദ്ധ ഖുർആൻ വിവരണം തഫ്സീർ അമാനി മൗലവി📚📚📘📘📗📘📖👀👀ശാസ്ത്രത്തിന് യാഥാർത്യം വ്യക്തമായി മനസ്സിലാകുവാൻ കഴിയാത്ത ചില പ്രത്യാേകതകള്‍ ചില ആളുകളില്‍ എല്ലാ കാലത്തും കാണപ്പെടാറുണ്ട്.             അവക്ക് ശാസ്ത്രം ചില പ്രത്യോകപേരുകള്‍മാത്രം ൻൽകുന്നു.                 അവയുടെ യാഥാർത്യമോ മാർഗ്ഗമോ അതിനു അറിയുകയില്ല ഇതാ" ടെലിപ്പതി നോകുക. എന്താണത്   ❓              അതെങ്ങിനെ സാധികുന്നു മനുഷ്യൻ റ്റെ കാഴ്ച്ചയോ ശബ്ദമോ എത്താത്ത ദൂരത്ത്നിന്ന് ഒരാള്‍ ഒരാളെ വിളിച്ച് പറയുകയും അത് മറ്റൊയാള്‍കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിനു തടസ്സമാവുകയില്ല"ഇതാ "മാഗ് നറ്റിസം" അതെന്താണ് എങ്ങിനെയാണ്  ഒരാളുടെ ഉദ്ദേശം മറ്റൊയാളില്‍ എങ്ങിനെ ശക്തിചെലുത്തുന്നു. ഒരുതുറന്ന പുസ്തകം നോക്കിവായിച്ചാല്‍ എന്നുപോലെ ഒരാളുടെ സ്വകാര്യ സദ്ധേശം മറ്റേയാള്‍ ഏറ്റുവാങ്ങുന്നു.    ഇതിനൊക്കെ ചിലപേരുകള്‍ നല്‍കുകയല്ലാതെ അതിനു അപഗ്രഥിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.ഇങ്ങിനെ പലതുമുണ്ട്.സമ്മതിച്ചു കൊടുക്കുവാന്‍ മതിയായ അനുഭവമൊ പരിചയമോ സിദ്ധിക്കാത്തതിൻ റ്റെ പേരില്‍ ശാസ്ത്രം അവയെ പറ്റി തർക്ക വിമർശനം നടത്തി കൊണ്ടിരിക്കുകയാണ്  എല്ലാ ആത്മീയ ശക്തികളേയും വിമർശിച്ചു തളളുന്ന വമ്പന്‍മാർക്കു  അങ്ങിനെ ഒന്നില്ലെന്ന്  സ്ഥാപിക്കുവാന്‍ കഴിയുകയില്ലഅജ്ഞാതമായഭാവിയെ കുറിച്ച് ന്താനൊരു സ്വപ്നം കാണുന്നു.  ആസ്വപ്നം അതേ പോലെ പുലരുന്നു അവർ നിഷേധിക്കുന്ന ആത്മിയേന്ദ്രിയങ്ങള്‍ക് ഇങ്ങിനെ യാതെരു ഭാവി സംഭവിക്കാന്‍ പേകുന്നെന്ന് എങ്ങിനെയാണ്ബോധമുണ്ടാകുന്നത്❓അറിയായ്മയും കണ്ടു പിടുത്തതിനുളള മാർഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനിൽ അന്തർഭവിച്ചു കിടക്കുന്ന ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗർവ്വല്ലാതെ മറ്റൊന്നു മല്ല (തഫ്സീഅമാനിമൗലവി പേജ് 223).✅✅✳💪👆📖👀🔴 ഇങ്ങിനേ അമാനിമൗലവി പരിജയപ്പെടുത്തുന്ന ഈ വിളിച്ച് പ്രാർത്ഥന  അതായത് ഒരാൾ ഒരാളെ വിളിക്കുകയും കേള്‍കുകയും അത് സ്വീകരിക്കുകയും ചെയ്യുന്ന ഈ വിളിച്ച് പ്രാർത്ഥനയും അതിനു ഉത്തരം കൊടുക്കലും നിങ്ങള്‍ ചെയ്യുമ്പോള്‍ തൗഹീദ് ആകുന്നതും സുന്നികള്‍ ഇസ്തിഗാസ ചെയ്യുമ്പോൾ അത് ശിർക്കാവുകയും എങ്ങിനെ മൗലവിമാരെ.. ❓🔵 ""കുപ്പിക്കകതുള്ള  വസ്തുവിനെ പോലെ പോലെ കാണും ഞാൻ നിങ്ങളെ ഖല്ബകം""" എന്ന് മുഹ്യിയിദ്ദീൻ മാലയിൽ പറയുന്നതോ അതോ  തുറന്നു വെച്ച പുസ്തകം പോലെ മറ്റൊരാളുടെ ഖല്ബിലുള്ളത് മനസ്സിലാക്കാൻ കഴിയുമെന്നു പറയുന്ന അഭിബത്ത കെ എൻ എം ഇറക്കിയ അമാനി പരിഭാഷയിൽ ഉള്ളതോ  ഏതാണ് "കൊടിയ ശിർക്ക്  "മൌലവിമാരെ ❓അതല്ല ഇതു രണ്ടും തൗഹീദ് ആണെങ്കിൽ അതും പറയുക‍❓🔴 അപ്പോള്‍കുപ്പിക്കകതുള്ള  വസ്തുവിനെ പോലെയാണങ്കിൽ അതിനേയും കടത്തിവെട്ടിക്കൊണ്ട് ഇവിടെ  അമാനിമൗലവി സമ്മതിച്ചിരിക്കുന്നത് .എന്താണത് 👈👀👉 തുറന്നു വെച്ച പുസ്തകം പോലെ ഒരാളുടെ സ്വകാര്യ സന്ദേശം മറ്റൊരാളിലെക്ക് എത്താന്‍ കഴിയും ഇത് മാലയിൽ പറയുമ്പോള്‍ അത് ശിർക്കും നിങ്ങളുടെ അമാനി മൗലവി പറയുമ്പോള്‍ അത് തൗഹീദ് ആവുന്നതും എങ്ങനെ❓🔵 അപ്പോള്‍കുപ്പിക്കകതുള്ള  വസ്തുവിനെ പോലെയുളളതു ശിർക്കാകുന്ന നിങ്ങള്‍ക്  എന്ത്കൊണ്ട് ഇതു തൗഹീദായി .❓🔴 മുഹ്യദ്ദീൻശെെഖിനോട്  ഇസ്തിഗാസ ചെയ്യുമ്പോള്‍ ആ വിളി കേള്‍കുകയില്ല എന്നും. അവർക്കു ഉത്തരം ചെയ്യാന്‍ സാധിക്കുകയില്ല എന്നും പറയുന്ന നിങ്ങള്‍ഇംഗ്ലീഷ് പേര് വെച്ച് കൊണ്ട് അതിനേ ടെലിപ്പതി " എന്നോ, മാഗ് നറ്റിസം" എന്നൊക്കെ വിളിച്ചാൽ അത് എങ്ങിനെയാണ്  അത് തൗഹീദും❓🔵 ഇത് ഇപ്പോൾ ഒരാൾ വിളികുന്നു  മറ്റൊരാള്‍ കേള്‍കുന്നു സ്വീകരിക്കുന്നു.അപ്പോള്‍ മുജാഹിദുകളേ സുന്നികള്‍ ചെയ്യുമ്പോള്‍ അത് ശിർക്കും നിങ്ങള്‍ അതിനേ ഇംഗ്ലീഷിൽ (ടെലിപ്പതി , മാഗ് നറ്റിസം) എന്നിങ്ങനെ  പേര് ഇട്ട്  വിളിക്കുമ്പോള്‍ അത് തൗഹീദും ❓❓❓🔴 ഇനി ഇത് നി‍ങ്ങളുടെ വാദ പ്രകാരം പ്രാർത്ഥനയല്ലാ എന്നാണോ.❓ പ്രാർത്ഥനയല്ലാതെ ഇത് പിന്നെ എന്താണ് മൗലവി മാരേ............❓ ഇസ്തിഗാസയാണോ❓🔵 ഇസ്തിഗാസയാണങ്കിൽ സുന്നികളുടെ വാദം നിങ്ങള്‍ അംഗീകരിക്കുന്നു‌.പ്രാർത്ഥനയാണോ എങ്കിൽ നിങ്ങള്‍ ന്തങ്ങളുടെ പേരില്‍ ആരോപികുന്ന ശിർകിൽ നിങ്ങളും പെടും  കരുതിയിരിക്കുക മുജാഹിദുകളേ എന്തുണ്ട് മുജാദുകളേ നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് പറയാന്‍.....❓❓❓                                                    

കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ

قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه.( الذهبي في سير أعلام النبلاء:20/440).❄❄❄❄❄❄❄❄❄ഇമാം ദഹബിسير أعلام النبلاءഎന്ന കിതാബിൽ പറയുന്നു:ഇബ്നു നജ്ജാർ പറഞ്ഞു.അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിൾ അബ്ദുൾ ഗനിമുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു .മുഹമ്മദ് ബിന് ഖഷാബ് അന്നഹ വി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻ റ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിധനാകാൻ സാധിച്ചു. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയ പോൾ അദ്ദേഹത്തിൻ റ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻ റ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായി പോയല്ലോ റബ്ബേ. അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻ റ്റെ യിടയിൽ എൻ റ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻ റ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾسبحان اللهഞാൻ ഞെട്ടിപ്പോയി .നിൻ റ്റെ കൂട്ടുകാരൻ ആയ സീബ വൈ യഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?എൻ റ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .( الذهبي في سير أعلام النبلاء:20/440).❄❄❄❄❄❄❄❄❄🌷കുപ്പി അകത്തുള്ള വസ്തുവിനെ പോലെകാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ " 

മുജാഹിദ് നേതാവ് ഉമർ മൗലവി മാല ഒരു വിശകലനം

ഉമര്‍ മാല ഒരു വിശകലനം_________മുജായിദുകൾ നവോത്ഥാന നായകനെന്നൊക്കെ പരിചയപ്പെടുത്തുന്ന ഉമർ മൗലവി മരിച്ചപ്പോൾ സ്വന്തം നേതാവിൻ റ്റെ മാല രചിച്ച് മുജായിദുകൾ തന്നെ വിചിന്തനം മാസികയിൽ പ്രസിദ്ധപ്പെടുത്തി...........മാലയും അകത്തളവും ഒന്ന് വിലയിരുത്തേണ്ടത് തന്നെ ഹ ഹ  സൂപ്പർ വഹാബീ സൂപ്പർ !!!!!!!!!!!!!!"സ്വർഗത്തിലെയ്ക്ക് കുതിച്ചു ഹോ ചെയ്തന,വേദന ശാന്തി തൻ സയൂജ്യമാകുവാൻ"കേഴുന്നു കേരള മക്കള് നിനക്കൊരു,രണ്ടാമനില്ലെന്ന ദുഃഖം ശ്രവിക്കയാല്...മായില്ല നിൻ വാക്കിന് ദോരനിയാൽ മതം,കല്ലും നെല്ലും നീക്കി സ്വീകരിച്ചോരിവര്...മുള്ളുകൾ താണ്ടി തെളിയിച്ച പാതയ്ക്ക്,സല്സബീലെന്ന പേര് എത്ര മഹത്തരം...പള്ളികൾ സംസ്കാര കേന്ദ്രങ്ങള് തീര്ത്തു നീ,ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും...പരശുരാമാൻ റ്റേത് കഥയെങ്കില്,ദക്ഷിണ കേരളം നിൻ റ്റേത് മാത്രമല്ലേ ഗുരോ..പരാശ്രയം കൂടാതെയുള്ളനിൻ യാത്രയില്,പൈസയില്ലാതെ വിഷമിച്ചതെത്രയോ...വെൽക മനസ്സേ നീ ശാന്തമായ് പോക നിൻനാഥൻ റ്റേതടുത്തേക്കായ് എന്നെന്നേക്കുമായ് നീ...ഡോക്ടറും ഡെപ്യൂട്ടി ഡയറക്ടർ പോലുള്ള,ഉന്നതരെ വാർത്തെടുത്ത് ഹോ മക്കളായ്..സ്വര്ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ,എങ്ങനെ അങ്ങ് സമ്പാദിച്ചു ഭൂമിയെ..പൂകുന്നിതാ കരള് വിങ്ങട്ടെ ഇന്ന് നിൻസ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര്...________1, ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു.. വിചിന്തനത്തില്‍ എഴുതി വെച്ചിരിക്കുന്നു.. ഒരാള്‍ മരിച്ചാല്‍ എത്ര നല്ല ആളായാലും അയാളെ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന് നമുക്ക് പറയാന്‍ പറ്റില്ല എന്ന്...2, മൌലിദുകളിൽ‍ സുന്നികള്‍ പാടുന്ന " അന്ത മുഞ്ചീനാ ഗ്വദാ, മിന്‍ ഷാഫ'അതികസ്സ്വഫാ... മൻ ലനാ മിസ് ലൂക യാ സയ്യിദീ ഖൈറന്നബീ"""  (അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ) എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്... ഇവിടെ ഉമര്‍ മൌലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലല്‍ തൌഹീദും???3, മതത്തില്‍ നിന്ന്‍ കല്ലും നെല്ലും വേര്‍തിരിച്ചെടുത്തു ശുദ്ധിയാക്കിയവനാണ് ഉമര്‍ മൌലവി എന്ന... (ഈ വേര്‍തിരിച്ച ആള്‍ പറയുന്നത് പോലും ഇന്നത്തെ മുജാഹിദുകൾ‍ അംഗീകരിക്കുന്നില്ല സല്സബീളിലിൽ തൊപ്പി ധരിക്കല്‍ സുന്നത്താണ് എന്ന്‍ ഉമര്‍ മൌലവി എഴുതിവെചില്ലേ.. ഇതെന്താ ആധുനിക മുജ്ജു സ്വീകരിക്കാത്തത്???)4, ഇദ്ദേഹം കല്ലും മുള്ളും താണ്ടിയത്രേ കേരളത്തില്‍ ഇസ്ലാമിൻ റ്റെ പാത തെളിയിച്ചത്!!!5, നല്ലൊരു ജീവിതം നയിച്ചപ്പോള്‍ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നില്‍കുകയാണ്‌ എന്ന്‍ (മുഹ്യുദ്ദിന്‍ മാലയില്‍... " ആകാശത്തിന്‍ മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുള്ളോവർ എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്???)6, ദക്ഷിണ കേരളം അങ്ങയുടെതാണ് എന്ന് മരിച്ച ഉമര്‍ മൌലവിയോടു വിളിച്ചു പറയുന്നു (ഗുരോ എന്ന്‍).. ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു.. പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിൻ റ്റെ ഉടമസ്ഥതയില്‍ ആണ് എന്നാണു ഒരു മുസ്ലിം വിശ്വസിക്കേണ്ടത്..7, അല്ലാഹുവിൻ റ്റെ സ്വിഫതായ' അല്ലാഹുസ്സ്വമദ്' (പരാശ്രയമില്ലാത്തവന്‍) അത് ഉമര്‍ മൌലവിയില്‍ ആരോപിക്കുന്നു...8, ആത്മാവിനെ വിളിച്ചു പറയുന്നു,, "അല്ലാഹുവിൻ റ്റെ അടുത്തേക്ക് എന്നെന്നെകുമായി നീ പോകുക" ഹ ഹ9, സ്വന്തം മകന്‍ ബഷീര്‍ ഇപ്പോള്‍ ഹിന്ദു സന്യാസി ആണ്.. അയാളെ നേരെ ആക്കാന്‍ ഇയാള്‍ക്ക് പറ്റിയില്ല.. പിന്നല്ലേ കേരള മക്കളെ ഹിദായത്തിലാക്കാന്‍!!!10, "ഭൂമി ഉരുണ്ടപോല്‍ എന്‍ കൈകളിലെന്നോവര്‍, ഭൂമി അതൊക്കെയും ഒരു ചുവടെന്നോവര്‍.." എന്ന് മുഹ്യുദ്ദിന്‍ ശൈഖിനെ പറ്റി പാടിയാല്‍ അത് ശിര്‍ക്ക്.. എന്നാല്‍ ഉമര്‍ മൌലവി സ്വര്‍ലോകം (സ്വര്‍ലോകം എന്നാല്‍ ആകാശ ഭൂമിയെക്കാള്‍ വിശാലമാനെന്നാണ് അള്ളാഹു സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞത്) കൈക്കുള്ളിലാക്കി എന്ന്‍ ഉമര്‍ മാലയിലും...???_________

വിദൂരകേൾവി ശക്തിയും മഹാന്മാരും

ദൂരെ നിന്ന് വിളിച്ചാൽ അല്ലാഹുവിൻ റ്റെ മഹാന്മാർക്ക് കേള്‍ക്കാൻ കഴിയുമൊ ❓👇ഒന്ന് വായിക്കൂ സംഷയം തീർക്കാം....👇✏വിദൂരത്ത് നിന്ന് സ്വയം കേള്ക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്.വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.✏ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകൻ റ്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:✏✏تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)✏ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.പതിനൊന്ന് :  വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിൻ റ്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)✏ഇബ്നു ഹജർ(റ) തുടരുന്നു:وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليدപ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)✏ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിൻ റ്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.✏👇وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )സുന്നത്തായകർമ്മങ്ങൾ കൊണ്ട് എൻ റ്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)✏ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)✏            അമ്പിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിൻ റ്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിംബറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.✏ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർ‌ആനിലുണ്ട്✏😃👇മുജായിദുകളുടെ നേതാവായഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നുأخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490✏“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”✏ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا✏“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്✏👇‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെകാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും👇✏തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിൻ റ്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.✏ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅ്ജിസത്തിലൂടെയും കാണും കേള്ക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് വിവരമില്ലാത്ത വഹാബികളെ. നിങ്ങൾ വെല്ലുവിളിക്കുന്നത് ഖുർആനിനെയും ഹദീസിനെയും എന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയുക എന്നത് ഒരു വഹാബി പൊട്ടന്മാർക്കെ അവിശ്വസിനീയമായീ തോന്നൂ.വഹാബികളെ...ഞിങ്ങൾ ഇങ്ങനെ ആയതിൽ ഞങ്ങൾക്ക് അത്ഭുതമില്ല കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.✏عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.✏إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം. 

രിഫാഈ മാലയിലെ കഅ്ബചുറ്റൽ ഗണ്ണനം

രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....✏ഈ വിഷയത്തിൽസഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,യുക്തിവദവുമാണ്...👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്👇.   പെരും നുണ 👆❌സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....✏എനി  വിഷയത്തിലേക്ക് വരാം✏ആദ്യമായിമാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽഷിർക്കും കുഫ്റും സംഭവിക്കുമൊ??ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊഎന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനുംവെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇✏  മഹാന്മാരുടെ മരണത്തിൽ                അർഷ്  വിറച്ചു .عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان(رواه البخاري ١-٥٣٦           നബി (സ) പറയുന്നു.സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .( ബുഖാരി )അർഷു  വിറക്കുമോ ?കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നുഎന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്✏.   വീൻ ടും നോക്കൂ👇നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേഎന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ✏ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥ഇത് പറയുന്നത്ഖുർ ആനല്ലെ നിഷെധിക്കുമൊ ❓✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം✏എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ👇കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓👇കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓👇സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓👇മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓🔰👇എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄✏മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌.....💥✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു.."അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു.. 

മാലയിൽ 40 വട്ടം ജനാബത്ത് മറുചോദ്യം

മുഹ്യദ്ദീൻ ഷൈഖ് റ വിന്ന് ഒറ്റ രാത്രി കൊണ്ട്40 വട്ടം ജനാബതുണ്ടായതും എന്നിട്ടും മഹാനവർകള്‍ക്ക് ഇബാദതെടുക്കുന്നതിൽ ഒരു പ്രയാസവും ഉൻ ടായിട്ടില്ലെന്നതും മുഹ്യദ്ദീൻ മാലയിൽ ഉള്ളത് നമുക്ക് കാണാവുന്നതാണ് .എന്നാൽ  മുജായിദ് പാതിരിമാർക്ക് ഇങനെയുള്ള സംഭവങളൊക്കെ എപ്പൊഴും പുചമാണല്ലൊ ഇവർക്ക് ഇസ്ലാം എന്നത് യുക്തി മതമാണല്ലൊ  ആത്മീയത എന്നത് ഇവറ്റകള്‍ക്ക് തൊട്ടു തീൻ ടിയിട്ടില്ലല്ലൊ അതു കൊൻ ടാ ഇതരം ചൊദ്യങളൊക്കെഎന്നാൽ മുജാഹിദുകളെ ?????സുലൈമാൻ നബി (അസ) ഒറ്റ രാത്രിയിൽ തന്നെ 100 ഭാര്യമാരെ സമീപിചിരുന്നു . എന്നിട്ട് മഹാനവർകള്‍ക്ക് ഒന്നും സംഭവിചില്ലല്ലൊ പ്രസ്തുത സംഭവം  ബുഖാരിയിൽ കാണാംഇത് നബി സ  പറഞത് ജനങ്ങളോടല്ലെ ? .മർ യം ബീവി റ പിതാവില്ലാതെ ഈസാ നബി അസ മിനെ പ്രസവിചത് ഖുർ ആനിൽ ഉണ്ട്  ഇത് ജനങളോട് പറയാൻ പറ്റുമൊ?????മാലയെ വിമർഷിക്കുന്നവരേ ഇതൊക്കെ നിൻ റ്റെ യുക്തിക്കു ചെരുന്നുൻ ടൊ ????എന്നാൽ ഈ പുത്തൻ വാദികളോട് ഒരെ ഒരു ചൊദ്യം"മാലകളിലും മൗലീദുകളിലും ഉള്ള കറാമതുകള്‍ പരിധി വിട്ടതാണെങ്കിൽ  മഹാന്മർക്ക് അല്ലാഹു നൽകുന്ന് കറാമതിൻ റ്റെ പരിധി എത്ര ????????? 

മങ്കൂസ് മൗലീദ് വാറോലയൊ?

മങ്കൂസ് മൗലിദ് വാറോലയോ..!സത്യവും അസത്യവും വേർതിരിച്ചു പഠിപ്പിക്കുന്നതിൽ അതതു കാലത്ത് കവച്ചു വെക്കാൻ ആളില്ലാതിരുന്ന, അറിവിന്റെ പാരാവാരങ്ങളായ, നൂറ്റാണ്ടുകളായി കേരളത്തിന്റെ ഇസ്ലാമിക മണ്ഡലത്തിലെ പ്രഭാപൂരങ്ങളായിരുന്ന താരങ്ങൾ ആകമാനം ചെയ്യുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആദരവായ നബിതങ്ങളുടെ തിരുചരിത്രത്തിന്റെ പാഠങ്ങൾ മാഞ്ഞു പോകാതെ സത്യവിശ്വാസിയുടെ മനസ്സിൽ സന്തോഷവും ആഹ്ലാദവുമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മൻഖൂസ് മൗലിദിനെ പോലും ദുഷിച്ച നാവുകൾ കൊണ്ട് ഭത്സിക്കുകയും കുഫ്രിന്റെയും ശിർക്കിന്റെയും ഭാണ്ഡവാഹിനികളായി ചിത്രീകരിക്കുകയും ചെയ്യുന്നവർ അവരുടെ മനസ്സിൽ ബാധിച്ച പഴുപ്പ് പുറത്തേക്ക് തള്ളുന്നു എന്നല്ലാതെ മനസ്സിലാക്കാനില്ല.ലോകം കണ്ട ഏറ്റവും വലിയ ആലിമീങ്ങൾ ആകമാനം സാക്ഷ്യപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായ ചരിത്ര സംഭവങ്ങൾ കോർത്തിണക്കി ഏതൊരു മുസ്ലിമിന്റെയും ഈമാനിന്റെ കാതലായ, സ്നേഹത്തിന്റെ അടിസ്ഥാനമായ അല്ലാഹുവിന്റെ ഹബീബിന്റെ മഹത്വങ്ങൾ അനാവരണം ചെയ്യുന്ന മനസ്സുകളെ കുളിരണിയിക്കുന്ന സുന്ദരമായ കാവ്യ, ഗദ്യ സമ്മിശ്രമായ സൃഷ്ടിയാണ് മൻഖൂസ് മൗലിദ്.ആരെഴുതി എന്നത് അറിയപ്പെട്ടിട്ടില്ലാത്തതിന്റെ പേരിൽ ഒരു കാര്യം സത്യവും അസത്യവുമായി വേർതിരിയുമെങ്കിൽ എത്രയെത്ര ഇസ്ലാമിക ചരിത്രങ്ങളെ ഇവർ നിഷേധിക്കേണ്ടി വരും..!ഇസ്ലാമിക കൈരളിയുടെ നവോഥാന നായകന്മാരായ പൊന്നാനി മഖ്ദൂമുകളിലെ ലോക പ്രശസ്ത വെളിച്ചങ്ങളായ ഇമാം സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ - അല്ലെങ്കിൽ രണ്ടാമൻ ആണ് ഇതുണ്ടാക്കിയത് എന്നും അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ആയി ലോകം വാഴ്ത്തുന്ന, ധിഷണാശാലിയായ, യുക്തിയെ വിശ്വാസത്തിന് മേൽ പ്രമാണമാക്കുന്നവർക്ക് മുന്നിൽ വിശ്വാസ യുക്തിയേയും നേർമാര്ഗ്ഗത്തെയും സുന്ദരമായി വിവരിച്ച് പഠിപ്പിച്ചു ബിദഈ ചിന്തകർക്ക് മുന്നിൽ കണ്ഡകോടാലിയായി മാറിയ ഇമാം ഗസ്സാലി തങ്ങളുടെ പ്രസിദ്ധമായ ഒരു കൃതിയുടെ ചുരുക്ക രൂപമാണ് മൻഖൂസ് മൌലിദ് എന്നും അറിയുക..എന്തൊക്കെ ന്യായങ്ങളാണ് പാവപ്പെട്ടവന്റെ നന്മയുടെ കവാടങ്ങൾ അടച്ചു പൂട്ടാൻ പൈശാചിക ചിന്തകളുമായി വരുന്ന വഹ്ഹാബീ പ്രസ്ഥാനങ്ങൾ പടച്ചു വിടുന്നത് എന്ന് നോക്കൂ. ആരെഴുതി എന്ന് അറിഞ്ഞിരുന്നു എങ്കിൽ പോലും ഇവർ ഇതിനെ അംഗീകരിക്കുമായിരുന്നില്ല - കാരണം ഇതിലുള്ളതെല്ലാം ഇതിന്റെയും നൂറ്റാണ്ടുകൾ പലതു മുമ്പ് മുസ്ലിമീങ്ങൾ ആകമാനം ഇമാം എന്ന് വിളിക്കുന്ന ആയിരക്കണക്കിന് മഹാന്മാർ ചെയ്തും എഴുതിയും പഠിപ്പിച്ചതാണ്. പിന്നെ എന്തിനാണ് ഇത്തരം ദുർന്യായങ്ങൾ എന്നോ - ആളുകളെ വസ്വാസാക്കാൻ..നേർക്കുനേർ ഇത് അംഗീകരിക്കില്ല എന്ന് പറഞ്ഞാൽ പുറം കാലു കൊണ്ട് ജനം തട്ടിമാറ്റും എന്നറിയുന്ന വഹ്ഹാബി കുടിലമായ അടവുകളുമായി വരുകയാണ്.ആരെഴുതി എന്നരിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ അംഗീകരിക്കുമായിരുന്നൊ എന്ന് ചോദിച്ചാൽ അറിയാം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ലക്‌ഷ്യം..തീർച്ചയായും ഇല്ല. കാരണം ഇതിലും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇതെല്ലാം പഠിപ്പിച്ച ഇമാമീങ്ങളെ ഇവർ സ്വീകരിക്കുന്നില്ല തന്നെ..!ഇവരുടെ മതം ഇവരുടെ യുക്തിയാണ്. അവനവന്റെ യുക്തിക്ക് മുകളിലേക്ക് പോകുന്ന പ്രമാണങ്ങളെ വെട്ടിമുറിച്ച് യുക്തിക്ക് സമമാക്കും - യുക്തിയുടെ താഴേക്ക് പോകുന്ന പ്രമാണങ്ങളെ വലിച്ചു നീട്ടി യുക്തിക്ക് സമമാക്കും. യുക്തിക്കൊത്ത് പ്രമാണങ്ങൾ വന്നാൽ സന്തോഷം..! ഇതാണ് ഇവരുടെ രീതി. തത്വത്തിൽ ഇവർക്ക് പ്രമാണങ്ങളിൽ അല്ല വിശ്വാസം - സ്വന്തം യുക്തിയിലും ചിന്തകളിലുമാണ്. അല്ലെങ്കിൽ യുക്തിയെ അതിന്റെ പാട്ടിനു വിട്ടു പ്രമാണങ്ങളെ ഇവർ സ്വീകരിക്കണമായിരുന്നു...... 

മൗലീദിലെ വരികൾ ആരോപണങ്ങൾക്ക്

ആരോപണം 1:'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.💥 ശര്‍റഫല്‍ അാം മൌലിദില്‍:عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذيرفأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?فجد يا رسول الله منك برجمة لعبد أسير بالذنوب مسربل(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)....................................🔷 മറുപടി 1: ശര്‍റഫല്‍ അനാം...................................അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്.  അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു. :::::::::::::::::::::::::::::::::::::::::::::::ആരോപണം 2:അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:أنت غفار الخطايا والذنوب الموبقات أنت ستار المساوي ................(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)....................................................🔷 മറുപടി 2 : സുബ്ഹാന മൗലിദ്....................................................പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ,  താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം.  പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.::::::::::::::::::::::::::::::::::ആരോപണം 3:💥 സലാം ബൈത്തില്‍:السلام عليك يا ماحي الذنوب السلام عليك يا جالي الكروب(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)...................................................🔷 മറുപടി 3: സലാം ബൈത്ത്...................................................നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..::::::::::::::::::::::::::::::::::::::::::::::::::ആരോപണം 4:💥 മങ്കൂസ് മൌലിദില്‍:يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')....................................................🔷 മറുപടി 4: മൻഖൂസ് മൗലിദ്...................................................കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?മേൽ സൂചിപ്പിച്ച ആയത്തിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...::::::::::::::::::::::::::::::::::::::::::ആരോപണം 5:🚫 എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ......................................🔷 മറുപടി 5....................................എത്ര ഗുരുതരമാണ് മുൻഗാമികൾഅടക്കമുള്ളവരിൽ ശിർക്കും കുഫ്റും ആരോപിക്കുന്നത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും:::::::::::::::::::::::::::::::::::::::::അവസാനം:അല്ലാഹു പറയുന്നു: 'നിശ്ചയം,പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)....................................🔷 മറുപടി 6....................................തീർച്ചയായും പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്,  അല്ലാഹുവിനോടു കൂടെ ഒരാളോടും നിങ്ങള്‍ പ്രാർത്ഥിക്കരുത്. ദുആ ചെയ്യരുത്‌. ... അഥവാ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുത്.സുന്നികൾ മറ്റാരോടും പ്രാര്‍ത്ഥിക്കാറില്ല. സഹായം ചോദിക്കാറുണ്ട്. അല്ലാഹു അല്ലാത്ത പലരോടും പലതും മുജാഹിദുകളും ജമാഅത്തുകാരും ചോദിക്കാറുണ്ട്.  അങ്ങനെ ചോദിക്കാൻ പറ്റുന്ന കാര്യങ്ങളുടെയും പറ്റിയ ആളുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി കിട്ടിയാൽ ശിർക്ക് ചെയ്യാതെ രക്ഷപ്പെടാമായിരുന്നു. 😄ദുആ എന്ന പദത്തിന് പ്രാർത്ഥന എന്ന് അർത്ഥം പറയുന്നതിനു പകരം ഒരൊറ്റ ഭാഷാ നിഘണ്ടുവിലും കാണാത്ത 'വിളിച്ചു പ്രാര്‍ത്ഥിക്കുക' എന്ന് അർത്ഥം പറയുന്നത് തന്നെ കാപട്യമാണ് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു. 

Post a Comment

Previous Post Next Post