ഷിർക്ക് ഒരു ചെറു വിവരണം
ഷിർക്ക് ഒരു വിവരണം........ആദ്യം എന്താകുന്നു ഷിർക്ക്...തഫ്താസാനി ഇമാമിന്റെ ഷറ ഉൽ അഖാഇദിൽ നിന്നും ഷിർക്കിന്റെ മഹ്ന.........إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما للوثنيةഇലാഹായിരിക്കുക എന്ന സ്ഥാനത്തിൽ അല്ലാഹുവിന്നു പങ്കാളിയെ സ്ഥാപിക്കുക.ഇലാഹായിരിക്കുക എന്നതിന് രണ്ട് വിധം അർത്ഥമുണ്ട് (ഒന്ന്) ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കൽ. അതായത് ഉണ്ടാവാതിരിക്കുക എന്ന ഒരു അവസ്ഥ അല്ലാഹുവിൽ ഒരിക്കലും വരാൻ പാടില്ലാത്തപോലെ തന്നെ മറ്റ് ചിലതിന്നും ആ സ്ഥാനം കല്പിച്ചു കൊടുക്കുക. മജൂസികളുടെ (അഗ്നി ആരാധകരുടെ ) വിശ്വാസം അങ്ങിനെയാണ്..(രണ്ട് ) ഇബാദത്ത് ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമല്ല , മറ്റു ചില വസ്തുക്കളും അതിന്ന് അർഹതയുള്ളതാണ് എന്ന് വിശ്വസിക്കൽ .(ബിംബാരാധകരുടെ വിശ്വാസം ഇതാണ് )അല്ലാഹു അല്ലാത്ത ആരെല്ലാം നമ്മെ സഹായിക്കുന്നുവെങ്കിലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ. അത് {തടയാനും അല്ലാഹുവിന്ന് കഴിയും.അല്ലാഹുവിന്റെ സഹായത്തിന് മറ്റാരുടെയും ഉദ്ദേശ്യം വേണ്ടതില്ല. ആർക്കും അത് തടയാൻ സാധ്യവുമല്ല. ഇതാണ് സ്വയം പര്യാപ്‌തത കൊണ്ടുള്ള വിവക്ഷ. ഇതാണ് അല്ലാഹുവിന്റെ പ്രത്യേക വിശേഷണം. ഈ പ്രത്യേകത മറ്റൊരാൾക്ക് വക വെച്ച് കൊടുക്കുമ്പോഴാണ് സൃഷ്ടിയെ ദൈവമാക്കലാകുന്നത്.ഇബാദത്ത് അല്ലാഹുവിന്ന് മാത്രമാകണം. അല്ലാഹുവിന്നും മറ്റ് വസ്തുവിനും കൂടിയാവുമ്പോൾ ശിർക്ക് ആയി. മറ്റ് വസ്തുവിന്ന് മാത്രമാവുമ്പോൾ കുഫ്‌റും. ആർക്കും ഇബാദത്ത് ചെയ്യുന്നില്ലെങ്കിലും കുഫ്‌ർ തന്നെ. നിരീശ്വര , നിർമത വാദികളെപോലെ.അല്ലാഹു ആദരിച്ചവരെ ആദരിക്കുന്നതിനും അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും അവർക്കുള്ള ഇബാദത്തല്ല. ആദരവ് മാത്രമാണ്. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതും കഅബ പ്രദക്ഷിണം ചെയ്യുന്നതും അവയ്ക്ക് ഇബാദത്ത് ചെയ്യുന്നതല്ലാത്തത് പോലെ.ഏറ്റവു വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്.അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്.ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്.സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്.നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേര് വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താമസിക്കുന്നതും (ഇഅ്തികാഫ് ) ഇബാദത്താണ്.കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം. ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണക്കവും അർപ്പിക്കാനാവൂ.ഒരു വസ്‌തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാവുമ്പോൾ ശിർക്കും. ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്......... :
തൗഹീദും ഷിർക്കും പിഴച്ച്പോയ മുജാഹിദിസവും
തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുത്തനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്. വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക് ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക് ഇല്ലാതെ പോയി. അത് ശരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ് പോലുള്ള പുത്തൻ വാദി ആവില്ല. കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മത്തെ പോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ്-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.മുജാഹിദുകൾക്ക് ശിർക്കും തൗഹീദും അറിയില്ലെന്ന് വെറുതെ എഴുതി വിടുന്നതല്ല!! ...ഒരു ഉദാഹരണം കാണുക.👇🏾👇🏾👇🏾ഇത് എപ്രിൽ മാസത്തെ അൽ മനാറിൽ നിന്നും ഒരു ഭാഗമാണ്.21-തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ് നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന് രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിത്തരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.(അൽ മനാർ ഏപ്രിൽ-2015)👆🏻👆🏻👆🏻👆🏻👆🏻നഊദുബില്ലാഹ് !! എന്തൊരു വാദമാണ് എഴുതി വെച്ചിരിക്കുന്നത്. ഇത് സനദ് ഉണ്ടോ/ഇല്ലേ എന്ന പ്രശ്നമല്ല. എല്ലാം ഉണ്ടെങ്കിൽ പോലും ശിർക്കാണ് എന്ന് തന്നെ അൽ മനാറിൽ എഴുതിയിരിക്കുന്നു.▲▲▲▲▲▲▲ഈ വാദം വിശുദ്ധ ഇസ്ലാമിന്റെ എല്ലാ പ്രമാണങ്ങൾക്കും വ്യക്തമായ എതിരാണ്.കാരണം സ്വഹാബത്ത് നബി(സ)യുടെ ആസാറുകൾ കൊണ്ട് ശിഫാഇന്ന് വേണ്ടി ഉപയോഗിച്ചത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം▼▼▼▼▼▼▼▼▼▼▼▼5896 - حدثنا مالك بن إسماعيل، حدثنا إسرائيل، عن عثمان بن عبد الله بن موهب، قال: أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء - وقبض إسرائيل ثلاث أصابع من قصة - §فيه شعر من شعر النبي صلى الله عليه وسلم، وكان إذا أصاب الإنسان عين أو شيء بعث إليها مخضبه، فاطلعت في الجلجل، فرأيت شعرات حمرا____ W5557 (5/2210) -[ ش (قبض. .) إشارة إلى صغر القدح. (مخضبه) وعاءه. (الجلجل) وهو شيء يتخذ من فضة أو غيرها يشبه الجرس وقد تنزع منه الحصاة التي تتحرك فيوضع فيه ما يحتاج إلى صيانته. ويروى (الحجل) هو سقاء ضخم]▲▲▲▲▲▲▲☆ബുഖാരി☆▲▲▲▲▲▲▲▲ഉമ്മു സലമ ബീവിയുടെ അടുക്കൽ നബി(സ)യുടെ തിരുകേശം സൂക്ഷിച്ചിരുന്നു എന്നും സ്വഹാബത്ത് ശിഫാഇന്ന് വേണ്ടി അത് വെള്ളത്തിൽ ഇട്ട് ഉപയോഗിച്ചിരുന്നു എന്നും വളരെ വ്യക്തമാണ്.എന്നിട്ടും മുജാഹിദുകൾ അത് ശിർക്കാണെന്ന് എഴുതി സമൂഹത്തിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് മുജാഹിദിന് ശിർക്കും തൗഹീദും അറിയില്ലെന്ന് പറയാൻ കാരണം.യഥാർത്ഥത്തിൽ എന്താണ് തൗഹീദ്.???________ഉ:- അല്ലാഹുവിനെക്കൊണ്ട് പ്രത്യേകമായ ദാത്ത്(ذات)ലും ഗുണ വിശേഷണങ്ങളിലും അല്ലാഹുവിന്ന് ഒരു പങ്കുകാരും ഇല്ല എന്നും ആരാധനക്ക് അർഹൻ അല്ലാഹു ഒരുവൻ മാത്രമാണെന്നുമുള്ള വിശ്വാസമാണ് തൗഹീദ്.ശിർക്ക് എന്നാൽ..??_______തൗഹീദിന്റെ നേരെ വിരുദ്ധമായ ആശയത്തിനാണ് ശിർക്ക് എന്ന് പറയുന്നത്.ﺃﻥ ﻧﻔﻲ ﺍﻟﺸﺮﻙ ﻳﺴﺘﻠﺰﻡ ﺇﺛﺒﺎﺕ ﺍﻟﺘﻮﺣﻴﺪ ﻭﻳﺸﻬﺪ ﻟﻪ ﺍﺳﺘﻨﺒﺎﻁ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻓﻲ ﺛﺎﻧﻲ ﺣﺪﻳﺜﻲ ﺍﻟﺒﺎﺏ ﻣﻦ ﻣﻔﻬﻮﻡ[١٢٣٨] ﻗﻮﻟﻪ ﻣﻦ ﻣﺎﺕ ﻳﺸﺮﻙ ﺑﺎﻟﻠﻪ ﺩﺧﻞ ﺍﻟﻨﺎﺭ ﻭﻗﺎﻝ ﺍﻟﻘﺮﻃﺒﻲ ﻣﻌﻨﻰ ﻧﻔﻲ ﺍﻟﺸﺮﻙ ﺃﻥ ﻻ ﻳﺘﺨﺬ ﻣﻊ ﺍﻟﻠﻪ ﺷﺮﻳﻜﺎ ﻓﻲ ﺍﻹﻟﻬﻴﺔ(ഫത്-ഹുൽ ബാരി )ഇത്രയും വ്യക്തമായി തൗഹീദും ശിർക്കും വേർതിരിച്ച് മനസ്സിലാക്കുകയും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന സുന്നികളെ മുശ്രിക്കായി മുദ്രകുത്താൻ വെമ്പൽ കൊളളുന്ന തെറ്റിദ്ധരിച്ച് മുജാഹിദിൽ അകപ്പെട്ടുപോയ കൂട്ടുകാരാ.. ഒരു ദിനം വരാനുണ്ട്. മഹ്ശർ...അവിടെ ഖുർആനും ഹദീസും ലോകത്തിനു പഠിപ്പിക്കുകയും അതോടൊപ്പം ഇസ്തിഗാസ ചെയ്തു കാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാർ മുഴുവൻ സംഗമിക്കും. അവർ ഇഷടദാസൻമാർ ആയത്കൊണ്ട് തന്നെ അല്ലാഹുവിന്റെ അനുഗ്രഹത്തിലുമായിരിക്കും. ഒരടിസ്ഥാനവുമില്ലാതെ ശിർക്ക്, ശിർക്ക്,ശിർക്ക്,.... എന്നും പറഞ്ഞ് നടന്ന് വഴികേടിലാവാതെ നോക്കണേ അള്ളാഹു കാക്കട്ടെ ആമീൻ.... :
ദാത്ത് അൻവാത്ത് - സത്യാവസ്ഥ മനസ്സിലാക്കുക
ദാത്ത് അൻവാത് -ശിർക്ക് കർമത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിർക്കാണെന്നും സമർത്ഥിക്കാൻ നവീന വാദികൾ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാൻ കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..===================================================>>>>>>>>> അവരുടെ വാദം :- ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിർക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുകعَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ് ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..=================================================== >>>>>മറുപടി- ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള നവീന വാദിയുടെ കണ്ടുപിടിത്തം കൊള്ളാം..അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്നവർ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :pമുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് ഇല്ല കല്ല് വെച്ച നുണ മാത്രമാണ് !!മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്... മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهةമുശ്രികീങ്ങൾ ദാത് അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ദാത് അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ദാത് അൻവാത്ത് എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..ഇനി ബറക്കത്തെടുക്കൽ ശിർക്കാണോ എന്നു പരിശോധിക്കാം..നബി (സ)യുടെ വിയർപ്പു കൊണ്ടും മുടി കൊണ്ടും ഉമിനീര് കൊണ്ടുമൊക്കെ സഹാബികള് ബർക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..അതൊന്നും ഇവിടെ പരാമർശിക്കുന്നില്ല. മഹാന്മാർ സ്പർശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉൾപെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നൽകിയിട്ടുണ്ട്.ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച് കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും വേണം.". കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പർശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).ഇമാം നവവി (റ) എഴുതുന്നു:നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട് മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാൽ സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353).നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്.ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറ്റൊരു സംഭവം കാണുക.സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക് ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട് പറഞ്ഞു. "എത്ര നല്ല വസ്ത്രം! അതെനിക്ക് നൽകിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാണ് വസ്ത്രം ആവശ്യപെട്ടത് എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)ബറക്കത്തെടുക്കൽ ഇസ്ലാമികമാണെന്നതിന് ഇതു പോലെ ധാരാളം തെളിവുകൾ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്ബറക്കത്തെടുക്കൽ ശിർക്കാണെന്ന നവീന വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്ന് വ്യക്തം.. :
ഷിർക്കാരോപകരെ മുത്ത് നബി(സ്വ) ഭയക്കുന്നു
⤵"ആരാണ് മുത്ത് നബി(സ്വ) ഭയപ്പെട്ട ഷിർക്കാരോപകർ""ആരിലാണ് ഷിർക്ക് യോചിക്കുന്നത്🔻ഖുർആനും പൊക്കിപ്പിടിച്ച് ബുദ്ധിസ്റ്റും ഗവേഷകരുമായി വന്ന് ലോക മുസ്ലിമീങ്ങളെ ഷിർക്കാരോപിക്കുന്ന നവ മുജ്തഹിദുകാരും അവരെ പിൻപറ്റുന്ന നവീന വാദികളും കണ്ണ് തുറന്ന് ഈ ആയത്തും തിരുവചനവും നോക്കണേ കാണാതെ പോകരുത് 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പഠിപ്പിച്ചതാണേ🔻وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَപ്രസ്തുത ആയത്തിൽفَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ"പിശാച് അവന്റെ പിറെകെക്കൂടുകയും അക്കാരണത്താൽ വഴികേടിലാവുകയും ചെയ്തു"🔻സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിൽ അല്ലാഹുവിന്റെ ഈ വചനത്തിന്ന് വിശദീകരണമായി സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്" ആരാണവർ ? പിശാച് പിടികൂടിയ വിഭാഗം " അതായത് ഖുർ ആനിന്റെ ആശയം ഞങ്ങളാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയതെന്നും മറ്റുള്ളതൊക്കെ വലിച്ചെറിയാൻ പറഞ്ഞ് തന്റെ കയ്യിലുള്ള ഖുർആനും പൊക്കിപ്പിടിച്ച് ബല്യ തൗഹീദിന്റെയാളുകളായി ഇസ്ലാമിന്റെ രക്ഷകരായി ചമഞ്ഞ് ലോക സുന്നികളെ ഷിർക്കാരോപിക്കുന്നവരെപ്പറ്റി 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പ്രവചിക്കുന്നു🔻മുത്ത് നബി (സ്വ) യുടെ ഇതിനേക്കാൾ അപ്പുറത്തുള്ള ഒരു വിശദീകരണം വേണോ⤵عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد⤵"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ രക്ഷകനും പോരാളിയുമൊക്കെ ആയി അയാൾ വരും പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?! തിരു നബി (സ്വ) പറഞ്ഞു ആരോപിച്ചവന് തന്നെ!!"الصلاة والسلام عليك يا رسول الله ، أشهد أنك قد بلغت الرسالة، وأديت الأمانة ونصحت الأمة، وجاهدت في الله حق جهاده، فجزاك الله عن أمتك أفضل الجزاء،⤵തഫ്സീർ ഇബ്നു കസീറിലും, ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സ്വഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . (സലഫി ആചാര്യൻ അൽബാനി യും ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).__
ഷിർക്ക് നവീന വാദിയുടെ ആരോപണങ്ങൾക്ക് മറുപടി
🔴 എന്താണ് ഷിർക്ക്?🔴( നവീന വാദികളുടെ പോസ്റ്റിന്ന് മറുപടി)👉 ( അതിന്റെ പരിഭാഷ നോക്കിയാൽ മതിയല്ലോ? ബഹുദൈവ വിശ്വാസം. അഥവാ ബഹുദൈവങ്ങളിൽ വിശ്വസിക്കൽ. ആ വിശ്വാസം ഇല്ലാത്തവർക്ക് (സുന്നികൾക്ക്) എങ്ങനെയാണ് ശിർക്ക് വരിക❓❗)🔴 ഷിർക്ക് എന്താണെന്നറിയാൻ മക്കാ മുഷ്രിക്കുകളുടെ വിശ്വാസം എന്താണെന്നറിഞ്ഞാൽ മതി1⃣ മക്കാ മുഷ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ✅ അല്ലാഹു പറയുന്നു. അവർ വിശ്വസിച്ചിരുന്നില്ല എന്ന്. അതിനപ്പുറം പറയാൻ ഏതു മഹാനായ അഭിനവ മുവഹ്ഹിദാണ് ഇവിടെയുള്ളത്❓📌{ لَقَدْ حَقَّ ٱلْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لاَ يُؤمِنُونَ }لأن الله قد حتـم علـيهم فـي أمّ الكتاب أنهم لا يؤمنون بـالله،📎"ഇമാം ത്വബ് രി വിശദീകരിക്കുന്നു. അവർ അല്ലാഹുവിൽ വിശ്വസിക്കുകയില്ല എന്ന കാര്യം ഉമ്മുൽ കിതാബിൽ എന്നേ സ്ഥിരപ്പെട്ട കാര്യമാണ്" എന്നിട്ടാണോ വഹാബി പോലുള്ളവർ പൊട്ടത്തരം വിളിച്ചു പറയുന്നത്❓)❌ എന്താ സംശയം നബി(സ)യുടെ ബാപ്പയുടെ പേര് അബ്ദുളളഎന്നായിരുന്നല്ലോ✅ (അത് മക്കാ മുശ്.രിക്കുകൾ ഇട്ട പേരാണോ???)2⃣എങ്ങനെയായിരുന്നു അവർക്ക് അല്ലാഹുവിലുളള വിശ്വാസം❌പറയാം ആരാണ് നിങ്ങളെ സൃഷ്ഠിച്ചത്, എന്ന് അവരോട് ചോദിച്ചാൽ, അല്ലാഹുആകാശങ്ങളെ പടച്ചതാരാഅല്ലാഹുമഴവർപ്പിക്കുന്നത്അല്ലാഹുധാന്യങ്ങൾ മുളപ്പിക്കുന്നത്അല്ലാഹുരോഗംസുഖപ്പെടുത്തുന്നത്അല്ലാഹുഭുമിയും അതിലുള്ളതും ആരുടെതാണ്അല്ലാഹുവിന്റെഎല്ലാആധിപത്യത്തിന്റെയും ഉടമ ആര്അല്ലാഹുഇതെല്ലാം മക്കാമുഷ്രിക്കുകൾ വിശ്വസിച്ചിരുന്നു,✅(ഇത് പച്ചക്കളവാണ്. അല്ലാഹു എന്നു ഉത്തരം പറഞ്ഞാൽ അല്ലാഹുവിലുള്ള വിശ്വാസം ആകുമോ ❓അങ്ങനെയാണോ വഹാബികളുടെ അല്ലാഹുവിലുള്ള വിശ്വാസം?ഇതൊക്കെ അവർ പറഞ്ഞത് അല്ലാഹുവിലുള്ള വിശ്വാസം കാരണമാണ് എന്നത് തനി വഹാബിയൻ സിദ്ധാന്തം മാത്രമാകുന്നു.ഖുർആനിൽ എവിടെയും അവർ അല്ലാഹുവിൽ വിശ്വസിച്ചു എന്നില്ല. ഇതെല്ലാം അവർ പറഞ്ഞത് അല്ലാഹുവിലുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് അവരുടെ ഗതികേട് കൊണ്ടാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചത്. കണ്ടോളൂ .👇📌فسيقولون الله } لا مندوحة لهم عن ذلك، ولا تمكنهم المباهتة بسواه،📎“അപ്പോള്‍ അവര് പറയും: അല്ലാഹു എന്ന്” - അവര്‍ക്ക് വേറെ മാര്‍ഗമില്ല. (അതു പറയലല്ലാതെ, അഥവാ അങ്ങനെ പറയല്‍ അവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ്)അല്ലാഹു അല്ലാതെ പകരം വേറെ ആരെയും കൊണ്ട് വരാനും (ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി) അവര്‍ക്ക് കഴിയില്ല.📚(തഫ്സീര്‍ അല് -മുഹറര് അല്-വജീസ്, ഇമാം ഇബ്നു അതിയ്യ (റ)👉 അതു തന്നെ ഇമാം ബൈളാവിയും പറയുന്നു.📌فَسَيَقُولُونَ ٱللَّهُ } إذ لا يقدرون على المكابرة والعناد في ذلك لفرط وضوحه (البيضاوي)🚫പരിഭാഷ മാത്രം കണ്ട മഹാജ്ഞാനികളായ കുഞ്ഞാടുകൾക്ക് ഇതൊക്കെയുണ്ടോ മനസ്സിലാകുന്നു???😄📌അവർ അല്ലാഹു എന്നു പറയും എന്നു മാത്രമേ ഖുർആനിൽ ഉള്ളൂ. അപ്പോഴേക്കും അത് വിശ്വാസമാവുമോ? ആകും. ആർക്ക്? വഹാബികൾക്ക്. ഇവർക്ക് മാത്രമല്ല. ഇവരുടെ മുൻ.ഗാമികളായ ഒരു പിഴച്ച കക്ഷി ഉണ്ടായിരുന്ന്. കറാമിയ്യത്ത്. അവർക്കും ഇവരെ പോലെ നാവു കൊണ്ട് മൊഴിഞ്ഞാൽ വിശ്വാസം ആവും. അത് ഇമാം റാസി തന്റെ തഫ്സീറിൽ പറയുന്നുമുണ്ട്.)3⃣എന്നിട്ടും അവർ എന്തിനാണ് വിഗ്രഹങ്ങളെആരാധിച്ചത്❌ പറയാം ശ്രദ്ധിക്കൂഅവർ മരിച്ച് പോയ അംബിയാക്കളുടെയും മഹത്തുക്കളുടെയും രൂപത്തിൽ വിഗ്രഹമുണ്ടാക്കി, ആമഹത്തുക്കളോടെന്ന വ്യാജേനെ പ്രാർത്ഥിച്ചു, അവർക്ക് നേർച്ച കാഴ്ചകൾ അർപ്പിച്ചു✅(( മഹത്തുക്കളെന്ന വ്യാജ്യേന അല്ല, ഇലാഹുകൾ എന്ന വിശ്വാസത്തോടെ തന്നെയാണ് അവർ ആരാധിച്ചത്. ആ വിഗ്രഹങ്ങൾ അവർക്ക് ഇലാഹുകൾ ആയിരുന്നു. ആ ഇലാഹുകളെ അവർ ആരാധിച്ചു. അതു തന്നെയാണ് അവരുടെ ശിർക്ക്.അല്ലാഹു മാത്രമാണ് ഇലാഹ് എന്ന സത്യത്തിലേക്ക് വരാൻ അവരുടെ വിവരക്കേടും അഹങ്കാരവും അവരെ അനുവദിച്ചില്ല.വഹാബികളെ പോലെ തന്നെ അവരുടെയും പ്രമാണം വിവരക്കേടും അഹങ്കാരവും മാത്രമായിരുന്നു.)3⃣ വിഗ്രഹങ്ങൾക്ക് സ്വയം കഴിവുണ്ടെന്ന് അവർ വിശ്വച്ചത് കൊണ്ടല്ലെ അവർ മുഷ്രിക്കായത്✅ ( വിഗ്രഹങ്ങൾ ഇലാഹുകൾ ആണെന്ന് അവർ വിശ്വസിച്ചിരുന്നോ? വിശ്വസിച്ചിരുന്നു. അതു തന്നെയാണ് സ്വയം കഴിവ് ഉണ്ടെന്നുള്ള വിശ്വാസം. ഉലൂഹിയ്യത്ത് കല്പിക്കുക എന്നാൽ സ്വന്തമായി ഉപകാരവും ഉപദ്രവവും ചെയ്യാൻ അവർക്ക് കഴിയും എന്ന വിശ്വാസത്തോടെ ആരാധിക്കുക എന്ന് തന്നെയാണ്. ആ വിശ്വാസം വരുമ്പോഴാണ് ആരാധന ആകുന്നത്.)))❌ അല്ല അവർ പറഞ്ഞിരുന്ന 4 കാരണങ്ങളുണ്ട്4⃣അതെന്തൊക്കെയാണ്❌1.ഞങ്ങളെ ബാപ്പപ്പമാർ ചെയ്തത് ഞങ്ങളും പിന്തുടരുന്നു✅ (ബാപ്പമാർ ചെയ്തത് ചെയ്താൽ ശിർക്ക് ആവുമോ? അങ്ങനെയാണെങ്കിൽ മുജാഹിദ് ബാപ്പയുടെ മുജാഹിദ് മക്കൾ എല്ലാവരും മുശ്.രിക്കുകൾ ആവുമല്ലോ?)))😄❌2. ഞങ്ങൾപാപികളാണ് ദോഷികളാണ്,ഇവയോട് പറഞ്ഞാൽ ഇത് പ്രതിനിദാനം ചെയ്യുന്ന മഹാൻ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പീക്കും✅ (അങ്ങനെ അവർ പറഞ്ഞ ഒരു ഉദ്ധരണി കൊണ്ട് വരാമോ? അവർക്ക് വിശ്വാസമില്ലാത്ത അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് അവർ ഈ ദൈവങ്ങളെ ആരാധിച്ചിരുന്നത് എന്ന് അവർ പറഞ്ഞാൽ തന്നെ മനസ്സിലാക്കാം അത് അവരുടെ മുടന്തൻ ന്യായം മാത്രമാണെന്ന്. അവർക്ക് അല്ലാഹുവിനേക്കാൾ വലുത് ഈ ദൈവങ്ങൾ തന്നെയായിരുന്നു.)❌3. അല്ലാഹുവിങ്കൽ ഞങ്ങൾക്കായി ഈമഹാൻമാർ ശുപാർശക്കാരാവും✅( അല്ല , ഈ ദൈവങ്ങൾ അല്ലാഹുവിൻ റ്റെ അനുമതി ഇല്ലാതെ തന്നെ ഞങ്ങൾക്ക് ശുപാർശചെയ്യും. ഇതായിരുന്നു അവരുടെ വാദം. അത് വഹാബി നേരെ അട്ടിമറിച്ചു. ഔലിയാഇനെ ഇസ്തിഘാസ ചെയ്യുന്ന മുസ്.ലിംകളെ മുശ്.രിക്കാക്കാതെ അവർക്ക് ഉറക്കം വരില്ലല്ലോ)❌4 ഇവർക്ക്സ്വന്തമായി ഒരുകഴിവും ഇല്ല, ചിലകഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട്,ആകഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത്✅ (അങ്ങനെ ഒരു ഉദ്ധരണി മുശ്.രിക്കുകളുടേതായി കൊണ്ട് വരാൻ കഴിയില്ല വെല്ലു വിളിയോടെ തന്നെ എഴുതുന്നു.)😄5⃣മക്കാ മുഷ്രിക്കുകളുടെ വാദമാണോ ഇപ്പറഞ്ഞത്❌അതെ✅(അല്ല)ഉറപ്പാണോ❌ എന്താ സംശയം✅(അല്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഉറപ്പാണ്.)എന്നാ ഇനി നമുക്ക്ഒന്നാലോചിക്കണം❌ എന്താലോചിക്കാനുള്ള കാര്യമാണ് പറഞ്ഞത്സമസ്തയി ൽ തുടരണോ,വേണ്ടേ, എന്നകാര്യം✅ (ആലോചിക്കുന്ന കാര്യമൊക്കെ കൊള്ളാം. അതിനു മുമ്പ് ഒരു കാര്യം പറയേണ്ടതുണ്ട്. നിങ്ങൾ സത്യസന്ധരാണെങ്കിൽ. ഈ സമസ്തക്കാരൊക്കെ മുശ്.രിക്കുകൾ ആണെന്നാണല്ലോ നിങ്ങളുടെ വിശ്വാസം. അതെ സമയം നിങ്ങളൊക്കെ അവർ അറുത്തത് ഭക്ഷിക്കുന്നുഅവരുടെ പള്ളിയിൽ കയറി അവരെ തുടർന്ന് നിസ്കരിക്കുന്നു. അവരോട് സലാം പറയുന്നു. അവരുമായി വിവാഹബന്ധം പുലർത്തുന്നു. അവരിൽ നിന്നും അനന്തരം എടുക്കുന്നു.മുശ്.രിക്കുകളുമായി ഇങ്ങനെയെല്ലാം ചെയ്യുന്നതിൻ റ്റെ ഇസ്.ലാമിക വിധി ഒന്ന് പറഞ്ഞു തന്നാട്ടെ സുന്നികളെ മുശ്.രിക്കാക്കാൻ ഓതുന്ന ഖുർആനും ഹദീസും ഇല്ലേ? അതിൽ നിന്നു തന്നെ കൊണ്ട് വരിക ആ വിധി?? വേഗം തരുമെന്ന് പ്രതീക്ഷയോടെ ...😂😄.) :
വിളിച്ച് പ്രാർഥനയും മുജായിദുകൾ മറച്ച് വെക്കുന്നതും
ഇലാഹ് എന്ന വിശ്വാസത്തോടെ വിളിച്ചാല്‍ ആ വിശ്വാസമാണ് ശിര്‍ക്ക് അല്ലെങ്കില്‍ ബഹു ദൈവ വിശ്വാസം. അങ്ങനെ ചെയ്യുന്നവര്‍ മുശ്രിക് ആയി തീരും. അല്ലാതെ സൃഷ്ടി എന്ന വിശ്വാസത്തോടെ എന്തെങ്കിലും ചോദിച്ചത് കൊണ്ടൊന്നും ഇവിടെ ശിര്‍ക്ക് വരുന്നില്ല. എന്നാൽ മുജായിദുകൾക്ക് ആ വിളിയില്‍ തന്നെ ശിര്‍ക്ക് വരുന്നത് വിളിക്കപ്പെടുന്നവര്‍ മരിച്ചവര്‍ ആകുമ്പോഴാണ്. അതെ സമയം അതെ വിളി ജീവിചിരിക്കുന്നവരോട് ആകുമ്പോള്‍ ഇവര്‍ക്ക് അത് ശിര്‍ക്ക് ആകുന്നില്ല താനും. നല്ല തമാശ തന്നെ.ശിര്‍ക്കിന്റെയും തൌഹീദിന്റെയും ഇടയിലാണ് ഇവര്‍ അസ്റാഈലിനു(അ) ഇടം നല്‍കിയിരിക്കുന്നത്.ഇലാഹാണെന്ന വിശ്വാസത്തോടെ വിളിക്കരുതെന്നതിനു ഇനിയും പല സൂക്തങ്ങളും ഉദ്ദരിക്കാനുണ്ട്.{وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلأَرْضِ لَن نَّدْعُوَاْ مِن دُونِهِ إِلـٰهاً لَّقَدْ قُلْنَا إِذاً شَطَطاً}സൂറത്തുല്‍ കഹ്ഫിലെ 14-)മത്തെ സൂക്തത്തില്‍ 'അസ്ഹാബുല്‍ കഹ്ഫിന്റെ' നിലപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഇമാം ത്വബ് രി(റ) രേഖപ്പെടുത്തുന്നു:{ لَنْ نَدْعُوَ منْ دُونِه إلَهاً } يقول: لن ندعو من دون ربّ السموات والأرض إلها، لأنه لا إله غيره، وإن كلّ ما دونه فهو خـلقه"ഇലാഹെന്ന നിലക്ക് ആകാശ ഭൂമികളുടെ നാഥനല്ലാത്തവരെ ഞങ്ങള്‍ വിളിക്കുകയില്ല. പ്രാര്‍ഥിക്കുകയില്ല. കാരണം അവനല്ലാതെ ഒരു ഇലാഹ് ഇല്ല തന്നെ. അവന്‍ അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്”.മൌലവിമാരുടെ പരിഭാഷയില്‍: "അവന്നു പുറമേ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേ അല്ല”.സൂറത്തുല്‍ കഹ്ഫില്‍ തന്നെ തൊട്ടടുത്ത സൂക്തത്തില്‍മുഷ് രികുകളുടെ അവസ്ഥ ഖുര്‍ആന്‍ വിശദീകരിക്കുന്നു:{ هَـٰؤُلاۤءِ قَوْمُنَا ٱتَّخَذُواْ مِن دُونِهِ آلِهَةً لَّوْلاَ يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً }ഇമാം ത്വബ് രി(റ) രേഖപ്പെടുത്തുന്നു:هؤلاء قومنا اتـخذوا من دون الله آلهة يعبدونها من دونه"ഞങ്ങളുടെ ഈ ജനത (അസ്ഹാബുല്‍ കഹ്ഫിന്റെ ജനത) അല്ലാഹുവിനു പുറമേ അവര്‍ ആരാധിക്കുന്നവരായ ധാരാളം ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു"."ഞങ്ങളുടെ ഈ ജനത അവന്നു പുറമേ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു". പരിഭാഷയില്‍ മൌലവിമാര്‍ എഴുതുന്നു.സൂറത്തു ന്നംലില്‍ തുടര്‍ച്ചയായ അഞ്ചു സൂക്തങ്ങളില്‍ അല്ലാഹു മുഷ് രികുകളോട് ചോദിക്കുന്നു:أإلاه مع الله"അല്ലാഹുവിനോട് കൂടെ മറ്റൊരു ഇലാഹോ?" അല്ലാഹു എന്നാല്‍ അല്‍-ഇലാഹു. ആ ഇലാഹിനോട് കൂടെ മറ്റൊരു ഇലാഹ് ഉണ്ടോ എന്നതാണ് ചോദ്യം? ഉണ്ട് എന്ന വിശ്വാസമാണ് ശിര്‍ക്ക്.ഇനി നിഷ്പക്ഷമതികളായ എൻ റ്റെ സുഹൃത്തുക്കള്‍ ചിന്തിക്കുക. ശിര്‍ക്കിനെതിരെ എന്ന് പറഞ്ഞു, അല്ലാഹുവിന്റെ ഔലിയാഇനോട് സഹായം അഭ്യര്‍ഥിക്കുന്ന മുസ്‌ലിംകളെ മുശ്രികാക്കുവാന്‍ വേണ്ടി ഇവിടെ വഹാബികള്‍ പല ആയത്തുകളും ഉദ്ദരിക്കാറുണ്ടല്ലോ? ആ ആയത്തുകളുടെ കൂട്ടത്തില്‍ ഇവിടെ വിശദീകരിച്ച ആയത്തുകള്‍ അവര്‍ ഉദ്ദരിക്കാറുണ്ടോ?ഈ ആയത്തുകളും ഖുര്‍ആനില്‍ തന്നെയല്ലേ ഉള്ളത്? ഈ ആയത്തുകളും ശിര്‍ക്കിനെതിരെയുള്ള അല്ലാഹുവിന്റെ കലാം തന്നെയല്ലേ?എന്ത് കൊണ്ട് "മറ്റൊരു ഇലാഹിനെ വിളിക്കരുത്" എന്ന അര്‍ഥം ഉള്‍കൊള്ളുന്ന ആയതുകളൊന്നും തന്നെ ഇവര്‍ ഉദ്ദരിക്കുന്നില്ല? ശിര്‍ക്കിനെതിരെ ചില ആയത്തുകള്‍ ഉദ്ദരിക്കുകയും അതിന്റെ വിശദീകരണമായ മറ്റു ആയത്തുകള്‍ മൂടി വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട്????മറ്റൊന്ന് കൊണ്ടുമല്ല. ഈ ആയത്തുകള്‍ ഉദ്ദരിച്ചാല്‍, അവയുടെ ഉദ്ദേശം ആളുകള്‍ക്ക് മനസ്സിലായാല്‍, ഇവരുടെ തട്ടിപ്പ്, ഖുര്‍ആനില്‍ ഇവര്‍ നടത്തുന്ന തിരിമറികള്‍ വെളിച്ചത്താകും. അത് കൊണ്ട് തന്നെ. യഥാര്‍ത്ഥത്തില്‍ ശിര്‍ക്ക് എന്താണ് എന്ന് കുഞ്ഞാടുകള്‍ പഠിച്ചാല്‍ പിന്നെ, ശിര്‍ക്കാക്കല്‍ കലാപരിപാടി വേണ്ട പോലെ എശുകയില്ലല്ലോ???
ഷിർക്കാരോപർക്കൊരു മറുലേഖനം
നിരവധി ദൈവങ്ങളെ സ്വീകരിക്കുക എന്നത് ശിർക്കാണ്. ഇന്ത്യയിലെ ഹിന്ദുക്കൾ അങ്ങനെ ചെയ്യുന്നു. അതു കൊണ്ട് അവർ മുശ്.രിക്കുകൾ ആണ്.മുശ്.രിക്കുകൾ ആയതു കൊണ്ട് തന്നെ അവർ കാഫിറുകളും ആണ്. ഇത് അറിയുന്ന ദീനീ ബോധമുള്ള മുസ്.ലിംകൾ ആരും തന്നെ അവരുമായി വിവാഹബന്ധം പുലർത്താറില്ല. അവരോട് സലാം പറയാറില്ല. അവരിൽ നിന്നും അനന്തരം എടുക്കാറില്ല. അവർ അറുത്തത് തിന്നാറില്ല. അവർ മരിച്ചാൽ അവർക്ക് വേണ്ടി നിസ്കരിക്കാറില്ല. തങ്ങളുടെ മയ്യിത്തുകൾ അവരുടെ ശ്മശാനങ്ങളിൽ മറമാടാറില്ല. കാരണം ഇതെല്ലാം മതപരമായി നിഷിദ്ധമാണ്. നോക്കൂ നിങ്ങൾ ... ഇന്ത്യയിലെ മുസ്.ലിംകളും ഹിന്ദുക്കളും എത്ര വ്യതിരിക്തമായാണ് ജീവിക്കുന്നത്? സാമൂഹ്യരംഗത്ത് അവർ ഐക്യം കാത്തു സൂക്ഷിക്കുന്നുവെങ്കിലും മതപരമായി അവർ ഒരിക്കലും പരസ്പരം ഇടപഴകാറില്ലല്ലോ?ഇനി നമുക്ക് നമ്മുടെ വഹാബീ സഹോദരന്മാരുടെ കാര്യം എടുക്കാം. മരണപ്പെട്ടു പോയ മഹാന്മാരോട് സഹായം തേടൽ ശിർക്കാണെന്നാണ് അവരുടെ വിശ്വാസം. അങ്ങനെ സഹായം തേടുന്നത് ആരാധനയും അത് ആ മഹാന്മാരെ ഇലാഹുകൾ ആക്കലും ആണെന്നാണ് അവരുടെ വാദം. ആവശ്യപൂർത്തീകരണത്തിനു വേണ്ടി മഹാന്മാരുടെ ഖബ്.റിങ്കൽ ചെന്ന് അവരെ വസീല ആക്കി അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഖബ്.ർ പൂജയും ശിർക്കും കുഫ്.റും ഒക്കെ ആണെന്നാണ് അവരുടെ അധ്യാപനങ്ങൾ. സുന്നികൾ ആ ശിർക്ക് ചെയ്യുന്നവർ ആണെന്നാണ് അവർ നെറ്റിലും സെറ്റിലും പേജിലും സ്റ്റേജിലും വാളിലും സ്റ്റാളിലും നാട്ടിലും മറുനാട്ടിലും എല്ലാം തേരാപാരാ പറഞ്ഞു നടക്കുന്നത്. അതിന് അവർക്ക് തെളിവ് ഖുർആനും സുന്നത്തും ഒക്കെ തന്നെയാണ്. ആയ്ക്കോട്ടെ ... വാദത്തിനു വേണ്ടി സമ്മതിച്ചു. ഇനി വഹാബിസത്തിൽ കുടുങ്ങി പോയ ചിന്താശേഷിയുള്ളവർ ഉത്തരം തരണം.ശിർക്ക് ചെയ്യുന്നവർ എല്ലാം മുശ്.രിക്കുകൾ ആണല്ലോ. മുശ്.രിക്കുകൾ എല്ലാം കാഫിറുകളും ആണല്ലോ. അപ്പോൾ(1) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനുള്ള വഹാബികളുടെ തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്?(2) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളോട് സലാം പറയാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്?(3) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളിൽ നിന്നും അനന്തരം എടുക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്?(4) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികൾ അറുത്തത് തിന്നാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്?(5) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികൾ മരിച്ചാൽ അവർക്ക് വേണ്ടി നിസ്കരിക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? കാഫിറുകളുടെ പരലോക ഗുണത്തിനു വേണ്ടി പ്രാർത്ഥിക്കൽ അനുവദനീയമാണോ?(6) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളുടെ ശ്മശാനങ്ങളിൽ നിങ്ങളുടെ മയ്യിത്തുകൾ മറമാടാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്?(7) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളെ തുടർന്ന് നിസ്കരിക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? നിങ്ങൾ എന്തു കൊണ്ട് ഒരു ഹിന്ദുവിനെ തുടർന്ന് നിസ്കരിക്കുന്നില്ല?.... ഈ ഏഴു ചോദ്യങ്ങൾക്കും മറുപടി ആയത്തും ഹദീസും ആയി തന്നെ വേണം .... ഞഞ്ഞാമിഞ്ഞയും ബബ്ബബ്ബയും സ്വീകാര്യമല്ല.സുന്നികളെ "മുശ്.രിക്കും കാഫിറും ആക്കാൻ" ആയത്തും ഹദീസും ഇഷ്ടം പോലെ ഉണ്ടല്ലോ നിങ്ങളുടെ കയ്യിൽ? അപ്പോൾ പിന്നെ ഇതിനും ആയത്തും ഹദീസും ഇല്ലാതിരിക്കാൻ തരമില്ലല്ലോ! കാരണം “ഞമ്മൾ” ഖുർആനും ഹദീസും മുറുക്കിപ്പിടിച്ച് ജീവിക്കുന്നവർ ആണെന്നാണല്ലോ “ഞമ്മൾ” തന്നെ പറയാറുള്ളത്. ഒരു പാട് മുജാഹിദുകളോട് ചോദിച്ചിട്ട് ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങളാണേ ... നിങ്ങളെങ്കിലും ഉത്തരം തരൂ ... ഉത്തരം തരൂ.. പ്ലീസ് ...ഇനി സുന്നികൾ മുശ്.രിക്കുകളും കാഫിറുകളും അല്ല എന്നാണോ നിങ്ങളുടെ വാദം? എങ്കിൽ പിന്നെ അതൊന്നു തുറന്നു പറയണം. അപ്പോൾ സുന്നികൾ ചെയ്യുന്ന ഇസ്തിഘാസയും ശിർക്കല്ല എന്ന് വരും. ഇനി ഇസ്തിഘാസ ശിർക്കും അതു ചെയ്യുന്ന സുന്നികൾ മുസ്.ലിംകളും എന്നാണോ വിശ്വാസം? എങ്കിൽ പിന്നെ ആ ഹിന്ദുക്കളെ കൂടി മുസ്.ലിംകളിൽ പെടുത്തരുതോ? അവർ ചെയ്യുന്ന കാര്യം ശിർക്കായതു കൊണ്ട് മാത്രം അവരെ മുശ്.രിക്കുകൾ എന്നു വിളിക്കുന്നത് നീതികേടല്ലേ? നിങ്ങൾ നീതിമാന്മാർ ആണെങ്കിൽ എല്ലാ ശിർക്കും ഒരേ പോലെ പരിഗണിക്കണം.ഈ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ അന്ന് പൂട്ടും വഹാബിസം. ഇവർ വിശ്വസിക്കുന്നത് ഒന്ന്. പ്രായോഗികജീവിതത്തിൽ മറ്റൊന്ന്. സ്വന്തം നിലനില്പിനു വേണ്ടി ഇരട്ടത്താപ്പും കൊണ്ട് നടക്കുന്നു. ഇവർക്ക് തന്നെ അറിയാം. സുന്നികൾ മുസ്.ലിംകൾ ആണെന്ന്. അവരുടെ ഇസ്തിഘാസ ശിർക്കല്ലെന്ന്. ഇവർ പറയുന്നതൊന്നും അല്ല ഇവർ വിശ്വസിക്കുന്നതെന്ന്. എന്നിട്ടും ചില മൗലവീപുരോഹിതന്മാരെ അന്ധമായി തഖ്.ലീദ് ചെയ്തു കൊണ്ട് ഉമ്മത്തിൽ ഫിത്.നയും ഫസാദും വിതക്കുന്നു. അങ്ങനെ ഇബ്.ലീസിന്റെ പിണിയാളുകളായി മാറുന്നു. പാവങ്ങൾ .... വിശ്വസിക്കുന്നതനുസരിച്ച് പ്രവർത്തിക്കാൻ ധൈര്യമില്ല. പ്രവർത്തിക്കുന്നത് അനുസരിച്ച് വിശ്വസിക്കാൻ അവരുടെ അഹങ്കാരവും പിടിവാശിയും അവരെ അനുവദിക്കുന്നുമില്ല.... കാപട്യത്തിന്റെ മകുടോദാഹരണങ്ങൾ....ഒരു ബഹുരസം കൂടി പങ്കു വെച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിക്കാം...മുശ്.രിക്കുകളുമായി വിവാഹബന്ധം പാടില്ലെന്നതിനു വിശുദ്ധ ഖുർആന്റെ വ്യകത്മായ പ്രഖ്യാപനം തന്നെ ഉണ്ട് :
Post a Comment