സ്വാഗത ഗാനങ്ങൾ, മാർച്ചിങ് ഗാനങ്ങൾ, നന്ദി ഗാനങ്ങൾ | WELCOME SONGS AND MARCHING SONGS PDF DOWNLOAD

 


സ്വാഗത ഗാനം 1

സ്വാഗത ഗാനം 2

മാർച്ചിംഗ് ഗാനം

റാലി നന്ദി ഗാനം


നബിദിന സ്വാഗത ഗാനം -2022

🌙🌙🌙🌙🌙🌙🌙🌙🌙🌙

✍️ ശൗഖത്തലി റഹീമി

💚💚💚💚💚💚💚💚💚💚

 ജിന്നും ജബലും 


പരനേകിയ പുണ്യ വസന്തം..

പരപ്രീതി വരിച്ചൊരു നേരിൻ ചന്തം....

പരിപൂർണ്ണ നിലാവാം നബിയുള്ളാ.. നിത്യം

പരകോടികൾ ചൊല്ലുന്നൂ സ്വല്ലള്ളാ...

          (പരനേകിയ)

ആലത്തിൻ സബബൊളി പൂവെ..

ആശ്വാസ തിരു കനി ജീവെ.. (2)

ആനന്ദത്താലിത ആതിരു ജന്മദിനം വന്നേ... ഇന്ന്

ആഹ്ലാദത്താലിത അധരം പുഞ്ചിരിയാൽ നിന്നേ.....


തിങ്കൾ മുത്ത് റസൂലിൻ ജന്മദിനത്തിൽ ഞങ്ങൾ പാടട്ടെ..

തികവിൽ MIM ൻ മക്കൾ സ്വാഗത ഹാരം ചാർത്തട്ടെ.... (2)


ഇൽമിൻ്റെ വിഹായ സ്ലേറി പാറി പറന്നൊരു പണ്ഡിതരെ..

ഇഖ്ലാസിൻ പാതയിൽ നമ്മെ നടത്തിയ നേരിൻ വാഹകരെ.... (2)

നടത്തിയ നേരിൻ വാഹകരെ...


പാടട്ടേ ഉസ്താദോർക്കും...

പാവന പണ്ഡിതർക്കും...

പാരിൻ്റെ അജ്ഞത നീക്കിയ പാവനാം മുല്ലെ - ഞങ്ങൾ

പാടുന്നു സ്വാഗത ഗാനം മംഗളമാലിന്നേ....


കമ്മിറ്റിക്കായിത കോർത്ത്....

കനിവാലെ സ്വാഗതം ചാർത്ത്...

നേരിന്നായ് ഒത്തൊരുമിച്ചൊരു ദീനിൻ പാലകരെ - ഞങ്ങൾ

നേരുന്നു ആഘോഷക്കമ്മിറ്റിയിലും പിന്നേ...


ആദരവാലേറെ ഉമ്മാക്കും ചൊല്ലുന്നൂ...

ആവേശത്താലിത ഉപ്പാക്കഹ് ലൻ സഹ് ലൻ പാടുന്നു....

സോദരിമാരിലും സ്വാഗതം പാടുന്നൂ..

സോദരർക്കായിരമായിരം സാവേശത്താൽ ചാർത്തുന്നൂ...

സാവേശത്താൽ ചാർത്തുന്നൂ.....


ലൈറ്റും സൗണ്ടേകിയ മലരെ..

ലൈലിൽ ഒളിവേകിയ കുളിരെ...

ചാർത്തട്ടെ സ്വാഗതമിന്നൊന്നായിതാ...


അറിവൽ വിഹരിക്കും കിളിയേ...

അറിവിൻ വഴി പുൽകിയ മതിയേ..

അരുളട്ടെ വിദ്യാർത്ഥികൾക്കും സദാ...


വന്നു സദസ്സിന്ന് മുന്നിൽ ഒത്തിത കൂടീ...

മർഹബയുമോതീ....


വർഗ്ഗ വൈരും തീർത്തിടാതെ കുല്ലിലുമോതി...

സ്വാഗതവും പാടീ... (2)


ജാതീ മറന്നിടാം.....

ജാഗ്രത പുൽകിടാം...(2)

സോദര ഹൃത്തിലും ഞാൻ പാടട്ടെ സാദരം...

സ്വാഗത മാലവർക്ക് ചാർത്തട്ടെ ഈ കരം....


സത്യ റസൂല് വന്ന നാളിന്ന് മംഗളം...

സർവ്വം മദ്ഹിനാലെ വീശുന്നു പരിമളം...


ഖൽബാകെ ആമിനാൻ്റെ മോന് പാടി മർഹബാ....

കാലം കൊതിച്ച മുത്തിൽ ഏക് നാഥാ നിൻ കൃപാ...

കണ്ടാലും പൂതി തീർന്നിടാത്ത മോന് മുജ്തബാ...

കണ്ണിൽ കിനാവിലെങ്കിലും തരേണെയാപ്രഭാ....


പറയട്ടെ കുല്ലിലൊന്നായീ....(2)

പാടിടട്ടെ നന്നായീ....


അണയുന്നോരിൽ...

അരുളാം ചേലിൽ...

അഹ് ലൻ സഹ് ലാ.....


ഓർക്ക് സത്യ ദീനിൻ ശോഭ വന്നുദിച്ചു വിണ്ണില്.... (2)

ഓമലാം റസൂലിൻ ചേല് കണ്ണില്....

ഓളങ്ങളായ് നിറഞ്ഞു മദ്ഹ് മണ്ണില്....


വന്ദ്യ സദസ്സിൽ സഹർഷം ചൊല്ലിടട്ടെ ചേലില്..... (2)

വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...

വസ്സലാം പറഞ്ഞിടട്ടെ നിന്നില്.....


വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...

വസ്സലാം പറഞ്ഞിടട്ടെ നിന്നില്..... 


               ശുഭം 

 NB :- മദ്രസയുടെ പേരിൻ്റെ ഭാഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുക. 

💚💚💚💚💚💚💚💚💚💚


 🌻 സ്വാഗത ഗാനം 🌻

 ➖➖➖➖➖➖➖➖


രീതി.അസർ മുല്ല മണം.....

ബിസ്മിയും ഹംദും സ്വലാത്തോതി.... ഞങ്ങൾ

അഭിവന്ദ്യ സദസ്സിതിന്നാദി....

പുകളേറും നബിദിന വേദി...ഞങ്ങൾ.... ചേലോടെ സ്വാഗത ഗാനം പാടീ.....

                      (  ബിസ്മിയും...)

ഉത്തമരായൊരു മുത്ത് റസൂലിൻ

സ്തുതിഗീതങ്ങൾ പാടീടാം...

പോരിശ പൊങ്ങിയ നബിദിന വേദിയിൽ മംഗളഹാരം ചാർത്തീടാം....

പള്ളി, മദ്റസ കമ്മറ്റികൾക്കായ്

സ്വാഗത ഗാനം പാടീടാം....

സ്വാഗതസംഘമിൽ നേർന്നിടാം....

ആയുസ്സതിന്നായ് തേടീടാം...

            ( ബിസ്മിയും...)

മുത്ത് റസൂലിൻ ജന്മദിനത്തിൽ

മുന്തും മർഹബ പാടട്ടേ....

പള്ളി, മദ്റസ ഉസ്താദവരിൽ

സ്വാഗത ഹാരം ചാർത്തീടാം...

നാടിൻ കൺമണി നാട്ടാർക്കെല്ലാം 

ചേലിൽ മർഹബ പാടിടാം...

ആയുസ്സതിന്നായ് തേടീടാം...

ഇശലിൽ ഞങ്ങൾ പാടീടാം...

              ( ബിസ്മിയും...)

വേദിയെ പൂവനമാക്കിത്തന്നൊരു

ഉപ്പയിലുമ്മയിലോതട്ടെ...

ചേലിൽ പുഞ്ചിരി തൂകി വരുന്നൊരു

മദ്റസ മക്കൾക്കോതട്ടേ...2.

സോദരസോദരിമാർക്കെല്ലാർക്കും.... മംഗളഹാരം നേരട്ടേ...

ആയുസ്സതിന്നായ് തേടട്ടേ....

ഇശലിൽ ഞങ്ങൾ പാടട്ടേ.....

         ( ബിസ്മിയും...)


              ശുഭം.

ദുആ വസ്വിയ്യത്തോടെ,


സ്വാഗത ഗാനം.

ഇശൽ... മാണിക്യമലരായ....

നബിദിന വേദീയൊരുങ്ങി  ഹർഷമാലെങ്ങും തിളങ്ങി ഇർഷാദു സ്വിബിയാനിൻ മക്കൾ ഞങ്ങൾ തുടങ്ങി..

മർഹബാ  ഓദീ...

(നബിദിനാ വേദീയൊരുങ്ങി..)


പുണ്ണ്യമേറും മീ സദസ്സിൽ പ്രാർത്ഥന നടത്തിയ സദർ ഉസ്താദോരിൽ

പാടിടട്ടെ തേടിടട്ടെ സ്വാഗതം ഞങ്ങൾ..സ്വർഗമെഗാനേ..(2)

ആദ്യക്ഷ സ്ഥാനം വഹിക്കും വന്ദ്യരാം  പ്രസിഡന്റോർക്കും..

സദസ്സിലുൽകാഡകർക്കും..സ്വാഗതം നീളെ..പ്രാർത്ഥനയാലേ..(2)


(നബിദിനാ വേദീയൊരുങ്ങി..)

ഉപ്പ ഉമ്മ മാരിലെല്ലാം ഇത്ത ഇക്കമാരിലെല്ലാം  സ്വാഗത പൂ വീശി ഞങ്ങൾ...റാഹിമിൻ തേടീ.. ഖിയ്റിനായി  തേടീ..(2)


പാടിടാം കമ്മിറ്റിയോർക്കും നേർന്നിടാം  ഉസ്താദു മാർക്കും 

റാഹിമെ നീ സ്വർഗമേഗി റാഹത്താക്കിടണേ...

തേട്ടം  കേട്ടിടണെ...(2)

(നബിദിനാ വേദീയൊരുങ്ങി..)


മദ്രസാ ഉസ്താദുമാർക്കും  മദ്രസാ വിദ്യാർത്ഥികൾക്കും സ്വാഗത പൂ ഹാരമേകി സ്വർകമേകാനേ..കരുണ നൽകനേ..


(നബിദിനാ വേദീയൊരുങ്ങി..)


അസ്സലാമു അലൈക്കും

CATEGORIES













Post a Comment

Previous Post Next Post