കണക്ക് തീരേ അവലംബനീയമല്ലെന്നും ശര്‍അ് അതിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നുമുള്ള അഭിപ്രായത്തെ ഇബ്നുഹജര്‍(റ) തന്റെ ശര്‍ഹുല്‍ ഉബാബില്‍ ഖണ്ഡിച്ചിരിക്കുകയാണല്ലോ. ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “കണക്കിനെ ശര്‍അ് പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും അവലംബിച്ചിട്ടില്ലെന്നുമുള്ള സര്‍കശി(റ)യുടെ വാദം ശരിയല്ല. കണക്കുകാരന്‍ സ്വയം നോമ്പനുഷ്ഠിക്കുന്നതിലും നിസ്കാരസമയം നിര്‍ണയിക്കുന്നതിലുമൊക്കെ കണക്കിനെ ശര്‍അ് പരിഗണിച്ചിട്ടുണ്ട്” (ശര്‍വാനി 3/375 നോക്കുക).
ഇത് ‘ഉബ്ബാദി(റ)യുടെയും സുബ്കി(റ)യുടെയും ഖ്വല്‍യൂബി(റ)യുടെയും അഭിപ്രായത്തെ ശരിവെക്കുന്നില്ലേ എന്നതാണ് ചിലരുടെ ചോദ്യം.
മറുപടി: മാസപ്പിറവി ദര്‍ശിക്കാതെ കേവലം കണക്കവലംബിച്ച് മാത്രം നോമ്പും പെരുന്നാളും പ്രഖ്യാപിക്കാമെന്ന് ‘ഉബ്ബാദി(റ)യും സുബ്കി(റ)യും ഖ്വല്‍യൂബി(റ)യുമടക്കമുള്ള ആരും തന്നെ പറഞ്ഞിട്ടില്ല. മറിച്ച് മാസപ്പിറി ദര്‍ശിച്ചതായുള്ള സാക്ഷിമൊഴിക്കെതിരില്‍ കണക്ക് കൊണ്ട് ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് തെളിഞ്ഞാല്‍ സാക്ഷിമൊഴി തള്ളണമെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ ശര്‍ഹുല്‍ ‘ഉബാബിന്റെ പ്രസ്തുത വാക്കുകളാകട്ടെ, അതിന്റെ താത്പര്യം ഇപ്രകാരമാണ്. കണക്കിനെ പാടേ ശര്‍’അ് അവഗണിച്ചിരിക്കുന്നുവെന്ന സര്‍കശി(റ)യുടെ വാദം ശരിയല്ല. കാരണം കണക്കുകാരന് തന്റെ കണക്കവലംബിച്ച് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുകയോ നോമ്പനുഷ്ഠിച്ചാല്‍ ഫര്‍ള്വ് വീടുകയോ ചെയ്യില്ലെങ്കിലും നോമ്പനുഷ്ഠിക്കല്‍ അനുവദനീയമാകുന്നതും യൌമുശ്ശക്കില്‍(സംശയ ദിവസം) നോമ്പനുഷ് ഠിച്ച കുറ്റത്തില്‍ നിന്നവന്‍ ഒഴിവാകുന്നതുമാണ്. കുറ്റത്തില്‍ നിന്നൊഴിവാകുന്ന വിഷയത്തില്‍ പ്രസ്തുത കണക്കിനെ ശര്‍’അ് പരിഗണിക്കുന്നുണ്ടെന്നാണല്ലോ ഇത് കുറിക്കുന്നത്. അതുപോലെ തന്നെ അടിസ്ഥാനപരമായി നോമ്പും പെരുന്നാളും സ്ഥിരപ്പെടുത്താന്‍ കണക്ക് അവലംബിച്ച് കൂടെങ്കിലും ഒരു രാജ്യത്തെ വിധി ഉദയവ്യത്യാസമില്ലാത്ത രാജ്യങ്ങളിലേക്ക് ബാധകമാക്കുന്നതില്‍ കണക്കിനെ ശര്‍’അ് പരിഗണിക്കുന്നുണ്ട്. കാരണം ഉദയവ്യത്യാസമുണ്ടോ ഇല്ലയോ എന്ന് കണക്കവലംബിച്ച് നിര്‍ണയിക്കാമല്ലോ. അതുപോലെ തന്നെ നിസ്കാരസമയം നിര്‍ണയിക്കുന്നതിലും കണക്കിനെ പരിഗണിക്കുന്നുണ്ട്. ഇതുകൊണ്ടെല്ലാം കണക്കിനെ പൂര്‍ണമായും ശര്‍’അ് അവഗണിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
എന്നാല്‍ നോമ്പിനെക്കാള്‍ ശ്രേഷ്ഠമായ നിസ്കാരത്തിന്റെ സമയം നിര്‍ണയിക്കാന്‍ കണക്കവലംബിക്കാമെങ്കില്‍ നോമ്പിനും പെരുന്നാളിനും എന്തുകൊണ്ട് കണക്കവലംബിച്ച് കൂടാ? എന്നതാണ് ചിലരുടെ ചോദ്യം.
മറുപടി:നിസ്കാരം നിര്‍ബന്ധമാകും. കണക്ക് പ്രസ്തുത മാര്‍ഗങ്ങളിലൊന്നായത് കൊണ്ടും കണക്കും ഈ വിഷയത്തില്‍ പരിഗണനീയമാണ്. എന്നാല്‍ നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണ ഈ ചോദ്യത്തിന് ഇമാം ഖത്ത്വാബ്(റ) മറുപടി നല്‍കുന്നുണ്ട്. ഖത്ത്വാബ്(റ) പറയുന്നു: “നോമ്പും പെരുന്നാളും നിര്‍ണയിക്കുന്നതിന്റെയും നിസ്കാര സമയം നിര്‍ണയിക്കുന്നതിന്റെ യുമിടയില്‍ വ്യത്യാസമുണ്ട്. അതിപ്രകാരമാണ്. ഉദാഹരണമായി ള്വുഹ്റ് നിസ്കാരം നിര്‍ബന്ധമാകുന്നതിന് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്ന സമയം, അല്ലാഹു കാരണമായി നിശ്ചയിച്ചു. ഇതുപോലെ തന്നെ മറ്റു നിസ്കാരങ്ങളും. അതുകൊണ്ട് തന്നെ ഏത് മാര്‍ഗത്തിലൂടെയാകട്ടെ സമയമായിട്ടുണ്ടെന്നറിഞ്ഞാല്‍ പ്രസ്തുത മായി നിര്‍ണയിച്ചിട്ടില്ല. മറിച്ച് അതിന്റെ ദര്‍ശനമാണ് അവ നിര്‍ബന്ധമാകാനുള്ള കാരണമായി നിശ്ചയിച്ചത്. അപ്പോള്‍ ആരും ദര്‍ശിച്ചിട്ടില്ലെങ്കില്‍ പിന്നെ നോമ്പും പെരുന്നാളും നിര്‍ബന്ധമാകാന്‍ ശര്‍’അ് നിശ്ചയിച്ച കാരണമുണ്ടായിട്ടില്ല. അപ്പോള്‍ (നോമ്പും പെരുന്നാളും നിര്‍ണയിക്കലെന്ന) വിധി സ്ഥി രപ്പെടുന്നുമില്ല. ഇതിന് തെളിവാണ് നബി(സ്വ)യുടെ വാക്ക്. അവിടന്ന് അരുളി. ‘മാസപ്പിറവി ദര്‍ശിച്ചതിന് വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അത് ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാളുമനുഷ്ഠിക്കുക.’ ചന്ദ്രനുദിച്ചതിനുവേണ്ടി നിങ്ങള്‍ നോമ്പും പെരുന്നാളും അനുഷ്ഠിക്കുകയെന്ന് നബി(സ്വ) പറഞ്ഞിട്ടില്ല. അതേ സ്ഥാനത്ത് നിസ്കാരത്തെ സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ‘സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതിനു വേണ്ടി നിങ്ങള്‍ (ളുഹ്ര്‍) നിസ്കാരത്തെ നിലനിര്‍ത്തുക. ഇപ്പറഞ്ഞ വ്യത്യാസങ്ങളാണ് മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഢിതന്മാരുടെ അവലംബം. ഇത് വളരെ നല്ല വ്യത്യാസം തന്നെയാണ്. ഇബ്നുശ്ശാത്വ്(റ) ഇപ്പറഞ്ഞ വ്യത്യാസം സ്വീകരിക്കുകയും തന്റെ ദഖീറതില്‍ ഇപ്രകാരം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്” (മവാഹിബുല്‍ ജലീല്‍ 2/388).
ചുരുക്കത്തില്‍ സമയമാവുകയും ആയെന്ന് അറിയുകയും ചെയ്യല്‍ മാത്രമാണ് നിസ് കാരം നിര്‍ബന്ധമാകാനുള്ള മാനദണ്ഡമായി ശര്‍’അ് നിശ്ചയിച്ചത്. ഇന്ന മാര്‍ഗത്തിലുള്ള അറിവ് കിട്ടണമെന്ന നിര്‍ദ്ദേശമില്ല. നോമ്പും പെരുന്നാളും ഇങ്ങനെയല്ല. സമയമാവുകയും ആയെന്ന് അറിവു കിട്ടുകയും ചെയ്താല്‍ പോരാ. അറിവുകിട്ടാനുള്ള മാര്‍ഗവും ശര്‍’അ് തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമന ശേഷം മാസപ്പിറവി ദര്‍ശിക്കലാണത്. കേവലം ചന്ദ്രോദയമല്ല.
ഇബ്നുഹജര്‍(റ) പറയുന്നു: “നിശ്ചയം(നോമ്പും പെരുന്നാളും നിര്‍ബന്ധമാകലെന്ന) വിധിയെ സൂര്യാ സ്തമന ശേഷമുള്ള മാസപ്പിറവി ദര്‍ശനത്തോടാണ് ശര്‍’അ് ബന്ധിപ്പിച്ചിരിക്കുന്നത്. അതു തന്നെയാണ് അടിസ്ഥാനവും. (ചക്രവാളത്തിനു മുകളില്‍) ചന്ദ്രന്‍ ഉണ്ടാകലല്ല” (തുഹ്ഫ 3/374).
മാസപ്പിറവി ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ നോമ്പും പെരുന്നാളുമനുഷ്ഠിക്കുകയെന്ന് ശര്‍അ് പറഞ്ഞതുപോലെ സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നത് ദര്‍ശിച്ചതിനുവേണ്ടി (ളുഹ്റ്) നിസ്കരിക്കുക എന്ന് ശര്‍അ് പറഞ്ഞിട്ടില്ല. മറിച്ച് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിനുവേണ്ടി നിസ്കരിക്കുക എന്നേ പറഞ്ഞിട്ടുള്ളൂ. സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയിരിക്കുന്നുവെന്ന അറിവ് കിട്ടിയത് അവന്റെ ദര്‍ശനം കൊണ്ടാകട്ടെ കണക്ക് കൊണ്ടാകട്ടെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയാകട്ടേയെന്ന് സംക്ഷിപ്തം.
Post a Comment