SUNNATH FASTING | സുന്നത് നോമ്പുകള്‍

 ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫനോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.

സുന്നത് നോമ്പുകളില്‍ പ്രധാനമാണ് ആശൂറാഅ്, താസൂആഅ്. മുഹറം ഒമ്പതിനും പത്തിനും. മുഹറം പതിനൊന്നിനും നോമ്പ് സുന്നതുണ്ട്.

എല്ലാ അറബ് മാസവും 13,14,15 പകലുകളിലും 28,29,30 പകലുകളിലും വ്രതം സുന്നതാണ്. വെളുത്തവാവിലും കറുത്തവാവിലും. മനുഷ്യന്റെ വികാര വിചാര പ്രകൃതത്തെ നിയന്ത്രിക്കാന്‍ കൂടിയാണിത്.

തിങ്കള്‍, വ്യാഴം നോമ്പ് സുന്നതുണ്ട്. തിങ്കളാഴ്ച നബി(സ്വ)യുടെ മൌലിദാണ്. പ്രസവിക്കപ്പെട്ട ദിവസം. ഒരു കൊല്ലത്തില്‍ 52 മൌലിദ് കഴിക്കണം- വ്രതത്തിലൂടെ- സുന്നത് നോമ്പെടുക്കാന്‍ ഏറ്റം പുണ്യപ്പെട്ട മാസം മുഹറം, റജബ്, ദുല്‍ഹിജ്ജ, ദുല്‍ഖഅ്ദ എന്നിവയാണ്. ശേഷം ശഅ്ബാന്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ 9 ദിവസം. മുഹറമിലെ ആദ്യ പത്തിലും വിശേഷപ്പെട്ടതാണ് വ്രതത്തിന്.

Post a Comment

Previous Post Next Post