“ബിംബാരാധകരും ബഹുദൈവ വിശ്വാസികളുമായ മക്കാ മുശ്രിഖിൻ റ്റെ വിശ്വാസവും , അവരിലെ ഷിർക്കും , വിമർഷനങ്ങളിലെ യാഥാർത്ത്യം” പ്രതികരണത്തിന്ന് വേണ്ടിയൊരു സമർപ്പണം ( സിദ്ധീഖുൽ മിസ്ബാഹ്)______________📝📝📝📝പ്രിയ മാന്യ വായനക്കാരിൽ നിന്നും പ്രതികരണം സ്വീകരിക്കുന്നു … (പിഎമ്മിൽ)📂ഞാൻ ഇവിടെ എഴുതുന്നതിൽ സുന്നി പണ്ടിതർക്കും പ്രതികരിക്കാം (ഫോൺ ചെയ്തും) ….📂📝അല്ലാഹുവിനെ കൂടാതെ മറ്റൊന്നിനെ നിങ്ങൾ ആരാധിക്കരുത് എന്ന് ഖുർ ആനിലൂടെു അല്ലാഹു പറഞ്ഞാൽ അതിൻ റ്റെ അർത്തം നിങ്ങൾ ഇപ്പോൾ അല്ലാഹുവിനെ ആരാധിക്കുന്നുണ്ട് അതോടൊപ്പം മറ്റു ഇലാഹുകളെ ആരാധിക്കുന്നു എന്നതല്ലല്ലൊ….അത് പോലെ അല്ലാഹുവിന്ന് പങ്കാളിയാക്കരുത് നിങ്ങൾ പങ്കാളിയാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ് എന്ന് അല്ലാഹു ഖുർ ആനിലൂടെ മക്കാ മുശ്രിഖ് എന്ന സമൂഹത്തോട് പറഞ്ഞാൽ, അത് പോലെ അല്ലാഹുവിൽ പങ്കാളിയായിക്കൊണ്ടല്ലാതെ അവർ വിശ്വസിച്ചിട്ടില്ല എന്ന് പറഞ്ഞാലും അതിൻ റ്റെ അർത്തം ആ സമൂഹം ഇപ്പോൾ അല്ലാഹുവിനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നതല്ല … മറിച്ച് അവരോട് യഥാർത്തമായ വിശ്വാസത്തെ കാണിച്ച് കൊടുക്കാനും , അവർക്ക് മുന്നറിയിപ്പ് നൽകാനും , അവരുടെ വികലമായ വാദത്തെയും വിശ്വാസത്തെയും ഗണ്ണിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത് … അല്ലാതെ അവർ ആ സമയത്ത് വിശ്വാസികളായത് കൊണ്ടല്ല….📝അത് പോലെ അല്ലാഹുവിനെ നാം അറിയുന്നത് അല്ലാഹുവിൻ റ്റെ വിശേഷണങ്ങളിലൂടെ മാത്രമാകുന്നു ഈ വിശേഷണങ്ങൾ മുത്ത് നബി സ്വയിലൂടെു അല്ലാഹു നമുക്ക് പടിപ്പിച്ച് തന്നിട്ടുണ്ട് . ഈ വിശേഷണങ്ങളല്ലാത്തവയിലൂടെ അല്ലാഹുവിനെ നമുക്ക് മനസ്സിലാക്കാൻ സാധ്യമല്ല . മക്കയിലെ മുശ്രിഖിനെ സംബന്ധിച്ചടുത്തോളം അവർ ഇല്ലാത്ത വിശേഷണങ്ങൾ വാദിച്ചു അല്ലാഹുവിനെ പരിഹസിച്ചു , എനി ഇവർ യഥാർത്ത അല്ലാഹുവിനെ ഉദ്ദേഷിച്ചാണെങ്കിൽ പോലും അല്ലാഹു അതിൽ നിന്നൊക്കെ പരിഷുദ്ധമാണ് . ഇവർക്ക് അല്ലാഹുവിനെ അറിയില്ലായിരുന്നു എന്നതിനുള്ള തെളിവാകുന്നു ഇവർ അല്ലാഹുവിനെ അറിയണം എന്ന കാര്യവുമായി മുത്ത് നബി സ്വ യെ സമീപിക്കുകയും അല്ലാഹുവിനെ പറഞ്ഞ് തരണമെന്ന് പറയുകയും അപ്പോൾ അല്ലാഹു ത ആല സൂറത്ത് ഇഖ്ലാസിലൂടെ അല്ലാഹു ആരാണെന്നത് പടിപ്പിച്ച് കൊടുക്കുന്നത് . അത് കൊണ്ടാണല്ലൊ അല്ലാഹു തന്നെ ഖുർ ആനിലൂടെ പറയുന്നത് അവർ അല്ലാഹുവിനെ മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കിയിട്ടില്ല. വെറും ഒരു കളി തമാശയായി സംഷയത്തിൽ കളിക്കുന്നവരായിരുന്നുവെന്നും ഖുർ ആനിലൂടെ മക്കാ മുശ്രിഖിനെ പറ്റി അല്ലാഹു ഓർമ്മപ്പെടുത്തുന്നതും.ഈ മക്കാ മുശ്രിഖിനെ വിശ്വാസികളാക്കി മുസ്ലിമീങ്ങളെ മുശ്രിഖാക്കുന്നു എന്തൊരു വിരോധാഭാസം . ഇത്തരം വാദങ്ങളെ വിമർഷന വിധേയമാക്കണ്ടെ📝ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ പോയതാകുന്നു വിമർഷകർ പിഴച്ച് പോയത്…📝മക്കയിലെ മുശ്രിഖ് അവർ ചെയ്ത ഷിർക്ക് എന്താകുന്നു , അവർ അല്ലാഹു എന്ന് പറഞ്ഞതൊക്കെ സത്യമാണൊ എന്താണ് യാഥാർത്ത്യം , ബിംബാരാധകരായ മക്കാ മുശ്രിഖുകൾ വിശ്വാസികളായിരുന്നൊ , വിശ്വാസികളായിരുന്നുവെങ്കിൽ നബി സ്വ യെ അല്ലാഹു അയച്ചത് വെറുതെയാണൊ എല്ലാം നാം ഒന്ന് കണ്ണോടിച്ച് നോക്കി ചിന്താർഹമായ പടനത്തിന്ന് വിധേയമാക്കാം …”…..📝ഒരുപാട് ദൈവങ്ങളെ ഇലാഹുകളും റബ്ബുകളുമാക്കി വിശ്വസിച്ചിരുന്ന ബിംബാരാധകരായ ബഹുദൈവ വിശ്വാസികളായിരുന്ന മക്കാ മുശ്രിഖുകൾ അല്ലാഹു അല്ലാത്ത ദൈവങ്ങൾക്ക് ആരാധനയർപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനമായ ഷിർക്ക്📝അത് പോലെ ഇവർ ബിംബങ്ങളെ ആരാധിച്ചിരുന്ന കൂട്ടത്തിൽ ഒന്നിനെ അവർ അല്ലാഹു എന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ ഇത് വെറും കളിതമാശയാലുള്ളതും അല്ലാഹുവിനെ പരിഹസിക്കുന്നതുമായ ചില വാദങ്ങൾക്ക് വേണ്ടി മാത്രമായിരുന്നെന്ന് പിന്നീട് വായിക്കാം📝മാത്രവുമല്ല ഈ കൂട്ടർ അല്ലാഹു എന്ന് പറഞ്ഞതിന്ന് , മലക്കുകൾ അല്ലാഹുവിൻ റ്റെ പുത്രിയാണെന്നും , അത് പോലെ അല്ലാഹുവിന്ന് ഭാര്യയുണ്ട് എന്നും ഈ മലക്കുകളുടെ പ്രതിരൂപം ഉണ്ടാക്കുകയും അതിനെ ആരാധനയർപ്പിക്കുകയും ചെയ്തുഇതും ഇവരുടെ മർമ്മ പ്രധാനമായ ഷിർക്ക് തന്നെ 📝… അത് പോലെ മക്കാ മുശ്രിഖിന്ന് തൗഹീദ് റുബൂബിയ്യത്തിൽ വിശ്വാസമുണ്ടായിരുന്നു എന്നാകുന്നു വാദമെങ്കിൽ അല്ലാഹുവിന്ന് മക്കളുണ്ട് എന്ന വിശ്വാസം തൗഹീദ് ഉലൂഹിയ്യത്തിൽ ഷിർക്ക് വെക്കലാണൊ അതൊ തൗഹീദ് റുബൂബിയ്യത്തിൽ ഷിർക്ക് വെക്കലാണൊ അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ….❓📝ഇങ്ങനെ ബിംബങ്ങൾക്ക് ആരാധിക്കുന്നതിന്ന് പുറമെ അല്ലാഹുവിന്ന് ഭാര്യയും , മക്കളും , കുട്ടികളുമൊക്കെയുള്ള ഒരു സഭയെ കൂടി അവർ വാദിച്ചിരുന്നു പക്ഷെ അവർ പറഞ്ഞിരുന്നതൊക്കെ യഥാർത്തത്തിൽ അല്ലാഹുവിനെ പരിഹസിക്കാനായിരുന്നുവെന്ന് അല്ലാഹു തന്നെ ഖുർ ആനിൽ പറയുന്നതായി കാണാം….📝📖وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَഅല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! തന്നെ (Sura 6 : Aya 136)📝📖قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭاപറയുക:അല്ലാഹുവോടു കൂടെ അവര്‍ വാദിക്കും പോലെ മറ്റ് ആരാധ്യര്‍ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക്(അവനെ അക്രമിക്കാനുള്ള) വഴി അവര്‍ അന്വേഷിക്കുമായിരുന്നു” (അല്‍ ഇസ്റാഅ്, 42).📝لَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢഅല്ലാഹുവെക്കൂടാതെ അവർ വിളിക്കുന്നവയെ ( ആരാധിക്കുന്നവയെ) നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ചീത്ത പറയും…👆🏻📝മുകളിലുള്ള ആയത്തിൽ നിന്നും വളരെ വ്യക്തമാണ് മക്കാ മുശ്രിഖും അല്ലാഹും തമ്മിലുള്ള ബന്ധം …📝അത് പോലെ മക്കാമുശ്രിഖുകൾ അല്ലാഹുവിലേക്കടുപ്പിക്കാനാകുന്നു കുട്ടി ദൈവങ്ങൾക്ക് ആരാധനയർപ്പിച്ചിരുന്നത് എന്ന മക്കാ മുശ്രിഖിൻ റ്റെ വാദത്തെ അല്ലാഹു ഖുർ ആനിലൂടെ ഗണ്ണിക്കുന്നുണ്ട് ഈ വാദത്തെ പൊക്കിപ്പിടിച്ച് കൊണ്ട് വിമർഷകർ മുസ്ലിമീങ്ങൾ അംബിയാ , അൗലിയാ ഇൽ നിന്ന് പ്രതീക്ഷിക്കുന്ന ശുപാർഷയെ ഒരു പോലെ ആക്കാറുണ്ട്.. ഇത് ഒരിക്കലും ശരിയല്ല കാരണം മക്കാ മുശ്രിഖുകൾഅല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവർസഹായിക്കും എന്ന് കരുതിയതോ , ഈ മഹാൻമാർ ശുപാർശക്കാർ ആണ് എന്ന് കരുതിയതോ അല്ല അവരിലെ ശിർക്ക് ? മറിച്ച് അല്ലാഹുവിൻറെ അനുമതി ഇല്ലാതെ കണ്ട് അല്ലാഹു ഉദ്ദേശിക്കാതെ തന്നെ ഇവർക്ക് വേണ്ടി ശുപാർശ ചെയ്യും ഉപകാര ഉപദ്രവം ചെയ്യും എന്ന് വിശ്വസിച്ചത് ആണ് അവരിലെ ശിർക്ക്.📝പിന്നെ കപ്പലിൽ കയറി അപകട സമയത്ത് മക്കാ മുശ്രിഖിൻ റ്റെ ആത്മാർത്തമായ വിളിയും ഇത് പോലെ തന്നെയാകുന്നു ആ വിളി ഏക ഇലാഹിൽ വിശ്വസിച്ച് കൊണ്ടുള്ള വിളിയാണെങ്കിൽ അത് അല്ലാഹുവിന്നുള്ള ആരാധനയാകുമായിരുന്നു പക്ഷെ സൂറത്ത് കാഫിറൂനയിലൂടെ ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല എന്ന് ആരാധ്യനായ അല്ലാഹു തന്നെ പറയലോടെ വിമർഷകരുടെ ആ വാദത്തിന്നും പരിസമാപ്തിയായി കാരണം വിശ്വസിക്കാതെ ആരാധിക്കാൻ കഴിയുകയില്ല അപ്പോൾ ഈ ആയത്തിലൂടെ മക്കാ മുശ്രിഖുകൾ അല്ലാഹുവിനെ വിശ്വസിച്ചിട്ടില്ലെന്നതും മനസ്സിലായി, എനി പ്രതിസന്ധി ഘട്ടത്തിൽ വിളിച്ചത് അത് വെറും ഇൾതിരാരിയായ വിളി മാത്രമാകുന്നു… ഏത് പോലെ എന്നാൽഫിർ അൗൻ കടലിൽ മുങ്ങാൻ നേരത്ത് ഞാൻ ഇതാ മൂസാ നബിയുടെ ദൈവത്തെ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്ന് തുല്യമാകുന്നു . എനി ഫിർ അൗനിനെയും വിശ്വാസിയാക്കുമോ ഇവർ അല്ലാഹു കാക്കട്ടെ , ചുരുക്കി പറഞ്ഞാൽ ആരാലും സഹായിക്കാനില്ലെന്ന നേരത്ത് യുക്തിവാദിയും ദൈവത്തെ വിളിക്കും പോലെയുള്ള ഒരു വിളി മാത്രം ….. ഇതാണൊ വിശ്വാസം, ഇങ്ങനേയാണൊ വിശ്വാസം കഷ്ടം തന്നെ📝അവസാനമയി മക്കാ മുശ്രിഖുകൾ അല്ലാഹു എന്ന് പറഞ്ഞ അവരുടെ വാദം വെറും കളിതമാശ മാത്രമാണെന്നത് ഖുർ ആൻ തന്നെ പടിപ്പിക്കുന്നത് കൂടി പറഞ്ഞ് നിർത്തുന്നുبل هم في شك يلعبون أي ليسوا على📝 يقين فيما يظهرونه من الإيمان والإقرار في قولهم : إن الله خالقهم ، وإنما يقولونه لتقليد آبائهم من غير علم فهم في شك(قرطبي: ١٢٩/١٦)."എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബി📝فإ بقوله:(بل هم فى سك يلعبون) وأن إقرارهم غير صادر عن علم وتيقن، ولا عن جد وحقيقة، بل قول مخلوط بهزء ولعب.(الكشاف: ٦/٢٥٩)"എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയോ ഉറപ്പിന്റെയോ, കാര്യത്തിന്റെയോ യഥാർത്യത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്."(കാശ്ശാഫ്: 6/259📝بَلْ هُمْ فِي شَكٍّ يَلْعَبُونَ وَأَنَّ إِقْرَارَهُمْ غَيْرُ صَادِرٍ عَنْ عِلْمٍ وَيَقِينٍ وَلَا عَنْ جَدٍّ وَحَقِيقَةٍ بَلْ قَوْلٌ مخلوط بهزء ولعب(പക്ഷേ, അവർ സംശയത്തിൽ കളിക്കുന്നവർ ആയിരുന്നു). അവരുടെ. അംഗീകാരം അറിവിൽ നിന്നോ ഉറപ്പിൽ നിന്നോ അല്ല. ഗൗരവമായ പഠനത്തിൽ നിന്നോ യാഥാർഥ്യത്തിൽ നിന്നോ അല്ല. കളിയും തമാശയും കൂടിച്ചേർന്ന വെറും വാക്കുകൾ മാത്രമാകുന്നു അത്.(തഫ്സീർ റാസി)...........📝📝📝📝📝📂📂📂അവസാനമായി അല്ലാഹു തന്നെ മക്കാമുശ്രിഖുകൾ വിശ്വസിച്ചിട്ടില്ല എന്നും അല്ലാഹുവിനെ ആരാധിച്ചിട്ടില്ല എന്നും ഖുർ ആനിലൂടെ വ്യക്തമാക്കുന്നു… നബി സ്വ യുടെ അടുത്ത് വന്ന് മക്കാ മുശ്രിഖ് നേതാക്കൾ പറഞ്ഞു ഒരു വർഷം അങ്ങ് നമ്മളുടെ മഹ്ബൂദിനെ ആരാധിക്കണമെന്നും എന്നാൽ ഒരു വർഷം നമ്മൾ അങ്ങയുടെ മഹ്ബൂദിനെ ആരാധിക്കാമെന്നും ഒരു കണ്ടീഷൻ വെച്ചപ്പോഴാണ് അല്ലാഹു ത ആല സൂറത്തുൽ കാഫിറൂൻ ഇറക്കുന്നതും അതിലൂടെ നബി സ്വ യോട് പറയാൻ കൽപ്പിക്കുന്നു “ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല” , “നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളെ ഞാനും ആരാധിക്കുന്നില്ല” നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ റ്റെ മതം .. “ഇവിടെ പ്രധാനമായും നാം മനസ്സിലാക്കേണ്ടത് വിശ്വസിക്കാതെ ഒരൊറ്റ മഹ്ബൂദിനും ആരാധിക്കാൻ പറ്റുകയില്ല അതായത് അല്ലാഹു മക്കയിലെ മുശ്രിഖ് അല്ലാഹുവിനെ ആരാധിച്ചിട്ടില്ല എന്ന് പറഞ്ഞതിൽ നിന്നും അവർ വിശ്വസിച്ചിട്ടില്ലെന്നതും കൂടി വ്യക്തമാകുന്നു”…..📝മക്കാ മുശ്രിഖിൻ റ്റെ വിശ്വാസവും കള്ളവാദവും അല്ലാഹു തന്നെ വ്യക്തമായി മനസ്സിലാക്കിത്തരുംബൊ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിച്ച് കൊടുക്കുകയാണ് വിമർഷന ബിദ് അത്തുകാർ
Post a Comment