മക്കാമുശ്രിഖ് സംവാദത്തിൽ ഇബാറത്ത് തട്ടിപ്പ്

കഴിഞ്ഞ ദിവസം നടന്ന മക്കാമുശ്രിഖ് വിഷയത്തിലുള്ള സംവാദത്തിൽ ഞമ്മടെ മുജായിദ് പക്ഷം പങ്കെടുത്ത മങ്കടക്കാരൻ ബല്യ ഒച്ചയെടുക്കുന്ന നൗസാദ് എന്ന മൗലവി നടത്തിയ കിതാബുകളിലെ കോട്ടി മാറ്റലും , തട്ടിപ്പുകളും ഓരോന്നോരോന്നായി വെളിപ്പെടുത്തുകയാണ് ,,,, വലിയൊരു പരംബര തന്നെ ഉണ്ട്‌ ഇപ്പോൾ ഒന്ന് നാളെ മറ്റൊന്ന് അങ്ങനെ വരും ദിവസങ്ങളിൽ ബാക്കിയും പ്രതീക്ഷിക്കാം💡 ,,, സംവാദത്തിൽസുന്നി പക്ഷത്തിൻ റ്റെ ചോദ്യ അവസരത്തിൽ മുജായിദ് മൗലവി  മറുപടിയായി കവല പ്രസംഗം പോലെ  വാ തോരാതെ ഇബാറത്തുകൾ വായിച്ചു ..... സമയം കുറവ് കാരണം ആ ഇബാറത്തുകൾ ചെക്ക് ചെയ്ത് അടുത്ത ദിവസം സുന്നി മറുപടി  സമയം കിതാബ് ഹാജറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു ... അപ്പോൾ ഞമ്മടെ മൗലവി സംവാദനിയമം തെറ്റിച്ച് കൊണ്ട്  പറയുകയാ അതൊന്നും ഇപ്പോൾ കഴിയുകയില്ല സംവാദം കഴിഞ്ഞിട്ട് ഹാജറാക്കാമെന്ന് പറഞ്ഞ് തടിതപ്പി...💡എന്നാൽ സുന്നികളെ സംബന്ധിച്ചടുത്തോളം‌ ഇത്തരം ഇബാറത്തുകളിലെ കോട്ടി മാറ്റലും തട്ടിപ്പുകളും സമൂഹത്തിന്ന് മുന്നിൽ തുറന്ന് കാട്ടുക തന്നെ ചെയ്യും.....👇❌ഒന്നാമത്തെ കോട്ടി മാറ്റലും കട്ട് വെച്ചതും ,,, തഫ്സീർ ഖുർതുബിയിൽ_________👇മക്കാമുശ് രിഖുകൾ ഖാലിഖാരാണെന്ന് ചോദിച്ച സമയത്ത് അവർ അല്ലാഹു എന്ന് പറഞ്ഞിരുന്നു (എന്നാൽഈ പറച്ചിൽ അവർ ഇന്ന് ഹൈന്തവരും പറയും പോലെ ഒരു ദൈവം ഉണ്ട് എന്ന നിലയില്ലാതെ യതാർത്ത അല്ലാഹുവിനെ അറിഞ്ഞിട്ടോ , വിശ്വസിച്ചിട്ടൊ പറഞ്ഞതല്ലെന്നും , കൊത്തിയുണ്ടാകിയ വിഗ്രഹങ്ങൾ എങ്ങനെ സ്രഷ്ടാവായി എന്നൊക്കെയുള്ള അല്ലാഹുവിൻ റ്റെ ഖുർ ആനിക ആയത്തുകൾക്ക് മറുപടിയില്ലാതെ ഗതികേട് കൊണ്ടും   സംശയത്തിൽ കളിച്ച് കൊണ്ടും , ഊഹത്തിൽ അനുമാനിച്ചും, കള്ളത്തരം പറഞ്ഞും , അവരുടെ പിതാക്കളെ അന്തമായി അനുകരിച്ച് കൊണ്ടും ദൈവം ( അറബിയിൽ അല്ലാഹു ) ഉണ്ട് എന്ന നിലയിലാണ് മക്കാമുശ്രിഖ് പറഞ്ഞതെന്ന് തഫ്സീറുകളിൽ നിന്ന് സുതരാം വ്യക്തമാണ്)💡👇പക്ഷെ ഇവിടെ ഞമ്മടെ മങ്കടക്കാരൻ നൗസാദ് ഈ മക്കത്തെ കാഫിറുകൾക്ക് തൗഹീദിൻ റ്റെ വെള്ളപൂശാൻ വേണ്ടി നന്നായി ഒന്ന് ശ്രമിച്ച് നോക്കി ,,,, എവിടെ വല്ലതും നടക്കുമോ !!!👇💡ഇത് തെളിയിക്കാൻ ഒരുപാട് ഇബാറത്ത് വായന നടത്തി അതിൽ ഒന്ന് ഇതാ താഴെ കൊടുക്കുന്നു 👇❌❌❌(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ، وَأَنَّ لَهَا فَضْلًا. وَكُلُّ وَاحِدٍ مِنْهُمْ بِالْفِطْرَةِ يَعْلَمُ عِلْمًا لَا يَقْدِرُ عَلَى مُدَافَعَتِهِ أَنَّ الْأَصْنَامَ لَا فِعْلَ لَهَا فِي الشَّدَائِدِ الْعِظَامِ،❌👆🏻ഇതിൽ "" ഫസയഖൂലനല്ലാഹ്"""" എന്ന് മക്കാമുശ്രിഖ് പറഞ്ഞിരുന്നു എന്നതുദ്ദരിച്ച് തഫ്സീർ ഖുർതുബിയിലെ  മുകളിൽ ഇട്ട ഈ ഭാഗമാണ്   ..... കൊണ്ട് വന്നത് ....👆🏻❌👇👆🏻❌ഈ ഇബാറത്ത് വായിച്ച് മക്കാമുശ്രിഖ് അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്നും , അവരുടെ വിഗ്രഹങ്ങൾ അല്ലാഹുവിലേക്കുള്ള ശാഫിഉകളാണെന്നും വിശ്വസിച്ചിരുന്നു എന്നും മൂപ്പർ തട്ടിവിട്ടു ....👇💡✅✅✅എനി യാഥാർത്ത്യവും മൗലവി കട്ട് വെച്ച ഭാഗവും .....ചുവടെ👇ആദ്യമായി മൗലവി ഇട്ട  ഇബാറത്തുകൾ മുഴുവനും ,,,,,, ഫസയഖൂലൂനല്ലാഹ് എന്നതിൻ റ്റെ തഫ്സീർ അല്ല!!!! ...,  രണ്ടാമതായി രണ്ട്  ആയത്തുകളിലായി മഹാനായ ഖുർതുബി ഇമാം കൊടുത്ത തഫ്സീറുകൾ ഒറ്റ ആയത്തിൻ റ്റെ ഭാഗമാക്കി ഞമ്മടെ മൗലവി കോട്ടി മാറ്റി ഉദ്ധരിച്ചു .... ❌👆🏻👇✅ആദ്യത്തെ തഫ്സീർ നോക്കാം👇📖(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ، أَوْ فَسَيَقُولُونَ هُوَ اللَّهُ إِنْ فَكَّرُوا وَأَنْصَفُوا (فَقُلْ) لَهُمْ يَا مُحَمَّدُ. (أَفَلا تَتَّقُونَ) أَيْ أَفَلَا تَخَافُونَ عِقَابَهُ وَنِقْمَتَهُ فِي الدنيا والآخرة.""""""തീര്‍ച്ചയായും സൃഷ്ടാവ് അല്ലാഹു ആണ് എന്ന് അവര്‍ 'വിശ്വസിക്കുന്നു' അല്ലെങ്കില്‍ അവര്‍ ചിന്തിക്കുകയും നീതി പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ 'പറയുമായിരുന്നു' - അത് അല്ലാഹു ആണ് എന്ന്.ഇവിടെ يعتقدون എന്ന പദത്തിന് തുല്യമായി തന്നെ يقولون എന്ന പദം എടുത്തു വിശദീകരിക്കുന്നു. അഥവാ, അവരുടെ വിശ്വാസം വെറും പറച്ചിലിന് തുല്യം എന്ന്"""""""""" ഇത് തന്നെ തഫ്സീർ റാസി തുടങ്ങിയ ധാരാളം ഗ്രന്തങ്ങളിൽ കാണാവുന്നതാണ് ""👆🏻✅ഇമാം ഖുര്‍തുബി തന്നെ കൊടുത്ത മറ്റു തഫ്സീറുകളില്‍ എല്ലാം ഉള്ളത് 'അംഗീകരിച്ചു' 'സമ്മതിച്ചു' എന്ന്. 'വിശ്വസിച്ചു' എന്ന് അവിടെ എവിടെയും എഴുതിയിട്ടില്ല......................""" ഫസയഖൂലൂനല്ലാഹ് എന്ന ഭാഗത്തിൻ റ്റെ തഫ്സീർ ഖുർതുബിയിൽ ഉള്ള ശരിയായ ഭാഗമാണ് മുകളിൽ കൊടുത്തിട്ടുള്ളത് അതിൻ റ്റെ അർത്തവും ഉദ്ധരിച്ചിട്ടുണ്ട് ....✅👆🏻ഇതേ ഖുർതുബി ഇമാം തന്നെ മറ്റൊരു ആയത്തിൽ ഇവരുടെ അംഗീകാരം പറയുന്നത് നോക്കൂبَلْ هُمْ فِي شَكٍّ يَلْعَبُونَ"بَلْ هُمْ فِي شَكٍّ يَلْعَبُونَ" أَيْ لَيْسُوا عَلَى يَقِينٍ فِيمَا يُظْهِرُونَهُ مِنَ الْإِيمَانِ وَالْإِقْرَارِ فِي قَوْلِهِمْ: إِنَّ اللَّهَ خالقهم، وإنمايَقُولُونَهُ لِتَقْلِيدِ «١» آبَائِهِمْ مِنْ غَيْرِ عِلْمٍ فَهُمْ فِي شَكٍّ.(قرطبي: ١٢٩/١٦)."എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബികണ്ടോ .... തഫ്സീർ ഖുർതുബി മുഴുവൻ നോക്കൂലല്ലോ കോട്ടി മാറ്റലാണല്ലോ പണി👇ഇതാണ് വാസതവം എന്നിരിക്കെ👇(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُഇതുവരെ കൊടുത്തിട്ട് അവർ വിശ്വസിച്ചു എന്നാക്കി കോട്ടി മാറ്റി ശേഷം മറ്റൊരു ആയത്തിലെ തഫ്സീർ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് കൊടുക്കുകയും أَوْ فَسَيَقُولُونَ هُوَ اللَّهُ  , ْ  എന്ന പ്രധാനഭാഗം കട്ട് വെക്കുകയും ചെയ്തു  നഊദുബില്ലാഹ്..‌.  ഒറിജിനൽ വഹാബി പാതിരിയാണെന്ന് തെളിയിച്ച് കഴിഞ്ഞു......❌👆🏻👇_____.....2.......രണ്ടാമത് മൗലവി  കോട്ടിമാറ്റിയത്أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُون...  എന്ന ഭാഗംَ  ഖുർതുബി ഇമാം താഴെ കൊടുത്തിട്ടുള്ള മറ്റൊരു  ആയത്തിൻ റ്റെ തഫ്സീറിൽ നിന്ന് ചെറിയ ഒരു ഭാഗം മാത്രം മൗലവി കോട്ടിമാറ്റി ഫസയഖൂലൂനല്ലാഹ് എന്നടുത്ത് ഫിറ്റ് ചെയ്ത് കൊടുത്തതാണ് ....👇[سورة الإسراء (١٧): آية ٦٧]وَإِذا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَنْ تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكانَ الْإِنْسانُ كَفُوراً (٦٧)....👆🏻എന്നാൽ ✏💡 ബിംബാരാധകരായ മക്കാമുശ്രിഖുകൾ ബിംബങ്ങളെ അല്ലാഹുവിലേക്കുള്ള ശാഫിയാക്കിയിരുന്നോ ഒരിക്കലുമില്ല അവരുടെ വിശ്വാസമെന്തായിരുന്നെന്ന് താഴെ കൊടുക്കുന്നു💡മക്കാമുശ്രിഖുകൾക്ക് വലിയ ദൈവങ്ങളും ഈ വലിയ ദൈവങ്ങളുടെ കുട്ടികൾ ചെറിയ ദൈവമാണെന്നും അതിനാൽ കുട്ടിദൈവങ്ങളെ ആരാധനയർപ്പിക്കുന്നത് വലിയ ദൈവത്തിൻ റ്റെ അനുവാദം ഇല്ലാതെ നമ്മുടെ കാര്യങ്ങൾ ഈ കുട്ടിദൈവങ്ങൾ  നിറവേറ്റിത്തരുമെന്ന ( ഒരു മന്ദ്രിസഭ പോലെ) യുള്ള  വിശ്വാസവും മക്കാമുശ്രിഖിന്നുണ്ടായിരുന്നു ,  ഇന്ന് ഹൈന്തവരുടെ വിശ്വാസം പോലെ രാമനേയും , ലക്ഷ്മണനെയും, ഹനുമാനെയും, സ്രീക്രിഷ്ണനെയും, അയ്യപ്പെനെയും, സുഭ്രമണ്യസ്വാമിയെയുമൊക്കെആരാധിക്കുന്നത് പോലെ ,💡എന്നാൽ മക്കാമുശ്രികുകൾ ഇലാഹും റബ്ബുമെന്ന നിലയിൽ അവരുടെ ബിംബങ്ങൾക്ക് അല്ലാഹുവിന്ന് തുല്യരായി , പകരമായി   ആരാധനയർപ്പിച്ചവരാണ് ,  അല്ലാതെ അല്ലാഹുവിലേക്കുള്ള ശാഫിആണെന്ന നിലക്കല്ല , തുല്യരായവർ ഒരിക്കലും ശുപാർഷകരാവില്ലല്ലോ💡അല്ലാഹുവിന്ന് തുല്യരാക്കിയെന്ന് ഇവർ തന്നെ ഇത് മഹ്ശറയിൽ  തുറന്ന് പറയുമെന്ന് അല്ലാഹു തന്നെ പറയുന്നു ,✏إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ''ഞങ്ങള്‍ നിങ്ങളെ പ്രപഞ്ചനാഥന്ന് തുല്യരാക്കിയപ്പോള്‍.""👆🏻💡  ബിംബങ്ങൾ  ദൈവത്തിന്ന് തുല്യമായി ഇലാഹും റബ്ബുമാണെന്ന നിലയിൽ വലിയ ദൈവങ്ങളെയും , കുട്ടിദൈവങ്ങളെയും  ആരാധിക്കുംബോൾ ഇവർ എങ്ങനെ ശുപാർഷകരാകും,,,,  എനി   ശുപാർഷകരാണെന്ന് മക്കാമുശ്രിഖ് പറഞ്ഞത് അത്  അവരുടെ കള്ളമായ വാദമാണെന്ന്  അല്ലാഹു  തന്നെ പടിപ്പിക്കുന്നു ,وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الظَّالِمُونَ"" അല്ലാഹുവിൻ റ്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച""✏وَمَنْ أَظْلَمُ مِمَّنِ افْتَرى عَلَى اللَّهِ كَذِباً كقولهم: الملائكة بنات الله، وهؤلاء شفعاؤنا عند الله. أَوْ كَذَّبَ بِآياتِهِ كأن كذبوا بالقرآن والمعجزات وسموها سحراً. وإنما ذكر (أو) وهم وقد جمعوا بين الأمرين تنبيهاً على أن كلاً منهما وحده بالغ غاية الإِفراط في الظلم على النفس. إِنَّهُ الضمير للشأن. لاَ يُفْلِحُ الظَّالِمُونَ فضلاً عمن لا أحد أظلم منه.💡✏മലക്കുകൾ അല്ലാഹുവിൻ റ്റെ പുത്രിമാരാണെന്നും , ഇക്കൂട്ടർ അല്ലാഹുവിലേക്കുള്ള ശുപാർഷകരാണെന്നും  മക്കാമുശ്രിഖുകൾ  നടത്തിയ കള്ളമായ വെറും വാദങ്ങളാണെന്ന് മുഫസ്സിറുകളും വിശദീകരിക്കുന്നു ."""!!.... മാത്രവുമല്ല പരിശുദ്ധ ഖുർ ആനിനേയും, ഹബീബ് സ്വ യെയും, അന്ത്യനാളിനെയും, എല്ലാം ഇക്കൂട്ടർ പാടെ നിഷേധിച്ചവരായിരുന്നു ഇക്കൂട്ടരേയാണ് ഈ മുജായിദുകൾ ലോക മുസ്ലിമീങ്ങളെ മുശ്രിഖിൻ റ്റെ പട്ടികയിലാക്കാൻ കാഫിറുകളും, മുശ്രിഖുകളുമായ മക്കാകാഫിറുകളെ തൗഹീദിൻ റ്റെ വെള്ള പൂശിക്കൊണ്ടിരുക്കുന്നത്✏💡എനി ഈ മൗലവിമാർ വാട്സപ്പ് ഗ്രൂപ്പിൽ വാതോരാതെ ഇബാറത്തുകൾ വായിക്കുന്നത് കേട്ട് ആരും തെറ്റിദ്ധരിച്ച് പോകരുത് , അവർ ഇങ്ങനെ തട്ടിവിടുന്നത് വഹാബി ആധുനിക വിദേശ മൊല്ലമാരുടെ കോട്ടിമാറ്റിയ , കടത്തിക്കൂട്ടിയ കുറെ സ്വനിർമ്മിതി  ഫത് വകൾ സൈറ്റിൽ നിന്നെടുത്ത് ഗ്രൂപ്പുകളിൽ തൊള്ളപ്പൂട്ടടിക്കുകയാണ് അല്ലാതെ ഇവർ കിതാബുകൾ കണ്ടവരോ , ഒരു ഗുരുനാഥൻ റ്റെ ശിഷ്യണത്തിൽ പടിച്ച് വന്നവരോ അല്ലെന്ന് എനിയെങ്കിലും നാം മനസ്സിലാക്കുക അല്ലാഹു കാക്കട്ടെ..._________ 

Post a Comment

Previous Post Next Post