സ്ത്രീപള്ളിപോക്ക് ഹറാമാകുന്നതെങ്ങനെ?

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195).ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇക്കാലത്ത് സ്ത്രീകള്‍ പുറപ്പെടല്‍ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിര്‍ബന്ധമാകുന്നു.”(ഫതാവല്‍ കുബ്റ, 1/204).ഇമാം അയ്നി (റ) എഴുതി: “സ്ത്രീകളുടെ പുറത്തിറങ്ങല്‍ ഫിത്നക്കു കാരണമാണ്. അതുമൂലം ഹറാം സംഭവിക്കും. ഹറാമിലേക്കു കൂട്ടുന്ന എല്ലാ കാര്യവും ഹറാമാകുന്നു” (ഉംദതുല്‍ഖാരി, 5/156).ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.الكتاب: بدائع الصنائع في ترتيب الشرائعالمؤلف: علاء الدين، أبو بكر بن مسعود بن أحمد الكاساني الحنفي (المتوفى: ٥٨٧هـ)ولا يباح للشواب منهن الخروج إلى الجماعات، بدليل ما روي عن عمر - رضي الله عنه - أنه نهى الشواب عن الخروج؛ ولأن خروجهن إلى الجماعة سبب الفتنة، والفتنةحرام، وما أدى إلى الحرام فهو حرام.وأما النسوة فهل يرخص لهن أن يخرجن في العيدين؟ أجمعوا على أنه لا يرخص للشواب منهن الخروج في الجمعة والعيدين وشيء من الصلاة؛ لقوله تعالى {وقرن في بيوتكن} [الأحزاب: ٣٣] والأمر بالقرار نهي عن الانتقال ولأن خروجهن سبب الفتنة بلا شك،والفتنة حرام، وما أدى إلى الحرام فهوحرام.“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...“ഇക്കാലത്ത് സ്ത്രീകള്‍ പുറപ്പെടല്‍ ഹറാമാണെന്ന് തീര്‍ത്തുപറയല്‍ നിര്‍ബന്ധമാണ്” (തര്‍ശീഹ്, പേ. 258) 

Post a Comment

Previous Post Next Post