ഇസ്തിഗാസ ഹദീസിൽ-ISTHIGASA IN HADEES

> ഇസ്തിഗാസ ഹദീസുകളിൽ


ഇസ്തിഗാസ അതവാ സഹായാർത്തനഹുക് മുകളും വിഷദീകരണവും..........

സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒന്നിനെ മധ്യവര്‍ത്തിയാക്കിനിർത്തി
അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളാണല്ലോ തവസ്സുല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നാവ് കൊണ്ടും ഹൃദയം കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടുമാവാം.അല്ലാഹുവിന്റെ കല്‍പന നിരോധങ്ങള്‍ ബാധകമാവുന്ന ഒരു മുകല്ലഫിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍പെട്ട ഒന്നാണ് തവസ്സുലെന്ന പ്രവര്‍ത്തനവും. ഒരു മുകല്ലഫിന് എന്ത് പ്രവര്‍ത്തിക്കണം എന്ത് പ്രവര്‍ത്തിക്കരുത് എന്നതില്‍ പരിശുദ്ധ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. അഥവാ അവന്റെ ഏതൊരു പ്രവര്‍ത്തനവും വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔലാ, മുബാഹ് എന്നിവയില്‍നിന്ന് ഏതെങ്കിലും ഒരു വിധി ബാധകമായതായിരിക്കും. ജംഉല്‍ ജവാമിഅ് 80-81 നോക്കുക.ഈ വിധികളില്‍ ഒന്ന് തവസ്സുലെന്ന പ്രവര്‍ത്തനത്തിനും ബാധകമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതില്‍ ജാഇസ് എന്ന ഒരു ഹുകുമ് ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹറാമല്ലാത്ത ഏത് ഹുകുമിനും ജാഇസ് എന്ന് പറയാവുന്നതാണ്.അപ്പോള്‍ ഒരു കാര്യം ജാഇസ് എന്ന് കണ്ടാല്‍ ബാക്കിയുള്ള 5 ഇനത്തില്‍ ഏതെന്ന് അന്വേഷിക്കേണ്ടിവരും. അതുപോലെ തവസ്സുലിനെ പോലോത്തെ ഏത് പ്രവര്‍ത്തനത്തിന്റെ ഹുകുമ് എന്തെന്ന് ചോദിച്ചാല്‍ ജാഇസ് എന്ന് പറയാവതല്ല. കാരണം, അങ്ങനെ ഒരു ഹുകുമില്ല.ഹുകുമുകളിലെ 5 എണ്ണത്തെ ഉള്‍കൊള്ളിക്കുന്ന ഒരു വാക്ക് മാത്രമാണ് ജാഇസ് എന്നത്. തവസ്സുലെന്ന പ്രവര്‍ത്തനത്തിന് മുകളില്‍ പറഞ്ഞ ഏത് വിധിയാണ് ബാധകമാവുകയെന്ന് നമുക്ക് പരിശോധിക്കാം.ഓരോ വിധികളും ഉള്ള പ്രവര്‍ത്തനങ്ങളുടെ കൂലിയും ശിക്ഷയും വ്യത്യസ്തങ്ങളാണെന്ന് വിധികളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളുടെ വിധി അന്വേഷിക്കേണ്ടത് അത് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖകളിലും അതിന്റെ ഗ്രന്ഥങ്ങളിലുമാണ്. അഥവാ, അഫ്ആലുല്‍ മുകല്ലഫ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്ത ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് നമുക്ക് തവസ്സുലിന്റെ വിധി അറിയുക.അപ്പോള്‍ ഇതിനുവേണ്ടി നബിയുടെ ദാത്ത് ചര്‍ച്ച ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളോ അല്ലാഹുവിന്റെ കലാം ചര്‍ച്ച ചെയ്യുന്ന തഫ്‌സീര്‍ ഗ്രന്ഥങ്ങളോ അന്വേഷിക്കുന്നതിന്റെ വിഡ്ഢിത്തം മനസ്സിലാക്കാമല്ലോ.വിശ്വാസത്തോട് ബന്ധിക്കുന്ന തൗഹീദിനെ കര്‍മ്മശാസ്ത്രത്തില്‍ അന്വേഷിക്കലും തഥൈവ.ഇന്ന് കര്‍മ്മശാസ്ത്രം 4 മദ്ഹബില്‍ പരിമിതമാണല്ലോ. ഒരു പ്രവര്‍ത്തനത്തിന് 4 മദ്ഹബിലും ഒരേ വിധിയാണെങ്കില്‍ ആ കാര്യം ഇജ്മാഅ് ആവുമല്ലോ. ഇജ്മാഇനെ നിഷേധിക്കല്‍ മതത്തില്‍നിന്ന് പുറത്തുപോവാന്‍ വരെ കാരണമാവും. അല്ലെങ്കില്‍ മുബ്തദിഅ് ആകും.തവസ്സുലിനെ കുറിച്ച് 4 മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നാം പരിശോധിച്ചാല്‍ അതൊരു സുന്നത്തായ കര്‍മ്മമാണെന്ന് ബോധ്യപ്പെടും. അഥവാ, തവസ്സുല്‍ സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്നര്‍ത്ഥം. തവസ്സുല്‍ ചെയ്താലും ഇല്ലെങ്കിലും സുന്നത്തെന്ന ഇജ്മാഇനെ നിഷേധിച്ചാല്‍ അവന്‍ മുബ്തദിഅ് ആവും.ശാഫിഈ മദ്ഹബിലെ ഖല്യൂബി 1/316, മഹല്ലി 126/2, ശര്‍വാനി, 3/79 മുഗ്‌നി 1/323, ഖുര്‍ദി 2/64, ഇഖ്‌നാഅ് 178/1, ബാഫളല്‍ 2/64, ജമല്‍, നിഹായ, റൗള എന്നിവയില്‍ ഇസ്തിസ്ഖാഇന്റെ ബാബ് എന്നിവ പരിശോധിക്കുമ്പോള്‍ ഈ മദ്ഹബില്‍ തവസ്സുല് സുന്നത്തായ ഒരു കര്‍മ്മമായി മനസ്സിലാവും.അപ്രകാരം ഹമ്പലി മദ്ഹബിലെ ഇബ്‌നു ഖുദാമയുടെ മുഗ്‌നി 467/5, ഹനഫീ മദ്ഹബിലെ ഇബ്‌സുഹിമാമിന്റെ ഫത്ഹുല്‍ ഖദീര്‍, മാലികീ മദ്ഹബിലെ ഹാശിയത്തുല്‍ സ്സ്വാവി അലാ ശറഹു സ്വഗീര്‍ എന്നിവയിലെ ഹജ്ജിന്റെ ബാബിന്റെ അവസാന ഭാഗം എന്നിവ നോക്കുമ്പോള്‍ പ്രസ്തുത കാര്യം എല്ലാ മദ്ഹബിലും സുന്നത്താണെന്ന് മനസ്സിലാവും.അതുകൊണ്ടാണ് ബിഗ്‌യ 297-ല്‍ തവസ്സുല്‍ സുന്നത്താണെന്ന കാര്യം ഇജ്മാഉണ്ടെന്ന് വ്യക്തമായി പറഞ്ഞത്. ബിഗ്‌യയിലുള്ള ത് താഴെ വിശദീകരിക്കുന്നു.ഹിജ്‌റ 756-ല്‍ വഫാത്തായ തഖ്‌യുദ്ദീനുബ്‌നു സുബ്കി തന്റെ ശിഫാഹുസ്സഖാമില് നബിയുടെ ജനനത്തിന് മുമ്പും ശേഷവും ജീവിതകാലത്തും വഫാത്തിന് ശേഷവും പുനര്‍ജന്മത്തിന് ശേഷവും നബിയെ കൊണ്ട് തവസ്സുല്‍ അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു (പേജ് 134).മുകളില്‍ വിശദീകരിച്ച തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാഅഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.(ഇ.അ.)തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.ഇസ്തിഗാസയുടെ ഇനങ്ങള്‍ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.ഒന്നാമത്തെ ഇനംനാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.രണ്ടാമത്തെ ഇനംനാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.മൂന്നാമത്തെ ഇനംനാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല........ 


ഇസ്തിഗാസ ഹദീസിൽ (ഈസാനബി അസ)



🔴⌛⌛⌛⌛⌛⌛🔴       🔻ഈസാ നബി(അ) എന്റെ ഖബ്റിനടുത്ത് വന്ന് എന്നെ വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് തന്നെ ഈസ നബി(അ) നബി(സ)യുടെ ഖബറിന് അടുത്ത് വന്ന്വിളിച്ചതിനാൽ ശിർക്കാണെന്നോ തെറ്റാണെന്നോ ആരും പറഞ്ഞിട്ടുമില്ല.ഇനി ശിർക്കാണെങ്കിൽ ഈസ നബി(അ) നബി(സ)യുടെ ജാറത്തിനടുത്ത് പോയി "യാ മുഹമ്മദ് " എന്നു പറയുമോ?മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എൻ റ്റെ ഖബറിടത്തിൽ  വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)🔰🔰🔰🔰🔰🔰🔰🔰🔰ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത ഹദീസിനെ അധികരിച്ച്നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)"ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്. ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ  സ്വഹീഹിന്റെ നിവേദകരാണ്."(മജ്മഉസ്സവാഇദ്:3/483)പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.و هذا إسناد جيد رجاله كلهم ثقات رجالالشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്‌ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).ഈ ഹദീസിലെ റാവിമാരിൽ പെട്ട അബൂ സ്വഖ് ർ എന്ന റിപ്പോർട്ടറെ കുറിച്ച് കേരളത്തിലെ നവീനവാദികൾ അദ്ദേഹം ഓർമ്മ ശക്തി കുറഞ്ഞയാളാണെന്ന് ആരോപിക്കാറുണ്ട് പക്ഷെ ഈ ആരോപണത്തെ അൽബാനി തന്നെ പ്രാമാണികമായി തന്നെ   മറുപടിയും നൽകിക്കഴിഞ്ഞു..... ...Point........1...ഇൻ തദ് ഊഹും, ഇന്നക ലാ തുസ്മിഉൽ മൗത  എന്നീ  ആയത്തുകൾ  ഓതി മരണപ്പെട്ട് പോയ അംബിയാക്കൾ കേൾക്കുകയില്ല അവർ അതിന്ന് ഉത്തരം നൽകുകയില്ല എന്ന് പുത്തൻ വാദികൾ വാദിക്കാറുണ്ട് ഇവർക്ക് ഏറ്റവും നല്ല മറുപടിയാകുന്നു ഈ ഹദീസ് കാരണം മുത്ത് നബി സ്വ വളരെ വ്യക്തമായി പടിപ്പിക്കുന്നു അവസാന കാലം ഈസാ നബി അസ എൻ റ്റെ ഖബറിങ്കൽ വരും എന്നെ വിളിക്കും ആ വിളി ഞാൻ കേൾക്കുക മാത്രമല്ല അതിന്നുത്തരം നൽകുകയും ചെയ്യും ....ഇവിടെ എന്ത് സഹായമാകുന്നു ഈസാ നബി അസ നബി സ്വ യോട് നടത്തിയത് എന്ന ചോദ്യമാണെങ്കിൽ ഇമാമീങ്ങൾ തന്നെ വിഷദീകരിക്കുന്നു.....ثُمَّ ظَهَرَ لِي طَرِيقٌ رَابِعٌ وَهُوَ أَنَّ عِيسَى عَلَيْهِ السَّلَامُ إِذَا نَزَلَ يَجْتَمِعُ بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ فَلَا مَانِعَ مِنْ أَنْ يَأْخُذَ عَنْهُ مَا احْتَاجَ إِلَيْهِ مِنْ أَحْكَامِ شَرِيعَتِهِ، وَمُسْتَنَدِي فِي هَذَا الطَّرِيقِ أُمُورٌ:الْأَوَّلُ: مَا أَخْرَجَهُ أبو يعلى فِي مُسْنَدِهِ عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ، ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ، لِأُجِيبَنَّهُ» .അൽ ഹാവീ ലിൽ ഫതാവ ജലാലുദ്ദീനു സ്സുയൂത്വീ റ....അതായത് ഈസാ നബി (സ്വ)  അവസാന കാലത്ത് ഭൂമിയിലേക്ക് ഇറങ്ങി  വരും ഈ സമയത്ത് നബി സ്വ യുടെ  ഷരീഅത്ത് നടപ്പിലാക്കാൻ ഷരീഅത്തിൻ റ്റെ ഇൽമ്  ആവഷ്യമായി വരും ഈ ഇൽമ് ചോദിക്കാനാകുന്നു ഈസാ നബി അസ നബി സ്വ യുടെ ഖബറിങ്കൽ ചെല്ലുന്നതും നബി സ്വ അതിന്ന് ഉത്തരം നൽകുന്നതും എന്ന് ഇമാമീങ്ങൾ ഹദീസിനെ വിഷദീകരിച്ച് കൊണ്ട് പറയുന്നുഇതേ കാര്യം മഹാനായ ഇബ്നു ഹജർ റ ഫതാവൽ ഹദീസിയ്യയിലും  ആലൂസി അവിടത്തെ റൂഹുൽ മ ആനിയിലും നൽകിയിട്ടുണ്ട് ......തയ്യാറാക്കിയത് .....സിദ്ധീഖുൽ മിസ്ബാഹ്) 



ഇസ്തിഗാസ നബി സ്വ യോട്



📖📗📘📙📖📖എല്ലാ പ്രയാസഘട്ടത്തിലും ബുദ്ധിമുട്ടിലും അഭയം തേടപ്പെടാനുള്ള  ലോകത്തിൻ റ്റെ നേതാവാകുന്നു👉മുഹമ്മദ് മുസ്തഫാ (സ) ....👉❌മുജായിദുകള്‍ പറയുന്നു ജീവിച്ചിരിക്കുന്ന നബി സ യോട് വല്ലതും ചോദിച്ചാൽ അത് തൗഹീദാകുന്നു.👉❌വഫാത്തായ നബി യോട് വല്ല സഹായവും  ചോദിച്ചാലൊ അത് ഷിർക്ക്👉❌📖 മുജായിദുകളുടെ ഈ വികല വാദം ഖുർ ആനിന്നും ഹദീസിന്നും എതിരാകുന്നു.📖 തുടർന്ന് വായിക്കുംബോള്‍ മനസ്സിലാകും...👉✅എന്നാൽ നബി സ തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് സ്വഹാബാക്കള്‍ക്ക് മാത്രമാണൊ റസൂൽ , ആ സമയത്തേക്ക് മാത്രമാണോ നേതാവ്, ഒരിക്കലും അല്ല മുത്ത് നബി ലോകത്തിന് തന്നെ അനുഗ്രഹമാണ്.👉✅ആദം സന്ദതികള്‍ക്ക് സയ്യിദാണ് ഞാൻ എന്ന് നബി സ തന്നെ പടിപ്പിച്ചതാകുന്നു (സ്വഹീഹ് മുസ്ലിം).👉✅അപ്പോള്‍ നബി സ തങ്ങള്‍ വെറും അവിടത്തെ ജീവിത കാലത്ത് മാത്രം നേതാവല്ല ഖിയാമത്ത് നാള്‍ വരെയുള്ള മുഴുവൻ ആദം സന്ദതികളുടെയും നേതാവാകുന്നു.👉📜📖 എനി ഇത് അല്ലാഹു പടിപ്പിച്ചിട്ടുൻ ടോ എന്ന് നോക്കാം📖👉ഉൻ ട്  .    സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നു{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمُْْ""നബി സ തങ്ങള്‍  സർവ്വ മുഹ്മിനീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍ വരെയുള്ള)  എേറ്റവും ബന്ധപ്പെട്ടവരാകുന്നു."📝ഇവിടെ നബി സ യോട് നാം അങ്ങോട്ട് ചെയ്ത് കൊടുക്കുന്ന കാര്യവും അത് പോലെ നബി തങ്ങള്‍ നമുക്ക് ഇങ്ങോട്ട് ചെയ്ത് തരുന്ന കാര്യവും ഉൻ ട്. 👇✅👇📖📝📘📙📗📜അതാണ് ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ ഹിജ്റ 400 കാല ഘട്ടത്തിൽ ജീവിച്ച മഹാനായ ഇമാം മാവർദി (റ) തൻ റ്റെ തഫ്സീർ മാവർദിയിൽ പടിപ്പിക്കുന്നു.النبي أولىഎന്ന് പറഞ്ഞാൽ നാലാമത്തെ വിഷദീകരണത്തിൽ ഇമാമവർകൾ പറയുന്നത് കാണുക 👇👇👇📝{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَى أَوْلِيَائِكُمْ مَعْرُوفًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا (6)}قوله تعالى: {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ}فيه أربعة أوجه:...................الرابع: أنه أولى بهم في قضاء ديونهم وإسعافهم في نوائبهم على ما رواه عبد الرحمن بن أبي عمرة عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَا مِن مُؤمنٍ إِلاَّ أَنَا أَولَى النَّاس بِهِ فِي الدُّنيَا وَالآخِرَةِ اقْرَأُوا إِن شِئْتُم {النَّبِيُّ أَوْلَى بِالمُؤْمِنِينَ مِنْ أَنفُسِهِمْ} فَأَيُّمَا مُؤْمِنٍ تَرَكَ مَالاً فَلْتَرِثْهُ عُصْبَتُهُ مَن كَانُوا، وَإِن تَرَكَ دَيناً أَوْ ضِيَاعاً فَلْيَأْتِنِي فَأَنَا مَوْلاَهُ».: الماوردي👉സർവ്വ മുഹ്മിന്നീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍വരെയുള്ള) നബി സ എേറ്റവും ബന്ധപ്പെട്ടവരാകുന്നു , അതായത്في قضاء ديونهم 👉 സർവ്വ മുഅ്മിനീങ്ങളുടെ കടം വീട്ടുന്നതിൽوإسعافهم في نوائبهم 👉സർവ്വമുഅ്മിനീങ്ങളെ പ്രതിസന്തിഘട്ടത്തിൽ സഹായിക്കുന്നതിൽശേഷം മാവർദി ഇമാം അബീ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന  ആ ഹദീസ് വിഷദീകരിക്കുന്നു📝👇ദുന്യാവിലും ആഖിറത്തിലും നബി സ യുമായി ബന്ധപ്പെടാത്ത ഒരു മുഹ്മിനും ഇല്ല.  ഇത് പറഞ്ഞ ശേഷം നബി സ ഇതിന്ന് തെളിവായി പറയുന്നത് സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്താകുന്നു.👉📝ഹദീസിൽ വീൻ ടും കാണാം.നിങ്ങളിൽ നിന്നാരെങ്കിലും ധനത്തെ ഉപേക്ഷിച്ചാൽ അത് അതിൻ റ്റെ അനന്ധരാവകാഷികള്‍ എടുത്ത് കൊള്ളുക. എനി വല്ല കടമോ നഷ്ട്ടമോ ആണ് ബാക്കി വെക്കുന്നതെങ്കിൽ അവർ എൻ റ്റടുത്ത് വന്ന് കൊള്ളട്ടെ ഞാൻ ആകുന്നു അവരുടെ സഹായി. ഞാൻ അവനെ സഹായിക്കുന്നതാണ്."✅👉ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് നബി സ പടിപ്പിക്കുന്നത്.📝✅👉ഇത് തന്നെയാണ് സൂറത്ത് അഹ്സാബിൻ റ്റെ ആറാമത്തെ ആയത്തിൻ റ്റെ  വിഷദീകരണത്തിൽ  ഇമാം മാവർദിയും, അന സയ്യിദുവുൽദി ആദം എന്നതിലെ  സയ്യിദ് എന്ന് പറഞ്ഞാൽ ആപൽ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവെന്ന് ഇമാം നവവി റ യും പടിപ്പിക്കുന്നത്.👉📝✅ഇത് തന്നെ സ്വഹീഹ് മുസ്ലിമിൽ ഉദ്ധരിക്കുന്ന ഹദീസിൽ കാണാംحدثنا محمد بن رافع، حدثنا عبد الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه، وأيكم ما ترك مالا، فليؤثر بماله عصبته من كان»👉✅📝ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടുമായി വല്ല കടമൊ ബുധ്ധിമുട്ടോ ഉൻ ടായാൽ എന്നെ വിളിച്ചോളൂ എന്നാണ് നബി സ പടിപ്പിക്കുന്നത്...👉📝✅പ്രത്യേകമായി ശ്റദ്ദിക്കേൻ ട ഒരു കാര്യംഇവിടെ നബി തങ്ങള്‍ പ്രയോഗിച്ച പദംفادعوني  എന്നാകുന്നു👉 അപ്പോള്‍ തന്നെ മനസ്സിലാക്കാം ദുആ എന്ന പദത്തിന്ന് അപേക്ഷിക്കുക ,വിളിക്കുക എന്നർത്തമുൻ ടെന്ന്.... അല്ലാതെ ഇബാദത്താകുന്ന പ്രാർത്തനയല്ല.👉❌❌❌❌❌❌❌❌ഇവിടെ മുജായിദുകള്‍ ഒരു വിചിത്രമായ വാദം കൊൻ ട് വരാരുള്ളത് ഇത് വഫാത്തായ നബി സ യോട് സഹായം ചോദിക്കാനല്ല അത് നബി തങ്ങളുടെ ജീവിത കാലത്തേക്ക് മാത്രം ബാധകമായതാണ് എന്ന്പൊട്ടത്തരം,❌👉 ജഹാലത്ത്👉❌അല്ലാതെന്ത് പറയാൻ. കാരണം✅📝✅📝✅📝✅ഇവിടെ വളരെ വ്യക്തമായി മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് അല്ലാഹു അഭി സംബോധനം ചെയ്യുന്നതും മുത്ത് നബി തങ്ങളും പടിപ്പിക്കുന്നതും.✅📝✅📝ഇവിടെ മുഹ്മിനീങ്ങള്‍ എന്ന് പറഞ്ഞതിൽ എല്ലാ മുഹ്മിനീങ്ങളും പെടും ഇവിടെ മരണം ജീവിതം എന്നൊരു വേർതിരിവ് അല്ലാഹുവോ മുത്ത് നബിയോ (സ) നടത്തിയിട്ടില്ല അങ്ങനെ പറഞ്ഞിട്ടുമില്ല. ഉൻ ടെങ്കിൽ മുജായിദുകള്‍ തെളിവ് കൊൻ ട് വരട്ടെ.?????❓❓👇👇👇എനി മുജായിദുകളുടെ പരംബരയുടെ തുടക്കക്കാരനായ  മുനാഫിഖുകളുടെ നേതാവായ ദുൽഖുവൈസിറു തമീം എന്ന മുനാഫിഖുകളുടെ അനുയായികളായ മുജായിദുകള്‍ പെടുകയില്ലല്ലൊ. ❌✅👇കാരണം ഇത് പറഞ്ഞിട്ടുള്ളത് മുഹ്മിനീങ്ങളോടായിട്ടാണ്. മുഹ്മിനീങ്ങള്‍ എന്നതിൽ സുന്നികളായ ഞങ്ങളും എനി ഖിയാമത്ത് നാള്‍ വരെ വരാനിരിക്കുന്ന മുഹ്മിനീങ്ങളും പെടും. W



വിദൂരത്ത്നിന്നും മുത്ത്നബി സ്വ യുടെ സഹായം



വഹ്ഹാബികൾ പഠിപ്പിക്കുന്നഎട്ടാം നൂറ്റാണ്ടിന്റെ അപ്പുറം ഒരുപാരംബര്യവുമില്ലാത്തത്രികോണതൗഹീദിന്റെ തലയിലേക്ക്വീഴുന്ന അടികളായി വരുന്ന,മുഹദ്ദിസീങ്ങളുംഇമാമീങ്ങളും ഉദ്ധരിച്ചഓരോ അസറുകളും ഹദീസുകളും കാണുമ്പോ തങ്ങളുടെ 'ശിർക്ക്'വാദത്തിന്റെ പാപ്പരത്തം മറച്ച്പിടിക്കാൻ അവർ കൊണ്ട്വരുന്ന ന്യായമാണ് ആഉദ്ധരണി 'സ്വഹീഹ്' അല്ലമറിച്ച് ഇന്ന റാവി ളയീഫ്ആണെന്ന് ഇന്നഇമാം പറഞ്ഞിരിക്കുന്നു അതിനാൽ അത്സ്വീകാര്യമല്ല..etc.ഇവിടെ പക്ഷെ പ്രസക്തമാകുന്നവളരെ കൃത്യമായ ഒരുചോദ്യം ആ വിഭാഗക്കാർവിദഗ്ധമായി കണ്ടില്ല എന്ന്നടിക്കുന്നു എന്നതാണ് സത്യം.അഥവാ ഓരോ അസറുകളുടെയും റാവികളുടെ സ്വിഹ്ഹത്ത്പോലും ഇത്രകൃത്യമായി വിശകലനം ചെയ്ത്വ്യക്തമാക്കി മറനീക്കി പഠിപ്പിച്ചഇക്കാലമത്രയും കഴിഞ്ഞുപോയ ഇമാമീങ്ങളിൽആരെങ്കിലും ഒരാൾ ഇവർ ഈപറയുന്നത്പോലെ പറയപ്പെടുന്നഹദീസുകളിലും അസറുകളിലും അടങ്ങിയിരിക്കുന്ന ആശയം 'ശിർക്ക്'ആണെന്നോ 'കുഫ്രാ'ണെന്നോ 'ബിദ്അത്താ'ണെന്നൊ പറഞ്ഞിട്ടുണ്ടോ എന്നചോദ്യത്തിന് ഇവർഎപ്പോഴെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടോ..? ഇല്ല തന്നെ,കാരണം വ്യക്തമാണ്,സനദിലെ ദൗർബല്യം ഇവർക്ക്പറയാൻ പാകത്തിൽവ്യക്തമാക്കിയഇമാമീങ്ങൾക്ക്ആർക്കും പരിചയമില്ലാത്ത'പുത്തൻ' കണ്ടെത്തലാണ്ഇവരുടെ 'തൗഹീദും ശിർക്കും'എന്നത് തന്നെ..!!!കൂട്ടത്തിലേക്ക് ഇതാ ഒന്ന് കൂടെ,ഇമാം ത്വബ്രാനി അവർകൾഅവിടുത്തെ മുഅ്ജമുസ്വഗീറിലും കബീറിലും ഉദ്ധരിക്കുന്നഒരു ഹദീസ്. ഓർക്കുകഇമാം അവർകൾ ജനിച്ചത്ഹിജ്ര 260 ലും വഫാത്താകുന്നത്ഹിജ്ര 360 ലുമാണ്.(അഥവാ മദ്ഹബിന്റെ ഇമാമീങ്ങളുടെ കാലത്ത്തന്നെ..!)ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺍﻟﻘﺮﻣﻄﻲ ﻣﻦ ﻭﻟﺪ ﻋﺎﻣﺮ ﺑﻦﺭﺑﻴﻌﺔ ﺑﺒﻐﺪﺍﺩ ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺳﻠﻴﻤﺎﻥ ﺑﻦ ﻧﻀﻠﺔﺍﻟﺨﺰﺍﻋﻲ ، ﺣﺪﺛﻨﺎ ﻋﻤﻲ ﻣﺤﻤﺪ ﺑﻦ ﻧﻀﻠﺔ ، ﻋﻦ ﺟﻌﻔﺮ ﺑﻦﻣﺤﻤﺪ ، ﻋﻦ ﺃﺑﻴﻪ ، ﻋﻦ ﺟﺪﻩ ﻋﻠﻲ ﺑﻦ ﺍﻟﺤﺴﻴﻦ ، ﺣﺪﺛﺘﻨﻲﻣﻴﻤﻮﻧﺔ ﺑﻨﺖ ﺍﻟﺤﺎﺭﺙ ﺯﻭﺝ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪﻭﺳﻠﻢ - ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ- ﺑﺎﺕ ﻋﻨﺪﻫﺎ ﻓﻲ ﻟﻴﻠﺘﻬﺎ ، ﻓﻘﺎﻡ ﻳﺘﻮﺿﺄ ﻟﻠﺼﻼﺓ ،ﻓﺴﻤﻌﺘﻪ ﻳﻘﻮﻝ ﻓﻲ ﻣﺘﻮﺿﺌﻪ : " ﻟﺒﻴﻚ ﻟﺒﻴﻚ ﺛﻼﺛﺎ ،ﻧﺼﺮﺕ ﻧﺼﺮﺕ ﺛﻼﺛﺎ " ، ﻓﻠﻤﺎ ﺧﺮﺝ ﻗﻠﺖ : ﻳﺎ ﺭﺳﻮﻝﺍﻟﻠﻪ ، ﺳﻤﻌﺘﻚ ﺗﻘﻮﻝ ﻓﻲ ﻣﺘﻮﺿﺌﻚ : " ﻟﺒﻴﻚ ﻟﺒﻴﻚ ﺛﻼﺛﺎ ،ﻧﺼﺮﺕ ﻧﺼﺮﺕ ، ﺛﻼﺛﺎ " ، ﻛﺄﻧﻚ ﺗﻜﻠﻢ ﺇﻧﺴﺎﻧﺎ ، ﻓﻬﻞ ﻛﺎﻥﻣﻌﻚ ﺃﺣﺪ ؟ ﻓﻘﺎﻝ : " ﻫﺬﺍ ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐﻳﺴﺘﺼﺮﺧﻨﻲ ، ﻭﻳﺰﻋﻢ ﺃﻥ ﻗﺮﻳﺸﺎ ﺃﻋﺎﻧﺖ ﻋﻠﻴﻬﻢ ﺑﻨﻲ ﺑﻜﺮ "ഹബീബിന്റെ പ്രിയപത്നി ഉമ്മുൽമുഅ്മിനീൻ മൈമൂന (റ)ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)ബീവിയുടെ വീട്ടിൽആയിരിക്കുന്ന ഒരുരാത്രി തഹജ്ജുദ്നിസ്ക്കാരത്തിന്വേണ്ടി എഴുന്നേറ്റ് വുളൂചെയ്യുകയായിരുന്നു, പെട്ടെന്ന്നബി തങ്ങൾ (സ്വ)'ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്' (വിളിക്ക്ഉത്തരം ചെയ്തു) എന്നും തുടർന്ന്'നുസിർത, നുസിർത,നുസിർത' (നിങ്ങൾസഹായിക്കപ്പെട്ടു)എന്നും മൂന്നുപ്രാവശ്യം ഉറക്കെ വിളിച്ചുപറഞ്ഞു. നബി തങ്ങളോട് ഞാൻചോദിച്ചു:'യാ റസൂലല്ലാഹ്,അവിടുന്ന് വുളുചെയ്യുമ്പോ ലബ്ബൈക്എന്നും നുസിർത എന്നും മൂന്നുപ്രാവശ്യം ആരോ ഒരാളോട്സംസാരിക്കുന്നത്പോലെ പറയുന്നത് ഞാൻ കേട്ടു,അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".നബി തങ്ങൾ (സ്വ)മറുപടി പറഞ്ഞു: "ബനീ കഅബ്ഗോത്രത്തിൽ പെട്ട റാജിസ്എന്ന സ്വഹാബി ഖുറൈശികൾതങ്ങൾക്ക് എതിരിൽബനീ ബക്കർകാരെ സഹായിച്ചുഎന്നത് പറഞ്ഞ് എന്നോട്(വിദൂരത്ത് നിന്നും)സഹായം തേടുകയായിരുന്നു"അടുത്തില്ലാത്തസ്വഹാബി റാജിസ് (റ തങ്ങൾഹബീബിനെ ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻവേണ്ടി വിളിച്ചുഎന്നും സഹായിക്കപ്പെട്ടുഎന്നും വ്യക്തമായി ഇമാം ത്വബ്രാനി അവർകളുടെ കിത്താബിൽരേഖപ്പെടുത്തി വെച്ചിട്ട്അഞ്ചോളം നൂറ്റാണ്ട് കഴിഞ്ഞ്വന്ന ഇബ്നു തീമിയ്യക്ക് മുമ്പ്ഈഹദീസിലെ ആശയം 'ശിർക്കാണ്'എന്ന് പറഞ്ഞ ഏതെങ്കിലും ഒരുഇമാമിനെ എങ്കിലും കാണിക്കാമോ..?ആരും ഇല്ലെങ്കിൽ അഞ്ച്നൂറ്റാണ്ടോളം ഇത്കിത്താബിൽഉണ്ടായിട്ടും റിപ്പോർട്ടർമാരുടെ ളുഅഫ് പോലും പഠിച്ചുപഠിപ്പിച്ച ഇമാമീങ്ങളിൽആർക്കും വിദൂരതയിൽനിന്നും അദൃശ്യവും അഭൗതികവും ആയി (?)സഹായം തേടുന്നത് ശിർക്കാണ്(?) എന്ന് മനസ്സിലായില്ല എന്ന്പറയാമല്ലോ.എന്നും സമൂഹത്തിൽഉണ്ടായിട്ടുള്ള സകലമാനതെറ്റുകൾക്ക്എതിരെയും പടവാളുകളായി പ്രതികരിച്ചഇമാമീങ്ങൾ ആരും ഈകിത്താബിൽ ഉള്ളത് 'ശിർക്ക്'ആണെന്ന് പഠിപ്പിച്ചുകൊടുത്തില്ല എന്ന് പറയാൻനിങ്ങളെ പോലെ നന്ദിയില്ലാത്തജന്മമല്ലല്ലൊ ഞങ്ങളാരും..!ഉദ്ധരണശ്രിംഘലയിലെ ആളുകളുടെ ബലഹീനതഉദ്ധരിച്ച് ദയവ് ചെയ്തുബുധിമുട്ടരുത്കാരണം സ്വഹീഹാണ് എന്നവാദം എനിക്കില്ല തന്നെ.മറിച്ച് ഇത് ശിർക്കാണ് എന്ന്ഏത് ഇമാം പറഞ്ഞു..? ഉദ്ധരിച്ചഇമാം ത്വബ്രാനി അവർകൾപറഞ്ഞോ..?അവിടുത്തെ കിത്താബിലെ ഉദ്ധരണികൾവ്യാപകമായി വഹ്ഹാബീ പുസ്തകങ്ങളിൽകാണാം, അവിടുന്ന് ശിർക്ക്പ്രചരിപ്പിക്കാൻ എഴുതിയകിതാബാണോ അത്..? എങ്കിൽആ കിത്താബിൽനിന്നും നിങ്ങൾക്ക് മറ്റ്ഹദീസുകൾ ഉദ്ധരിക്കാൻപറ്റുമോ..? ശിർക്ക്പ്രചരിപ്പിച്ച (?)ആളെ നിങ്ങൾഇമാമായി കാണുന്നോ..?ഇമാമീങ്ങൾക്ക്ആർക്കും തിരിയാത്ത ഒരു'അദൃശ്യ അഭൗതിക ശിർക്ക്'വാദം ഞങ്ങൾക്ക് വേണ്ട എന്ന്പറയുന്നതിൽ സുന്നികളെ തെറ്റ് Written By : Siddeequl Misbah Padnekad   +91 94962 10086

Post a Comment

Previous Post Next Post