ഇസ്തിഗാസ വിവരണം 1
ഇസ്തിഗാസ’ നമുക്കേറെ സുപരിചിതമായ പദമാണു. എന്നാല്‍ ഈ പദത്തിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും ശരിയായ രീതിയില്‍
മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. ‘ഇസ്തിഗാസ‘ ശിര്‍ക്കാണെന്നു ചിലര്‍. അതല്ല, തൌഹീദ് തന്നെയെന്ന് മറ്റു ചിലര്‍. സംവാദങ്ങളിലും മുഖാമുഖങ്ങളിലും നാമിത് ഒരുപാട് തവണ കേട്ടിരിക്കുന്നുവെങ്കിലും ഓരോ തവണ കേള്‍ക്കുംബോഴും ഈ പദം കൂടുതല്‍ സങ്കീര്‍ണമായി അനുഭവപ്പെടുന്നവരുണ്ട്. ഖുര്‍-ആനും ഹദീസും മറ്റ് പ്രമാണങ്ങളും വിശദീകരിക്കുംബോള്‍ സാധാരണക്കാര്‍ക്ക് ഇത് സങ്കീര്‍ണ്ണമായി തോന്നിയേക്കും. എന്നാല്‍, സാമാന്യ ബുദ്ധിയില്‍ നമുക്കിത് മനസ്സിലാക്കാന്‍ പറ്റുമോ? തീര്‍ച്ചയായും പറ്റും. ആ വഴിക്കുള്ള ചെറിയൊരു വിവരണമാണിത്.എന്താണു ഇസ്തിഗാസ? അത് ശിര്‍ക്കാണോ തൌഹീദാണോ?അര്‍ത്ഥം : സഹായം തേടല്‍നിര്‍വ്വചനം : ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹാന്മാരോട്, അവര്‍ക്ക് അല്ലാഹു നല്കിയ കഴിവില് നിന്ന് സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ സഹായം ചോദിക്കല്‍.പ്രത്യേകം ശ്രദ്ധിക്കേണ്ടത് : ‘ഇസ്തിഗാസ’ എന്നാല്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍ എന്നാണെന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വശായിട്ടുണ്ട്. മുകളില്‍ പറഞ്ഞ അര്‍ത്ഥവും നിര്‍വ്വചനവും ഒന്നുകൂടി ശ്രദ്ധിക്കുക.നിര്‍വ്വചനത്തിന്‍റെ കാര്യത്തില്‍ ആര്‍ക്കും ഇന്ന് വരെ തര്‍ക്കമുള്ളതായി അറിയില്ല. മറിച്ച് നിര്‍വ്വചനം ഇങ്ങനെ തന്നെയാണെങ്കിലും അത് ശിര്‍ക്കാ(അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാ)ണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അക്കൂട്ടരില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവരാണു മുജാഹിദുകള്‍. എന്നാല്‍ ‘ഇസ്തിഗാസ’ ഒരു തരത്തിലും ശിര്‍ക്കിന്‍റെ പരിധിയില്‍ വരുന്നില്ലെന്നും അത് സമ്പൂര്‍ണ്ണ തൌഹീദ് തന്നെയാണെന്നും സുന്നികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചെറിയ ഉദാഹരണങ്ങളിലൂടെ നമുക്കിത് പരിശോധിക്കാം.‘നിന്നെ മാത്രം നാം ആരാധിക്കുന്നു, നിന്നോട് മാത്രം നാം സഹായം തേടുന്നു’ വെന്ന് ഫാതിഹ സൂറതിലൂടെ അടിവരയിട്ട് വിശ്വസിക്കുന്നവരാണു ലോക മുസ്ലിമുകള്‍. എങ്കില്‍ സുന്നികളും മുജാഹിദുകളും ഈ സഹായാര്‍ത്ഥനയില്‍ വ്യത്യാസപ്പെടുന്നതെങ്ങിനെ?‘സഹായം’ എന്ന പദത്തെ/പ്രക്രിയയെ ഭൌതികമെന്നും അഭൌതികമെന്നും രണ്ടായി തരം തിരിച്ചിരിക്കുകയാണു മുജാഹിദുകള്‍. മനുഷ്യകഴിവില്‍ പെട്ട സഹായങ്ങളെ ഭൌതിക സഹായങ്ങള്‍ എന്നും മനുഷ്യ കഴിവിന്നതീതമായ സഹായങ്ങളെ അഭൌതികസഹായങ്ങള്‍ എന്നും അവര്‍ വിശദീകരിക്കുന്നു.അതനുസരിച്ച്, രോഗം മാറ്റാന്‍ ഡോക്ടറെ സമീപിച്ച് സഹായം ചോദിക്കുന്നത് പോലെയുള്ള സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്നും അഭൌതികമായ സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും അവര്‍ പറയുന്നു.അങ്ങിനെയാണെങ്കില്‍ ഫാതിഹ സൂറതിലെ ‘ഇയ്യാക...’ എന്നു തുടങ്ങുന്ന ആയതിന്‍റെ അര്‍ത്ഥം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ അഭൌതിക സഹായം തേടുന്നു’ എന്ന് പറയേണ്ടി വരുമല്ലോ എന്നു നിങ്ങള്‍ സംശയിച്ചേക്കും. അതവിടെയിരിക്കട്ടെ.എന്നാല്‍ സുന്നികളുടെ വിശ്വാസം വളരെ വ്യക്തമാണു. ഭൌതികമായാലും അഭൌതികമായാലും മുഴുവന്‍ സഹായങ്ങളും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് സുന്നികള്‍ പറയുന്നു. പക്ഷെ, ആ സഹായങ്ങള്‍ ലഭിക്കാനുള്ള കാരണങ്ങളെ നാം സമീപിക്കുംബോഴുള്ള വിശ്വാസമാണു പ്രധാനം.ഉദാ. : ഒരു മുസ്ലിം രോഗം മാറിക്കിട്ടാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നു. രോഗം സുഖപ്പെടുത്താന്‍ ഡോക്ടറോട് സഹായം ചോദിക്കുമ്പോൾ ഡോക്ടര്‍ക്ക് സ്വന്തമായി ഒരു കഴിവുമെല്ലെന്നും അല്ലാഹു നല്കിയ കഴിവില്‍ നിന്നാണു അദ്ദേഹം രോഗം മാറ്റുന്നതെന്നും ആ മുസ്ലിം വിശ്വസിക്കുന്നു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഇത് തൌഹീദാണെന്നു സുന്നികള്‍ പറയുന്നു.വേറൊരാള്‍ ഡോക്ടറുടെ അടുത്ത് പോയി രോഗം മാറ്റാന്‍ സഹായം ചോദിക്കുന്നു. അയാള്‍ വിശ്വസിക്കുന്നത്, ഡോക്ടര്‍ക്ക് അല്ലാഹു കൊടുക്കാത്ത സ്വന്തമായി കഴിവുകളുണ്ട് എന്നാണെങ്കില്‍ ആ സഹായാര്‍ത്ഥന ശിര്‍ക്കാണെന്നും സുന്നികള്‍ പറയുന്നു. എന്നാല്‍ ഭൌതികമായ ഈ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാവില്ലെന്നാണു മുജാഹിദ് വിശ്വാസ പ്രകാരം മനസ്സിലാക്കേണ്ടത്.ഇതേ അവസ്ഥയാണു, അഭൌതികമായ സഹായാര്‍ത്ഥനയിലും സുന്നികള്‍ തുടരുന്നത്. അന്ബിയാക്കള്‍, ഔലിയാക്കള്‍ പോലുള്ള മഹാന്മാരോട് അല്ലാഹു അവര്‍ക്ക് നല്‍കിയ മു-ഉജിസത്, കറാമത്തുകള്‍ കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് സഹായം ചോദിക്കല്‍ തൌഹീദാണെന്ന് സുന്നികള്‍ പറയുന്നു.ഉദാ. : ബദ്-രീങ്ങളെ രക്ഷിക്കണേ എന്നൊരു മുസ്ലിം സഹായാര്‍ത്ഥന നടത്തുംബോള്‍ ആ മുസ്ലിമിന്‍റെ വിശ്വാസം ബദ്-രീങ്ങള്‍ക്കു സ്വന്തമായി ഒരു കഴിവുമില്ലെന്നും അല്ലാഹു നല്‍കുന്ന കഴിവില്‍ നിന്നും അവര്‍ സഹായിക്കുമെന്നുമാണു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഈ നിലക്ക് ആ സഹായാര്‍ത്ഥന തൌഹീദാണെന്നതില്‍ സംശയമില്ല. മറിച്ച്, ബദ്-രീങ്ങള്‍ക്ക് അല്ലാഹു നല്‍കാത്ത സ്വന്തമായ കഴിവുകളുണ്ടെന്നു വിശ്വസിച്ച് സഹായാര്‍ത്ഥന നടത്തിയാല്‍ അത് ശിര്‍ക്കു തന്നെയാണു. അതുകൊണ്ട് തന്നെ ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ വെന്നു സുന്നികള്‍ക്ക് ധൈര്യമായി പറയാനും വിശ്വസിക്കാനും കഴിയും.ചുരുക്കത്തില്‍ ഭൌതികമായാലും അഭൌതികമായാലും സഹായാര്‍ത്ഥന തൌഹീദുമാകാം ശിര്‍ക്കുമാകാം എന്നു സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഭൌതികമായ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാകില്ലെന്നിടത്താണു മുജാഹിദ് വിശ്വാസം. ആ നിലക്കു ശിര്‍ക്കിന്‍റെ വിഷയത്തില്‍ സുന്നികള്‍ മുജാഹിദിനെക്കാള്‍ എത്രയോ സൂക്ഷ്മത പാലിക്കുന്നുവെന്ന് നിസ്സംശയം മനസ്സിലായി.ഇത്രയേ ഉള്ളൂ സംഭവ ബഹുലമായ ഇസ്തിഗാസ. ഇന്നു വരെ ഇസ്തിഗാസ ശിര്‍ക്കാണെന്ന് വിശ്വസിച്ചവര്‍ക്ക് ഒരു സംശയം ഉണ്ടായേക്കാം. എങ്കില്‍, അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന വിശ്വാസത്തില്‍ അഭൌതികമായ സഹായാര്‍ത്ഥന നബി(സ) യോ സഹാബികളോ ചെയ്തിട്ടുണ്ടോ? ഉണ്ട്. ഒരു സഹാബി റസൂല്‍ (സ) യോട് ചോദിച്ചു. “അസ്-അലുക മുറാഫഖതക ഫില്‍ ജന്നഹ്... (നബിയേ... അങ്ങയോടുകൂടെയുള്ള സ്വര്‍ഗ്ഗത്തിലെ സഹവാസം ഞാന്‍ അങ്ങയോട് ചോദിക്കുന്നു.). ചോദിച്ചത് അഭൌതികമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. കാരണം, സ്വര്‍ഗം നകുകയെന്നത് മനുഷ്യകഴിവില്‍ പെട്ടതല്ല, അഭൌതികം തന്നെയാണു. സ്വര്‍ഗത്തിലെ നബി(സ)യോടുള്ള സഹവാസമാണു സ്വഹാബി ചോദിച്ചത്. അഭൌതിക സഹായം അല്ലാഹുവിനോടേ ചോദിക്കാവൂ എന്ന് റസൂല്‍(സ) പറഞ്ഞില്ല. മറിച്ച് നബി(സ) യുടെ മറുപടീയിതായിരുന്നു. “സുജൂദ് അധികരിപ്പിച്ച് താങ്കളെന്നെ സഹായിക്കണം”. അതായത്, താങ്കള്‍ നിസ്കാരം അധികരിപ്പിക്കണം, സ്വര്‍ഗത്തിലെ എന്നോടൊത്തുള്ള സഹവാസം ഞാന്‍ തരാം. സത്യത്തില്‍ സ്വഹാബിയുടെ വിശ്വാസം റസൂലിനു സ്വന്തമായി കഴിവുണ്ടെന്നല്ല, മറിച്ച് അല്ലാഹു നല്കിയ കഴിവില്‍ നിന്നു റസൂല്‍ സഹായിക്കുമെന്നായിരുന്നു.മനസ്സിലായത് :ഡോക്ടറായാലും ഔലിയാക്കളായാലും ശരി അല്ലാഹു കൊടുത്തു കൊണ്ടിരിക്കുന്ന കഴിവില്‍ നിന്ന് സഹായിക്കുമെന്ന് വിശ്വസിക്കുക വഴി ശിര്‍ക്കിന്‍റെ എല്ലാ സാധ്യതകളും സുന്നികള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ ഭൌതിക സഹായങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്ന വിശ്വാസം വഴി ശിര്‍ക്കാകാനുള്ള സാധ്യതകള്‍ തുറക്കുകയാണു മുജാഹിദുകള്‍. സത്യത്തില്‍ ശിര്‍ക്കിനുള്ള സാധ്യതകള്‍ വരുന്നത് ‘ഇസ്തിഗാസ’ ശിര്‍ക്കണെന്ന് പ്രചരിപ്പിക്കുന്നവരുടെ പക്ഷത്ത് തന്നെയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായി.അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. ആമീന്‍.
ഇസ്തിഗാസ വിവരണം 2
സഹായാർത്ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാർത്ഥം അല്ലാഹു നൽകുന്ന അമാനുഷിക സിദ്ധികള് കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാർത്ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാർത്ഥന ശിർകി്ന്റെ പരിധിയിൽ വരില്ല . കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല. തവസ്സുല് അനുവദനീയവും സുന്നത്തും പുണ്യകർമവുമാണ്. തവസ്സ്വുലിന്റെ ഒരു ഭാഗം തന്നെയാണ് ഇസ്തിഗാസഃ. നമുക്ക് പ്രമാണങ്ങള് പരിശോധിക്കാം.ഖുർ ആന്റെ നിലപാട്.........Proof-(1)അല്ലാഹു തന്റെ സൃഷ്ടികളെ സഹായിക്കാന് ചിലരെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ അല്ലാഹു നിശ്ചയിച്ച സഹായികളില് പ്രധാനിയാണ് നബി (സ്വ). ഖുർ ആൻ ഇത് വ്യക്തമാക്കുന്നത് കാണുക:“നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിര്ത്തുകയും സകാത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണ്. അവർ വിനയം പ്രകടിപ്പിക്കുന്നവരത്രെ’ (അല്മാഇദഃ 55).ഇമാം ഫഖ്റുദ്ദീനു റാസി (റ) തന്റെ തഫ്സീറുൽ കബീറില് മേല് സൂക്തംവ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികൾക്ക് ആയത്തിൽ പരാമർശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരൻ എന്ന അർത്ഥത്തില് മാത്രമാണെന്ന് ഉറപ്പിച്ചു പറയാന് കഴിയും (6/30).Proof-(2)ഒരു പ്രതിസന്ധിഘട്ടത്തിൽ ആഇശഃ (റ) ഉൾപ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുർ ആൻ പറഞ്ഞു: ‘അവര് ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില് നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില് പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ” (അത്തഹ്രീം 4).ഈ സൂക്തത്തില് അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവർ അല്ലാഹുവിന്റെ ഔലിയാക്കള് ആണെന്ന് നവീന വാദികളുടെ നേതാവായ ഇബ്നുതൈമിയ്യഃ പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).Proof-(3)അന്നിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില ഇമാം ഖുർതുബി (റ) എഴുതി.“അബൂസ്വാദിഖ് അലി (റ) ല് നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള് ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. . തുടര്ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള് അങ്ങയുടെ വാക്കുകള് കേട്ടു. അങ്ങ് അല്ലാഹുവില് നിന്ന് കാര്യങ്ങള് മനസ്സിലാക്കി. ഞങ്ങള് അങ്ങയില് നിന്ന് അതുള്ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില് ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര് അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന് എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന് ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള് എനിക്ക് പൊറുക്കലിനെ തേടാന് വേണ്ടി.’ അപ്പോള് ഖബറില് നിന്ന് ഒരു ശബ്ദമുയര്ന്നു . നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്ജാമിഉ ഫീ അഹ്കാമില് ഖുര്ആ്ന്, ഖുര്ത്വു ബി. 3/229).ഇമാം നവവി(റ) തന്റെപ്രസിദ്ധമായ ‘ഈളാഹി’ല് (Page 498),ഇമാം അബൂ മുഹമ്മദ് ബ്നു ഖുദാമ(റ) തന്റെ 'മുഗ്നി'യില് (556/3),ഷെയ്ഖ് അബുല് ഫറജ് ബ്നു ഖുദാമ(റ) തന്റെ 'ശറഹുല് കബീറി'ല് (495/3),ഷെയ്ഖ് മന്സൂര് ഇബ്നു യൂനുസല് ബഹ് വതി(റ) തന്റെ 'കശ്ശാഫി'ല് (30/5),ഇമാം ബൈഹഖി(റ) തന്റെ 'ശുഅബുല് ഈമാന്' ലും (495/3),ഇമാം ഇസ്സുബ്നു ജമാ അ:(റ) തന്റെ ‘ഹിദായതു സ്സാലികി’ലും (1383/3),ഹാഫിള് ഇബ്നുല് ജൌസീ(റ) തന്റെ 'മുസീറുല് ഗറാമിസ്സാകിനി'ലും (301/2),ഇമാം സ്വാലിഹുശ്ശാമി(റ) തന്റെ 'സുബുലുല് ഹുദാ വര്റഷാദ്'ലും 380/12),ഇമാം ഹാഫിള് അസ്സുംഹൂദി(റ) തന്റെ 'വഫാഉല് വഫാ'ഇലും (1361/4),ഇമാം ഹാഫിള് ഇബ്നു അസാകിര്(റ) തന്റെ 'ഇത്ഹാഫു സാഇര്'ലും (68,69),ഇമാം ഇബ്നുന്നജ്ജാര്(റ) തന്റെ 'അദ്ദുര്റതുസ്സമീന'യിലും (224),ഇമാം ഇബ്നുഹജറില് ഹൈതമി(റ) തന്റെ 'തുഹ്ഫതുസ്സുവ്വാര്'ഇലും (55),ഇമാം അബ്ദുല്ലാഹില് മറാകിശി(റ) തന്റെ 'മിസ്ബാഹുള്ളലാമി'ലും (21)ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നു.Proof-(4)ഇസ്തിഗാസാ വിരോധികള് കൂടി അംഗീകരിക്കുന്ന അല്ലാമാ ഇബ്നുകസീറിനെ തന്നെ വീണ്ടും ഉദ്ധരിക്കാം. അനിസാഅ് സൂറത്തിലെ 64-ാം സൂക്തം അദ്ദേഹം വ്യാഖ്യാനിക്കുന്നു.‘ദോഷികളായ മനുഷ്യര്ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില് നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല് അവര് നബി (സ്വ) യെ സമീപി ക്കുകയും നബിയുടെ സമീപത്തുവെച്ച് അവര് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്ക്ക് പൊറുത്തുകൊടുക്കാന് വേണ്ടി നബി (സ്വ) ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം പ്രവര്ത്തിച്ചാല് അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര് അല്ലാഹുവിനെ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന് കാരണം.ശൈഖ് അബൂമന്സ്വൂതര് അസ്സ്വബ്ബാഗ് (റ) ഉള്പ്പെ ടെയുള്ള ഒരു സംഘം പണ്ഢിതന്മാര് അതബി (റ) ല് നിന്നു റിപ്പോര്ട്ടു് ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന് നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള് ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില് അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന് കേട്ടിട്ടുണ്ട്. അവര് ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്ഥിക്കുകയും ചെയ്താല് പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര് എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില് നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്ശയാക്കിക്കൊണ്ടും ഇതാ ഞാന് അങ്ങയുടെ അരികില് വന്നിരിക്കുന്നു.”ഈ സംഭവം ശിര്കാണെങ്കില് ഇബ്നുകസീര് ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്ആന് വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള് അംഗീകരിക്കുന്ന ഇബ്നുകസീര് പോലും ഇസ്തിഗാസ ശിര്കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില് ജീവിത കാലത്തും മരണശേഷവും നബി (സ്വ) യോട് സ്വഹാബത് സഹായം തേടിയ തായി ഹദീസുകളില് കാണാവുന്നതാണ്.ഒരു കാര്യം ഒരാളോട് ചോദിക്കുന്നത് ശിര്ക്കാ കണമെങ്കില് അത് ജീവിതകാലം മരണശേഷം എന്ന വ്യത്യാസം ഉണ്ടാവുകയില്ല.Proof-(5)ജീവിതകാലത്ത്.........“യസീദ്ബ്നു അബീഉബൈദ് (റ) വില് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില് ഒരു വെട്ടിന്റെ അടയാളം ഞാന് കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന് അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര് യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള് സലമത് അപകടത്തില് പെട്ടു പോയി എന്ന് ജനങ്ങള് പറഞ്ഞു. ഞാന് ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില് മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന് നബി (സ്വ) നിര്ദ്ദേ ശിച്ചില്ല. ഒരു പ്രത്യേക രൂപത്തില് എന്നോടും വേവലാതി ഉണര്ത്തി ക്കുന്നതിന് വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില് നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന് സാധിക്കുക?.Proof-(6)“അബൂഹുറൈറഃ (റ) വില് നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന് അങ്ങയില് നിന്ന് ധാരാളം ഹദീസുകള് കേള്ക്കു ന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള് നബി (സ്വ) എന്റെ തട്ടം വിരി ക്കാന് കല്പ്പിച്ചു. ഞാന് തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്കൊ്ണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന് പറഞ്ഞു. ഞാന് തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന് കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്കുകകയും ചെയ്യുന്നു.Proof-(7)റബീഅതുബ്നു കഅ്ബ് (റ) വില് നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന് നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന് എത്തിച്ചുകൊടുത്തു. അപ്പോള് നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന് ചോദിച്ചു: ‘സ്വര്ഗ്ത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള് റസൂല് ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്ധി്പ്പിച്ചുകൊണ്ട് ഇക്കാര്യത്തില് നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).സ്വര്ഗം നല്കുക മനുഷ്യകഴിവില്പ്പെ ട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്പെ ടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില് റബീഅതിനോട് ചോദിക്കാന് നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന് പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില് മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള് ചോദിക്കുന്നത് ശിര്കാതണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.Proof-(8)“ജാബിര് (റ) ല് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള് ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില് ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില് നിന്ന് വുളൂഅ് ചെയ്തു. ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര് പറഞ്ഞു: ‘ഞങ്ങള്ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള് നബി(സ്വ)പാത്രത്തില് കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്ക്കിതടയിലൂടെ വെള്ളം പൊട്ടിയൊഴുകാന് തുടങ്ങി. ഞങ്ങള് കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള് എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര് (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള് ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല് തങ്ങള്ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്ഗ്ത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര് ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്ഗ ത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.ഈ വിധത്തില് ആവശ്യങ്ങള് നിവര്ത്തി ച്ച് കൊടുക്കാന് നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില് സ്വഹാബികളുടെ പ്രവര്ത്തിനം ശിര്കാകുമായിരുന്നു. അല്ലാഹു നല്കിയ കഴിവില് നിന്ന് സഹായം ചോദിക്കാം, നല്കാം എന്നാണ് മേല് ഹദീസുകള് വ്യക്തമാക്കുന്നത്.ചുരുക്കത്തില് മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള് ചോദിക്കുന്നതിന് ഇസ്ലാമില് വിരോധമില്ലെന്ന് പ്രമാണങ്ങള് സ്ഥിരീകരിച്ചിരിക്കുകയാണ്.മരണശേഷം................ജീവിച്ചിരിക്കുന്നവരായാലും മരണപ്പെട്ടവരായാലും അല്ലാഹു അല്ലാത്തവര്ക്ക് ആരാധനയര്പ്പിരക്കുന്നത് ശിര്ക്കു തന്നെയാണ്. മുസ്ലിംകളാല് സഹായാര്ഥന നടത്തപ്പെടുന്നവര് സ്വയം പര്യാപ്തരാണെന്നും റബ്ബാണെന്നുമുള്ള വിശ്വാസം ഇല്ലാത്തതിനാല് അത് ആരാധനയും ശിര്ക്കു മല്ല.സ്വയം പര്യാപ്തത വിശ്വസിച്ചുകൊണ്ടുള്ള വണക്കമാണല്ലോ ആരാധനയാകുന്നത്. ആരാധിക്കപ്പെടുന്ന ശക്തി റബ്ബാണെന്ന വിശ്വാസം ഉണ്ടായിരിക്കണം. വിശുദ്ധ ഖുര്ആണന് ഒന്നാം അധ്യായം അഞ്ചാം സൂക്തം ഇപ്രകാരം വ്യാഖ്യാനിക്കാം.‘നീ റബ്ബാണെന്നു സമ്മതിച്ചുകൊണ്ട് നിന്നെ ഞങ്ങള് ഭയപ്പെടുന്നു. നിനക്കു ഞങ്ങള് കീഴ്പ്പെടുകയും ഒതുങ്ങുകയും ചെയ്യുന്നു’ (തഫ്സീറുത്വബറി, 1/69).ഒരടിമ അവന്റെ റബ്ബിനോട് ചോദിക്കലാണ് പ്രാര്ത്ഥ്ന (ദുആഅ്) (റാസി 3/23).അങ്ങേ അറ്റത്തെ വണക്കവും താഴ്മയും പ്രകടിപ്പിക്കലാണ് ഇബാദത്ത് (തഫ്സീര് ബൈളാവി 1/8, അബുസ്സുഊദ് 1/10).Proof-(9)അല്ലാഹുവിന്റെ റുബൂബിയ്യത്ത് സമ്മതിച്ചുകൊണ്ടുള്ള വണക്കമാണ് ആരാധനയെന്ന് ഇവിടെ വ്യക്തമാകുന്നു. ഇത്തരം വിശ്വാസമില്ലാതെയുള്ള സഹായാര്ഥ ന നബി (സ്വ) യോട് അവിടുത്തെ മരണ ശേഷവും മുസ്ലിംകള് നടത്തിയിരുന്നതായി അല്ലാമാ ഇബ്നു കസീര് വ്യക്തമാക്കുന്നത് കാണുക:“മാലിക് (റ) ല് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര് (റ) ന്റെ കാലത്ത് കഠിനമായ വരള്ച്ചു ബാധിച്ചു. അന്ന് ഒരാള് നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്ഥിടക്കുക. നിശ്ചയം, അവര് നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില് ദര്ശിിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര് (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്ക്ക് വെള്ളം നല്ക്പ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന് ഉമര് (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഉമര്(റ) അത് കേട്ട് കരഞ്ഞ് പറഞ്ഞു. എനിക്ക് അശക്തമായ കാര്യത്തിലെല്ലാതെ ഞാന് വീഴ്ച വരുത്തിയിട്ടില്ല.ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം ഇബ്നുഹജര്(റ) ഫത്ഹുല് ബാരിയിലും, ഇബ്നുകസീര് അല്ബിബദായയിലും വ്യക്തിമാക്കിയിട്ടുണ്ട്.(അല്ബിലദായതുവന്നിഹായ 7/111), (ഇബ്നുകസീര് 1/533).( ഫത്ഹുല് ബാരി 3/587, ദലാഇലുന്നുബുവ്വ 7/47), (താരീഖുല് കബീര് 7/34, ശിഫാഉസ്സഖാം 173),ഇവിടെ തേടിയ വ്യെക്തി സ്വഹാബി ആയ ബിലാൽ ഇബ്നു ഹാരിസ് അൽ മുസ്നി ആണെന്ന് ഇബ്നു ഹജറും വ്യെക്തമാക്കുന്നു....(ഫത് ഹുൽബാരി 2/495)നബി (സ്വ) യുടെ വഫാത്തിനുശേഷം ഉമര് (റ) ന്റെ ഭരണ കാലത്താണീ സംഭവം. ഉമര് (റ) നോട് അദ്ദേഹം പ്രസ്തുത സംഭവം വിവരിച്ചപ്പോള് മരണപ്പെട്ട നബിയോട് സഹാ യാര്ഥന നടത്തിയത് ശിര്കായിപ്പോയെന്ന് ഉമര് (റ) പറഞ്ഞില്ല. എന്നുമാത്രമല്ല നബി (സ്വ) ഖബറില് നിന്ന് നല്കിയ നിര്ദ്ദേ ശമനുസരിച്ച് പ്രവര്ത്തി ക്കുകയും ചെയ്തു.നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്ത ആളുടെ പ്രവര്ത്തബനമാണ് നാം രേഖയായി കാണുന്നതെങ്കില് മാത്രമേ ഇങ്ങനെ ഒരു പ്രശ്നം വരൂ. അതേ സമയം നമ്മുടെ തെളിവ് ഈ വന്ന മനുഷ്യന്റെ പ്രവര്ത്തയനമല്ല, നബി(സ്വ)യുടെ ഖലീഫയായ ഉമര്(റ) അംഗീകരിച്ചു എന്നതാണ്. വന്നയാള് ആരായാലും കുഴപ്പമില്ല. ഉമര്(റ) അത് അംഗീകരിച്ചതാണ് നമുക്ക് രേഖ. ഇത് ശിര്ക്കാ യിരുന്നുവെങ്കില് ഒരിക്കലും ഉമര്(റ) അംഗീകരിക്കുമായിരുന്നില്ല.ഒരു സംഭവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു സ്വപ്നം ഉണ്ട് എന്നത് കൊണ്ട് ആ സംഭവം മുഴുവനും ആസ്വീകാര്യമാവുമെന്ന് ആരാണ് പഠിപ്പിച്ചത്. ഇവിടെ നമ്മുടെ രേഖ ഉമര്(റ) അംഗീകരിച്ചതാണ്. ഇത് സ്വപ്നത്തിലല്ല. അത്കൊണ്ട് തന്നെ ഈ രേഖ നമുക്ക് തള്ളേണ്ടതുമില്ല.ഇത് ശിര്കാണെന്ന് അഭിപ്രായമുണ്ടെങ്കില് ഇബ്നുതൈമിയ്യഃ യുടെ ശിഷ്യന് കൂടിയായ ഇബ്നുകസീര് ഈ സംഭവം ഉദ്ധരിക്കുമായിരുന്നോ? ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയല്ലേ അദ്ദേഹം ചെയ്തത്? ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്ബാരിയില് ഹാഫിള് ഇബ്നുഹജര് അസ്ഖലാനി (റ) യും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് (3/582).Proof-(10)ഇബ്നുകസീര് തന്നെ ഇസ്തിഗാസക്ക് വീണ്ടും തെളിവുദ്ധരിക്കുന്നത് കാണുക.‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന് അഞ്ചുപ്രാവശ്യം ഹജ്ജ് നിര്വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്വഹിച്ചത്. ഇവയില് ഒരു ഹജ്ജില് മുപ്പത് ദിര്ഹം ഞാന് ചെല വഴിച്ചിരുന്നു. ഒരു യാത്രയില് എനിക്ക് വഴിപിഴച്ചു. ഞാന് നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന് പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന് നേര്വ്ഴിയില് എത്തിച്ചേര്ന്നു’ (അല്ബിദായതുവന്നിഹായ 10/418).നടന്നു ഹജ്ജിനുപോകുമ്പോള് വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള് വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില് ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില് കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്ഥോന ആകാന് നിര്വാനഹമില്ല. അങ്ങനെയായിരുന്നെങ്കില് ‘ഞാന് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന് നേര് വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില് ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര് ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്ക്ക് ഇത് മനസ്സിലാക്കാന് കഴിയും. അല്ബിിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര് തന്നെ പറയുന്നതു കാണുക.“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന് ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്) ബലഹീനതയു ണ്ടെങ്കില് അത് ഞാന് വ്യക്തമാക്കും” (1/15).Proof-(11)ഒരിക്കല് മദീനാവാസികള്ക്ക് കടുത്ത ക്ഷാമം നേരിട്ടു. അവര് ആഇശ (റ) യോട് പരാതി പറഞ്ഞു. ആഇശ (റ) പറഞ്ഞു. നിങ്ങള് നബി (സ്വ) യുടെ ഖബറിനടുത്തേക്ക് ചെല്ലുക. എന്നിട്ട് റൌളയില് നിന്ന് മുകളിലോട്ടു ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. ചെടികള് ഇടതൂര്ന്ന് വളര്ന്നു . ഒട്ടകങ്ങള് തടിച്ചുകൊഴുത്തു. അതിനാല് ആ വര്ഷ ത്തിന് ക്ഷേമവര്ഷം എന്ന പേരു കിട്ടി (അല്വഫാ, ഇബ്നുല്ജൌ്സി).Proof-(12)”ഒരിക്കല് ഞാന് ഇബ്നുഉമര്(റ)വിന്റെ കൂടെയായിരുന്നപ്പോള് അദ്ദേഹത്തിന്റെ കാല് വഴുതി. മസില്സ് മേലോട്ടു കയറി. വലിയ വേദന. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളെ വിളിക്കാന് ഞാന് ആവശ്യപ്പെട്ടു. അദ്ദേഹം ‘യാ മുഹമ്മദ്’ എന്നു പറഞ്ഞു. കാല് സുഖപ്പെടുകയും ചെയ്തു. (ഇമാം ബുഖാരി ‘അദബുല് മുഫ്റദി’ല് -പേജ് 142- ഇത് നിവേദനം ചെയ്തിട്ടുണ്ട്.)Proof-(13)“അബ്ദുല്ലാഹിബ്നു ഉമര് (റ) ല് നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില് സൂര്യന് അടുത്തുവരും. (കഠിമായ ചൂടിനാല്) വിയര്പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില് ജനങ്ങള് ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)അന്ത്യദിനമായിക്കഴിഞ്ഞാല് പിന്നെ ശിര്ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള് ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്ജിയക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള് വിശ്വസിക്കുന്നത്.Proof-(14)ഇമാം ബുഖാരി(റ) റിപ്പോര്ട്ടു ചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്ളായ ഇബാദത്തുകള്ക്കു് പുറമെ സുന്നത്തായ അമലുകള് ചെയ്തു എന്റെ അടിമകള് എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന് കേള്ക്കു ന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന് എന്നോട് ചോദിച്ചാല് ഞാനത് അവന് കൊടുക്കും. അവന് കാവലാവശ്യപ്പെട്ടാല് ഞാനവന് കാവല് നല്കും” (ബുഖാരി 2/963).Proof-(15)ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള് പൂര്ത്തീ കരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്വിുയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള് ധൃതഗതിയില് ഞാന് പൂര്ത്തീ കരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല് ബാരി 11/344).Proof-(16)ഈ ഹദീസിന്റെ യാഥാര്ഥ്യം ഗ്രഹിച്ചാല് ഔലിയാക്കള്ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള് പ്രകടിപ്പിക്കാന് കഴിയുമെന്ന് വ്യക്തമാകും.അമ്പിയാക്കളുടെ മുഅ്ജിസത്ത് മരണശേഷം മുറിഞ്ഞുപോകാത്തപോലെ ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞുപോവുകയില്ല. വിശുദ്ധഖുര്ആണനിലും സുന്നത്തിലും ഇതിന് ധാരാളം തെളിവുകള് കണ്ടെത്താനാകും. ഔലിയാക്കളില് പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്) കുറിച്ച് അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്ഗത്തില് വധിക്കപ്പെട്ടവര്, അവര് മരണപ്പെട്ടവരാണെന്ന് നിങ്ങള് ധരിക്കരുത്. പക്ഷേ, അവര് ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല് പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്കിപ്പെടുന്നവരുമാണ്” (ആലു ഇംറാന്, 169)മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്ക്േ-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വാദത്തിന് ഖുര്ആന്, സുന്നത്ത്, മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് തുടങ്ങിയവയിലൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന് ഇതില്നിന്നെല്ലാം വ്യക്തമാകുന്നു.പ്രമാണങ്ങള്കൊണ്ട് സ്ഥിരപ്പെട്ടതും അനുവദനീയവും സുന്നത്തുമായ പുണ്യകര്മമാണ് തവസ്സ്വുലും ഇസ്തിഗാസയുമെന്ന് ഇതുവരെ പറഞ്ഞതില്നിന്ന് വ്യക്തമാണല്ലോ. ലക്ഷ്യങ്ങള് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്തിനെ അംഗീകരിക്കാത്തതു കൊണ്ടാണ് തലസ്സ്വുലും ഇസ്തിഗാസയും എതിര്ക്കുന്നവരെ നാം ‘മുബ്തദിഉകള്’ (പുത്തന് പ്രസ്ഥാനക്കാര്) എന്നു പറയുന്നത്......
അഭൗതികസഹായം
⛔⛔അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?✅✅മറുപടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു:📖إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)📕നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും വല്ല സഹായവും ഉദ്ദേഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)✍✍ഈ ഹദീസ് വിശദീകരിച്ച് ആധുനിക തയ്മിയൻ വാദി പണ്ടിതനായ ശൌകാനി തന്നെ എഴുതുന്നു:وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)💢നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).✍✍ഇമാം ത്വബ്റാനി(റ)യുടെ മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.💢ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ" എന്നവൻ വിളിച്ചു പറയട്ടെ". ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്.(മജ്മഉസ്സവാഇദ് : 4/401)✍✍മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;عن عبد الله بن مسعود قال: قال رسول الله »إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا علي، يا عباد الله احبسوا علي، فإن لله في الأرض سيحبسه، رواه أبو يعلى والطّابرانىّ(مجمع الزوائد : ٤١/٤)💢അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ ആളുണ്ട്". അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)✍✍മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.💢ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ" (يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് "അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).✍✍ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം
ഭൗതിക , അഭൗതിക സഹായം അല്ലാഹുവിൽ നിന്ന് തന്നെ
"സഹായാർത്ഥനയും വസ്തുതയും"___________ഇസ്തിഗാസ എന്ന പദത്തിന് സഹായം തേടുക എന്നാണ് അര്‍ത്ഥം.സൂറത്തുല്‍ ഫാതിഹയിലെ ഒരായത്താണ്:إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.)ഈ ആയത്തിനെ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു :"നിനക്ക് വഴിപ്പെടുന്നതിലും മറ്റ് ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് സഹായം തേടുന്നു.(ഇബ്‌നു കസീര്‍)നോക്കൂ..!ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ എല്ലാ കാര്യങ്ങളിലും സഹായം തേടുന്നത് അല്ലാഹുവിനോട് മാത്രമാണ്. അഥവാ, അല്ലാഹുവിനോട് മാത്രമായിരിക്കണം. അപ്പോള്‍ നാം സാധാരണ തേടുന്ന സഹായങ്ങള്‍ ഇതര ജീവികളോട് വരെ ചെയ്യാറുണ്ട്. അതോ? എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. ഏത് കാര്യമായാലും ആരോടായാലും അത് ശിര്‍ക്കാകണമെങ്കില്‍ നാം മേല്‍ പറഞ്ഞത് പ്രകാരം സാക്ഷാല്‍ ഉടമസ്ഥനാണെന്ന അഥവാ, ഇലാഹാണെന്ന വിശ്വാസം ഉണ്ടായാലാണ്. അല്ലാത്ത കാലത്തോളം അത് ശിര്‍ക്കാകുകയില്ല.കാരണം, അല്ലാഹു പറയുന്നു:നിങ്ങള്‍ക്ക് അല്ലാഹു അല്ലാതെ മറ്റൊരു സംരക്ഷകനും സഹായിയും ഇല്ല. (അന്‍കബൂത്ത് 22) ഇവിടെ ഒരു സഹായിയുമില്ല എന്നു പറഞ്ഞത് നമ്മെ ആരും സഹായിക്കുകയില്ല എന്ന അര്‍ത്ഥത്തിലല്ലല്ലോ. കാരണം, അല്ലാഹു അല്ലാത്ത സഹായികളെ പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ(അല്ലാഹുവും ജിബ്‌രീൽ(അ) ഉം വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍)ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിൻ റ്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിൻ റ്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.)നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു.നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.)നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്.അല്ലാഹു പറയുന്നു:وَمَا كَانَ لَنَا أَوَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)(അല്ലാഹുവിൻ റ്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.)ചുരുക്കത്തില്‍ മനുഷ്യൻ റ്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്)ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്.ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ?മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു._____________
സഹായം അള്ളാഹുവിൽ നിന്ന് തന്നെ
സുന്നി വിശ്വാസം സഹായം അള്ളാഹുവിൽ നിന്ന് തന്നെയെന്നതാണ് ___🔽സഹായം അള്ളാനോട് ചോദിക്കുക إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്കെതിരെ ഷിർക്കൻ വാദവുമായി ഈ ഹദീസുമായാണ് ബിദ ഇകൾ വരാറുള്ളത് . എന്താണ് ഈ ഹദീസിന്റെ യാഥാർത്ത്യം അള്ളാഹുവല്ലാത്തവരോട് യാതൊന്നും ചോദിക്കാൻ പാടില്ലെന്നാണോ ? അങ്ങനെ ചെയ്താൽ ഷിർക്കാണെന്നാണോ ? ഒരിക്കലുമല്ല ഈ ഹദീസിലെ ഒരു വരി മാത്രം എടുത്ത് കാണിച്ച് അത് നീട്ടി വലിച്ച് പറഞ്ഞ് കബളിപ്പിക്കുകയാണ് വഹാബി സലഫി പോലുള്ള ബിദ ഇകൾ നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യമായി ഹദീസും അർത്ഥവും എന്താണെന്ന് നോക്കാം٢٥١٦ - حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ مُوسَى، قَالَ: أَخْبَرَنَا عَبْدُ اللهِ بْنُ الْمُبَارَكِ، قَالَ: أَخْبَرَنَا لَيْثُ بْنُ سَعْدٍ، وَابْنُ لَهِيعَةَ، عَنْ قَيْسِ بْنِ الحَجَّاجِ (ح) وحَدَّثَنَا عَبْدُ اللهِ بْنُ عَبْدِ الرَّحْمَنِ، قَالَ: أَخْبَرَنَا أَبُو الوَلِيدِ، قَالَ: حَدَّثَنَا لَيْثُ بْنُ سَعْدٍ قَالَ: حَدَّثَنِي قَيْسُ بْنُ الحَجَّاجِ، الْمَعْنَى وَاحِدٌ، عَنْ حَنَشٍ الصَّنْعَانِيِّ، عَنِ ابْنِ عَبَّاسٍ، قَالَ: كُنْتُ خَلْفَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ: يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ وَجَفَّتْ الصُّحُفُ.هَذَا حَدِيثٌ حَسَنٌ صَحِيحٌ.ഇബ്നു അബ്ബാസ് (റ ) വിഒ നിന്ന് നിവേദനം , അദ്ദേഹം പറഞ്ഞു ഞാൻ തിരുദൂതർ (സ്വ) യുടെ പിറകിലിരുന്ന് യാത്ര ചെയ്യവേ അവിടന്ന് ഇങ്ങനെ പറഞ്ഞു കുട്ടീ ; ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ച് തരാം . അള്ളാഹുവെ നീ സൂക്ഷിക്കുക അവൻ നിന്നെ കാത്ത് സൂക്ഷിച്ച് കൊള്ളും . അള്ളാഹുവിനെ നീ സൂക്ഷിക്കുക നിന്റെ നേരെ മുമ്പിൽ നിനക്കവനെ കാണാൻ കഴിയും . നീ ചോദിച്ചാൽ അള്ളാനോട് ചോദിക്കുക, സഹായം തേടുന്നുവെങ്കിൽ അള്ളാനോട് സഹായം തേടുക സമൂഹം മൊത്തമായി നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാൻ മൊത്തമായി ചേർന്നാലും അള്ളാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ അവർക്കൊരുപകാരം ചെയ്യാനാവില്ല . സമുദായം മൊത്തം നിന്നെ ഉപദ്രവിക്കാൻ സമ്മേളിച്ചാലോ അള്ളാഹു നിന്റെ മേൽ നിശ്ചയിച്ചതല്ലാതെ യാതൊന്ന് കൊണ്ടും അവർക്കുപദ്രവിക്കാനുമാകില്ല. എല്ലാം രേഖപ്പെടുത്തി പേനകളുയർത്തപ്പെട്ടു. ഏടുകളിലെ മഷികൾ ഉണങ്ങിക്കഴിഞ്ഞു. (തുർമുദി ഹദീസ് നമ്പർ -2512) .🔽ഇതാണ് ഇമാം തുർമുദി (റ) കൊണ്ട് വന്ന സ്വഹീഹായ ഹദീസിന്റെ ആശയം . ഇതിൽ നിന്നും വളരെ വ്യക്തമാണ് എല്ലാ നന്മയും ഗുണവും അള്ളാഹു നിശ്ചയിച്ചതല്ലാതെ കിട്ടുകയില്ല . ഒരു യഥാർത്ഥ സുന്നിയുടെ വിശ്വാസമാണ് ഈ ഹദീസിൽ ഉള്ളത്. ഇസ്തിഗാസ നടത്തുന്ന സുന്നികളുടെ വിശ്വാസം രക്ഷയും ഗുണവും അള്ളാഹുവിൽ നിന്ന് മാത്രമാണ് മഹാന്മാരോട് ചോദിക്കുമ്പോൾ അള്ളാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അള്ളാഹുവിന്റെ ഇദ്നോട് കൂടി ഒരു കാരണം എന്ന നിലയിൽ അവർ നമ്മെ സഹായിക്കും എന്നത് മാത്രമാണ്. ഇത് ജീവിത കാലത്തുള്ളവരോട് ചോദിക്കുമ്പോഴും ഇതേ വിശ്വാസമാണ്. അല്ലാതെ മഹാന്മാർ സ്വയം സൃഷ്ടിച്ച് നമ്മെ സഹായിക്കുന്നു എന്നല്ല.ചുരിക്കിപ്പറഞ്ഞാൽ وَإِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്ന ആയത്തിന്റെ ആശയമല്ലാതെ ഈ ഹദീസിൽ ഒന്നും തന്നെയില്ല. ഈ ആയത്തിൽ അള്ളാനോട് മാത്രം എന്നുടമ്പടി ചെയ്തിട്ടും അള്ളാഹുവല്ലാത്തവരോട് നാം സഹായം തേടാറില്ലെ!!! അങ്ങനെ തേടുമ്പോൾ ഷിർക്കാണെന്ന വാദം ഈ ബിദ ഇകൾ ഉന്നയിക്കാറുണ്ടൊ?? ഏത് സഹായമായാലും അടിസ്ഥാനപരമായി അത് ലഭിക്കുന്നത് അള്ളാഹുവിൽ നിന്നാണെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അള്ളാഹുവിൽ നിന്ന് മാത്രമായി ലഭിക്കുന്ന എല്ലാ സഹായത്തെയും ഭൗതികമെന്നും അഭൗതികമെന്നും കാര്യകാരണ ബന്ധമെന്നൊക്കെ വിഭജനം നൽകിക്കൊണ്ട് ചോദിക്കണമെന്ന വാദം ഉന്നയിച്ച് യഥാർത്ഥ ഷിർക്കിലേക്ക് നയിക്കുന്നത് വഹാബി സലഫികൾ പോലുള്ള ബിദ ഇകളാണ് .🖋 സിദ്ധീഖുൽ മിസ്ബാഹ് - 09496210086 (wtsp)കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക
ഇസ്തിഗാസ ഉൽഘാടനം ആദം നബി (അസ)
സ ഉൽഘാടനം ചെയ്തത് അബൂനാ അബുൽ ബശർ ആദം നബി (അസ)*സുന്നികളെ മുശ്രിഖാക്കാൻ വേണ്ടി അവാന്തര വിഭാഗമായ മുജാ ജമാ തബ്ലീഗ് ദയൂബന്ധികൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കുന്ന പദമാകുന്നു ഇസ്തിഗാസ. അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കരുത് എന്ന കാപ്ഷനുമായി വരുന്ന ഈ കൂട്ടരിൽ പലർക്കും എന്താണ് ഈ വിളിച്ച് പ്രാർത്ഥന എന്താണ് ഇസ്തിഗാസ എന്നിവയുടെ മാനദണ്ഡം മനസ്സിലാകാത്തവരാണെന്നതാണ് പരമമായ സത്യം!!!!!ഇസ്തിഗാസയെന്നാൽ സഹായാർത്ഥന എന്നതാണ് ഇത് ജീവിതത്തിനിടയിൽ പലയാളുകളോട് പല പല സന്ദർഭങ്ങളിൽ നാം നടത്തുന്നു നടത്തിക്കൊണ്ടിരിക്കുന്നു എന്നാൽ ഇവിടെ വിഷയം തർക്കമാകുന്നത് മരണപ്പെട്ടവരോട് സഹായാർത്ഥന നടത്തുമ്പോഴാണ് മരണപ്പെട്ടവരോട് നടത്തുമ്പോൾ അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണെന്നും ഷിർക്കാണെന്നും മുകളിൽ പറഞ്ഞ അവാന്തര വിഭാഗങ്ങൾ വാദിക്കുന്നു അല്ലാഹു അഹ്ലം എങ്ങനെയാണ് അല്ലാഹുവിൽ പങ്ക് ചേരുന്നത് എന്ന് ഇത് വരേ ഒരാൾക്കും മനസ്സിലായിട്ടില്ല!!എന്നാൽ ഒരു കാര്യം ഉറപ്പാണ് വഫാത്തായ അമ്പിയാ ഔലിയാക്കളോട് ഇസ്തിഗാസ നടത്തുക എന്നത് ആദം നബി (അസ) മുതൽ തുടങ്ങിയതാണ് ഇത് ഇന്നും ലോക മുസ്ലിമീങ്ങൾ വളരെ ഭംഗിയായി ചെയ്ത് കൊണ്ടിരിക്കുന്നു . ഷിർക്കാരോപകരായ ബിദഇകൾ ആരോപിച്ച് കൊണ്ടേയിരിക്കുന്നു പക്ഷേ ഇക്കൂട്ടരുടെ ഈ പിഴച്ച ശപിക്കപ്പെട്ട വാദത്തിൽ മുശ്രിഖുകളായിപ്പോകുന്നത് ആരോക്കെയാണെന്ന് ഇവർ ചിന്തിച്ചിട്ടുണ്ടോ ?! ആദ്യമായി തർക്കത്തിലിരിക്കുന്ന ഇസ്തിഗാസ നമുക്ക് ചെയ്ത് കാണിച്ച് ഉൽഘാടനം ചെയ്ത് തന്ന അബൂനാ അബുൽ ബശർ ആദം നബി (അസ) മിൽ നിന്ന് തുടങ്ങിയാൽ നൂഹ് നബി (അസ), ഈസാ നബി (അസ), ഇസ്തിഗാസ പഠിപ്പിച്ച് തന്ന മുത്ത് നബി (സ്വ) യടക്കമുള്ള ധാരാളം അമ്പിയാക്കൾ, മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ ധാരാളം സ്വഹാബാകിറാമും താബിഉകളും മദ്ഹബിന്റെ ഇമാമീങ്ങളടക്കമുള്ള ആയിരക്കണക്കിന്ന് ഇമാമീങ്ങൾ വരേ ഷിർക്കൻ പട്ടികയിൽ പെടുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?????? !!!!നഊദുബില്ലാഹ് അല്ലാഹു കാക്കട്ടെഇസ്തിഗാസയുടെ ഉൽഘാടന കർമ്മം നോക്കാംബഹുമാനപ്പെട്ട ഇമാം ഫാകിഹാനി (റ) തന്നെ ഈ വിഷയം പറയുമ്പോൾ മുജാഹിദുകളെ സമ്പന്ധിച്ചടുത്തോളം പാളക്കിതാബെന്നോ ഖുറാഫി ഖുബൂരി പണ്ഡിതനെന്നോ പറയുകയില്ല കാരണം ഹബീബായ (സ്വ) യുടെ മൗലിദാഘോഷം വരുമ്പോൾ മുജാഹിദുകളുടെ ഏറ്റവും നല്ല കൂട്ടും നല്ലോണം തർളിയത്ത് നടത്തുകയും ചെയ്യുന്ന ഇമാമവർകളാണ് താജുദ്ധീൻ ഫാകിഹാനി (റ) മഹാനവർകൾ അവിടത്തെ വളരെ പ്രശസ്തമായ അൽ ഫജ്റുൽ മുനീർ എന്ന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നുإعلم أن أول من إستغاث بنينا محمد صل الله عليه وسلم أبونا آدم عليه السلام ، وذكر شيخ الإسلام والمسلمين ابو عبدالله محمد الشهير بابن النعمان في كتاب ( مصباح الظلام ) الخ.( فجر المنير للفاكهاني. ٢٦٤-٢٩٨)"അറിഞ്ഞ് കൊള്ളുക നിശ്ചയം ആദ്യമായി നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫാ (സ്വ) യെ കൊണ്ട് ഇസ്തിഗാസ നടത്തിയത് ആദ്യ പിതാവ് ആദം നബി അലൈഹിസ്സലാത്തു വസ്സലാം ആണ്.ഇക്കാര്യം ശൈഖുൽ ഇസ്ലാം ഇബ്നുന്നുഹ്മാൻ (റ) തന്റെ "മിസ്ബാഹുള്ള്വലാം" എന്ന കിതാബിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച ശേഷം 35 ലധികം പേജുകളിൽ ഇസ്തിഗാസ നടത്തിയവരുടെ ചരിത്രം പറയുകയും ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു"(അൽ ഫജ്റുൽ മുനീർ ഇമാം ഫാകിഹാനി (റ) പേജ് നമ്പർ 264 - 298)ഇത്രത്തോളം ഇസ്തിഗാസയെപ്പറ്റി പഠിപ്പിക്കുന്ന ഇമാമവർകൾ ഈ ഷിർക്കാരോപകരായ വഹാബി സെൽഫികൾക്ക് ഷിർക്ക് പഠിപ്പിച്ച കടുത്ത മുശ്രിഖായിരിക്കും സുബ്ഹാനള്ളാഹ് !!! അപ്പൊൾ എന്തായാലും ഒരു കാര്യത്തിൽ സമാധാനിക്കാം ഷിർക്ക് പഠിപ്പിച്ച ഫാകിഹാനി ഇമാമിന്റെ മൗലിദാഘോഷം എതിർക്കാൻ വേണ്ടിയുള്ള ഉദ്ധരണികൾ കൊണ്ട് വരാൻ മുജാഹിദുകൾക്ക് ഇനിയെന്തായാലും കഴിയില്ലല്ലോ കാരണം ഫാകിഹാനി (റ) ഷിർക്ക് പഠിപ്പിക്കുന്ന ഖുബൂരിയാണല്ലോ ഈ സെൽഫികളുടെ വീക്ഷണത്തിൽഅല്ലാഹു കാക്കട്ടെ ഇത്തരം ശപിക്കപ്പെട്ട പിശാചിന്റെ വാദത്തിൽ നിന്നും___
വിളിച്ച് പ്രാർത്ഥനയും സഹായാർത്ഥനയും
മഹാത്മാക്കളോടുള്ള സഹായാർത്ഥന ആരാധനയോ?🔵--------------------------------------------ഈയിടെ സോഷ്യൽ മീഡിയകളിലൂടെ ചില മൗലവിമാർ പ്രാർത്ഥനയെയും, സഹായാർത്ഥനയെയും കൂട്ടിക്കുഴച്ച് സാധാരണക്കാരെ ലക്ഷ്യമിട്ട് ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ലേഖനം കാണാനിടയായി.ഇതിന് ഒരു മറുപടിയാണ് ഈ ലേഖനംഇവരുടെ ലേഖനത്തിലൊന്നും തന്നെ പ്രാർത്ഥന എന്താണെന്ന് നിർവചിച്ചതായി കാണാൻ കഴിഞ്ഞില്ല. വിശുദ്ധ ഖുർആനിൽ 130 ആയത്തുകളും അല്ലാഹുവിനോടുള്ള പ്രാർത്ഥനയെ സംബസിച്ചാണ് പറയുന്നതെന്ന് പറഞ്ഞ് നിർത്തുകയല്ലാതെ വെറൊന്നും പറയാൻ ഈ മൗലവിമാർക്കാകില്ല.പ്രാർത്ഥന(الدعاء) എന്താണെന്ന് ഇമാം റാസി(റ)പറയുന്നത് കാണുക:فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)"ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)ഇമാം റാസി (റ) തന്നെ പറയട്ടെ:إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയായെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവൻ തന്നെ ആവശ്യമുള്ളവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ പറഞ്ഞതിന്റെ വിവക്ഷയും അതാണ്. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.മരണപ്പെട്ടുപോയ മഹത്തുക്കളോട് സഹായാർത്ഥന നടത്തുന്നതിന് ഒരു ആയത്ത് ഖുർആനിൽ നിന്ന് തെളിയിക്കാമോ?മറുപടി:👇പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്. നബി(സ)യുടെ വഫാത്തിന് ശേഷവും നബി തങ്ങളുടെ ശുപാർശ പറയാൻ നബി(സാ കോട് ആവശ്യപ്പെടണമെന്ന് ഇമാമീങ്ങൾ പറയുന്നു. പ്രസ്തുത ആയത്ത് കാണുക👇അല്ലാഹു പറയന്നു:وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا.(النساء: ٦٤)"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു". ( നിസാഅ: 64 )ഇമാം സുബ്കി(റ) എഴുതുന്നു:والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" (واستغفرت لهم) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" (واستغفر لهم الرسول) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:إنما قال : ( واستغفر لهم الرسول ) ولم يقل واستغفرت لهم إجلالا للرسول عليه الصلاة والسلام ، وأنهم إذا جاءوه فقد جاءوا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه ، ومن كان كذلك فإن الله لا يرد شفاعته (التفسير الكبير: ١٠/١٦٢)അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും ഈ നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്. (തഫ്സീർ ഇബ്നു കസീർ: 1/492)അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: 348 ] العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنهفيه العفاف وفيه الجود والكرمثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .(تفسير ابن كثير: ٤٩٢/١)ശൈഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു (السلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന് അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട് ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്."സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."ഇത് പാടിയ ശേഷം അദ്ദേഹം തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:) അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492)അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.ഖുർആനിൽ നിന്നുള്ള ആയത്ത് കൊണ്ട് തന്നെ മരണപ്പെട്ട മഹാത്മാക്കളോട് സഹായം ചോദിക്കാമെന്ന് തെളിയിച്ചിരിക്കുന്നു.മരണപ്പെട്ട മഹാത്മാക്കളോട് സഹായാർത്ഥന നടത്താൻ സ്വഹീഹായ ഹദീസ് കൊണ്ട് വരാമോ?മറുപടി:👇നബി(സ) പറയുന്നു: (أن سيّد ولد آدم) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്"(മുസ്ലിം)ബഹുഭൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم . (شرح النووي على مسلم: ٤٧٣/٨)ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ് സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)മേൽ ഹദീസ് സ്വഹീഹാണെന്നതിൽ തർക്കമില്ല. ഹദീസ് കൊണ്ടും മേൽ വിഷയം തെളിയിച്ചു.മറു ചോദ്യങ്ങൾ:👉👉👉🔻🔻🔻1. ജീവിച്ചിരിക്കുന്ന മഹാത്മാക്കളോട് ചോദിക്കാം, മരണപ്പെട്ട മഹാന്മാക്കളോട് ചോദിച്ചാൽ പ്രാർത്ഥനയാണെന്നോ, ശിർക്കാണെന്നോ പറഞ്ഞ ഒരായത്തോ, ഹദീസോ തെളിയിക്കാൻ സാധിക്കുമോ?🔻🔻🔻2.ഇനി അവ രണ്ടിലും തെളിയിക്കാൻ സാധ്യമല്ലെങ്കിൽ അഹ് ലുസുന്നയുടെ ഒരു ഇമാമെങ്കിലും പറഞ്ഞതായി തെളിയിക്കാമോ?🔻🔻🔻3. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങൾ ജീവിക്കുന്നവരോടൊ, മരിച്ചവരോടെ ചോദിക്കൽ ശിർക്കാണെന്ന് വാദിച്ചിരുന്ന(അല്ലാഹു വിന്റെ ഔലിയാക്കൾ പേജ് - 102) നിങ്ങൾ എന്ത് കൊണ്ട് ഇപ്പോഴും തെളിവ് പറയാത്തത്? ഉണ്ടെങ്കിൽ ഇനിയെങ്കിലും പറയാൻ കഴിയുമോ????🔻4. ബദ്രീങ്ങളെ കാക്കണേ, അല്ലാഹുവിന്റെ റസൂലെ രക്ഷിക്കണേ, അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നിങ്ങനെ സുന്നികൾ ചെയ്യുന്ന സഹായാർത്ഥന ശിർക്കാണെന്ന് ഏതെങ്കിലും ഇമാം പറഞ്ഞ കിതാബും, ഇബാറത്തും തെളിയിക്കാമോ?🔻5. മുകളിൽ ഉദ്ധരിച്ച ഉത്ബീ സംഭവം കള്ളക്കഥയോ, ശിർക്കോ ആണെന്ന് പറഞ്ഞ അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ പേരും കിതാബും പറയാൻ കഴിയുമോ ?അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് ഇത്തരം കപടൻമാരുടെ ഫിത്നയിൽ നിന്ന് കാക്കട്ടെ! അഹ് ലുസുന്നയിൽ മരണം വരെ നിലനിർത്തട്ടെ! ആമീൻ
ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യവും യാഥാർത്ത്യവും
ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യം യാഥാർത്യമെന്തെന്ന് മനസ്സിലാക്കുക__________✏വിഷുദ്ധ ഖുര്‍ആന്‍ സൂറത്ത് അശ് ശൂറ യില്‍ തന്നെ അല്ലാഹു പറയുന്നു..وَكَذَٰلِكَأَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَاالْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِمَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍمُّسْتَقِيمٍ ﴿٥٢﴾وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ✏ തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നു.. സൂറത്ത് അല്‍ഖസസ്إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾✏തീര്‍ച്ചയായുംതാങ്കള്‍ ഇഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ,അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗംപ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നുരണ്ടുസൂറത്തുകളിലും വൈരുധ്യമുണ്ടോ??✏ അല്ലാഹുവാണോ അതോ റസൂല്‍ ആണോ സന്മാര്‍ഗംനല്‍കുന്നത്.. സംശയമില്ല അല്ലാഹു തന്നെ. എന്നാല്‍ നബി തങ്ങളുടെ ശുപാര്‍ശഅല്ലാഹു സ്വീകരിക്കും എന്ന് അറിയാത്തതായി ആരാണുള്ളത്.. എന്നാല്‍ റസൂല്‍ (സ) തങ്ങളാണ് സന്മാര്‍ഗ്ഗത്തിലേക്ക് വഴിനടത്തുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ വഹാബിക്ക് വൈരുധ്യം ഉണ്ടാവും..✏മുസ്ലിം ഉമ്മത്ത് ആരും അതില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.. കാരണം അടിസ്ഥാന പരമായി എന്താണ് തൌഹീദ് എന്ന് പഠിക്കാത്തത് തന്നെയാണ് മൌലവിമാരെ വെട്ടിലാക്കുന്നത്.ഇത്പോലെ തന്നെ മുഹ്യിദ്ധീന്‍ ഷെയ്ഖ് (റ) മുഖേന അല്ലാഹു ഹിദായത്ത് കൊടുത്തഎത്ര ചരിത്രം തന്നെ ഷെയ്ഖ് അവര്‍കളുടെ കുട്ടിക്കാലം മുതല്‍ നാംകേള്‍ക്കുന്നുണ്ട്..ഈകഴിഞ്ഞ റമളാന്‍ മാസം ഖത്തറിലെ വലിയ പള്ളിയില്‍ പോലും മുതവ്വമാര് “”””””” കള്ളൻ റ്റെകയ്യില്‍ പോന്നു കൊടുത്തോവർ””” എന്ന് നാം ചൊല്ലുന്ന മുഹയിദ്ദീന്‍ മാലയിലെചരിത്രം പറഞ്ഞു അക്രമികളായ ഗുണ്ടാ സംഘത്തെ ഹിദായത്തിലേക്ക് കൊണ്ട് വന്നചരിത്രം കേട്ടിരുന്നു..ഖുര്‍ആനുംസുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴിപിഴക്കാറുണ്ട് ഇതിന് ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായകാര്യമാണ്.✏ വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്.ഇവിടെസൂക്ഷ്മമായൊരു കാര്യമുണ്ട്. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക് നയിക്കുകരണ്ടിനും ഹിദായത്ത്(സന്മാർഗം)എന്ന് തന്നെയാണ് പറയുക പക്ഷെ നേർവ്വഴിനയിക്കുക എന്നത് അല്ലാഹു മാത്രം ചെയ്യുന്നതാണ് രണ്ടാമത്തേത് പ്രവാചകരുംമറ്റും ചെയ്യുന്നു.✏ ഒന്നാമത്തേത് നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്അബൂഹുറൈറ (റ) യുടെ ഉമ്മയുടെ സംഭവം നോക്കൂ.അബൂഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക് കൊണ്ട് വരാൻ നന്നായി ശ്രമിച്ചുവിജയിച്ചില്ല. അവസാനം ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി വന്നത് നബി(സ)യുടെ അടുത്തായിരുന്നു കാര്യങ്ങൽ നബിതങ്ങളോട് ബോധിപ്പിക്കുകയും ചെയ്തുപ്രവാചകൻ (സ്വ) ''പടച്ചവനേഅബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിക്കുകയും ചെയ്തുഅബൂഹുറൈറ:വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ ചൊല്ലിക്കൊണ്ട് തന്നെസ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!.മൂസാ(അ)യുടെആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാഫലമായി അബൂ ഹുറൈറ (റ) വിൻ റ്റെ ഉമ്മയേയും നേർവ്വഴി നടത്തി….അപ്പോൾ ഇതാണ് മഹാന്മാരോട് ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ പൊരുൾ , ഹിദായത്ത് അല്ലാനോട് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നൊക്കെ പറഞ്ഞ് ആരും വസ് വാസാക്കാൻ വരണ്ട ഹിദായത്തെന്നല്ല എല്ലാം അല്ലാനോട് തന്നെയാ ചോദിക്കേണ്ടത് , ഇവിടെ ഹിദായത്തിന്ന് വേണ്ടി നബി സ്വ യോട് സ്വഹാബിവര്യനാണ് ഉണർത്തുന്നത് , ഇവിടെ നബി സ്വ ഹിദായത്ത് കിട്ടാൻ ശുപാർഷകനാകും എന്ന നിലക്ക് മാത്രമാകുന്നു,“ യാ മുഹ്യദ്ധീൻ ഷൈഖ് റ എന്നെ ഹിദായത്തിലാക്കണേ എന്ന് ഒരു സുന്നി പറയുകയാണെങ്കിൽ മുഹ്യദ്ദീൻ ഷൈഖ് റ ഹിദായത്ത് നില നിർത്തിത്തരാൻ ഒരു ഷുപാർഷകനാകും എന്ന നിലയിൽ മാത്രമാണ് , നബി സ്വ യോട് ഏതൊരു വിശ്വാസത്തിലാണോ സ്വഹാബി വര്യൻ ഉണർത്തിയത് അതേ വിശ്വാസത്തിൽ ഹിദായത്ത് നിലനിക്ക്കാൻ വേണ്ടി അല്ലെങ്കിൽ ഹിദായത്ത് കിട്ടാൻ വേണ്ടി മുത്ത് നബി സ്വ യോടോ , അവിടത്തെ പേരക്കുട്ടിയായ മുഹ്യദ്ദീൻ ഷൈഖ് റ യോടോ ചോദിക്കുന്നത് ഷിർക്കാണെന്നൊക്കെയുള്ള മുജായിദുകളുടെ വാദം പിഴച്ചതും , ദീനിൻ റ്റെ അടിസ്ഥാനം ബാല പാടം പോലും അറിയാതെ പറയുന്നതുമാണെന്ന് നാം മനസ്സിലാക്കുക ...ഹിദായത്ത് ചോദിക്കുന്നതിൻ റ്റെപരമ പ്രധാനമായ കാര്യം മനസ്സിലാക്കിയിരിക്കേണ്ടതു ഇത്ര മാത്രം..انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത് കൊണ്ട് മാത്രമാണ്(ബുഖാരി)
ഇസ്തിഗാസ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം
" ഇസ്തിഗാസ ___ ബുദ്ധിയുളളവർക്ക് ചിന്തിക്കാം_____ചിന്തിക്കുന്നവർക്കോ ദ്ർഷ്ട്ടാന്തവും"……….💡🆗👍Supper Debate about isthigaasa….♦ചോദ്യം .❓മഖബറയിൽ എന്തിന്ന് പോകണം അല്ലാഹു കണ്ട നാടിയെക്കാള്‍ അടുത്തവനല്ലെ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരേ??..♦മറുപടി..♦Doctor ടെ അടുത്ത് എന്തിന്ന് പോകുന്നു രോഗം ഷിഫ നൽകുന്നവൻ അല്ലാഹുവല്ലെ അല്ലാഹുവിനോട് ഷിഫയാക്കാൻ പറഞ്ഞാൽ പോരേ♦അല്ലാഹു നമുക്ക് കാര്യങ്ങള്‍ ചെയ്ത് തരുന്നത് ചില സംവിധാനങ്ങളിലൂടെയും കാരണങ്ങള്‍ മുഖേനയുമാകുന്നു . നേരിട്ട് ചെയ്ത് തരാൻ അല്ലാഹുവിന്ന് കഴിയാഞ്ഞിട്ടല്ല . ഇത് അല്ലാഹു നമുക്ക് വേണ്ടി ഒരുക്കി വെച്ച സംവിധാനമാകുന്നു, ഈ സംവിധാനവുമായി ബന്ധപ്പെടൽ അല്ലാഹുവിൽ അനുസരിക്കുന്നതിന്ന് തുല്യമാണ്♦ഒന്ന് കൂടി വിഷദീകരിക്കാം♦Doctor ന്ന് അല്ലാഹു ബുദ്ധി നൽകി ആ ബുദ്ധി ഉപയോഗിച്ച് പഠിച്ച് ബല്യ Doctor ആയി , അസുഖം അല്ലാഹു നൽകുന്നതാണ് അത് പോലെ അതിന്നുളള മരുന്നും അല്ലാഹു തന്നെ ഈ ഭൂമിയിൽ ഒരുക്കി വെച്ചിട്ടുണ്ട്. അത് കണ്ടെത്തണം എന്നാൽ എല്ലാവർക്കും അതിന്ന് കഴിയുമൊ ഇല്ല , അവിടെയാണ് Docter ന്ന് അല്ലാഹു നൽകിയ കഴിവിനെ നാം മനസ്സിലാക്കേണ്ടത്.,♦അത് പോലെ ചില രോഗങ്ങള്‍ എത്ര മരുന്ന് കഴിച്ചാലും ഭേദമാകുന്നില്ല, അത് പോലെ മരുന്ന് കഴിക്കാതെ ആത്മീയ ചികിൽസയിലൂടെയും അസുഖം മാറുന്നു…. ഈ ആത്മീയ ചികിൽസയും അല്ലാഹു ഒരുക്കി വെച്ച സംവിധാനമാകുന്നു , ഈ ചികിൽസ ഭൗതിക Doctor ന്ന് അറിഞ്ഞ് കൊള്ളണമെന്നില്ല .. ഇവിടെയാണ് അല്ലാഹുവിന്റെ മഹാന്മാരുടെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് ,♦ അല്ലാഹു തന്നെ പറഞ്ഞതല്ലെ ഒരടിമ എന്നിലേക്ക് അടുക്കുകയും ഇഷ്ടപ്പെടുകയും അങ്ങനെ ഞാനും അവനെ പ്രിയം വെച്ചാൽ അവൻ എന്നോട് വല്ലതും ആവഷ്യപ്പെട്ടാൽ ഞാൻ അവന്ന് എളുപ്പത്തിൽ ഉത്തരം നൽകും …. ഇത് കൊണ്ടാണ് അല്ലാഹുവിന്റെ മഹാന്മാരുടെ മഖ്ബറയിൽ പോയും അല്ലാതെയും മുസ്ലിമീങ്ങള്‍ അവരോട് ചോദിക്കുന്നത് ,♦കേവലം എം ബീ ബി എസ് കഴിഞ്ഞ അമുസ്ലിമായ Doctor ന്ന് പോലും അസുഖം മാറ്റാനുളള കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ടെങ്കിൽ മുഹ്ജിസത്ത് , കറാമത്തിലൂടെ അല്ലാഹുവിന്റെ ഇഷ്ട്ടദാസന്മാർക്ക് നമ്മുടെ അസുഖം മാറ്റിത്തരാൻ കഴിയൂല എന്നുള്ള വിഷ്വാസം യുക്തിവാദം മാത്രമാകുന്നു _♦ഇവിടെയാണ് ചിലർ തെറ്റിദ്ധരിപ്പിക്കാറുളളത് ജീവിതകാലത്ത് നാം പോയ ഹിന്തുവായ Doctor ന്റെ അടുത്ത് അദ്ദേഹം മരണപ്പെട്ടതിന്ന് ശേഷം അയാളുടെ ഖബറിന്നടുത്ത് എന്ത് കൊണ്ട് പോകുന്നില്ല എന്ന്?????❓👇വളരെ പ്രസക്തമായ സംഷയം…. ഒകെ മറുപടി നോക്കിക്കോളൂ♦✅ജീവിത കാലത്ത് തന്നെ നാം എല്ലാ കാര്യവും എല്ലാവരൊടും ചൊദിക്കാറുണ്ടോ ? ഇല്ലല്ലൊചോദിക്കപ്പെടുന്ന ആളിന്റെ മർതബ അനുസരിച്ച് നാം ചൊദിക്കുന്നു...👇ഉദാഹരണം എഞ്ചിനീയറല്ലാത്ത സ്വന്തം ഉമ്മയൊട് വീട്ടിന്റെ പ്ലാൻ വരക്കാൻ വേണ്ടിഞാൻ ഉമ്മയൊട് ഇസ്തിഗാസ നടത്തുകയില്ല....👇കാരണം ഉമ്മാക്ക് അല്ലാഹു ആ കഴിവ്കൊടുത്തിട്ടില്ല..... അതിനാൽ അല്ലാഹു നൽകാത്തത് കൊണ്ട് ചോദിക്കാറില്ല എനി ചോദിച്ചാൽ ഷിർക്കാവൂല കേട്ടൊ 👇അപ്പോള്‍ പറഞ്ഞ് വന്നത് അല്ലാഹുജീവിച്ചിരിക്കുന്ന സമയത്ത് എല്ലാവർക്കും എല്ലാ കഴിവും നലികിയിട്ടില്ല...👉നൽകിയ കഴിവിന്റെ അടിസ്ഥാനത്തിൽ നാം ചൊദിക്കുന്നു…♦അത് പോലെ മരണപ്പെട്ട് കഴിഞ്ഞാൽ മുറിഞ്ഞ് പോകാത്ത കഴിവാകുന്നു മുഹ്ജിസത്തും , കറാമത്തും അത് കൊണ്ടാണ് മരണപ്പെട്ട മഹാന്മാരുടെ അടുത്ത് ചെല്ലുന്നത് ,♦മരണപ്പെട്ട Doctor ൻ റ്റെയോ , മറ്റു നമ്മുടെ കൂട്ടുകാരുടെ ഖബറിന്നടിത്ത് പോയി ചോദിക്കാത്തത് അയാള്‍ക്ക് മുജിസത്ത് , കറാമത്ത് കഴിവ് നൽകാത്തത് കൊണ്ട് തന്നെ……♦എനി ഷിർക്ക് വരുന്നത് അത് മരണമോ , ജീവിതമോ , ഹൈന്തവനോ , മഹാന്മാരോ, കല്ലൊ, മുള്ളോ എേതുമാവട്ടെ ഷിർക്കിന്റെ മാനദണ്ഡം വെച്ച് കൊണ്ട് ചോദിച്ചാൽ ആരിലായാലും ഷിർക്ക് തന്നെ…..♦ഇനി ജീവിച്ചിരിക്കുമ്പോൾ ചൊദിക്കുന്നത് തൗഹീദും മരണപ്പെട്ടതിന്ന് ശേഷം ചോദിക്കുന്നത് ഷിർക്കുമാണെന്ന്വാദമുണ്ടെങ്കിൽ""""അൽ ബയ്യിനതു അലൽ മുദ്ദഈ """"വാദിക്കുന്നവർ തെളിവ് കൊണ്ട് വരുക.....♦ ചോദ്യം ❓ഇങ്ങനെ മുഹ്ജിസത്ത്, കറാമത്ത് കൊണ്ട് ചോദിക്കാൻ പറ്റുമോ????♦✅ മറുപടിഎന്ത് കൊണ്ട് പറ്റുകയില്ല♦"""""" എല്ലാ അടിസ്ഥാന പരമായ സഹായങ്ങളുടെയും ഉറവിടം അല്ലാഹുവിൽ നിന്നാണ്"""" അല്ലാഹു നൽകിക്കൊണ്ടിരിക്കുന്ന കഴിവിൽ നിന്ന്സാധാരണാക്കാരിൽ നിന്നും സാധാരണ സഹായങ്ങള്‍ ചോദിക്കുന്നത് പോലെഅസാധാരണ വ്യക്തിത്വങ്ങളായ അല്ലാഹുവിന്റെ ഇഷ്ട്ടദാസന്മാരായ അൗലിയാക്കള്‍, അമ്പിയാക്കളിൽ നിന്ന്അഭൗതികമായ , മറഞ്ഞ വഴിയിൽ കൂടിയുള്ള അസാധാരണ സഹായം ചോദിക്കൽ ഒരിക്കലും ഷിർക്കല്ലയഥാർത്ഥ തൗഹീദാണ്......♦ചോദ്യം ❓ഇങ്ങനെ മരിച്ച മയ്യിത്തിനോട് ചോദിക്കൽ മോഷമായ എേർപ്പാടല്ലെ????♦✅ മറുപടിമാഷാ അല്ലാഹ് ഷിർക്കല്ലെന്ന് പറയാതെ സമ്മതിച്ചതിൽ സന്തോഷം…..♦…✅. മരിച്ച മയ്യിത്തിന്നോട് ആരും ചോദിക്കാറില്ല … മരണപ്പെട്ട മഹാത്മാക്കളോടാണ് ചോദിക്കാറുള്ളത്… ആത്മാവിന്ന് മരണമില്ലെന്ന് ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലൊ ഏതിരാൾക്കും അറിയുന്ന കാര്യമല്ലെ …ചോദ്യം ❓ഇങ്ങനെ മരണപ്പെട്ട ആത്മാക്കള്‍ക്ക് നമ്മെ സഹായിക്കാൻ കഴിയുമൊ????മറുപടി ♦✅തീർച്ചയായും കഴിയും, മരണപ്പെട്ട മഹാത്മാക്കള്‍ക്കും കഴിയും ഇനി ആത്മാവ് ഷരീരത്തിലായിട്ടും വന്ന് സഹായിക്കുകയും ചെയ്യും….ചോദ്യം ….❓മരിച്ചതിന്ന് ശേഷം വീണ്ടും വരുമെന്നൊ ?????? മറുപടി…✅♦♦ ഇസ്ലാം എന്നത് ആത്മീയ മതമാകുന്നു യുക്തിമതമല്ല…. സ്വന്തം യുക്തിക്ക് നിരക്കാത്തതല്ല മത കൽപ്പന ….♦ഇസ്റാഹ് , മിഹ്റാജിൽ മൂസാ നബി അസ മിനെ ഖബറിൽ നിസ്ക്കരിക്കുന്നതായി ഞാൻ കണ്ടു എന്ന് മുത്ത് നബി സ്വ യല്ലെ പഠിപ്പിച്ചത്,ഒരു സമയത്ത് ബാങ്കിൻറ്റെ സമയം മനസ്സിലാക്കിയിരുന്നത് നബി സ്വ യുടെ ഖബർ ഷരീഫിൽ നിന്നുള്ള ഷബ്ദം നോക്കിയായിരുന്നു എന്ന് സ്വഹാബത്തല്ലെ നമുക്ക് പറഞ്ഞ് തന്നത് ,♦ അത് പോലെ 50 വഖ്ത് നിസ്കാരം 5 വഖ്തായി ചുരുക്കിക്കിട്ടാൻ നബി സ്വ യെ സഹായിച്ചത് ബർസഖിയായ ലോകത്തുള്ള മൂസാ നബി അസ നേരിട്ട് വന്ന് കൊണ്ടായിരുന്നു… അത് പോലെ മുൻ കഴിഞ്ഞ് പോയ നബിമാർക്ക് ഇമാമായി നബി സ്വ നിസ്ക്കരിച്ചതും എല്ലാം മുത്ത് നബി സ്വ നമുക്ക് പഠിപ്പിച്ച് തന്നതല്ലയോഇതെല്ലാം യുക്തിക്ക് നിരക്കുന്നുണ്ടോ ? ….മാത്രമല്ല“ഷുഹദാക്കളെപ്പറ്റി മരിച്ചവരാണെന്ന് പറയരുത് നബിയേ അവർ എന്റടുത്ത് ജീവിക്കുന്നവരും അവർക്ക് നാം ഭക്ഷണം നൽകുന്നതുമാണ് “” എന്ന് അല്ലാഹു ഖുർ ആനിൽ പഠിപ്പിച്ചത് കൂടി ഇതോടൊപ്പം കൂട്ടി വായിക്കുക….♦ഈ ആയത്തിൻറ്റെ തഫ്സീറിൽ സ്വലിഹീങ്ങളായ ആത്മാക്കള്‍ നമ്മെ സാഹായിക്കും എന്ന് പഠിപ്പിക്കുന്നതും തഫ്സീറുകളിൽ കാണാൻ സാധിക്കും ……💡💡💡💡💡💡💡ആയതിനാൽ എല്ലാം നമുക്ക് നൽകുന്നവൻ അല്ലാഹു മാത്രമാകുന്നു , Doctor ൽ നിന്നായാലും , മഹാന്മാരിൽ നിന്നായാലും സഹായത്തിൻ റ്റെ ഉറവിടം അല്ലാഹു തന്നെയാണ് , ഇതിൽ ഭൗതികമെന്നൊ, അഭൗതികമെന്നൊ കാര്യ കാരണബന്ധമോ ഒന്നും ഇല്ല ….ഇങ്ങനെയുള്ള വാദങ്ങളൊക്കെ മനുഷ്യ നിർമ്മിതി മാത്രം 💡💡Only Man Made Thouheed…..💡💡💡SO THINK ABOUT ISTHIGASA…ISTHIGASA IS REAL THOUHEED, NOT SHIRK...🚠🚠
>ഇസ്തിഗാസ എന്തൊക്കെ ചോദിക്കാം
അല്ലാഹു നമുക്ക് അനുവദിച്ച് തന്ന സഹായികളൊട് ഇസ്തിഗാസ , തവസ്സുൽ, ഷുപാർഷ, അതായത് ഇസ്തിഷ്ഫാഹ് എല്ലാം ഒന്ന് തന്നെയാണ് ഈ രീതിയിൽ ഇവരൊട് നടത്തുംബൊള്‍ അല്ലാഹുവിൽ നിന്ന് തന്നെയാണ് നമുക്ക് യതാർതമായി സഹായം കിട്ടി കൊൻ ടിരിക്കുന്നത്അല്ലാഹു നമുക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരുന്നത് ചില മാധ്യമങ്ങളിലൂടെയാകുന്നു ആ മാധ്യമങ്ങളെ നാം ബന്ധപ്പെടുന്നത് അല്ലാഹുവിനെ അനുസരിക്കൽ മാത്രമാകുന്നു.1⃣മഹാന്മാരൊട് എന്തൊക്കെ ചൊദിക്കാം❓✅അങ്ങനെ ഒന്നില്ല എല്ലാ കാര്യങ്ങളും അല്ലാഹുവിനൊടാകുന്നു ചൊദിക്കേൻ ടത്. ചെരുപ്പിൻ റ്റെ വാറ് പൊട്ടിയാലും അല്ലാഹുവിനോട് ചോദിക്കാനാ മുത്ത് നബി (സ) പ0ിപ്പിക്കുന്നത് . അല്ലാഹു നമുക്ക് അനുവദിച്ച് തന്ന കാരണങ്ങളുമായി ബന്ധപ്പെടുന്നതും ചൊദിക്കുന്നതും യതാർഥത്തിൽ അല്ലാഹുവിനൊട് ചൊദിക്കും പൊലെ തന്നെയാകുന്നു2⃣സ്വർഗ്ഗം ചൊദിക്കാമൊ❓✅റബീഅ റ എതൊരു വിഷ്വാസത്തിലാണൊ നബി സ യൊട് സ്വർഗ്ഗം ചൊദിച്ചത് ആ വിഷ്വാസത്തിൽ നമുക്കും ചൊദിക്കാം സ്വഹാബത്തിന്ന് ചൊദിക്കാമെങ്കിൽ നമുക്കെന്ത് കൊൻ ട് ചോദിച്ച് കൂടാ❓📜മറ്റൊരു ഹദീസിൽ ഒരു അഹ്രാബി ഒട്ടകം ചൊദിച്ചപ്പൊള്‍ തിരു നബി സ പറയുകയാണ് ബനൂ ഇസ്രാഈൽ ഗൊത്രത്തിൽ പെട്ട ഒരു സ്ത്രീ മൂസാ നബിയൊട് സ്വർഗ്ഗം ചൊദിച്ചത് പൊലെ എന്നൊട് ചോദിക്കാമായിരുന്നില്ലേ എന്ന് നബി തങ്ങള്‍ പടിപ്പിക്കുകയാണ്അപ്പൊ നമുക്കും ചൊദിക്കാം✅✅✅📜3 ലക്ഷം ഹദീസ് മനപ്പാടമുള്ള അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്നഅൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)വഫാത്തായ നബി സ യെ വിളിച്ച്"അൗദാര്യത്തിൻ റ്റെ ഉടമയായ നബിയെ , ഞാൻ ചെയ്ത് പൊയ തെറ്റുകളിൽ നിന്നുള്ള മുക്തി ഞാൻ ആഗ്രഹിക്കുന്നു. തങ്ങളെന്നൊട് ഒാ അഹ്മദുബ്നു അലീ , പരാജയമില്ലാതെ നീ സ്വർഗ്ഗത്തിലെക്ക് പൊകൂ എന്ന് പറയണേ നബിയെ എന്ന് നബി സ യൊട് ഈ മഹാനവർകള്‍ നടത്തിയെങ്കിൽ നമുക്ക് എന്ത് കൊൻ ട് ചൊദിച്ച് കൂടാ❓3⃣മഴയെ ചൊദിക്കാമൊ❓✅ഉമറുബ്നുൽ ഖത്താബ് റ വിൻ റ്റെ കാലത്ത് ബിലാലുബ്നു ഹാരിസ് റ എന്ന സ്വഹാബി വര്യൻ നബി സ യുടെ ഖബറിങ്കൽ ചെന്ന് മഴക്കു വേൻ ടി സഹായം തെടിയെങ്കിൽ നമുക്കെന്ത് കൊൻ ട് ചൊദിച്ച് കൂടാ❓📜ജല ക്ഷാമം നേരിട്ടപ്പൊള്‍ അബൂ അയ്യൂബിൽ അൻസ്വാരീ റ , സൽമാനുബ്നു റബീഅ റ , ഇമാം ബുഖാരീ തുടങ്ങിയ മഹാന്മാരുടെ മഖ്ബറയിൽ ചെന്ന് ഈജിപ്തിലെയും , തുർക്കിയിലെയും , സമർഖന്ദിലെയും ജനങ്ങള്‍ മഴയെ തേടുകയും അവർക്ക് ലഭിക്കുകയും ചെയ്തുവെങ്കിൽ നമുക്കും മഹാന്മാരുടെ മഖ്ബറയിൽ പൊകാം ചൊദിക്കാം ഇതൊക്കെ കെരളത്തിൽ മാത്രമല്ല4⃣വെഷമം നേരിട്ടാൽ മഖ്ബറയിൽ പൊകാമൊ❓✅മനപ്രയാസം നേരിട്ടാൽ ഇമാം ബുഖാരിയുടെ ഷൈഖവർകളും താബിഉകളിലെ വെള്ളി നക്ഷത്രവും ഖുർ ആൻ പൻ ടിതനുമായ ഇബ്നു മുൻ ഖദിർ (റ) തെരെഞ്ഞെടുത്തത് നബി സ ഖബർ ഷരീഫായിരുന്നു തൻ റ്റെ കവിള്‍ തടം ഖബറിൻ മേൽ വെച്ചായിരുന്നു സഹായാർത്തന നടത്തിയിരുന്നത്📜ബഹുമാനപ്പെട്ട നമ്മുടെ മദ് ഹബിൻ റ്റെ ഇമാമായ നബി സ മുൻ കൂട്ടി പ്രവചിച്ച ഖുറെെഷീ ഗൊത്രത്തിലെ ഇൽമിൻ റ്റെ കുലപതി ഇമാം ഷാഫിഈ (റ) പറയുന്നു എനിക്കെന്തെങ്കിലും ആവഷ്യം ഉൻ ടായാൽ ഞാൻ അബൂ ഹനീഫ ഇമാമിൻ റ്റെ ഖബറിങ്കലിൽ പൊവാറു ൻ ടായിരുന്നു📜ഹദീസ് പൻ ടിതരിലെ വെള്ളി നക്ഷത്രമായ ബഹുമാനപ്പെട്ട ഇബ്നു ഹിബ്ബാൻ (റ) പറയുന്നു എനിക്കെന്തെങ്കിലും വെഷമങ്ങള്‍ നേരിട്ടാൽ സനാബാാദിലുള്ള അലിയ്യുബ്നു മൂസര്രിളാ എന്ന മഹാനവർകളുടെ മഖ്ബറയിൽ പൊകാറുൻ ടായിരുന്നുഇവരൊക്കെ പൊയാൽ നമുക്കും പൊകാം കൂട്ടുകാാരെ5⃣പാപ മോചനം തേടാമൊ❓✅സൂറത്ത് നിസാഇലെ 64 മത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നത്"അവർ പാപം ചെയ്ത് തങ്ങളെ സമീപിക്കുകയും അവർ അല്ലാഹുവിനൊട് പാപ മൊജനത്തിന്ന് പ്രാർത്തിക്കുകയും പ്രവാജകൻ അവർക്ക് വേൻ ടി പാപ മോചനം തേടുകയും ചെയ്താൽ നിഷ്ചയം തൗബ സ്വീകരിക്കുനവനും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവർ എത്തിക്കുന്നാതാണ് "📜ഇവിടെ നബി സ യെ സമീപിക്കണം എന്ന് തന്നെയാ പടിപ്പിക്കുന്നത്📜മാത്രവുമല്ല ഈ ആയത്തിൻ റ്റെ തഫ്സീരിലും മറ്റു കിതാബുകളിലും 25 ഒാളം ഇമാമീങ്ങള്‍ നബി സ യുടെ ഖബറിങ്കൽ ചെന്ന് പാപ മോജനത്തിന്ന് വേൻ ടി ഷുപാർഷ ചൊദിച്ച ധാരാളം ഉദ്ധരണികള്‍ കാണാം ഇവരൊക്കെ നമുക്ക് പടിപ്പിച്ച് തന്നാൽ നമുക്കും ചെയ്യാം✅✅✅ഇവിടെ സ്വർഗ്ഗം ചൊദിച്ചാലും പാപ മോചനം തേടിയാലും അവിടെയൊക്കെ മഹാന്മാർ നമുക്ക് ഷുപാർഷകരാകും എന്ന വിഷ്വാസത്തിൽ മാത്രമാകുന്നു ഈ ലൊകത്തിലെ മുഹ്മിനീങ്ങള്‍ ചോദിക്കുന്നത്. അല്ലാതെ പാപം പൊറുത്ത് തരുന്നതും സ്വർഗ്ഗം തരുന്നവനും അല്ലാഹു അല്ലാ എന്ന വിഷ്വാസത്തിൽ അല്ല . മഹാന്മാർ നമുക്ക് ഷുപാർഷകരും അല്ലാഹു അനുവദിച്ച് തന്ന കാരണങ്ങളു മായി ബന്ദപ്പെടുന്നു എന്ന് മാത്രം👇📜👇അല്ലാഹുവിൻ റ്റെ ദീൻ എന്ന് പറഞാൽ മുൻ ഗാമികള്‍ നമുക്ക് എേൽ പ്പിച്ചതാകുന്നു സത്യ വിഷ്വാസികളുടേതല്ലാത്ത പാത പിൻ പറ്റിയവൻ റ്റെ കേന്ദ്രം നരഗമാകുന്നു ഖുർ ആൻ പറയുന്നത് നോക്കൂوَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”👆👆📜ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ....
ഇസ്തിഗാസ ഹുക്മുകളിലൂടെ
ഹുക് മുകളും വിഷദീകരണവും..........സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒന്നിനെ മധ്യവര്‍ത്തിയാക്കിനിർത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളാണല്ലോ തവസ്സുല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നാവ് കൊണ്ടും ഹൃദയം കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടുമാവാം.അല്ലാഹുവിന്റെ കല്‍പന നിരോധങ്ങള്‍ ബാധകമാവുന്ന ഒരു മുകല്ലഫിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍പെട്ട ഒന്നാണ് തവസ്സുലെന്ന പ്രവര്‍ത്തനവും. ഒരു മുകല്ലഫിന് എന്ത് പ്രവര്‍ത്തിക്കണം എന്ത് പ്രവര്‍ത്തിക്കരുത് എന്നതില്‍ പരിശുദ്ധ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. അഥവാ അവന്റെ ഏതൊരു പ്രവര്‍ത്തനവും വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔലാ, മുബാഹ് എന്നിവയില്‍നിന്ന് ഏതെങ്കിലും ഒരു വിധി ബാധകമായതായിരിക്കും. ജംഉല്‍ ജവാമിഅ് 80-81 നോക്കുക.ഈ വിധികളില്‍ ഒന്ന് തവസ്സുലെന്ന പ്രവര്‍ത്തനത്തിനും ബാധകമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതില്‍ ജാഇസ് എന്ന ഒരു ഹുകുമ് ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹറാമല്ലാത്ത ഏത് ഹുകുമിനും ജാഇസ് എന്ന് പറയാവുന്നതാണ്.അപ്പോള്‍ ഒരു കാര്യം ജാഇസ് എന്ന് കണ്ടാല്‍ ബാക്കിയുള്ള 5 ഇനത്തില്‍ ഏതെന്ന് അന്വേഷിക്കേണ്ടിവരും. അതുപോലെ തവസ്സുലിനെ പോലോത്തെ ഏത് പ്രവര്‍ത്തനത്തിന്റെ ഹുകുമ് എന്തെന്ന് ചോദിച്ചാല്‍ ജാഇസ് എന്ന് പറയാവതല്ല. കാരണം, അങ്ങനെ ഒരു ഹുകുമില്ല.ഹുകുമുകളിലെ 5 എണ്ണത്തെ ഉള്‍കൊള്ളിക്കുന്ന ഒരു വാക്ക് മാത്രമാണ് ജാഇസ് എന്നത്. തവസ്സുലെന്ന പ്രവര്‍ത്തനത്തിന് മുകളില്‍ പറഞ്ഞ ഏത് വിധിയാണ് ബാധകമാവുകയെന്ന് നമുക്ക് പരിശോധിക്കാം.ഓരോ വിധികളും ഉള്ള പ്രവര്‍ത്തനങ്ങളുടെ കൂലിയും ശിക്ഷയും വ്യത്യസ്തങ്ങളാണെന്ന് വിധികളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളുടെ വിധി അന്വേഷിക്കേണ്ടത് അത് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖകളിലും അതിന്റെ ഗ്രന്ഥങ്ങളിലുമാണ്. അഥവാ, അഫ്ആലുല്‍ മുകല്ലഫ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്ത ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് നമുക്ക് തവസ്സുലിന്റെ വിധി അറിയുക.അപ്പോള്‍ ഇതിനുവേണ്ടി നബിയുടെ ദാത്ത് ചര്‍ച്ച ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളോ അല്ലാഹുവിന്റെ കലാം ചര്‍ച്ച ചെയ്യുന്ന തഫ്‌സീര്‍ ഗ്രന്ഥങ്ങളോ അന്വേഷിക്കുന്നതിന്റെ വിഡ്ഢിത്തം മനസ്സിലാക്കാമല്ലോ.വിശ്വാസത്തോട് ബന്ധിക്കുന്ന തൗഹീദിനെ കര്‍മ്മശാസ്ത്രത്തില്‍ അന്വേഷിക്കലും തഥൈവ.ഇന്ന് കര്‍മ്മശാസ്ത്രം 4 മദ്ഹബില്‍ പരിമിതമാണല്ലോ. ഒരു പ്രവര്‍ത്തനത്തിന് 4 മദ്ഹബിലും ഒരേ വിധിയാണെങ്കില്‍ ആ കാര്യം ഇജ്മാഅ് ആവുമല്ലോ. ഇജ്മാഇനെ നിഷേധിക്കല്‍ മതത്തില്‍നിന്ന് പുറത്തുപോവാന്‍ വരെ കാരണമാവും. അല്ലെങ്കില്‍ മുബ്തദിഅ് ആകും.തവസ്സുലിനെ കുറിച്ച് 4 മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നാം പരിശോധിച്ചാല്‍ അതൊരു സുന്നത്തായ കര്‍മ്മമാണെന്ന് ബോധ്യപ്പെടും. അഥവാ, തവസ്സുല്‍ സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്നര്‍ത്ഥം. തവസ്സുല്‍ ചെയ്താലും ഇല്ലെങ്കിലും സുന്നത്തെന്ന ഇജ്മാഇനെ നിഷേധിച്ചാല്‍ അവന്‍ മുബ്തദിഅ് ആവും.ശാഫിഈ മദ്ഹബിലെ ഖല്യൂബി 1/316, മഹല്ലി 126/2, ശര്‍വാനി, 3/79 മുഗ്‌നി 1/323, ഖുര്‍ദി 2/64, ഇഖ്‌നാഅ് 178/1, ബാഫളല്‍ 2/64, ജമല്‍, നിഹായ, റൗള എന്നിവയില്‍ ഇസ്തിസ്ഖാഇന്റെ ബാബ് എന്നിവ പരിശോധിക്കുമ്പോള്‍ ഈ മദ്ഹബില്‍ തവസ്സുല് സുന്നത്തായ ഒരു കര്‍മ്മമായി മനസ്സിലാവും.അപ്രകാരം ഹമ്പലി മദ്ഹബിലെ ഇബ്‌നു ഖുദാമയുടെ മുഗ്‌നി 467/5, ഹനഫീ മദ്ഹബിലെ ഇബ്‌സുഹിമാമിന്റെ ഫത്ഹുല്‍ ഖദീര്‍, മാലികീ മദ്ഹബിലെ ഹാശിയത്തുല്‍ സ്സ്വാവി അലാ ശറഹു സ്വഗീര്‍ എന്നിവയിലെ ഹജ്ജിന്റെ ബാബിന്റെ അവസാന ഭാഗം എന്നിവ നോക്കുമ്പോള്‍ പ്രസ്തുത കാര്യം എല്ലാ മദ്ഹബിലും സുന്നത്താണെന്ന് മനസ്സിലാവും.അതുകൊണ്ടാണ് ബിഗ്‌യ 297-ല്‍ തവസ്സുല്‍ സുന്നത്താണെന്ന കാര്യം ഇജ്മാഉണ്ടെന്ന് വ്യക്തമായി പറഞ്ഞത്. ബിഗ്‌യയിലുള്ള ത് താഴെ വിശദീകരിക്കുന്നു.ഹിജ്‌റ 756-ല്‍ വഫാത്തായ തഖ്‌യുദ്ദീനുബ്‌നു സുബ്കി തന്റെ ശിഫാഹുസ്സഖാമില് നബിയുടെ ജനനത്തിന് മുമ്പും ശേഷവും ജീവിതകാലത്തും വഫാത്തിന് ശേഷവും പുനര്‍ജന്മത്തിന് ശേഷവും നബിയെ കൊണ്ട് തവസ്സുല്‍ അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു (പേജ് 134).മുകളില്‍ വിശദീകരിച്ച തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാഅഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.(ഇ.അ.)തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.ഇസ്തിഗാസയുടെ ഇനങ്ങള്‍ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.ഒന്നാമത്തെ ഇനംനാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.രണ്ടാമത്തെ ഇനംനാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.മൂന്നാമത്തെ ഇനംനാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല...........
ഇസ്തിഗാസ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടൊ?
(6) ചോദ്യം: നബി(സ) യോ സ്വഹാബത്തോ ഇസ്തിഗാസ നടത്തിയിട്ടുണ്ടോ?.മറുപടി: ഉണ്ട്.ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്;عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ"ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു" എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)ഈ ഹദീസിൽ പരമാർശിച്ച "കളിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير:٧٢/١)ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്. അതിനാൽ(اعوذ بكلماتالله تامات)"സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാകളോട് നടത്തുന്ന കാവൽ തേട്ടമാണ്. അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).മഹാനായ ഈസാ നബി (അ) യെക്കുറിച്ച് "കലിമത്" എന്ന് വിശുദ്ദ ഖുർആൻനിൽ അള്ളാഹു പ്രയോകിച്ചത് ഇവിടെ ശ്രദ്ദേഹമാണ്. ഇമാം റാസി തുടരുന്നു. عن خولة بنت حكيم عن النبي - صلى الله عليه وسلم - أنه قال : " من نزل منزلا فقال أعوذ بكلمات الله التامات من شر ما خلق لم يضره شيء حتى يرتحل من ذلك المنزل " ،قلت : والسبب فيه أنه ثبت في العلوم العقلية أن كثرة الأشخاص الروحانية فوق كثرة الأشخاص الجسمانية ، وأن السماوات مملوءة من الأرواح الطاهرة ، كما قال عليه الصلاة والسلام : " أطت السماء ، وحق لها أن تئط ، ما فيها موضع قدم إلا وفيه ملك قائم أو قاعد " وكذلك الأثير والهواء مملوءة من الأرواح ، وبعضها طاهرة مشرقة خيرة ، وبعضها كدرة مؤذية شريرة ، فإذا قال الرجل : " أعوذ بكلمات الله التامات " فقد استعاذ بتلك الأرواح الطاهرة من شر تلك الأرواح الخبيثة ، وأيضا كلمات الله هي قوله " كن " وهي عبارة عن القدرة النافذة ومن استعاذ بقدرة الله لم يضره شيء“ .നബി(സ) യിൽ നിന്ന് ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു" എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല.ഇമാം റാസി (റ) പറയുന്നു. ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്ക്യത്തിന്റെ മീതെയാനെന്നും ആകാശങ്ങൾ പരിഷുദ്ദാത്മാക്കലാൽ നിറഞ്ഞു കിടക്കുകയാണെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. വാനലോകം ശബ്ടിചിരിക്കുന്നു. അത് ശബ്ടിക്കെണ്ടാതുമാണ് നില്ക്കുന്നതോ ഇരിക്കുന്നതോ ആയ ഒരു മലക്കിന്റെ സാനിട്ദ്യമല്ലാത്ത ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലും വാന ലോകത്തില്ല " എന്ന് നബി (സ) പറഞ്ഞതും അതാണ്. അതുപോലെ വായുഗോളവും അതിന്റെ മുകളിലുള്ള ഭാഗവും ആത്മാക്കലാൽ നിരഞ്ഞുനില്ക്കുകയാണ്. അവയില ചിലത് പരിഷുദ്ദാത്മാക്കലും നന്മ ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാനു. അപ്പോൾ അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമതിനോട് ഞാൻ കാവൽ ചോദിക്കുന്നുവെന്ന് ഒരാള് പറഞ്ഞാൽ മോശമായ ആത്മാകളുടെ ശല്ല്യത്തെ തൊട്ട് ആ പരിശുദ്ദാത്മാക്കളോട് അവൻ കാവൽ തേടിയിരിക്കുന്നു. (റാസി).അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു.المستعاذ له إنما هو الله أو كلمات الله كما جاء في الأخبار : " أعوذبكلمات الله التامة " وأما كلمات اللهفالمراد بها المبدعات الصادرة عنه تعالى بكلمة ) _ كن ) من غير مادة ومدة ، فكأن الأرواحالبشرية تستعيذ وتستعين بالأرواح العلوية المقدسة في دفع شرور الأرواح الخبيثة(غرائب القرآن١٦-١٥/١))കാവൽ തേടപ്പെടുന്നവാൻ അല്ലാഹുവോ "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട് ഞാൻ കാവൽ തേടുന്നു' എന്ന് ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ് ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16)ചുരുക്കത്തിൽ കലിമതുല്ലഹിയുടെ വിവക്ഷ പരിശുദ്ദത്മാക്കലാണ്.. അതിനാല പരിശുദ്ദാത്മാക്കളോട് ഉള്ള കാവൽ തേട്ടം പ്രസ്തുത ഹദീസ് ഉൾകൊള്ളുന്നു. നബി(സ) യും സ്വഹാബതും മഹാനായ ഇബ്രാഹീം നബി (അ) പ്രസ്തുത കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിടുണ്ട്.(7) ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും?മറുപടി:ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.. ( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ് മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത് എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്.ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട് പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന് പറഞ്ഞത്. ഐഹിക ലോകത്തോട് വെറുപ്പ് പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക് ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്.ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ് യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?..പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ് ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക് നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)) ഇമാം റാസി(റ) തുടർന്നു പറയുന്നു:واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أناللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا ..മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന് അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാല നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ് ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും.പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം..ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32അപ്പോൾ ഹദീസിൽ വന്ന "കളിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ.. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്.അല്ലാമ തഫ്താസാനി(റ) പറയുന്നു:لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣))സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ.എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം.ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ് ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ഷരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം സന്ദർശിക്കുക്ക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്. (ശർഹുൽ മഖാസ്വിദ്: 3/373)) ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.(8)ചോദ്യം : കലിമാത്തുല്ലാഹിയുടെ വിവക്ഷ ഖുർആൻനാണെന്നും ഒരു സൃഷ്ടിയോട് നബി(സ) കാവൽ തേടാത്തത്കൊണ്ട് ഖുർആൻ സ്രിഷ്ടിയല്ലെന്നതിനു ഈ ഹദീസ് രേഖയാണെന്നും ഇമാം അഹ്മദുബ്നുഹമ്പൽ(റ) നെ ഉദ്ദരിച്ച് ഫത്ഹുൽ ബാരിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?. )മറുപടി:നബി(സ) ഒരു സ്രിഷ്ടിയോടും ഒരു വിധത്തിലും കാവൽ തെടുകയില്ല എന്നാ ആശയം ശരിയല്ല. കാരണം നബി(സ) സൃഷ്ടികളോട് കാവൽ തേടിയ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ കാണാം. സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക..قالت عائشة : أرق النبي صلى الله عليه وسلم ذات ليلة، إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك، فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧))ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എന്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427))ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:فيه جواز الاحتراس من العدو ، والأخذ بالحزم ، وترك الإهمال في موضع الحاجة إلى الاحتياط . (شرح النووي على مسلم: ١٥٣/٩)ശത്രുവിനെ തൊട്ട് കാവൽ നിറുത്തൽ അനുവടനീയമാണെന്നതിനും ആത്മവിശ്വാസത്തിനാവശ്യമായ മുന് കരുതലുകൾ സ്വീകരിക്കണമെന്നതിനും സൂക്ഷ്മത പാലിക്കെണ്ടിടത്ത് അതിൽ ഉപേക്ഷ വരുത്തരുതെന്നതിനും ഹദീസ് രേഖയാണ്.(ശർഹുൽമുസ്ലിം: 9/153))ഇബ്നുഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:وفي الحديث الأخذ بالحذر والاحتراس من العدو وأن على الناس أن يحرسوا سلطانهم خشية القتل . وفيه الثناء على من تبرع بالخير وتسميته صالحا(فتح الباري: ٣١/٩))ശത്രുവിനെ തൊട്ട് കാവൽ നിറുത്താമെന്നതിനും കൊലപാതകം ഭയപ്പെടുമ്പോൾ നേതാവിന് സംരക്ഷണം നൽകൽ ജനങ്ങളുടെ ബാധ്യതയാണെന്നതിനും നല്ലൊരു കാര്യം സൗജന്യമായി ചെയ്യാൻ മുമ്പോട്ടുവരുന്നവരെ വാഴ്ത്തിപറയാമെന്നതിനും അങ്ങനെയുള്ളവരെ "സ്വാലിഹ്" എന്ന് വിലിക്കാമെന്നതിനും പ്രസ്തുത ഹദീസ് രേഖയാണ്. (ഫത്ഹുൽബാരി: 9/31)സമാധാനത്തോടെ കിടന്നുറങ്ങാൻ വേണ്ടി വിശ്വസ്തനായ ഒരാൾ എനിക്ക് കാവൽ നിന്നാൽ നന്നായിരുന്നു എന്നാണല്ലോ നബി(സ) ഇവിടെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതനുസരിച്ച് സഅദ്(റ) കാവൽ നില്ക്കുകയും നബി(സ) നന്നായി കിടന്നുറങ്ങുകയും ചെയ്തു. കാവൽ നിന്ന സഅദ്(റ) നെ നബി(സ) പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ) ഒരു സ്രിഷ്ടിയോടും ഒരു നിലയിലും കാവൽ തേടുകയില്ലെന്നു ഇമാം അഹ്മദ് (റ) പറഞ്ഞതിന്നു അർത്ഥമാക്കാൻ പറ്റില്ല. മറിച്ച് സ്വയം പര്യാപ്തതയുണ്ടെന്ന നിലക്കോ അന്യൂനമാണെന്ന നിലക്കോ ഒരു സ്രിഷ്ടിയോടും കാവൽ തേടുകയില്ല എന്നാണു ഇമാം അഹ്മദ്(റ) പറഞ്ഞതിനർഥം. ഇമാം ബൈഹഖി (റ) യുടെ വിവരണത്തിൽ നിന്നും ഈ ആശയം വായിച്ചെടുക്കാവുന്നതാണ്.അദ്ദേഹം പറയുന്നു: وَبَلَغَنِي عَنْ أَحْمَدَ بْنِ حَنْبَلٍ رَضِيَ اللَّهُ عَنْهُ , أَنَّهُ كَانَ يَسْتَدِلُّ بِذَلِكَ عَلَى أَنَّ الْقُرْآنَ غَيْرُ مَخْلُوقٍ , قَالَ : وَذَلِكَ ، لأَنَّهُ مَا مِنْ مَخْلُوقٍ إِلا وَفِيهِ نَقْصٌ(كتاب لأسمء والصفات)ഖുർആൻ സൃഷ്ടിയല്ല എന്നതിന് ഇമാം അഹ്മദ്(റ) ഈ ഹദീസ് പ്രമാണമാക്കിയിരുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഏതൊരു സൃഷ്ടിയും ന്യൂനതയുള്ളതാണ് എന്നാണ്അല്ലാഹുവിനെ വിട്ട് മറ്റൊരാളോട് കാവല തേടുന്നതിൽ അർത്ഥമുണ്ടാവേണമെങ്കിൽ അല്ലാഹുവിനെ മറികടന്ന് വല്ലതും ചെയ്യാൻ ആ സൃഷ്ടിക്ക് സാധിക്കെണ്ടാതുണ്ടല്ലോ. അങ്ങനെയുള്ള ഒരു സൃഷ്ടിയും ഇല്ലാത്തത്കൊണ്ട് ഒരു സ്രിഷ്ടിയോടും നബി(സ) കാവല തെടുകയില്ല എന്നാണ് ഇമാം അഹ്മദ്(റ) പറഞ്ഞതിന്റെ വിവക്ഷ . എന്നാൽ നബി(സ) സഅദ്(റ) വിനെ കാവല നിറുത്തിയതിയതിനോടോ അള്ളാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോടോ അത് എതിരല്ല. എന്തുകൊണ്ടെന്നാൽ തന്നെ കാക്കാൻ സഅദ്(റ) നു സ്വയം പര്യാപ്തത ഉണ്ടെന്ന നിലക്കോ എല്ലാ നിലയിലും പൂർണ്ണത കൈവരിച്ച വ്യക്തിയാണ് സഅദ്(റ) എന്നാ നിലക്കോ അല്ല സഅദ്(റ) നെ നബി(സ) കാവൽ നിറുത്തിയത്. പ്രത്യുത അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്കു മാത്രമാണ്. അല്ലാഹു നിശ്ചയിച്ച കാരണവുമായി ബന്ധപ്പെടുന്നത് യഥാർതത്തിൽ കാവൽ നൽകുന്നവൻ അല്ലാഹു മാത്രമാണെന്ന ആശയത്തിനോ പരിപൂർണമായ തവക്കുലിനോ എതിരല്ല. ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു. يقول ابن حجر: "فالتّوكّل لا ينافي تعاطي الأسباب لأنّ التّوكّل عمل القلب وهي عمل البدن، وقد قال إبراهيم عليه السّلام: {وَلَـٰكِن لّيَطْمَئِنَّ قَلْبِى وقال عليه الصّلاة والسّلام: ((اعقلها وتوكّل))"(فتح الباري: ٣١/٩)കാരണങ്ങളുമായി ബന്ധപ്പെടുന്നത് തവക്കുലിനു എതിരല്ല. കാരണം തവക്കുൽ ഹ്രദയത്തിന്റെ പ്രവർത്തിയും കാരണങ്ങളുമായി ബന്ധപ്പെടൽ ശരീരത്തിന്റെ പ്രവ്ർത്തിയുമാണ്. "എനിക്ക് മനസമാധാനമുണ്ടാവാൻ വേണ്ടി" എന്ന് ഇബ്രാഹീം നബി(അ)പറഞ്ഞല്ലോ. "മ്രഗത്തെ നീ കെട്ടിയിടുകയും നീ തവക്കുലാക്കുകയും ചെയ്യൂ" എന്ന് നബി(സ) പറഞ്ഞല്ലോ.(ഫത്ഹുൽ ബാരി: 9/31))അത്പോലെ അല്ലാഹു നിശ്ചയിച്ച അമ്ബിയാ-ഔലിയാക്കളോട് കാവൽ തേടുന്നതിനും ആ പ്രസ്താവന എതിരല്ല. വിജനമായ സ്ഥലത്തുവെച്ച് നിങ്ങള്ക്ക് വല്ല സഹായവും ആവശ്യമായി വന്നാൽ അദ്രിശ്യരായ അല്ലാഹുവിന്റെ അടിമകളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ.വിശുദ്ദ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്.കലാം അടക്കമുള്ള അല്ലാഹുവിന്റെ വിശേഷണങ്ങൾ എല്ലാനിലയിലും അല്ലാഹുവിൽ നിന്ന് അന്യമായതോ എല്ലാ നിലയിലും അല്ലാഹുതന്നെയോ അല്ല. അതിനാൽ ഉപരിസൂചത ഹദീസിലെ കാവൽ തേട്ടം ഖുർആനിനോടാണെന്ന് സമ്മതിച്ചാൽ തന്നെ അല്ലാഹുവോട് നേരിട്ട് കാവൽ തേടുന്നതിനു പകരം ഖുർആൻനോട് കാവൽ തേടുന്നത് ഒരു കാരണം എന്ന നിലക്കാണല്ലോ. അപ്പോൾ അല്ലാഹു നിശ്ചയിച്ച ഭൌതികവും അഭൌതികവുമായ മറ്റു കാരണങ്ങളോടും കാവൽ തേടാമെന്നാണ് അതിൽ നിന്ന് ലഭിക്കുന്ന പാഠം.(9) ചോദ്യം: (والله يعصمك من النّاس) "ജനങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്". എന്നാ വചനം അവതരിക്കുന്നതിന്റെ മുമ്പാണ് നബി(സ) കാവൽ നിറുത്തിയിരുന്നത്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) ആരെയും തനിക്ക് കാവൽ നിറുത്തിയിട്ടില്ല. എന്ന് പണ്ഡിതന്മാർ പറയുന്നുണ്ടല്ലോ?.മറുവടി: സൃഷ്ടികളോട് കാവൽ തേടുന്നത് ശിർക്കല്ലെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. കാരണം വ്യക്തികളുടെ വ്യത്യാസം കൊണ്ടോ സ്ഥലകാല വ്യത്യാസം കൊണ്ടോ വ്യത്യാസപ്പെടുന്ന ഒന്നല്ലല്ലോ ശിർക്ക്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) കാവൽ തേട്ടം ഒഴിവാക്കിയത് അത് ശിർക്കായതിന്റെ പേരിലല്ല. പ്രത്യുത നബി(സ)ക്ക് ആവശ്യമില്ലാത്തതിന്റെ പേരിൽ മാത്രമാണ്.
മരണപ്പെട്ടവരെ കേൾപ്പിക്കുകയില്ല ആയത്തും യാഥാർത്ഥ്യവും
മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന് ബിദ ഇ കൾ സാധാരണ ഉദ്ധരിക്കാറുള്ള ആയത്തിലെ യാഥാർത്യം ( إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ )النمل (80) An-Namമരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.(അപ്പൊൾ ആയത്തിൽ കേൾപ്പിക്കാൻ കഴിയൂല എന്നാണ് അല്ലാതെ അവർ കേൾക്കുകയില്ല എന്നല്ല ) ഇതൊരു ഭാഷാപരമായ പ്രയോഗമാണ് , മരണപ്പെട്ടവർ എന്നാൽ ഹൃദയം മരിച്ചവർ കേൾക്കൂല എന്നാണ് , വാപ്പ മകനെപ്പറ്റി നീ പറഞ്ഞതൊന്നും അവൻ കേൾക്കൂല എന്ന് പറയും പോലെ അതിനർഥം മകന്ന് കേൾവി ശക്തിയില്ല എന്നല്ലപക്ഷെ നവീന വാദികളുടെ കബളിപ്പിക്കൾ ഇനി കാണാം കാരണം തൊട്ടടുത്ത ആയത്തിൽ തന്നെ അല്ലാഹു തുറന്ന് പറയുന്നു👇🏻👇🏻👆🏻 തൊട്ടടുത്ത ആയത്ത് വായിച്ചാൽ കബളിപ്പിക്കൽ മനസ്സിലാകും ( وَمَا أَنتَ بِهَادِي الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ )النمل (81) An-Namlഅന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.👆🏻കണ്ടൊ കേൾപ്പിക്കാൻ കഴിയൂല എന്നതിൽ നിന്ന് മുസ്ലിമീങ്ങളെ അല്ലാഹു ഒഴിവാക്കുകയും ചെയ്യുന്നു///// എന്ത് കൊണ്ട് ഈ ആയത്ത് ഓതുന്നില്ല __✍🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
സ്ർഷ്ടികളോട് സഹായാർത്ഥന നടത്താമോ?
സ്ർഷ്ടികളോട് സയായാർത്ഥന നടത്താമോ ?__________അല്ലാഹുവിന്‍റെ റസൂല്‍(സ) അല്ലാഹുവല്ലാത്ത മഹാത്മാക്കളോട് സഹായാര്‍ത്ഥന നടത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യല് ശിര്‍ക്കാണോ?മുജാഹിദ് മൌലവിമാര്‍ സാധാരണ ‘കുതിര ശക്തിയോടെ’ വെല്ലുവിളിക്കുന്ന ഒരു ചോദ്യമുണ്ട്. ഇടക്കിടെ അതാവര്‍ത്തിക്കാറുമുണ്ട്.ഇസ്തിഗാസയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഒരു ഇ-മെയില്‍ സംവാദത്തില്‍ സുന്നികള്‍ വ്യക്തമായി വിജയിച്ച 10-15 പോയിൻറ്റുകള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.എന്നാല്‍ ഇവയില്‍ ഒന്നിനെ പോലും ഖണ്ടിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ക്ക് ആകെ പറയാനുള്ള ഒരേയൊരു കാര്യം ‘നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്യുകയില്ല’ എന്ന ഒരു ഇബാറതാണ് . ഇസ്തിഗാസ ചര്‍ച്ച 10 ലെത്തിയിട്ടും ഇസ്തിഗാസ ശിര്‍ക്കാണണ് എന്ന് പറയാന്‍ മുജാഹിദുകള്‍ കൊണ്ടുവന്ന ഒരേയൊരു ‘തെളിവ്’ അതുമാത്രമാണ് . അതൊന്നു നമുക്ക് നോക്കാം.മുജാഹിദുകള്‍ കൊടുക്കാറുള്ള ഇമാം അഹ്മദ്(റ) പറഞ്ഞ ഒരു ഇബാറത്ത്.الإمام أحمد في " كتاب السنةوجل غير مخلوقة إذ لا يستعاذ بمخلوقٍ،وهذا هو قول أهل السنة، والحقّ أن كلام اللَّه عزَّ وجلَّ صفة من صفات ذاته قديمٌ غيرُ مخلوقٍ؛മുജാഹിദുകള്‍ ഹൈലറ്റ് ചെയ്യുന്ന ഭാഗം.(ഇദ് ലാ യുസ്ത-ആദു ബി മഖ്-ലൂകിന്‍...... വഹാദാ ഹുവ ഖൌലു അഹ്-ലിസ്സുന്നഹ്)അര്‍ത്ഥം:(കാരണം സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്താന്‍ പാടില്ല.... അതാണു സുന്നത് ജമാ-അതിന്‍റെ ഖൌലു)എന്താണിവിടെ ഉദ്ധേശംഇമാം അഹ്മദ്(റ) യുടേതാണ് ഈ ഇബാറത്. എന്താണു ഇമാം അഹ്മദ്(റ) പറഞ്ഞതെന്നും ഇസ്തിഗാസ സംബന്ധമായി ഇമാമിന്‍റെ നിലപാട് എന്താണെന്നും നമുക്ക് നോക്കാം.അല്ലാഹുവിന്‍റെ റസൂല്‍(സ) യുടെ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണു ഇമാം അഹ്മദ്(റ) നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് പറയുന്നത്.(സ്ര്ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്) എന്നതാണ് ആ ഹദീസ്. ആദ്യം നമുക്ക് ഈ ഹദീസ് പരിശോധിക്കാം.നബി(സ) ഈ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരു കാരണവശാലും സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുതെന്ന്. അതേ നബി(സ) തങ്ങള്‍ മറ്റൊരു ഹദീസിലൂടെ പറയുന്ന മറ്റൊരു കാര്യം നോക്കുക.വിജനമായ ഒരു സ്ഥലത്ത്, ആരും തന്നെ സഹായിക്കാനില്ലാത്ത ഒരവസ്ഥയില്‍ നിങ്ങള്‍ എത്തിപ്പെട്ടാല്‍ (വിപല്‍ സന്ധിയില്‍), നിങ്ങള്‍ പറയുക.(യാ ഇബാദല്ലാഹി അഗീസൂനീ)അര്‍ത്ഥം : അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങള്‍ എന്നെ സഹായിക്കണേ...)വിജനമായ സ്ഥലത്ത്, ഭൌതികമായ നിലയില്‍ നമ്മെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍, ആപല്‍ സന്ധിയില്‍ പെട്ടാല്‍ പറയാന്‍ നമ്മെ നബി(സ) പഠിപ്പിച്ച ഇസ്തിഗാസയാണു ‘യാ ഇബാദല്ലാഹി അഗീസൂനീ (അല്ലാഹുവിന്‍റെ അടിമകളേ... എന്നെ സഹായിക്കണേ...)’ എന്നത്.ഈ സഹായാര്‍ത്ഥന അല്ലാഹുവിനോടല്ലെന്നും സ്ര്‍ഷ്ടികളോടാണ് എന്നതും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഈ ഹദീസ് സ്വഹീഹാണെന്ന് എല്ലാ മുഹദ്ദിസുകളും പറഞ്ഞിട്ടുമുണ്ട് .ലോകത്ത് തര്‍ക്കമില്ലാത്ത കിതാബ് ‘മജ്-മ്-ഉ സ്സവാഹിദ്’ ഈ ഹദീസ് വിശദീകരിച്ചുതിനെ ശേഷം ഇത് സ്വഹീഹാണെന്നും ഈ ഹദീസ് റിപ്പോർട്ട് ചെയ്ത മുഴുവന്‍ ആളുകളും (സനദ്) സ്വീകാര്യമാണെന്നും പറയുന്നു.ഒപ്പം മുജാഹിദുകള്‍ സ്വന്തം നേതാവായി കൊണ്ട് നടക്കുന്ന ശൌകാനി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ഈ ഹദീസ് കൊണ്ടുവരികയും ഇത് സ്വഹീഹാണെന്നും പരമ്പര സ്വീകാര്യമാണെന്നും പറയുന്നു. ഈ ഹദീസ് ഇസ്തിഗാസ അനുവദനിയമാണെന്നതിനു തെളിവാണെന്നും, ഇമാം അഹ്മദ്(റ) ഇസ്തിഗാസ അനുവദനീയമാണെന്നതിനു ഈ ഹദീസ് തെളിവ് പിടിച്ചിട്ടുണ്ടെന്നും ശൌകാനി പറയുന്നു.ആദ്യം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഹദീസ് ഒരു സംശയവുമില്ലാത്തവിധം സ്വഹീഹാണെന്നതാണ്. അപ്പോള്‍ നബി(സ) പറഞ്ഞ രണ്ട് ഹദീസുകളുമു ഒന്ന് ചേര്‍ത്തുവായിക്കുക..1,സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്.2. ആപല്‍ സന്ധിയില്‍ ‘അല്ലാഹുവിന്‍റെ അടിമകളേ, എന്നെ സഹായിക്കണേ...’ എന്നു നിങ്ങള്‍ സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തണം.പ്രത്യക്ഷത്തില്‍ നബി(സ) പറഞ്ഞ ഈ രണ്ടു ഹദീസുകളും പരസ്പരം വൈരുദ്ധ്യമാണെന്ന് നമുക്ക് തോന്നുന്നു. ഇതാണു കേരള മുജാഹിദുകള്‍ക്ക് പറ്റിയത്. അതുകൊണ്ട് എത്ര ഇമാമുകള്‍ സ്വഹീഹാണെന്ന് പറഞ്ഞാലും ശരി രണ്ടാമത്തെ ഹദീസിനെ അവര്‍ ള-ഈഫ് (ദുര്‍ബലം) എന്ന് പറഞ്ഞ് തള്ളുന്നു. എന്നാല്‍ എല്ലാ ഇമാമുകളും ഈ രണ്ട് ഹദീസുകളെയും അംഗീകരിച്ചിട്ടുണ്ട്. അതാണ് സുന്നികളും ചെയ്യുന്നത്. അപ്പാള്‍ എങ്ങനെയാണ് ഈ രണ്ട് ഹദീസുകളെയും നാം മനസ്സിലാക്കേണ്ടത്?‘സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തരുത്’ എന്ന് നബി(സ) പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയാണു. നാം എന്ത് സഹായം ആരോട് എപ്പോള്‍ ചോദിച്ചാലും അടിസ്ഥാന പരമായി സഹായിക്കുന്നവന്‍ അല്ലാഹുവാണ്. നാം സ്വന്തം ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ പോലും അവിടെയും സഹായിക്കുന്നവന്‍ അല്ലാഹുവാണ്. ഈ വിശ്വാസം, അഥവാ അടിസ്ഥാനപരമായി എല്ലാ സഹായവും അല്ലാഹുവില്‍ നിന്നാണെന്ന സുന്നത് ജമാ-അതിന്‍റെ ആദര്‍ശത്തെയാണു നബി(സ) ആദ്യത്തെ ഹദീസില്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ആപല്‍ സന്ധിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്‍റെ അടിമകളെ വിളിച്ച് സഹായം ചോദിക്കണം എന്ന് പഠിപ്പിക്കുക വഴി ഇസ്തിഗാസ ചെയ്യണം എന്നാണ് നബി(സ) നമ്മെ പഠിപ്പിക്കുന്നത്. അതു രണ്ടും വൈരുദ്ധ്യമല്ല.ഒന്നുകൂടി മനസ്സിലാകാന്‍ ഖുര്‍-ആന്‍ തന്നെ നോക്കൂ.സൂറത് ഫാതിഹയില്‍ ‘ഇയ്യാക’ തുടങ്ങുന്ന ആയതില്‍ അല്ലാഹു പറയുന്നു.‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.‘. ഇവിടെ മുഴുവന്‍ സഹായവും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഭൌതികമായാലും അഭൌതികമായാലും ശരി അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്ന് ഇവിടെ പറയുന്ന അല്ലാഹു തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.‘അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണു’. അല്ലാഹു വൈരുദ്ധ്യം പറയുകയാണോ? ഖുര്‍-ആനില്‍ വൈരുദ്ധ്യമുണ്ടാകുമോ? ഒരുക്കലുമില്ല. മറിച്ച എന്താണ് അര്‍ത്തം? ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. അതായത്, അടിസ്ഥാനപരമായി മുഴുവന്‍ സഹായങ്ങളും (അത് റസൂലിനോട് ചോദിച്ചാലും ശരി, ഔലിയാക്കളോട് ചോദിച്ചാലും.... യതാർത്തത്തിൽ അല്ലാഹുവാകുന്നു അടിസ്ഥാന പരമായി സഹായിക്കുന്നത്. ഇതാകുന്നു ഇയ്യാക്കയിലെയും ഇന്നമാ വലിയ്യുകുമുല്ലാഹ് എന്ന ആയത്തിലെയും വിഷയ യാഥാർത്യവും. അല്ലാതെ വൈരുധ്യമല്ല..ഇത് തന്നെയാണ് സ്റ്ഷ്ട്ടികളോട് സഹായാർത്ഥന നടത്തരുത് എന്ന് പറഞ്ഞതിൻ റ്റെ യാഥാർത്യവും.....: സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക.قالت عائشة : أرق النبي صلى الله عليه وسلم ذات ليلة، إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك، فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧)ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എൻ റ്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിൻ റ്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427)_____മാത്രവുമല്ല സ്ർഷ്ടികളോട് സഹായാർഥന നടത്താൻ പാടില്ല എന്ന് പറഞ്ഞ അഹ്മദുബ്നു ഹംബൽ (റ) തന്നെ ആപൽ സമയത്ത് സ്ർഷ്ടികളോട് സഹായാർഥന നടത്തുന്നതും , മറഞ്ഞവഴിയിൽ കൂടി രോഗശമനം നടത്തുകയും ചെയ്തത് നോക്കിയാൽ തന്നെ മഹാനവർകൾ സുന്നത്ത് ജമാ അത്തിൻ റ്റെ യഥാർത്ത ആശയമാണ് നമുക്ക് പടിപ്പിച്ച് തന്നതെന്ന് മനസ്സിലാകും . قال عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمسة حجج منها اثنتين راكبا وثﻻثة ماشيا أو ثﻻثا راكبا واثنين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال:فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي ( تاريخ دمشق الكبير لإبن عساكر:5/298، شعب الإيمان للبيهقي 6/128، ، البدايةوالنهاية لإبن كثير 10/278 )""" ഇമാം അഹ്മദ്(റ)പറയുന്നു:ഞാൻ അഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ട് .മൂന്ന് തവണ കാൽനടയായിട്ടാണ് ഹജ്ജിനു പോയത് .ഒരു യാത്രയിൽ എനിക്ക് വഴിതെറ്റിയപ്പോൾ "അല്ലാഹുവിൻ റ്റെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ "എന്ന് ഞാൻ വിളിച്ചു സഹായം തേടിക്കൊണ്ടെയിരുന്നു .അതിനാൽ എനിക്ക് വഴി അറിയാൻ കഴിഞ്ഞു .ഇബ്നു കസീറിൻറെ അൽ ബിദായത്തു വന്നിഹായ (10/278),ഹാഫിള് ഇബ്നു അസാകിർ (റ)വിൻറെ താരിഖുദ്ധിമഷ്ഖിൽ കബീർ(5/298),ഇമാം ബൈഹഖിയുടെ ശുഅബുൽ ഈമാൻ (6/128)എന്നീ ഗ്രന്ഥങ്ങൾ ഈ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.ഇമാമവർകളുടെ ജീവിതത്തിലെ മറ്റു ചില രീതികൾ കൂടി മകൻ അബ്ദുല്ല(റ)പറയുന്നുണ്ട്: قال عبد الله بن أحمد:رأيت أبي يأخذ شعرة من شعر رسول الله صلى الله عليه وسلم فيضعها على فمه يقبلها وأحسب أني رأيته يضعها على عينيه ويغمسها في الماء ويشربه يستشفي به ...الخ قاله الحافظ في تاريخ الإسلام ( ترجمةالإمام أحمد:ص/63 ) എൻ റ്റെ പിതാവ് തിരുനബി (സ്വ )യുടെ തിരുകേശം എടുത്ത് ചുംബിക്കുകയും അത് വെള്ളത്തിൽ മുക്കി രോഗശമനം തേടുകയും ചെയ്യാറുണ്ടായിരുന്നു .ഹാഫിളു ദ്ദഹബിയുടെ താരിഖുൽ ഇസ്ലാമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് .(തർജമത്തുൽ ഇമാം അഹമദ്)..........""""""""അപ്പോൾ ഇതാണ് വിഷയം മദ് ഹബിലെ നാലാമത്തെ ഇമാമായ അഹ്മദുബ്നു ഹംബൽ തങ്ങൾ പറഞ്ഞ ഒരു ചെറിയ ഇബാറത്തും കൊണ്ട് വന്ന് സ്ർഷ്ടികളോട് സഹായാർഥന നടത്താൻ പാടില്ലെന്ന് പറഞ്ഞ് ആരെയും തെറ്റിദ്ധരിപ്പിക്കണ്ട വിമർഷകരായ മുജായിദുകളേ .... അഹ്ലുസ്സുന്നയുടെ യഥാർത്ത ആശയമെന്തെന്ന് നമുക്ക് പടിപ്പിച്ച് തന്നത് ഇതേ ഇമാമീങ്ങൾ തന്നെയാണ് അത് കൊണ്ട് തന്നെ സുന്നികളായ ഞങ്ങളെ സംബന്ദിച്ചടുത്തോളം ഒരു സംശയത്തിന്നും വഴി വെക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ട് മതി ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങൾ """____
ഇസ്തിഗാസ ലഘുരൂപത്തിൽ 1
ചോദ്യം⁉__മുഹിയദ്ധീൻ ശൈഖേ എന്റെ രോഗം മാറ്റണേ.... രിഫാഈ ശൈഖേ എന്റെ പ്രയാസങ്ങൾ മാറ്റണേ... റസൂലുള്ളാ എനിക്ക് പൊറുത്ത് തരണേ... എന്നിങ്ങനെ താങ്കൾ തേടാറുണ്ടോ ????മറുപടി 🔽👇✍ സഹായം തേടാറുണ്ട് .വിശദമായിത്തന്നെ പറയാംനാം ഡോക്ടറോട് എൻ റ്റെ അസുഖം മാറ്റിത്തരണേ എന്ന് ചോദിക്കാറുണ്ട് ഇവിടെ നമ്മുടെ വിഷ്വാസം അവർക്ക് രോഗത്തിനെ ചികിൽസിച്ച് ഭേതമാക്കാനുള്ള അല്ലാഹു നൽകിയ കഴിവിൽ നിന്ന് കൊണ്ട് ചോദിക്കുന്നു രോഗം ശിഫയായാൽ അൽഹംദുലില്ലാഹ് എന്ന് പറയുന്നു ,അത് പോലെ അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാരായ അംബിയാ ഔലിയാക്കൾക്ക് അല്ലാഹു നൽകിയ അസാധാരണ കഴിവായ മുഹ്ജിസത്ത് , കറാമത്ത് അടിസ്ഥാനത്തിൽ ഇവർ നമ്മെ സഹായിക്കും എന്ന വിശ്വാസത്തിൽ ഇവരോട് രോഗം മാറ്റിത്തരണേ , പ്രയാസം നീക്കിത്തരണേ എന്ന് ചോദിക്കാം , ഇങ്ങനെ വഫാത്തിന്ന് ശേഷവും അംബിയാ ഔലിയാക്കളോട് ചോദിക്കുന്നത് ഇവർക്ക് നൽകപ്പെട്ട മുഹ്ജിസത്ത്, കറാമത്ത് മരണശേഷം മുറിഞ്ഞ് പോകാത്തത് കൊണ്ടാണ് , സഹായം കിട്ടിയാൽ അൽഹംദുലില്ലാഹ് !!! എന്ന് സ്തുതിക്കുന്നു,.ജീവിത കാലത്ത് നാം സമീപിച്ച സാധാരണക്കാരനായ ഡോക്ടറെ ഇദ്ദേഹത്തിൻ റ്റെ മരണശേഷം സമീപിക്കാത്തത് ഇദ്ദേഹം മരണപ്പെടലോടെ കഴിവുകൾ മുറിഞ്ഞ് പോകുന്നത് കൊണ്ടാണ്__യാ റസൂലള്ളാഹ് എൻ റ്റെ പാപങ്ങൾ പൊറുത്ത് തരണേ എന്ന ചോദ്യം അല്ലാഹുവിൽ നിന്ന് പാപം പൊറുത്ത് കിട്ടാൻ വേണ്ടി നബിതങ്ങളോടുള്ള ശുപാർഷയാണ് അല്ലാതെ മുത്ത് നബി സ്വ സ്വന്തമായി നമ്മുടെ പാപം പൊറുത്ത് തരും എന്ന വിശ്വാസമല്ല!!!!ഇതേ ആശയമാണ് ഖുർ ആനിലെ സൂറത്ത്നിസാ അ് 64 മത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നത്__ ഈ ആയത്തിൻ റ്റെ വെളിച്ചത്തിൽ ധാരാളം ഇമാമീങ്ങൾ നടത്തിയിട്ടുമുണ്ട്___
ഇസ്തിഗാസ ലഘുരൂപത്തിൽ 2
ചോദ്യം:???ജീവിച്ചിരിക്കുന്ന ഡോക്ടർ, ഉമ്മ , ഉപ്പ, മറ്റു കൂട്ടുകാർ തുടങ്ങിയവരോട് സഹായം ചോദിക്കുന്നതും അവർ നമ്മെ സഹായിക്കുന്നതിലും ഒരു കാര്യകാരണ ബന്ധമുണ്ട് ബന്ദിപ്പിക്കുന്ന ഒരു കണക്ഷനുണ്ട്, ഇതൊക്കെ അവരുടെ കഴിവിൽ പെട്ട കാര്യമാണ് എന്നത് കൊണ്ടാണല്ലോ !!! എന്നാൽ മരണപ്പെട്ട അമ്പിയാ ഔലിയാക്കളോട് സഹായം ചോദിക്കുന്നതിന്നും അവർ സഹായിക്കുന്നതിന്നും ഒരു കാര്യകാരണബന്ധവുമില്ല ബന്ധിപ്പിക്കുന്ന ഒരു കണക്ഷനുമില്ല അതിനാൽ മരണപ്പെട്ടവരെ വിളിക്കുന്നത് ഷിർക്കാണ്🔻മറുപടി:🔽അത് ശരിയല്ല തീർത്തും അബദ്ധജഡിലമായ വാദവും ഏതോ മരമണ്ടൻ മൗലവിയുടെ പൊട്ടത്തലയിൽ ഉദിച്ച പൊട്ടപ്പോയത്തമായ വാദമാണ്🔻കാരണം ജീവിച്ചിരിക്കുമ്പോൾ സഹായം ചോദിക്കുന്നതിലും, സഹായിക്കുന്നതിലും കാര്യകാരണ ബന്ധവും , ബന്ധിപ്പിക്കുന്ന കണക്ഷനും ഉണ്ട് എന്നും അതൊക്കെ അവരുടെ കഴിവിൽ പെട്ടതുമാണെങ്കിൽ മരണപ്പെട്ട അമ്പിയാ ഔലിയാക്കളോട് സുന്നികൾ സഹായമഭ്യർഥിക്കുന്നതിന്നും കാര്യകാരണബന്ധവും , ബന്ധിപ്പിക്കുന്ന കണക്ഷനും ഉണ്ട് അത് മുഹ്ജിസത്ത് കറാമത്താണ്, അതിനാൽ മുജായിദുകളുടെ വാദ പ്രകാരം തന്നെ ഷിർക്കുമാവില്ല ! കാരണം കാര്യകാരണ ബന്ധവും കണക്ഷനും ഉണ്ടല്ലോ !!! ഡോക്ടർക്ക് ഡോക്ടറാകുന്ന കഴിവും എഞ്ചിനീയർക്ക് എഞ്ചിനീയറാകുന്ന കഴിവുമുള്ളത് പോലെ അമ്പിയാ ഔലിയാക്കൾക്ക് അല്ലാഹു പ്രത്യേകമായി നൽകിയ അമാനുഷിക സിദ്ധിയാണ് മുഹ്ജിസത്തും , കറാമത്തും , ഇത് മരണത്തോടെ മുറിഞ്ഞ് പോവാത്തത് കൊണ്ട് അമ്പിയാ ഔലിയാക്കളോട് മരണ ശേഷവും നാം സഹായം ചോദിക്കുന്നു.🔻ഇത്തരം അമാനുഷിക കഴിവ് കൊണ്ട് വിദൂരകേൾവിയും കാണലും മറഞ്ഞകാര്യം അറിയലും , ഖൽബിലുള്ളത് അറിയലുമെല്ലാം ജീവിതകാലത്താവട്ടെ വഫാത്തിന്ന് ശേഷമാവട്ടെ അമ്പിയാ ഔലിയാക്കൾക്ക് എങ്ങനെ കഴിയുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ യുക്തിക്ക് നിരക്കാത്തതായി തോന്നുന്നുവെങ്കിൽ ഈ ആധുനീക കാലത്തുള്ള ചില മനുഷ്യ കണ്ട് പിടിത്തങ്ങളെ ക്കുറിച്ച് ആലോചിച്ചാൽ മതി🔻ബാഗ് , ബോക്സ് , മനുഷ്യ ശരീരം അകത്തുള്ളതെന്താണെന്ന് വളരേ ക്ലീയറായി സ്ക്രീനിൽ കാണുന്നതും , പരസ്പരം ബന്ധിപ്പികുന്ന ഒരു വയർ കണക്ഷൻ പോലുമില്ലാതെ കണ്മുന്നിൽ നിന്ന് കൊണ്ട് സംസാരിക്കുന്നത് പോലെ രണ്ട് രാജ്യങ്ങളിൽ നിന്ന് സ്ക്രീനിലൂടെ കണ്ട്കൊണ്ട് സംസാരിക്കുന്നതും , കേസാവശ്യത്തിന്ന് വേണ്ടി കളവ് പറയുന്നത് കണ്ട് പിടിക്കുന്നതിന്ന് പോലും മനുഷ്യന്ന് അല്ലാഹു നൽകിയ ബുദ്ധിയിലൂടെയും കഴിവിലൂടെയും മെറ്റൽ പോലുള്ള പദാർഥങ്ങൾ കൊണ്ട് നിർമ്മിച്ച യന്ത്രങ്ങൾക്ക് കഴിയുന്നുവെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാർക്ക് അല്ലാഹു സ്പെഷ്യലായി നൽകിയ കഴിവ് കൊണ്ട് ഗൈബറിയാനും വിദൂരത്ത് നിന്ന് കേൾക്കാനും പ്രതികരിക്കാനും കഴിയില്ലാ എന്ന് വാദിക്കുന്നത് അല്ലാഹുവിൻ റ്റെ കഴിവിൽ നിഷേധിക്കലാണ് !!!!!🔻ഇത്തരം യന്ത്രങ്ങൾ മറഞ്ഞ വഴിയിലൂടെ ഒരു വയർ കണക്ഷനുമില്ലാതെ രണ്ട് രാജ്യങ്ങളിലുള്ളവരെ നേരിൽ കണ്ട് കൊണ്ട് ബന്ധിപ്പിക്കുകയും കമ്മ്യൂണിക്കേഷൻ നടക്കുകയും ചെയ്യുന്നത് വിശ്വസിക്കാമെങ്കിൽ അങ്ങകലേ ബഗ്ദാദിലുള്ള മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് ഇവിടെയുള്ള നമ്മെ കാണാനും , കേൾക്കാനും കഴിയും എന്ന് വിശ്വസിക്കാൻ സുന്നികളായ ഞങ്ങൾക്ക് യാതൊരു പ്രയാസവുമില്ല പക്ഷേ വഹാബി ,തബ്ലീഗ്, ജമാ അത്തെ ഇസ്ലാമി , ശിയാ, ഖാദിയാനി, ചേകന്നൂരി , പോലുള്ള വിഭാഗങ്ങൾക്ക് പ്രയാസമുണ്ടാകും കാരണം യുക്തി കൊണ്ട് മതത്തെ മനസ്സിലാക്കിയത് കൊണ്ടാണ് അല്ലെങ്കിൽ ഇസ്ലാമിനെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയതാണ് .🔻എനി യന്ത്രങ്ങൾ ഉടനെ പ്രതികരിക്കുന്നു മഹാന്മർ എന്ത് കൊണ്ട് ഉടനെ പ്രതികരിക്കുന്നില്ലാ എന്ന വാദമാണെങ്കിൽ ആ വാദം ശരിയല്ല കാരണം ഉടനെ പ്രതികരിച്ചിണ്ടും ഉണ്ടല്ലോ !! മഹാന്മാരിൽ നിന്നുള്ള പ്രതികരണം മറഞ്ഞ വഴിയിൽ കൂടെയുമാവാം നേരിട്ട് ഉടലോടെ വന്നിട്ടുമാവാം(മൂസാനബി (അസ) വന്നിട്ടുണ്ടല്ലോ, ഉസ്മാൻ റ വിന്ന് നബി സ്വ നേരിട്ട് വന്ന് നോമ്പ് മുറിക്കാൻ വെള്ളം കൊടുത്തിട്ടുമുണ്ടല്ലോ! ഇങ്ങനെ ധാരാളം സംഭങ്ങൾ ഉണ്ട്. ) എനി ഉടനെ പ്രതികരിച്ചിട്ടില്ലാ എന്നാണെങ്കിൽ അല്ലാഹു ഇപ്പോൾ മഹാന്മാരിലൂടെ നൽകാൻ ഉദ്ദേശിച്ചിട്ടില്ലാ എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം , പിന്നെ യന്ത്രങ്ങളിലും വയർലസ്സ് കമ്മ്യൂണിക്കേഷനിലും ഉണ്ടല്ലോ ചില സമയങ്ങളിൽ ഒരു കമ്മ്യൂണിക്കേഷനും നടക്കാതെ വരുന്നു ചിലപ്പോൾ ഇടക്ക് വെച്ച് കട്ടാവുകയും ചെയ്യുന്നു. !! എന്നാൽ യന്ത്രങ്ങളിലാവട്ടെ വയർലസ്സ് കമ്മ്യൂണിക്കേഷനിലാവട്ടെ മഹാന്മാരിലൂടെയാവട്ടെ എല്ലാത്തിന്നും അല്ലാഹുവിൻ റ്റെ ഉദ്ദേശ്യ വേണം.🔻അത് പോലെ മഹാന്മാരുടെ അമാനുഷിക സിദ്ധി അല്ലാഹു പ്രകടിപ്പിക്കുന്നതാണ് എന്ന വാദമെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളൊക്കെ സ്ർഷ്ടിക്കുന്നത് അല്ലാഹുവല്ലാ എന്നാണോ ? അതോ അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളുടെ സ്ർഷ്ടിപ്പിൽ പങ്ക് കാരെ വെച്ചിട്ടുണ്ട് എന്ന് വാദിക്കേണ്ടി വരും എന്നാൽ ഒരു അർത്ഥശങ്കക്കിടവരാത്തെ രീതിയിൽ അല്ലാഹു തന്നെ അത് ഖുർ ആനിലൂടെ പടിപ്പിക്കുന്നുوَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സ്രഷ്ടിക്കുന്നത് അല്ലാഹുവാണ് അല്ലാതെ മുഹ്ജിസത്ത് കറാമത്ത് മാത്രമല്ല.⬆⬆⬆__👍🏻
Post a Comment