തവസ്സുൽ
തവസ്സുല്‍ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം.
സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്. ഉദാഹരണം: ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവര്‍ത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേര്‍ക്കുമ്പോഴാണല്ലോ ശിര്‍ക്കാവുക. മുസ്ലിംകള്‍ ചെയ്യുന്ന തവസ്സുലില്‍ ഈ പങ്കുചേര്‍ക്കല്‍ വരുന്നുണ്ടോ? ആലോചി ക്കുക.ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ അംഗീക രിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു.وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا(64).“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).തവസ്സുല്‍ വിരോധികള്‍ അംഗീകരിക്കുന്ന ശൌകാനി മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول: “يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنهفيه العفاف وفيه الجود والكرم”ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .( تفسير ابن كثير : ٤٩٢/١)ഷൈഖ് അബുമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഹ്രാബ് അവിടെ വന്നു ഇപ്രകാരം പറഞ്ഞു.( السّلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങയിക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ അവർ താങ്കളുടെ സന്നിധിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവെ എത്തിക്കുന്നതാണ്." അതിനാല എന്റെ പാപത്തിനു മോചനം തേടിയും അങ്ങയുടെ അടുത്ത ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി.അതിന്റെ സാരമിതാനു."സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകലുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമാമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബറിന് വേണ്ടി ഞാൻ ജീവാർപ്പണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബറിലാണല്ലോ പവിത്രതയും ധര്മ്മവും ബഹുമാനവും നിലകൊള്ളുന്നത്.ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. ഉത്ബീ (റ) പറയുന്നു: അന്നേരം എനിക്ക് ഉറക്കം വന്നു.ഞാൻ നബി(സ) യെ ഉറക്കത്തിൽ കണ്ടു.നബി(സ) എന്നോട് പറഞ്ഞു: "ഓ ഉത്ബീ താങ്കൾ ചെന്ന് അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുത്തതായി ആ അഹ്രാബിക്ക് സന്തോഷ വാർത്ത അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ 1/492)ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).ഇതേ സൂക്തം റൂഹൂല്‍ബയാന്‍ വിശദീകരിക്കുന്നു:“തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).നബി(സ്വ)യെക്കൊണ്ട് ഇടതേടാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് വിശദീകരിക്കുന്നു. ശൌകാനി പോലും സമ്മതിക്കുന്ന ഈ കാര്യം അംഗീ കരിക്കാന്‍ ചില പരിഷ്കരണവാദികള്‍ക്കു കഴിയാത്തതു ദുര്‍വാശികൊണ്ടു മാത്രമാണ്.അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി, വാ. 1,/137).നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമര്‍(റ)തവസ്സുലാക്കി ദുആ ചെയ്തുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ വുളൂഅ് ചെയ്തശേഷം താഴെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു.‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക് ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുര്‍മുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേല്‍ ഹദീസിന്റെ നിവേദകന്മാരില്‍ വന്നിട്ടുള്ളത് അബൂജഅ്ഫറുല്‍ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിര്‍മുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യഃ ഇപ്രകാരം തിരുത്തുന്നു.‘മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുല്‍ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം’ (ഫതാവാ ഇബ്നുതൈമിയ്യഃ 1/190).ഹദീസിന്റെ പരമ്പരയില്‍ ദുര്‍ബലനായ അബൂജഅ്ഫറുര്‍റാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാര്‍ തവസ്സുല്‍ ഉള്‍ക്കൊ ള്ളുന്ന ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നതായി പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു (വഫാ ഉല്‍വഫാ, 4/1373).ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ?
തവസ്സുൽ പ്രാമാണികതയിലൂടെ
✒رقم الحديث: 973📖(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِرَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " . ✏ "ആദം നബിയുടെ തവസ്സുല്‍മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍ തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു.📋 ഹദീസ് ഇങ്ങനെ.ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. ✏ "നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. 📢 അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ ✒"ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? 💧 ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. 💦 അപ്പോള്‍ ആദം പ്രതികരിച്ചു. 💬 "നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍"ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല"’എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.📢 അല്ലാഹു പറഞ്ഞു.✏ "അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371📖 💠 ഇതിന്റെ പരമ്പര പ്രഭാലമാനെന്നു ഹാകിം വ്യക്തമാക്കിയിടുന്ദ് (മുസ് തദ്രക് 2/615)📖 💠 ഇമ്മം ബയ്ഹഖി (ര) ദലയിലുന്നുബുവയിലും(നംബര് 2243)📖 💠ഇമാം ത്വബ്രാനി (റ) അല്മുഅ ജമുൽ ഔസതിലും (നംബര് 6690)📖, 💠 അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989),📖 💠 ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62)📖 ലും 💠ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)📖ലും 💠 അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314)📖 ലുകം 💠ഇബ്നു കസീർ അല്ബിദായതുവന്നിഹായ (1/180)📖ലും 📋ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ടരിച്ചിടുണ്ട്. 📜 ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും മറ്റു ഹദീസുകളെ ശക്തിപെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിടുണ്ട്. 📖 ഇമാം സുയുതി (റ) ഇത് അൽബകറ 37 ആം സുക്തത്തിന്റെ വ്യാഖ്‌യാനത്തിൽ ഉദ്ടരിച്ചിടുണ്ട്. 📋 മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാമെന്നതിനു ഇത് രേകയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്.---✒الله الذي يحيي ويميت وهو حي لا يموت ، اغفر لأمي فاطمة بنت أسد ، ولقنها حجتها ، ووسع عليها مدخلها ، بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين " ✏ "അല്ലാഹുവേ! എന്റെ ഉമ്മ അസദിന്റെ പുത്രി 'ഫാത്തിമ' ക്ക് നീ പൊറുത്ത് കൊടുക്കേണമേ! അവരുടെ പ്രമാണം അവർക്ക് നീ പറഞ്ഞു കൊടുക്കേണമേ! അവരുടെ പ്രവേശന സ്ഥലം അവർക്ക് നീ വിശാലമാക്കി കൊടുക്കേണമേ! നിന്റെ പ്രവാചകന്റെയും എനിക്കു മുംബ് കഴിഞ്ഞു പോയ പ്രവാചകന്മാരുടെയും ഹഖ് കൊണ്ട് നീ അനുഗ്രഹം ചെയ്യുന്നവരിൽ വെച്ച ഏറ്റവും അനുഗ്രഹം ചെയ്യുന്നവനാകുന്നു".(ത്വബ്രാനി (ര) അൽമുഅ ജമുൽ കബീർ : 20324,📖 💠അൽമുഅജമുൽ ഔസത്വു : 195)📖-----✒يأتي على الناس زمان فيغزو فئام من الناس فيقولون فيكم من صاحب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب أصحاب رسول اللهصلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب من صاحب أصحاب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم. (صحيح البخاري ٣٣٧٦)📖 ✏ "ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ധം ചെയ്യും.അപ്പോൾഅവർ പറയും:💬നബി(സ) യോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽഉണ്ടോ?.💬 അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർവിജയം വരിക്കും.പിന്നീട് ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾചോദിക്കപ്പെടും.💬 നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽഉണ്ടോ?. 💬അപ്പോൾഅതെ എന്ന് മറുവടി ലഭിക്കും.അത് നിമിത്തം അവർവിജയം വരിക്കും.പിന്നെ ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾചോദിക്കപ്പെടും.💬 നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ചവരോട് സഹവസിച്ച ആരെങ്കിലും ഞിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ? 💬അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർവിജയം വരിക്കും. (ബുഖാരി 3376)📖⛳ മഹാന്മാരുടെ സാന്നിദ്ദ്യം വിജയം വരിക്കാൻ നിമിത്തമാനെന്നു പ്രസ്തുത വചനം പഠിപ്പിക്കുന്നു.✒ابغوني الضعفاء فإنما ترزقون وتنصرون بضعفائكم(أبو داود: مشكوة : ٤٤٧ كتاب الرقاق)📖🌴 നബി(സ) പറഞ്ഞു : 📣 " നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ കൂട്ടത്തിൽ എന്നെ നിങ്ങൾ അന്വേഷിക്കുക.നിശ്ചയം നിങ്ങള്ക്ക് ഭക്ഷണം, അല്ലെങ്കിൽ സഹായം നല്കപ്പെടുന്നത് നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ സാന്നിദ്ദ്യം കൊണ്ട് മാത്രമാണ്.(അബുദാവൂദ് 2227 , മിശ്കാത് 447 )📖 🍃 പാപങ്ങളുടെയും സജ്ജനങ്ങളുടെയും സാന്നിദ്ദ്യം മറ്റുള്ളവർക്ക് ഭക്ഷണവും സഹായവും ലഭിക്കാൻ നിമിത്തമാനെന്നു ഈ വചനം വ്യക്തമാക്കുന്നു.🍂 ''എനിക്ക് നിങ്ങൾ ദുർബ്ബലരെ അന്ന്വേഷിക്കുക' എന്നർത്ഥം വരുന്ന ✒ ابغوإلي الضّعفاءഎന്ന പ്രയോഗമാണ് മറ്റൊരു രിവായത്തിലുല്ലത്.അതിന്റെ വിവക്ഷയിതാണ്.✒أي صعاليك المسلمين وهم من يستضعفهم الناس لرثاثة حالهم أستعين بهم (عون المعبود ٦ /١١ )📖 ✏ "അവസ്ഥ മോശമായതിന്നുവേണ്ടി ജനങ്ങള് ദുര്ബ്ബലമായികാനുന്ന മുസ്ലിംകളെ എനിക്കുവേണ്ടി നിങ്ങൾ അന്വേഷിക്കു.അവരോടു ഞാൻ സഹായം തേടും .(ഔനുൽ മഅ ബൂദ് 6/11 )📖__________ :
ഫാത്വിഹയിലെ തവസ്സുൽ
മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട് തവസ്സുൽ.മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന് ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാരാഷ പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)____________
ആദം നബി (അസ) യുടെ തവസ്സുൽ
അബൂനാ അബുൽ ബശർ ആദം നബി (അസ) നബി സ്വ യെക്കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹീഹായിത്തന്നെ രേഖപ്പെട്ടിട്ടുണ്ട്… ധാരാളം മുഹദ്ദിസീങ്ങളും, ഇമാമീങ്ങളും ഉദ്ധരിച്ചിട്ടുണ്ട് .ചില ഉദ്ധരണികൾ ചുവടെ കൊടുക്കുന്നു…👇🏻👇🏻👇🏻👇🏻ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ആജൂരി ഇമാം അവിടത്തെ شريعة للاجوري എന്ന കിതാബിൽ കൊണ്ട് വരുന്നു…...📝٩٥٠ - أَنْبَأَنَا أَبُو أَحْمَدَ هَارُونُ بْنُ يُوسُفَ بْنِ زِيَادٍ التَّاجِرُ قَالَ: حَدَّثَنَا أَبُو مَرْوَانَ الْعُثْمَانِيُّ قَالَ: حَدَّثَنِي أَبِي عُثْمَانُ بْنُ خَالِدٍ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي الزِّنَادِ , عَنْ أَبِيهِ قَالَ: " مِنَ الْكَلِمَاتِ الَّتِي تَابَ اللَّهُ بِهَا عَلَى آدَمَ عَلَيْهِ السَّلَامُ قَالَ: اللَّهُمَّ إِنَّى أَسْأَلُكَ بِحَقِّ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَيْكَ قَالَ اللَّهُ عَزَّ وَجَلَّ: يَا آدَمُ , وَمَا يُدْرِيكَ بِمُحَمَّدٍ؟ قَالَ: يَا رَبِّ , رَفَعْتُ رَأْسِي , فَرَأَيْتُ مَكْتُوبًا عَلَى عَرْشِكَ لَا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ «فَعَلِمْتُ أَنَّهُ أَكْرَمُ خَلْقِكَ عَلَيْكَ»…شريعة للاجوري…👇🏻📝അടുത്തത് ഹാകിം റ അവിടത്തെ അൽമുസ്തദ്റഖ് എന്ന ഹദീസ് ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുകയും , സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു.٤٢٢٨ - حَدَّثَنَا أَبُو سَعِيدٍ عَمْرُو بْنُ مُحَمَّدِ بْنِ مَنْصُورٍ الْعَدْلُ، ثنا أَبُو الْحَسَنِ مُحَمَّدُ بْنُ إِسْحَاقَ بْنِ إِبْرَاهِيمَ الْحَنْظَلِيُّ، ثنا أَبُو الْحَارِثِ عَبْدُ اللَّهِ بْنُ مُسْلِمٍ الْفِهْرِيُّ، ثنا إِسْمَاعِيلُ بْنُ مَسْلَمَةَ، أَنْبَأَ عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، عَنْ جَدِّهِ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَمَّا اقْتَرَفَ آدَمُ الْخَطِيئَةَ قَالَ: يَا رَبِّ أَسْأَلُكَ بِحَقِّ مُحَمَّدٍ لَمَا غَفَرْتَ لِي، فَقَالَ اللَّهُ: يَا آدَمُ، وَكَيْفَ عَرَفْتَ مُحَمَّدًا وَلَمْ أَخْلُقْهُ؟ قَالَ: يَا رَبِّ، لِأَنَّكَ لَمَّا خَلَقْتَنِي بِيَدِكَ وَنَفَخْتَ فِيَّ مِنْ رُوحِكَ رَفَعْتُ رَأْسِي فَرَأَيْتُ عَلَىَ قَوَائِمِ الْعَرْشِ مَكْتُوبًا لَا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّكَ لَمْ تُضِفْ إِلَى اسْمِكَ إِلَّا أَحَبَّ الْخَلْقِ إِلَيْكَ، فَقَالَ اللَّهُ: صَدَقْتَ يَا آدَمُ، إِنَّهُ لَأُحِبُّ الْخَلْقِ إِلَيَّ ادْعُنِي بِحَقِّهِ فَقَدْ غَفَرْتُ لَكَ وَلَوْلَا مُحَمَّدٌ مَا خَلَقْتُكَ«هَذَا حَدِيثٌ صَحِيحُ الْإِسْنَادِ وَهُوَ أَوَّلُ حَدِيثٍ ذَكَرْتُهُ لِعَبْدِ الرَّحْمَنِ بْنِ زَيْدِ بْنِ أَسْلَمَ فِي هَذَا الْكِتَابِ»المستدرك على الصحيحين للحاكم….👉🏻നബി സ്വ യുടെ ഖബർ ശരീഫിൽ ചെന്ന് സലാം ചൊല്ലുകയും , തവസ്സുലും , ഇസ്തിശ്ഫാഉം നടത്തണമെന്നത് പഠിപ്പിക്കുന്നു,പ്രസ്തുത ഹാകിം തങ്ങൾ സ്വഹീഹായി ഉദ്ദരിച്ച ഹദീസ് കർമ്മശാസ്ത്ര പണ്ടിതർ ഫിഖ് ഹിന്റെ കിതാബിൽ കൊണ്ട് വരുന്നു👇🏻📝لِمَا رَوَى الْبَيْهَقِيُّ أَنَّ ابْنَ عُمَرَ - رَضِيَ اللَّهُ تَعَالَى عَنْهُمَا - كَانَ إذَا قَدِمَ مِنْ سَفَرِهِ دَخَلَ الْمَسْجِدَ ثُمَّ أَتَى الْقَبْرَ الشَّرِيفَ، فَقَالَ: السَّلَامُ عَلَيْك يَا رَسُولَ اللَّهِ، السَّلَامُ عَلَيْك يَا أَبَا بَكْرٍ، السَّلَامُ عَلَيْك يَا أَبَتَاهُ، ثُمَّ يَرْجِعُ إلَى مَوْقِفِهِ الْأَوَّلِ قُبَالَةَ وَجْهِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَيَتَوَسَّلُ بِهِ فِي حَقِّ نَفْسِهِ، وَيَسْتَشْفِعَ بِهِ إلَى رَبِّهِ لِمَا رَوَى الْحَاكِمُ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «أَنَّهُ قَالَ: لَمَّا اقْتَرَفَ آدَم الْخَطِيئَةَ قَالَ: يَا رَبِّ أَسْأَلُك بِحَقِّ مُحَمَّدٍ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - إلَّا مَا غَفَرْتَ لِي، فَقَالَ اللَّهُ تَعَالَى: وَكَيْفَ عَرَفْت مُحَمَّدًا وَلَمْ أَخْلُقْهُ. قَالَ: يَا رَبِّ لِأَنَّك لَمَّا خَلَقْتَنِي وَنَفَخْت فِي مِنْ رُوحِك رَفَعْتُ رَأْسِي، فَرَأَيْتُ فِي قَوَائِمِ الْعَرْشِ مَكْتُوبًا: لَا إلَهَ إلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ، فَعَرَفْت أَنَّك لَمْ تُضِفْ إلَى نَفْسِك إلَّا أَحَبَّ الْخَلْقِ إلَيْك، فَقَالَ اللَّهُ تَعَالَى صَدَقْت يَا آدَم: إنَّهُ لَأَحَبُّ الْخَلْقِ إلَيَّ، إذْ سَأَلْتَنِي بِهِ فَقَدْ غَفَرْت لَك، وَلَوْلَا مُحَمَّدٌ مَا خَلَقْتُك» قَالَ الْحَاكِمُ هَذَا صَحِيحُ الْإِسْنَادِ.Mugnil muhthaaj….👇🏻📝അടുത്തതായി പുത്തൻ വാദികളുടെ നേതാവായ ഇബ്നുതയ്മിയ്യ അവിടത്തെ ഫതാവയിൽ ഉദ്ധരിക്കുകയും ഹദീസിൻ റ്റെമത് ന് സ്വഹീഹാണെന്ന് രേഖപ്പെടുത്തുന്നു...وَرَوَى أَبُو نُعَيْمٍ الْحَافِظُ فِي كِتَابِ دَلَائِلِ النُّبُوَّةِ: وَمِنْ طَرِيقِ الشَّيْخِ أَبِي الْفَرَجِ حَدَّثَنَا سُلَيْمَانُ بْنُ أَحْمَدَ ثَنَا أَحْمَدُ بْنُ رشدين ثَنَا أَحْمَدُ بْنُ سَعِيدٍ الفهري ثَنَا عَبْدُ اللَّهِ بْنُ إسْمَاعِيلَ الْمَدَنِيّ عَنْ عَبْدِ الرَّحْمَنِ بْنِ زَيْدِ بْنِ أَسْلَمَ عَنْ أَبِيهِ عَنْ عُمَرَ بْنِ الْخَطَّابِ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ {لَمَّا أَصَابَ آدَمَ الْخَطِيئَةَ رَفَعَ رَأْسَهُ فَقَالَ يَا رَبِّ بِحَقِّ مُحَمَّدٍ إلَّا غَفَرْت لِي فَأَوْحَى إلَيْهِ وَمَا مُحَمَّدٌ؟ وَمَنْ مُحَمَّدٌ؟ فَقَالَ: يَا رَبِّ إنَّك لَمَّا أَتْمَمْت خَلْقِي رَفَعْت رَأْسِي إلَى عَرْشِك فَإِذَا عَلَيْهِ مَكْتُوبٌ: لَا إلَهَ إلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْت أَنَّهُ أَكْرَمُ خَلْقِك عَلَيْك؛ إذْ قَرَنْت اسْمَهُ مَعَ اسْمِك. فَقَالَ: نَعَمْ قَدْ غَفَرْت لَك وَهُوَ آخِرُ الْأَنْبِيَاءِ مِنْ ذُرِّيَّتِك وَلَوْلَاهُ مَا خَلَقْتُك}فَهَذَا الْحَدِيثُ يُؤَيِّدُ الَّذِي قَبْلَهُ وَهُمَا كَالتَّفْسِيرِ لِلْأَحَادِيثِ الصَّحِيحَةِ.👉🏻مجموع الفتاوى ابن تيمية……. » العقيدة » كتاب توحيد الربوبية👇🏻📝ഇബ്നു അസാകിർ റ താരീഖ് ദിമശ്ഖിൽ ഉദ്ധരിക്കുന്നുحدثني محمد بن المغيرة المازني حدثني أبي قال أخبرني رجل من أهل الكوفة من عباد الناس من الأنصار قال حدثني عبد الرحمن بن عبد ربه المازني من أهل البصرة عن شيخ من أهل المدينة من أصحاب عبد الله بن مسعود قال لما أصاب ادم الذنب نودي أن أخرج من جواري فخرج يمشي بين شجر الجنة فبدت عورته فجعل ينادي العفو العفو فإذا شجرة قد أخذت برأ سه فظن أنها أمرت به فنادى بحق محمد ألا عفوت عني فخلي عنه ثم قيل له أتعرف محمدا قال نعم قيل وكيف قال لما نفخت في يا رب الروح رفعت رأسي إلى العرش فإذا فيه مكتوب محمد رسول الله(صلى الله عليه وسلم) فعلمت أنك لم تخلق خلق أكرم عليك منهتاريخ دمشق.. إبن عساكر….👇🏻📝وعن عمر بن الخطاب قال: قال رسول الله- صلى الله عليه وسلم-: «لما اقترف آدمالخطيئة قال: يا رب، أسألك بحق محمد لما غفرت لى، فقال الله: يا آدم، وكيف عرفت محمدا ولم أخلقه؟ قال: لأنك يا رب لما خلقتنى بيدك، ونفخت فىّ من روحك، رفعت رأسى فرأيت على قوائم العرش مكتوبا: لا إله إلا الله محمد رسول الله، فعلمت أنك لم تضف إلى اسمك إلا أحب الخلق إليك، فقال الله تعالى: صدقت يا آدم، إنه لأحب الخلق إلىّ، وإذ سألتنى بحقه قد غفرت لك، ولولا محمد ما خلقتك» «١» . رواه البيهقى فى دلائله من حديث عبد الرحمن بن زيد بن أسلم وقال تفرد به عبد الرحمن ورواه الحاكم وصححه، وذكره الطبرانى وزاد فيه: وهو آخر الأنبياء من ذريتك.Al mavahibulladunya…
നൂഹ് നബി (അസ) മിന്റെ തവസ്സുൽ
നൂഹ് നബി(അ)യുടെ തവസ്സുൽ____________950 വർഷം മതപ്രബോധനം നടത്തിയിട്ടും വിശ്വസിക്കാതെ ശത്രുക്കൾ ബുദ്ദിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.الهى أسألك أن تنصرني عليهم بنور محمد صلى الله عليه وسلم الذي فى صلبي."നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ് നബി(സ) യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ!". (തുഹ്ഫത്തുൽ മുശ്താഖീൻ : പേജ് 17) മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നു അഹ്മദുബ്നു ഇയാസ്(റ) പറയുന്നു:فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء وقال: إلهي أسألك أن تنصرني عليهم بنور محمد صلى الله عليه وسلم (بدائع الزهور فى وقائع الدهور لأبي البركات محمد بن أحمد بن إياس الحنفي(-٨٥٢-٩٣٠ه) ص: ٦٥)നൂഹ് നബി(അ) വിഗ്രഹാരാധകരായ തന്റെ സമുദായത്തിലെക്ക് വന്ന് ഒരു ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "ഇലാഹീ! മുഹമ്മദ് നബി(സ) യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!". (ബദാഉസ്സുഹൂർ: പേജ്: 65) ആദ്യ സൃഷ്ടി നബി(സ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ) യിലൂടെയും അവിടത്തെ സന്താന പറമ്പരിയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:وَتَقَلُّبَكَ فِي السَّاجِدِينَ ﴿الشعراء: ٢١٩﴾"സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും (കാണുന്നവന്‍".പ്രസ്തുത സൂക്തം വിവരിച്ച് ഇമാം സുയൂതി(റ) എഴുതുന്നു:أخرج ابن أبي حاتم، وابن مردويه، وأبو نعيم في الدلائل عن ابن عبّاس، في قوله تعالى: (وَتَقَلُّبَكَ فِي السَّاجِدِينَ) قال:مازال النبي (صلَّى الله عليه وآله وسلَّم) يتقلّب في أصلاب الأنبياء حتى ولدته أُمّه.ഇബ്നുഅബീഹാതിമും(റ), ഇബ്നു മർദവൈഹി(റ) യും അബൂനുഐം(റ) ജലാഇലിലും ഇബ്നു അബ്ബാസി(റ) ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നാ ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: "നബി(സ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ കൈമാറി വന്നുകൊണ്ടിരുന്നു". (അദ്ദുർറുൽ മൻസൂർ 7/418)وأخرج ابن مردويه عن ابن عباس قال: سألت رسول الله صلى الله عليه وسلم فقلت: بأبي أنت وأمي أين كنت وآدم في الجنة ؟ فتبسم حتى بدت نواجذه ثم قال: إني كنت في صلبه، وهبط إلى الاَرض وأنا في صلبه، وركبت السفينة في صلب أبي نوح، وقذفت في النار في صلب أبي ابراهيم، لم يلتق أبواي قط على سفاح، لم يزل الله ينقلني من الاَصلاب الطيبة إلى الاَرحام الطاهرة، مصفى مهذباً لا تتشعب شعبتان إلا كنت في خيرهما.(الدر المنثور: ٤١٨/٧)ഇബ്നു മർദവൈഹി(റ) ഇബ്നു അബ്ബാസി(റ)നെ ഉദ്ദരിച്ച് രേഖപ്പെടുത്തുന്നു: 'നബി(സ) യോട് ഞാനിങ്ങനെ ചോദിച്ചു: എന്റെ പിതാവിനെയും മാതാവിനെയും അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാനൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കള് എവിടെയായിരുന്നു?. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടന്ന് വിശദീകരിച്ചു: "ഞാൻ ആദം (അ) ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദം(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ് അദ്ദേഹത്തെ ഭൂമിയിലിറക്കപ്പെട്ടത്. എന്റെ പിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ് ഇബ്റാഹീമി(അ) ന്റെ മുതുകിലായി എന്നെ തീയില എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല. സംശുദ്ദമായ മുതുകുകളിൽ നിന്ന് പരിശുദ്ദമായ ഗർഭാശയങ്ങളിലേക്ക് ശുദ്ദീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിത്ര് പരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയില ഉത്തമമായ ശാഖയിലായിരുന്നു ഞാൻ". (അദ്ദുർറുൽ മൻസൂർ 7/418)അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ) യുടെ പ്രകാശം മുതുകിലുള്ളപ്പോൾ തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു അഭയവും സംഭവിക്കുകയില്ലെന്ന കാര്യം തീർച്ചയാണ്. അതിനാല നബി(സ)യുടെ ഒളിയുടെ സഹായം കൊണ്ടാണ് അവർ രക്ഷപ്പെട്ടതെന്ന് പറയുന്നതില യാതൊരു തകരാറുമില്ല…….. :
തവസ്സുൽ ജാഹ് കൊണ്ടുള്ള പ്രാർഥന നടത്തിയ അഇമ്മത്തുകൾ
തവസ്സുൽ “ജാഹ് “ കൊണ്ടുള്ള പ്രാർഥന നടത്തിയഅഇമ്മത്തുകളിൽ ചിലർ_________നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം. (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69) (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511) (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:بجاه سيد الأنام(المرشد المعين ٣٠٠/٢)മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300) (4) ഇബ്നുഅജീബത്തുൽഹസനി(റ).അദ്ദേഹം പറയുന്നു:بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4) (5)ഇബ്നു അത്വാഇല്ലാഹി സിക്കൻദരി(റ).അദ്ദേഹം പറയുന്നു:بجاه محمد(لطئف المنن: ١٢/١١)മുഹമ്മദ് നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12) (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)മുർസലീങ്ങളുടെ നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29) (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു:نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302) (8) അല്ലാമ ജാവി(റ) പറയുന്നു:بجاه النبي المختار(نهاية الزين: ٧٧/١)മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77) (9) അല്ലാമ സുർഖാനി(റ) പറയുന്നു:بجاه أفضل الأنام(شرح الزرقاني: ٢٩٧/٢)സൃഷ്ടികളിൽ അതിശ്രേഷ്ടരായവരുടെ ജാഹ് കൊണ്ട്. (ശർഹുസ്സുർഖാനി 2/297) (10) സയ്യിദ് ബക് രി (റ) പറയുന്നു:بجاه سيدنا محمد(إعانة الطالبين: ٢٤٤/٤)നമ്മുടെ അഭയകേന്ദ്രമായവരുടെ ജാഹ് കൊണ്ട്. (ഇആനത്ത്. 4/344) (11)അല്ലാമ ശർവാനി(റ) പറയുന്നു:بجاه محمد سيد الأنام(حاشية الشرواني: ٣٨١/٦)മനുഷ്യരുടെ അഭയകേന്ദ്രമായ മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട്. (ശർവാനി. 6/381) (12) ശൌകാനി തന്നെ പറയുന്നു:بجاه المصطفى (البدر الطلع: ٤٢٢/١)മുസ്ത്വഫായ നബിയുടെ ജാഹ് കൊണ്ട്. (അൽബദ്റുത്ത്വാലിഅ. 1/422) (13) അല്ലാമ ഗുസ്സീ(റ) പറയുന്നു:بجاه سيد المرسلين (فتح القريب الجيب ٧١)മുർസലീങ്ങളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഫത്ഹുൽഖരീബ്. 71) (14) അല്ലാമ സആലബീ(റ) പറയുന്നു:بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458) (15) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71) (16) മാലികീ മദ്ഹബുകാരനായ മുഹമ്മദ് ഖർശീ(ര) പറയുന്നു:نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക് ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243) (17) മാലികീ മദ്ഹബുകാരനായ ഖാലീലുബ്നു ഇസ്ഹാഖ്(റ) പറയുന്നു:ونسأل الله تعالى التوفيق للصواب، وأن يسلك بنا الزلفى وحسن مآب، بجاه محمد صلى الله عليه وسلم (منح الجليل: ١١/١٦)സത്യത്തിലേക്ക് ചെന്നെത്താനുള്ള തൗഫീഖും സ്വർഗ്ഗപ്രവേശവും നല്ലസങ്കേതവും മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (മിനഹുൽജലീൽ. 16/11) (18) ശാഫിഈ മദ്ഹബുകാരനായ ഇമാം റംലി(റ) പറയുന്നു:ونفعنا والمسلمين ببركته، بجاه محمد وآله وعترته(نهاية: ٣/١)മുഹമ്മദ് നബി(സ) യുടെയും കുടുംബത്തിന്റെയും ആഹ്ലുബൈത്തിന്റെയും ജാഹ് കൊണ്ട് ഇമാം നവവി(റ) യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്കും മുസ്ലിംകൾക്കും പ്രയോജനം ചെയ്യട്ടെ. (നിഹായത്തുൽ മുഹ്താജ്. 1/3) (19) അല്ലാമ അലിയ്യുശ്ശബ്റാമുല്ലസി(റ) പറയുന്നു:بجاه محمد صلى الله عليه وسلم (حاشية النهاية)മുഹമ്മദ് നബി(സ) യുടെ ജാഹ് കൊണ്ട് (ഹാശിയത്തുന്നിഹായ) (20) ഇസ്മാ ഈലുബ്നുമുഹമ്മദുൽ ഇജ് ലൂനി(റ) പറയുന്നു:وضع الله عنا سيئات أعمالنا بافضاله الجاري، وختمعا بالصالحات بجاه محمد صلى الله عليه وسلم سيد السادات_ :
ഹഖ് കൊണ്ട് നബി ( സ്വ ) തന്നെ ദുആ ചെയ്യുന്നു
عن أنس بن مالك قال: لما ماتت فاطمة بنت أسد بن هاشم أم علي رضي الله عنهمادخل عليها رسول الله صلى الله عليه وسلم فجلس عند رأسها فقال: "رحمك الله يا أمي، كنت أمي بعد أمي، تجوعين وتشبعيني، وتعرين وتكسيني، وتمنعين نفسك طيباً وتطعميني، تريدين بذلك وجه الله والدار الآخرة". ثم أمر أن تغسل ثلاثاً فلما بلغ الماء الذي فيه الكافور سكبه رسول الله صلى الله عليه وسلم بيده، ثم خلع رسول الله صلى الله عليه وسلم قميصه فألبسها إياه، وكفنها ببرد فوقه، ثم دعا رسول الله صلى الله عليه وسلم أسامة بن زيد وأبا أيوب الأنصاري وعمر بن الخطاب وغلاماً أسود يحفرون، فحفروا قبرها، فلما بلغوا اللحد حفره رسول الله صلى الله عليه وسلم بيده وأخرج ترابه بيده، فلما فرغ دخل رسول الله صلى الله عليه وسلم فاضطجع فيه فقال: "الله الذي يحيي ويميت، وهو حي لا يموت، اغفر لأمي فاطمة بنت أسد، ولقنها حجتها، ووسِّع عليها مدخلها بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين". وكبر عليها أربعاً، وأدخلوها اللحد هو والعباس وأبو بكر الصديق رضي الله عنهم.അമ്പിയാക്കളുടെ നേതാവായ തിരുനബി(സ്വ)തന്നെ തവസ്സുല്‍ നടത്തിയതായി സ്വാഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ തെളിഞ്ഞു കിടക്കുന്നു, തവസ്സുലിന്റെ പ്രാധാന്യം ഉമ്മത്തിനെ പഠിപ്പിക്കുകയാണിവിടെ തിരുനബി (സ്വ)..അനസ് (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു, അലി (റ) ന്റെ ഉമ്മ, അസദിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ നിര്യാതരായപ്പോള്‍ നബി (സ്വ) സ്വന്തം കൈ കൊണ്ട് അവര്ക്ക് ഖബര്‍ കുഴിക്കുകയും ശേഷം അതിൽ ഇറങ്ങി കിടക്കുകയും ചെയ്തു.തുടർന്ന് ഇങ്ങനെ പ്രാർഥിച്ചു. ‘വേദകര്‍ പ്രബലജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നാഥാ, നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞു പോയ എല്ലാ അംമ്പിയാക്കളുടെയും ഹഖ് കൊണ്ട് എന്റെ (പോറ്റു)മ്മാക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബര്‍ നീ വിശാലമാക്കുകയും ചെയ്യേണമേ, നീ ഏറ്റവും വലിയ കാരുണ്യവാനാണ്’ ഇമാം ത്വബ്റാനി, ഹാകിം, ഇബ്നു ഹിബ്ബാന്‍, അബൂനുഎം, ഇബ്നു അബ്ദില്‍ ബര്റ്, തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.NB: ഇത്രയും വ്യക്തമായ തവസ്സുൽ പടിപ്പിച്ച ഹബീബ് സ്വ യുടെ വാക്കുകളും , പ്രവർത്തിയുമൊക്കെ ഷിർക്കിൻ റ്റെ വഴിയിലേക്ക് തള്ളിയിടുന്നവർ ഇസ്ലാമിൻ റ്റെ ശത്രുക്കളാകുന്നു…...
ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യവും യാഥാർത്ഥ്യവും
വിഷുദ്ധ ഖുര്‍ആന്‍ സൂറത്ത് അശ് ശൂറ യില്‍ തന്നെ അല്ലാഹു പറയുന്നു..وَكَذَٰلِكَأَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَاالْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِمَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍمُّسْتَقِيمٍ ﴿٥٢﴾وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ✏ തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത് ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നു.. സൂറത്ത് അല്‍ഖസസ്إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾✏തീര്‍ച്ചയായുംതാങ്കള്‍ ഇഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ,അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗംപ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു രണ്ടു സൂറത്തുകളിലും വൈരുധ്യമുണ്ടോ??✏ അല്ലാഹുവാണോ അതോ റസൂല്‍ ആണോ സന്മാര്‍ഗംനല്‍കുന്നത്.. സംശയമില്ല അല്ലാഹു തന്നെ. എന്നാല്‍ നബി തങ്ങളുടെ ശുപാര്‍ശഅല്ലാഹു സ്വീകരിക്കും എന്ന് അറിയാത്തതായി ആരാണുള്ളത്.. എന്നാല്‍ റസൂല്‍ (സ) തങ്ങളാണ് സന്മാര്‍ഗ്ഗത്തിലേക്ക് വഴിനടത്തുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ നവീന വാദികൾക്ക് വൈരുധ്യം ഉണ്ടാവും..✏മുസ്ലിം ഉമ്മത്ത് ആരും അതില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.. കാരണം അടിസ്ഥാന പരമായി എന്താണ് തൌഹീദ് എന്ന് പഠിക്കാത്തത് തന്നെയാണ് മൌലവിമാരെ വെട്ടിലാക്കുന്നത്.ഇത്പോലെ തന്നെ മുഹ്യിദ്ധീന്‍ ഷെയ്ഖ് (റ) മുഖേന അല്ലാഹു ഹിദായത്ത് കൊടുത്തഎത്ര ചരിത്രം തന്നെ ഷെയ്ഖ് അവര്‍കളുടെ കുട്ടിക്കാലം മുതല്‍ നാംകേള്‍ക്കുന്നുണ്ട്.”””””” കള്ളൻ റ്റെകയ്യില്‍ പോന്നു കൊടുത്തോവർ””” എന്ന് നാം ചൊല്ലുന്ന മുഹ്യദ്ധീൻ മാലയിലെചരിത്രം പറഞ്ഞു അക്രമികളായ ഗുണ്ടാ സംഘത്തെ ഹിദായത്തിലേക്ക് കൊണ്ട് വന്നചരിത്രം കേട്ടിരുന്നു..ഖുര്‍ആനുംസുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴിപിഴക്കാറുണ്ട് ഇതിന് ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായകാര്യമാണ്.✏ വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്.ഇവിടെസൂക്ഷ്മമായൊരു കാര്യമുണ്ട്. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക് നയിക്കുകരണ്ടിനും ഹിദായത്ത്(സന്മാർഗം)എന്ന് തന്നെയാണ് പറയുക പക്ഷെ നേർവ്വഴിനയിക്കുക എന്നത് അല്ലാഹു മാത്രം ചെയ്യുന്നതാണ് രണ്ടാമത്തേത് പ്രവാചകരുംമറ്റും ചെയ്യുന്നു.✏ ഒന്നാമത്തേത് നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്അബൂഹുറൈറ (റ) യുടെ ഉമ്മയുടെ സംഭവം നോക്കൂ.അബൂഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക് കൊണ്ട് വരാൻ നന്നായി ശ്രമിച്ചുവിജയിച്ചില്ല. അവസാനം ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി വന്നത് നബി(സ)യുടെ അടുത്തായിരുന്നു കാര്യങ്ങൽ നബിതങ്ങളോട് ബോധിപ്പിക്കുകയും ചെയ്തുപ്രവാചകൻ (സ്വ) ''പടച്ചവനേഅബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിക്കുകയും ചെയ്തുഅബൂഹുറൈറ:വീട്ടിലെത്തുമ്പോൾ ശഹാദത്ത്കലിമ ചൊല്ലിക്കൊണ്ട് തന്നെസ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!.മൂസാ(അ)യുടെആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാഫലമായി അബൂ ഹുറൈറ (റ) വിൻ റ്റെ ഉമ്മയേയും നേർവ്വഴി നടത്തി….അപ്പോൾ ഇതാണ് മഹാന്മാരോട് ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ പൊരുൾ , ഹിദായത്ത് അല്ലാനോട് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നത് തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ് ഹിദായത്തെന്നല്ല എല്ലാം അല്ലാനോട് തന്നെയാണ് ചോദിക്കേണ്ടത് , ഇവിടെ ഹിദായത്തിന്ന് വേണ്ടി നബി സ്വ യോട് സ്വഹാബിവര്യനാണ് ഉണർത്തുന്നത് , ഇവിടെ നബി സ്വ ഹിദായത്ത് കിട്ടാൻ ശുപാർഷകനാകും എന്ന നിലക്ക് മാത്രമാകുന്നു,“ യാ മുഹ്യദ്ദീൻ ഷൈഖ് റ എന്നെ ഹിദായത്തിലാക്കണേ എന്ന് ഒരു മുസ്ലിം പറയുകയാണെങ്കിൽ മുഹ്യദ്ദീൻ ഷൈഖ് റ ഹിദായത്ത് നില നിർത്തിത്തരാൻ ഒരു ഷുപാർഷകനാകും എന്ന നിലയിൽ മാത്രമാണ് , നബി സ്വ യോട് ഏതൊരു വിശ്വാസത്തിലാണോ സ്വഹാബി വര്യൻ ഉണർത്തിയത് അതേ വിശ്വാസത്തിൽ ഹിദായത്ത് നിലനിക്ക്കാൻ വേണ്ടി അല്ലെങ്കിൽ ഹിദായത്ത് കിട്ടാൻ വേണ്ടി മുത്ത് നബി സ്വ യോടോ , അവിടത്തെ പേരക്കുട്ടിയായ മുഹ്യദ്ദീൻ ഷൈഖ് റ യോടോ ചോദിക്കുന്നത് ഷിർക്കാണെന്നൊക്കെയുള്ള പുത്തൻ വാദം പിഴച്ചതും , ദീനിൻ റ്റെ അടിസ്ഥാനം ബാല പാഠം പോലും അറിയാതെ പറയുന്നതുമാണെന്ന് നാം മനസ്സിലാക്കുക ...ഹിദായത്ത് ചോദിക്കുന്നതിൻ റ്റെപരമ പ്രധാനമായ കാര്യം മനസ്സിലാക്കിയിരിക്കേണ്ടതു ഇത്ര മാത്രം..انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത് കൊണ്ട് മാത്രമാണ്(ബുഖാരി) Written By : Siddeequl Misbah Padnekad +91 94962 10086
Post a Comment