"സ്ത്രീ ജുമുഅ ജമാഅ" - 'തഫ്സീർ ഇബ്നു കസീറെന്ത്' പറയുന്നു ?-LADIES JUMUA JAMATH

"സ്ത്രീ ജുമുഅ ജമാഅ" - 'തഫ്സീർ ഇബ്നു കസീറെന്ത്'  പറയുന്നു ?സ്ത്രീ ജുമുഅ ജമാ അ വിഷയത്തിൽ അവാന്തര വിഭാഗങ്ങൾ  ഇബ്നു കസീറിനെ കൂട്ടുപിടിക്കുന്നത് കൊടും വഞ്ചന മാത്രമാകുന്നു  :-ഇവർ ഉദ്ധരിക്കുന്ന ഭാഗം താഴെ കൊടുക്കുന്നു.وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ، كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ.“സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ അവര്‍ പുറത്ത് പോകാന്‍ പാടുള്ളതല്ല, നമസ്‌ക്കാരത്തിന് വേണ്ടി ശര്‍ത് പാലിച്ചുകൊണ്ട് പള്ളിയില്‍ പോവുക എന്നത് ശറഹില്‍ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ നിങ്ങള്‍ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത്. അവര്‍ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്ന് നബി (സ) പറഞ്ഞപോലെ .”മറുപടി :-✍_____وَقَرْنَ فِي بُيُوتِكُنَّ وَلا تَبَرَّجْنَ تَبَرُّجَ الْجاهِلِيَّةِ الْأُولى وَأَقِمْنَ الصَّلاةَ وَآتِينَ الزَّكاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّما يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيراً"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. ജാഹിലിയ്യ കാലത്തെ പോലെ സൗന്ദര്യം വെളിവാക്കി വിലസി നടക്കാതിരിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, അല്ലാഹുവെയും അവന്റെ ദൂതനേയും അനുസരിക്കുക. നബികുടുംബമേ, നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ പൂര്‍ണമായും ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (Sura 33 : Aya 33)"ഈആയത്തിന്റെ തഫ്സീറ് ഇബ്നു കസീറിലാണ് പ്രസ്തുത ഭാഗം എടുത്ത് അവാന്തര വിഭാഗങ്ങളായ വഹാബി പോലുള്ളവർ തെറ്റിദ്ധരിപ്പിക്കാറുള്ളത്ആദ്യം ഒരു കാര്യം മനസ്സിലാക്കുക ഇമാമീങ്ങൾ ഏതൊരു ചർച്ച നടത്തുമ്പോഴും നെല്ലും പതിരും വേർതിരിച്ച് തന്നെ നടത്തും , നഹ്യുള്ള (വിരോധമുള്ള)  വിഷയത്തെ പറയുമ്പോൾ അത് ചെയ്താലെന്ത് ചെയ്യണമെന്നും , ചെയ്യേണ്ടതല്ലാത്ത കാര്യങ്ങളെ നിബന്ധനകളോട് കൂടി എങ്ങനെ ചെയ്യാമെന്നും എല്ലാം ചർച്ചക്ക് വരുംഇവിടെ സ്ത്രീകൾക്ക് പള്ളിയിൽ പോകുന്ന വിഷയമാണ് അള്ളാഹു ഇഷ്ടപ്പെടാത്തതും, നബി (സ്വ) വീടാണുത്തമമെന്ന് പഠിപ്പിച്ചതും, സ്വഹാബത്ത് കർശനമായി വെറുത്തതും നിരുൽസാഹപ്പെടുത്തിയതുമാണ് . ഇനി ഈ വിലക്കുകളൊന്നും വക വെക്കാതെ ഒരു പെണ്ണ് പള്ളിയിൽ വരുകയാണെങ്കിലോ , നിസ്ക്കരിക്കുകയാണെങ്കിലോ അവൾക്ക് ആ നിസ്ക്കാരം പിന്നെ മടക്കി നിസ്ക്കരിക്കേണ്ടതില്ല എന്നതാണ് ഫിഖ് ഹിന്റെ നിയമം. പക്ഷെ ഇവിടേയും വിലക്കുകൾ ലംഘിച്ച് പോകുന്നതിന്നും ഇമാമീങ്ങൾ  ചില  ഷർത്ത് പാലിക്കണമെന്ന് പഠിപ്പിക്കുന്നു. അത്തരം ഷർത്തുകൾ വേണമെന്നാണ് ഇബ്നു കസീറിന്റെ ഉദ്ധരണിയിലും ഉള്ളത്അപ്പോൾ എന്താണ് ആ ഷർത്ത് അതും കൂടി നോക്കാംസ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ് , ഫിത്നയെ ഭയപ്പെടാതിരിക്കുക ,  ( ഫിത്ന എന്ന് പറയുമ്പോൾ നോട്ടവും കാണലും എല്ലാം ഫിത്ന തന്നെ) ഫിത്നയുണ്ടെങ്കിൽ ഹറാമും , അല്ലെങ്കിൽ കറാഹത്തുമാകുന്നു എന്നതാണ് ശാഫിഈ മദ് ഹബ് പഠിപ്പിക്കുന്നത് അത് പോലെ  കണ്ടാൽ ആശിക്കപ്പെടുന്ന യുവതിയല്ലാതിരിക്കുക,സുഗന്ധം പുരട്ടരുത് ( സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് ) , പുരുഷന്മാരോട്  കലരൽ ഉണ്ടാവാൻ പാടില്ല, ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളേയും ഒഴിവാക്കുകഇങ്ങനെയുള്ള ശർത്തുകൾ പാലിച്ച് കൊണ്ട് എന്നതാണ് ഇബ്നു കസീറിന്റെ ഉദ്ധണിയിലെ "ഷർത്ത് പാലിക്കണം" എന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് തിരുസുന്നത്ത് പഠിപ്പിക്കുന്ന ഉത്തമത്തിന്നെതിരായിക്കൊണ്ട് ഒരു പെണ്ണ് പള്ളിയിൽ പോകുന്നുവെങ്കിൽ മുകളിൽ പറഞ്ഞ എല്ലാ ഷർത്വും പാലിക്കപ്പെടണം   എന്നതാണ് യാഥാർത്ത്യം. ഇത് ഒരു മുഹ്മിനായ പെണ്ണിനെ സംബന്ധിച്ചടുത്തോളം ചെയ്യാൻ പറ്റുന്ന കാര്യമാണോ ? കാരണം അള്ളാഹു ഇഷ്ടപ്പെടുന്നതും ഹബീബ് (സ്വ) കാണിച്ച് തന്നതും വീടിന്റെ ഉള്ളിന്റെ ഉള്ളറയിൽ വെച്ച് നിസ്ക്കരിക്കാനാണ് ഇക്കാര്യം ലംഘിക്കാൻ പാടില്ലാ എന്നത് കൊണ്ടാണ് വിശ്വാസി ഉമ്മമാർ പള്ളിയിലേക്ക് നിസ്ക്കാരത്തിന്ന് പോകാത്തത്മറ്റൊരു തമാശ ! പൊതുവേ ഇത്തരം അവാന്തര വിഭാഗങ്ങൾ പറയുന്ന കാപ്ഷനാണ് ഖുർ ആനും സുന്നത്തും മുറുകെ പ്പിടിക്കുക ഇമാമീങ്ങളുടെ പാളക്കിതാബ് വലിച്ചെറിയുക എന്നത്,  എന്നാൽ ഇവിടെ തങ്ങളുടെ വാദത്തിന്ന് വേണ്ടി കൂട്ട് പിടിച്ചതോ  ഹാഫിള് ഇബ്നു കസീർ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഇബ്നു കസീറ്. (നമ) ഇതിലാകട്ടെ ഇക്കൂട്ടർക്ക് ഒരു തെളിവും ഇല്ല തന്നെ !!!ഇബ്നു കസീറ് (നമ)  തന്നെ ഈ വിഷയത്തിൽ ഇടപെടുന്നത് നോക്കൂഷർത് പാലിച്ച് പോകാമെന്നാണല്ലോ ഇബ്നു കസീർ പറയുന്നത് എന്നാൽ ഇക്കാലത്ത് ഇത് തീരെ പറ്റില്ല ഫിത്നയെ അങ്ങേയറ്റം ഭയപ്പെടുന്ന കാലമാണിന്ന് മാത്രവുമല്ല ആയിഷാ (റ)  തന്നെ അക്കാലത്ത് കൊടുക്കുന്ന ഫത് വ ഇബ്നു കസീർ (നമ)  തന്നെ കൊടുക്കുന്നത് നോക്കൂوَفِي الصَّحِيحَيْنِ عَنْهَا أَيْضًا أَنَّهَا قَالَتْ: لَوْ أَدْرَكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ من المساجد كما منعت نساء بين إسرائيل «٨» ."ആയിഷ (റ) പറഞ്ഞു : സ്ത്രീകള്‍ പുതുതായി അനുവർത്തിക്കുന്ന കാര്യങ്ങൾ നബി (സ)അറിഞിരുന്നുവെങ്കിൽ  നബിയുടെ കാലതുണ്ടായിരുന്ന ബനൂ ഇസ്റായീല്യരായ സ്ത്രീകളെ പള്ളിയെ തൊട്ട് തഞ്ഞത്  പൊലെ  തടയുമായിരുന്നു."" (തഫ്സീർ ഇബ്നു കസീർ)അക്കാലത്ത് തന്നെ ആയിഷ റ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇക്കാലത്തിനി  പ്രത്യേകം പറയേണ്ടതുണ്ടൊ ??ഇനി മുകളിൽ തെറ്റിദ്ധരിപ്പിച്ച ഇബാറത്തിന്റെ തൊട്ട് താഴെ ത്തന്നെ  ഇബ്നു കസീർ (നമ) കൊടുക്കുന്ന ഹദീസുകൾ നോക്കൂعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «إِنِ الْمَرْأَةَ عَوْرَةٌ، فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ وَأَقْرَبُ مَا تَكُونُ بِرَوْحَةِ ربها وهي في قعر بيتها» رواه التِّرْمِذِيُّ «١» നബി (സ്വ) പറഞ്ഞു:“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവള്‍ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തര്‍ഭാഗത്തായിരിക്കു മ്പോഴാണ്” (തഫ്സീർ ഇബ്നു കസീർ)വീണ്ടും അവിടെത്തന്നെ  ജയ്യിദായ സനദോട് കൂടി എന്ന് പറഞ്ഞ് ഉദ്ധരിക്കുന്നുعَنْ بُنْدَارٍ عَنْ عَمْرِو بْنِ عَاصِمٍ بِهِ نَحْوَهُ. وَرَوَى الْبَزَّارُ بِإِسْنَادِهِ الْمُتَقَدِّمِ وَأَبُو دَاوُدَ أَيْضًا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ «صَلَاةُ الْمَرْأَةِ فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا، وَصَلَاتُهَا فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا» «٢» وَهَذَا إِسْنَادٌ جَيِّدٌ.അർത്ഥം :-  "നബി സ പറഞ്ഞു സ്ത്രീ സ്വന്തം റൂമിൽ വെച്ച് നിസ്കരിക്കുന്നത് പാർഷ്വ‌ റൂമുകളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യമാണ്. സ്വന്തം റൂമിന്റെ അന്തർ ഭാഗത്തെ ചെറിയ മുറിയിൽ വെച്ചാണ് മറ്റു റൂമിനെക്കാള്‍ കൂടുതൽ ഉത്തമമായത് (തഫ്സീർ ഇബ്നു കസീർ)അപ്പോൾ അവിടെത്തന്നെ ഇബ്നു കസീർ (ന:മ) ഹദീസ് കൊണ്ട് സ്ഥിരപ്പെടുത്തുന്നതും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നും , നിസ്ക്കാരത്തിന്ന് വേണ്ടി പള്ളിയിലല്ല വീടിന്റെ പാർശ്വ റൂമിൽ വെച്ച് നിസ്ക്കരിക്കാനുമാണ്.[سورة النور (٢٤) : الآيات ٣٦ الى ٣٨]فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيها بِالْغُدُوِّ وَالْآصالِ (٣٦) رِجالٌ لَا تُلْهِيهِمْ تِجارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقامِ الصَّلاةِ وَإِيتاءِ الزَّكاةِ يَخافُونَ يَوْماً تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصارُഇനി അള്ളാഹു പള്ളിയുമായി  " രിജാൽ"  പുരുഷന്മാരിലേക്ക് ചേർത്തി  പറഞ്ഞ   ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു കസീറ് കൊണ്ട് വരുന്ന ഹദീസുകൾ നോക്കാം . ആയത്ത് സൂറത് നൂർ 36,37٢٣] الآية، وأما النِّسَاءُ فَصَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ لَهُنَّ لِمَا رَوَاهُ أَبُو دَاوُدَ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ «صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» «١» .👆🏻👆🏻ആദ്യമായി കൊടുക്കുന്ന ഹദീസ് നോക്കൂ അർത്ഥം :- അബ്ദുല്ലഹിബ്നു മസ് ഊദ് റ വിൽ നിന്ന് നിവെദനം . നബി (സ്വ) പറഞ്ഞു സ്ത്രീ സ്വന്തം റൂമിൽ വെച് നിസ്കരിക്കുന്നത് പാർഷ്വ് റൂമുകളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യമാണ്. സ്വന്തം റൂമിൻ റ്റെ അന്തർ ഭാഗത്തെ ചെറിയ മുറിയിൽ വെചാണ് മറ്റു റൂമിനെക്കാള്‍ കൂടുതൽ ഉത്തമമായത് (തഫ്സീർ ഇബ്നു കസീർ)وَقَالَ الْإِمَامُ أَحْمَدُ «٢» : حَدَّثَنَا يَحْيَى بْنُ غَيْلَانَ، حَدَّثَنَا رِشْدِينُ، حَدَّثَنِي عَمْرٌو عَنْ أَبِي السَّمْحِ عَنِ السَّائِبِ مَوْلَى أُمِّ سَلَمَةَ عَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «خَيْرُ مَسَاجِدِ النِّسَاءِ قَعْرُ بُيُوتِهِنَّ»👆🏻രണ്ടാമത് കൊടുക്കുന്ന ഹദീസ് - അർത്ഥം:- ""നബി (സ) പറഞു : സ്ത്രീകളുടെ പള്ളികളിലുത്തമം അവരുടെ വീടിൻറ്റെ ഉള്ളറയാണ്'."" (തഫ്സീർ ഇബ്നു കസീർ)وَقَالَ أَحْمَدُ أَيْضًا: حَدَّثَنَا هَارُونُ، أَخْبَرَنِي عَبْدُ اللَّهِ بْنُ وَهْبٍ، حَدَّثَنَا دَاوُدُ بْنُ قَيْسٍ عَنْ عَبْدِ اللَّهِ بْنِ سُوَيدٍ الْأَنْصَارِيِّ عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ أَنَّهَا جَاءَتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلَاةَ مَعَكَ. قَالَ «قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِي بَيْتِكِ خَيْرٌ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِي دَارِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ، وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِي» قَالَ: فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى بَيْتٍ من بيوتها وأظلمه فكانت والله تصلي فيه حتى لقيت الله تعالى، لَمْ يُخْرِجُوهُ.👆🏻 മൂന്നാമത് കൊടുക്കുന്ന ഹദീസ് - അർത്ഥം :-""അന്‍സ്വാരികളില്‍പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”  👉👉ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു. “വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (തഫ്സീർ ഇബ്നു കസീർ)(പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബീ വനിതകള്‍ ചെയ്തത്.)هَذَا وَيَجُوزُ لَهَا شُهُودُ جَمَاعَةِ الرِّجَالِ بِشَرْطِ أَنْ لَا تُؤْذِيَ أَحَدًا مِنَ الرِّجَالِ بِظُهُورِ زِينَةٍ وَلَا رِيحِ طِيبٍ، كَمَا ثَبَتَ فِي الصَّحِيحِ عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ «لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ» «٣» رَوَاهُ الْبُخَارِيُّ وَمُسْلِمٌ،ശേഷമുള്ള ഈ 👆🏻 ഭാഗത്തും (തിരുസുന്നത്തിന്റെ ഉത്തമം കണക്കിലെടുക്കാതെ അള്ളാഹുവിന്റെ ഇഷ്ടത്തിനെതിരായി)  ഒരു പെണ്ണ് പള്ളിയിൽ വരുകയാണെങ്കിൽ ഷർത്ത് പാലിക്കണമെന്ന് ഇവിടെയും കാണാം   ഷർത്തെന്താണെന്ന്  മുകളിൽ വിവരിച്ചിട്ടുണ്ട്. ശേഷം കൊണ്ട് വരുന്ന ഹദീസ് അള്ളാഹുവിന്റെ അടയാത്തികളെ പള്ളിയെ തൊട്ട് തടയരുത് എന്നതാണ് പക്ഷെ ഇവിടെ  തടയരുത് എന്ന് പറഞ്ഞ് നിർത്തുകയല്ല അവർക്ക് വീടാണ്  ഉത്തമം എന്ന പൂർണ്ണമായ  റിപ്പോർടും കൂടി കൊണ്ട് വരുന്നുوَلِأَحْمَدَ وَأَبِي دَاوُدَ «وَبُيُوتُهُنَّ خَيْرٌ لَهُنَّ»അപ്പോൾ പള്ളിയെ തൊട്ട് തടയണമെന്ന ഹദീസിന്റെ യഥാർത്ഥ ആശയം ഇങ്ങനെയെന്ന്  മനസ്സിലാക്കാംകാരണം ഇബ്നു കസീർ (നമ)  ആദ്യം നബി (സ്വ) അവിടത്തെ പ്രവൃത്തിപഥത്തിൽ തങ്ങളടുത്ത് വന്ന സ്വഹാബി വനിതയായ ഉമ്മു ഹുമൈദിസ്സാഇദി (റ) പള്ളിയിൽ വെച്ച് നിസ്ക്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ വീടാണ് ഉത്തമം എന്ന് പറഞ്ഞ് കൊണ്ട് തിരിച്ചയക്കുന്ന മുസ്നദ് അഹ്മദിലെ സ്വഹീഹായ ഹദീസ് കൊണ്ട് വരുന്നു ഈ ഹദീസിന്ന് തൊട്ട് തന്നെ  അള്ളാഹുവിന്റെ അടയാത്തികളെ തടയരുത് അവർക്ക് വീടാണ് ഉത്തമം എന്ന ഹദീസ് ഇബ്നു കസീർ ഉദ്ധരിക്കുന്നുഅപ്പോൾ രണ്ടും വൈരുദ്ധ്യം വരുമോ ആദ്യത്തേ ഹദീസിൽ ഹബീബ് സ്വ തങ്ങളുടെ അടുത്ത് വന്ന സ്വഹാബി വനിതക്ക് അനുവാദം കൊടുക്കാതെ തിരിച്ചയക്കുന്നു രണ്ടാമത്തെ ഹദീസിൽ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് അവർക്ക് വീടാണ് ഉത്തമം എന്ന ഹദീസും കൊണ്ട് വരുന്നു ഈ രണ്ട് ഹദീസും കൂട്ടി വായിച്ചാൽ കാര്യം വളരെ വ്യക്തമാണ്അള്ളാഹുവിന്റെ പള്ളിയെ തൊട്ട് നിങ്ങൾ വെറുതെ തടയണ്ട വീടാണ് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീകളെ തിരിച്ചയക്കണം എന്നല്ലേ കിട്ടുക അല്ലായെങ്കിൽ രണ്ട് ഹദീസുകളും വൈരുദ്ധ്യം വരില്ലേ??? കാരണം തടയരുത് എന്ന് പഠിപ്പിച്ച നബി (സ്വ) വീടാണുത്തമം എന്ന് പറഞ്ഞ്  സ്വഹാബി വനിതയെ നബി തങ്ങൾ തന്നെ തിരിച്ചയക്കുന്നു. 

1 Comments

Post a Comment

Previous Post Next Post