അൗലിയാക്കളും കറാമതും-AULIYAKKALUM KARAMATHUM

കറാമത്തും, വിലായത്തും



മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു.
ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകര്‍ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരില്‍തന്നെ ഇസ്ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം പ്രചാ രണ പ്രവര്‍ത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാര്‍ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു.വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവു കയോ പാടേ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ വരെ സംജാതമായിട്ടുണ്ട്.വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കുന്നത് ഏറെ ക്കുറെ ചൂഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ നമ്മെ സഹായിക്കും. വ്യാജന്മാരെ ചൂ ണ്ടിക്കാട്ടി തനിമയെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറി യാനും ഈ ജ്ഞാനം അനിവാര്യമാണ്.വലിയ്യിനെ ഇമാം റാസി (റ) രണ്ടു വിധമായി വേര്‍തിരിക്കുന്നു. ഒന്ന്: പാപങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിന്റെ അനുസരണയിലായി ജീവിതം സമര്‍പ്പിച്ചവന്‍. രണ്ട്: ദോഷങ്ങളില്‍ നിന്നുള്ള സംരക്ഷണവും അനുസരിക്കാനുള്ള തൌഫീഖും അല്ലാഹു കനിഞ്ഞു നല്‍കിയവര്‍. താത്വികമായി ഈ രണ്ടു വിഭാഗവും തമ്മില്‍ വലിയ വ്യത്യാസ മൊന്നുമില്ലെന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ വ്യക്തമാകുന്നു.സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവി നെയും അവന്റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃത രാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവ രാണവര്‍” (ശറഹുല്‍ അഖാഇദ് 139).ഉസ്താദ് അബുല്‍ ഖാസിം (റ) നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്: “വലിയ്യിന് ര ണ്ടര്‍ഥമുണ്ട്. ഒന്ന്: തന്റെ സര്‍വകാര്യങ്ങളും അല്ലാഹുവിനെ ഏല്‍പ്പിച്ചവര്‍. ഒരു നിമി ഷത്തിലും സ്വശരീരത്തെക്കുറിച്ചുപോലും അവര്‍ ചിന്തിക്കുകയില്ല. അത്തരക്കാരുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. സല്‍ക്കര്‍മിയെ അല്ലാഹു ഏറ്റെടുക്കുമെന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. രണ്ട്: അല്ലാഹുവിനുള്ള ഇബാദത്തില്‍ മുഴുകുകയും ദോഷങ്ങളുമായി ബന്ധപ്പെടാതെ അവനെ അനുസരിക്കുകയും ചെയ്യുന്നവര്‍” (രിസാല ത്തുല്‍ ഖുശൈരിയ്യഃ പുറം 201).ഈ രണ്ട് വിശേഷണങ്ങളും വലിയ്യിന് അനിവാര്യമാണെന്ന് അബുല്‍ഖാസിം (റ) വിശ ദീകരിക്കുന്നു. വിലായത്തിലേക്കുള്ള വഴി, മേല്‍ വിവരണത്തില്‍ നിന്ന് വ്യക്തമാകുന്നു. കഠിനമായ തപസ്യയിലൂടെ, ആരാധനാ നിമഗ്നമായ ജീവിതത്തിലൂടെ സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിക്കുകയും ഭൌതികതയുടെ ആകര്‍ഷകത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും സര്‍വ പാപങ്ങളും വര്‍ജിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ വിലായത് പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ.ശൈഖ് അബുല്‍ ഖാസിം (റ) പറയുന്നു: “തെറ്റുകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടവരായി രിക്കുക എന്നത് (ഇസ്വ്മത്) നബിമാരുടെ ഗുണവിശേഷണമായത് പ്രകാരം എല്ലാ ദോഷങ്ങളില്‍ നിന്നും കാവല്‍ നല്‍കപ്പെട്ടവരായിരിക്കുക എന്നത് വലിയ്യിന്റെ വിശേഷ ണവുമാകുന്നു” (രിസാലത്തുല്‍ഖുശൈരിയ്യഃ പുറം 201).അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതി ലേക്ക് കുറുക്കുവഴികളൊന്നുമില്ല.ഇമാം റാസി (റ) എഴുതുന്നു: “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവി യിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലാ യതിലെത്തുകയില്ല. അബൂ അലിയ്യിദിഖാഖ് (റ) വില്‍ നിന്ന് ശൈഖ് അബുല്‍ ഖാസിം (റ) ഉദ്ധരിക്കുന്നു:“വിലായത്തുകൊണ്ട് പ്രസിദ്ധനായ ഒരു വ്യക്തിയെ സന്ദര്‍ശിക്കാന്‍ അബൂ യസീദില്‍ ബിസ്ത്വാമി (റ) ഉദ്ദേശിച്ചു. അദ്ദേഹം പ്രസ്തുത വ്യക്തിയുടെ പള്ളിയിലെത്തി അദ്ദേഹ ത്തിന്റെ ആഗമനവും പ്രതീക്ഷിച്ചിരുന്നു. പള്ളിയില്‍ തുപ്പിക്കൊണ്ടാണ് അയാള്‍ വന്നത്. ഉടനെ അബൂയസീദ് അദ്ദേഹത്തോട് സലാം പോലും പറയാതെ തിരിച്ചുപോന്നു. ശരീ അത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിശ്വസ്തത കാണിക്കാത്ത ഈ മനുഷ്യന്‍ അല്ലാഹുവിന്റെ രഹസ്യങ്ങളുടെ (അസ്റാര്‍) കാര്യത്തില്‍ എങ്ങനെ വിശ്വസ്തനാകു മെന്ന് അബൂയസീദ് (റ) ആരായുകയുണ്ടായി” (രിസാലതുല്‍ ഖുശൈരിയ്യഃ, പേ. 201).അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാര ണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബ ന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്. ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ ഇക്കാര്യം സമ്മതിക്കുന്നു:“നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല” (ഫതാവാ ഇബ്നുതൈമിയ്യഃവലിയ്യിനു ശരീഅതില്‍ അഗാധ ജ്ഞാനമുണ്ടായിരിക്കണം. മതത്തിന്റെ വിധിവിലക്കു കളെ സംബന്ധിച്ച് അറിവില്ലാത്ത വ്യക്തി ഒരിക്കലും വിലായതിലെത്തുകയില്ല. മൂത്ര മൊഴിച്ചാല്‍ വൃത്തിയാക്കാന്‍ പോലുമറിയാത്ത ഭോഷന്മാര്‍ വലിയ്യ് ചമഞ്ഞു നടക്കുന്ന ഇക്കാലത്ത് മുസ്ലിംകള്‍ ഇക്കാര്യം ഗൌരവപൂര്‍വം വിലയിരുത്തണം. ഒരു ഹദീസില്‍ ഇപ്രകാരം കാണാം:“വിവരമില്ലാത്തവനെ (ജാഹില്‍) അല്ലാഹു (ആ അവസ്ഥയില്‍) വലിയ്യാക്കുകയില്ല. ഒലി യ്യാവുന്ന വ്യക്തിക്ക് അല്ലാഹു ഇല്‍മ് പഠിപ്പിക്കുകതന്നെ ചെയ്യും”(തഖ്രീബുല്‍ ഉസ്വൂ ല്‍, പേ. 51).കസ്ബിയ്യ്, ലദുന്നിയ്യ് എന്നീ മാര്‍ഗങ്ങളിലായാണ് വിജ്ഞാനം ലഭിക്കുക. അധ്വാനത്തി ലൂടെയുള്ള പഠനമാണ് ഒന്നാമത്തേത്. അല്ലാഹുവില്‍ നിന്ന് ദാനമായി (അധ്വാനമി ല്ലാതെ) ലഭിക്കുന്നതാണ് രണ്ടാമത്തേത്. ഏതെങ്കിലും വിധത്തില്‍ ലഭിച്ച വിജ്ഞാനം വലിയ്യിനുണ്ടായിരിക്കണമെന്ന് സാരം.“അക്ഷരജ്ഞാനമില്ലാത്തവരും വിലായത്തിലെത്തിയെന്നുവരാം. പക്ഷേ, ലദുന്നിയ്യായ ജ്ഞാനം അപ്പോഴേക്കും അദ്ദേഹത്തിനു ലഭിച്ചിരിക്കും. അത്തരക്കാരായ ധാരാളം ഔലിയാക്കളുണ്ട്” (തഖ്രീബുല്‍ ഉസ്വൂല്‍, പേ. 55).അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി സുതാര്യമായ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. വിലായത് പ്രാപിക്കുന്നതോടെ വലിയ്യിന്റെ ബഹുമാനാര്‍ഥം അല്ലാഹുനല്‍കുന്ന വിശിഷ്ടകഴിവാണ് കറാമത്.ഇമാം റാസി (റ) എഴുതുന്നു:”അടിമ അല്ലാഹുവിന് വഴിപ്പെടുന്നതില്‍ അവന്‍ കല്‍പ്പി ക്കുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്ന അവസ്ഥ യിലെത്തുകയും നിരോധിക്കുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും ചെയ്താല്‍, ആ അടിമ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെയാണ് റബ്ബ് പൂര്‍ത്തീകരിച്ചു കൊടുക്കാതിരിക്കുക. തീര്‍ച്ചയായും ആ അടിമയുടെ ഉദ്ദശ്യം നിര്‍വഹിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ്. കാരണം അവന്റെ ശാരീരികവും വൈകാരികവുമായ ബലഹീനതയോടൊപ്പം അല്ലാഹു ഇച്ഛിക്കുന്നതും കല്‍പ്പിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും അവന്‍ പ്രാവര്‍ത്തികമാക്കു മ്പോള്‍, അടിമ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അര്‍ഹമായിത്തീ രുന്നു” (11/90).“അല്ലാഹു പറഞ്ഞതായി നബി (സ്വ) പറയുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. ഐച്ഛികമായ കാര്യങ്ങള്‍ (സുന്നതുകള്‍) കൊണ്ട് അവന്‍ എന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വി ഞാനാകും. കണ്ണ് ഞാനാകും. നാവും ഹൃദയവും കാലും ഞാനാകും. എന്നെക്കൊണ്ട് അവന്‍ കേള്‍ക്കും. എന്നെക്കൊണ്ട് അവന്‍ കാണും. എന്നെക്കൊണ്ട് അവന്‍ സംസാരിക്കും. എന്നെക്കൊണ്ട് അവന്‍ നടക്കും……… സംശയമില്ല. ഈ പദവി സര്‍പ്പത്തെയും വന്യമൃഗത്തെയും വഴിപ്പെടുത്തുന്നിനേക്കാളും മരുഭൂമിയില്‍ റൊട്ടിയോ മുന്തിരിയോ വെള്ളമോ ലഭിക്കുന്നതിനേക്കാളും ഉന്നതമാകുന്നു. ഉന്നതമായ ഇത്തരം പദവികളിലേക്ക് തന്റെ അടിമയെ ഉയര്‍ത്തിയ ഉദാരനായ അല്ലാഹുവിന് ആ അടിമക്ക് മരുഭൂമിയില്‍ റൊട്ടിയോ വെള്ളമോ നല്‍കുന്നതില്‍ എന്ത് തടസ്സമാണുള്ളത്” (റാസി, 11/91).അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുകവഴി ഉന്നതമായ പദവി കള്‍ പ്രാപിച്ചവര്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടാകുമെന്ന് യുക്തിപൂര്‍വം സമര്‍ഥി ക്കുകയാണ് ഇമാം റാസി (റ). അസാധാരണമെന്നു കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും കറാമതാണെന്നോ ഇവ വെളിപ്പെടുത്തുന്നവരെല്ലാം വലിയ്യാണെന്നോ പറയാന്‍ പറ്റില്ല. സിഹ്റിലൂടെയും മറ്റും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചേക്കും. കറാമതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം അവ വെളിവാകുന്ന വ്യക്തിയുടെ ജീവിതരീതി പരിശോധിക്കുകയാണ്. ഇസ്ലാമിക ശരീഅത്തിനു വിധേയമാണ് അയാ ളുടെ ജീവിതമെങ്കില്‍ അത് കറാമത് ആണെന്നു വിശ്വസിക്കാം.ഇബ്നുഹജറില്‍ അസ്ഖലാനി (റ) എഴുതി: “അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കു ന്നവന്‍ വലിയ്യാണെന്ന ധാരണ തെറ്റാകുന്നു. കാരണം സാഹിര്‍ (ആഭിചാരക്കരന്‍), കാഹിന്‍ (പ്രശ്നം നോക്കുന്നവന്‍), റാഹിബ് എന്നിവരില്‍ നിന്നും ഇവ സംഭവിക്കാം. അതുകൊണ്ട് കറാമത് വെളിപ്പെടുത്തിയ വ്യക്തിയെ വിലയിരുത്തണം. അദ്ദേഹം ദീ നിന്റെ നിയമങ്ങള്‍ അനുസരിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കു കയും ചെയ്യുന്നുണ്ടെങ്കില്‍ ആ കറാമത് അവന്റെ വിലായതിന്റെ അടയാളമായിരിക്കും” (ഫത്ഹുല്‍ബാരി 7/383).വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലര്‍ ഉന്നയി ക്കാറുണ്ട്.ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ നല്‍കുന്ന മറുപടി ശ്രദ്ധേ യമാണ്:“വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കല്‍ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോരപ്പൈതല്‍ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു:“ഈ സംഭവം ഔലിയാക്കള്‍ക്കു കറാമത്തുണ്ടാകുമെന്നതിനും അവരുടെ ഇഷ്ടാനു സരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുല്‍ബാരി, 8/316).ഇമാം റംലി (റ) എഴുതുന്നു:“ഔലിയാഇല്‍ നിന്ന് ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും കറാമതുകള്‍ സംഭവിക്കാം” (ഫതാവാ റംലി, 4/386)വിശുദ്ധഖുര്‍ആന്‍ 18/11, 3/37, 27/40, 19/25, 18/40, 70, 71, 74, 77 എന്നീ സൂക്തങ്ങളില്‍ ഔലിയാക്കളുടെ കറാമതുകള്‍ വിവരിച്ചിട്ടുണ്ട്. ഫത്ഹുല്‍ബാരി 8/316, 8/351, 8/360, 8/749 ശറഹുമുസ്ലിം 16/174, 18/132 എന്നീ പേജുകളിലുള്ള ഹദീസുകളില്‍ കറാമതു കള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഫതാവാ ഇബ്നുതൈമിയ്യഃ 11/153, 154, 155, 156 എന്നീ പേജുകളില്‍ ഔലിയാഇന്റെ കറാമതുകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.  : 




ആത്മാക്കളും ക്രയവിക്രയങ്ങളും




വഫാത്തായ പുണ്യാത്മാക്കൾക്ക് ക്ര്യവിക്രയങ്ങൾ ചെയ്യാൻ കഴിയുമൊ ???? കഴിയുമെന്നതിന്ന് ധാരാളം തെളിവുകളിൽ നിന്ന് മനസ്സിലാക്കാം_________വർഷങ്ങൾക്ക് മുമ്പ് വഫാത്തായ  അമ്പിയാക്കൾ ഇസ്‌റാഅ്-മിഅ്റാജിന്റെ രാത്രിയിൽ നബി(സ)യുടെ പിന്നിൽ അണിനിരന്നതും നബി(സ)യെ തുടർന്ന് നിസ്കരിച്ചതും പ്രബലമായ ഹദീസുകളിൽ വന്നതാണ്. തുടർന്ന് നബി(സ)യെ സ്വീകരിക്കുന്നതിനായി ഓരോ ആകാശങ്ങളിലും നബി(സ) എത്തും മുമ്പ് അവർ എത്തിയതും ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി എല്ലാ ഹദീസുപണ്ഡിതരും നിവേദനം ചെയ്ത ഹദീസുകളിൽ കാണാവുന്നതാണ്.സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹികലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുമെന്ന് പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുൽഖയ്യിം റൂഹ് എന്ന ഗ്രൻഥത്തിൽ പ്രമാണ സഹിതം സമർത്ഥിച്ചിട്ടുണ്ട്. അതില്പറഞ്ഞ ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ വായിക്കാം,وصحَّ عن حماد بن سلمة، عن ثابت ، عن شهر بن حوشب، أن الصعب بن جثامة، وعوف بن مالك، كانا متآخيين، قال صعب لعوف، أي أخي، أيُّنا مات قبل صاحبه فليتراء له. قال: أو يكون ذلك؟ قال: نعم. فمات صعب فرآه عوف فيما يرى النائم كأنه قد أتاه، قال: قلت: أي أخي، قال: نعم، قلت: ما فُعَل بكم؟ قال: غُقر لنا بعد المصائب،قال: ورأيتُ لمعةً سوداء في عنقه، قلت: أي أخي؛ ما هذا؟ قال: عشرة دنانير استلفتُها من فلان اليهودي فهن في قَرَني فأعطوه إياها، واعلم أخي؛ أنه لم يحدثْ في أهلي حَدَثٌ بعد موتي، إلا قد لحقَ بي خبرهُ ، حتى هرّة لنا ماتت منذ أيام، واعلم أنَّ بنتي تموتُ إلى ستة أيام فاستوصوا بها معروفًا،فلما أصبحت قلت: إنَّ في هذا لمعلمًا. فأتيتُ أهله فقالوا: مرحبًا بعوف، أهكذا تصنعون بتركة إخوانكم، لم تقربْنا منذ مات صعب. قال: فاعتللتُ بما يعتلُّ به الناس، فنظرت إلى القَرَنِ فأنزلته، فانتثلت ما فيه فوجدتُ الصرّة التي فيها الدنانير، فبعثتُ بها إلى اليهودي، فقلت: هل كان لك على صعب شيء؟ قال: رحم الله صعبًا كان من خيار أصحاب رسول الله صلى الله عليه وسلم، هي له. قلت: لتخبرني. قال: نعم، أسلفتُه عشرة دنانير، فنبذتها إليه، قال: هي والله بأعيانها، قال: قلت هذه واحدة. قال: فقلت: هل حَدَثَ فيكم حَدَثُ بعد موت صعب؟ قالوا: نعم، حدث فينا كذا حدث، قال: قلت: اذكروا، قالوا: نعم! هِرّة ماتت منذ أيام، فقلت: هاتان اثنتان، قلت: أين ابنة أخي؟ قالوا: تلعب، فأتيت بها فمسستُها فإذا هي محمومة، فقلت: استوصوا بها معروفًا، فماتت لستة أيام.(كتاب الروح لابن القيم:١٨-١٧)സ്വഅ്ബുബ്നുജൂസാമ(റ)യും ഔഫുബ്നുമാലികും(റ)ഉറ്റ മിത്രങ്ങളായിരുന്നു. ഒരിക്കൽ സ്വഅ്ബ്(റ) ഔഫ്(റ) നോട് പറഞ്ഞു. നമ്മിൽ ആരാണോ ആദ്യം മരണപ്പെടുന്നത് അയാൾ മറ്റേയാൾക്ക് സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തട്ടെ. ഇത് കേട്ട ഔഫ്(റ) തിരിച്ചു ചോദിച്ചു. അതിനു സാധിക്കുമോ?. സ്വഅ്ബ്(റ) പറഞ്ഞു. തീർച്ചയായും സാധിക്കും. തുടർന്ന് സ്വഅ്ബ്(റ) ആദ്യം വഫാത്താകുകയും ഔഫ്(റ)നെ സ്വപ്നത്തിലൂടെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഔഫ്(റ) സ്വഅ്ബ്(റ)വിനോട് തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്വഅ്ബ്(റ) വിശദീകരിച്ചു കൊടുത്ത്. ദുരിതങ്ങൾക്ക് ശേഷം അല്ലാഹു എനിക്ക് പൊറുത്തുതന്നിരിക്കുന്നു. ഔഫ്(റ) പറയുന്നു: അദ്ദേഹത്തിൻറെ പിരടിയിൽ കണ്ട ഒരു കറുത്ത അടയാളത്തെപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അത് ഇന്നാലിന്ന യഹൂദിയിൽ നിന്ന് ഞാൻ കടം വാങ്ങിയിരുന്ന പത്ത് ദീനാറുകളാണ്. അവ എന്റെ അമ്പുറയിൽ ഇരിപ്പുണ്ട്. അതെടുത്ത് നിങ്ങൾ അദ്ദേഹത്തിന് നൽകണം. അദ്ദേഹം തുടരുന്നു. എന്റെ സഹോദരാ! എന്റെ മരണശേഷം എന്റെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാനറിയുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ ചത്ത പൂച്ചയുടെ കാര്യം വരെ ഞാനറിഞ്ഞിരിക്കുന്നു. ആറ് ദിവസത്തിനകം എന്റെ മകൾ മരണപ്പെടുന്നതാണ്. അതിനാൽ അവളോട് നിങ്ങൾ നന്മ ഉപദേശിക്കണം.ഔഫ്(റ) പറയുന്നു: നേരം പുലർന്നുയുടനെ ഞാൻ കണ്ട സ്വപ്നത്തിൽ നല്ലൊരു പാഠമുണ്ടെന്നു മനസ്സിലാക്കി ഞാനെന്റെ സ്നേഹിതന്റെ വീട് ലക്ഷ്യമാക്കി നടന്നു. എന്നെ കണ്ടയുടനെ എനിക്ക് സ്വാഗതമോതിയ സ്വഅ്ബ്(റ)ന്റെ കുടുംബം എന്നോട് ചോദിച്ചു. സ്വഅ്ബ്(റ) മരിച്ചതു മുതൽ നിങ്ങളെ ഇങ്ങോട്ടു കണ്ടിട്ടില്ലല്ലോ. ഇങ്ങനെയാണോ താങ്കളുടെ സഹോദരന്റെ അനന്തരകാമികളോട് പെരുമാറേണ്ടത്?. ഔഫ്(റ) പറയുന്നു: സാധാരണ ജനങ്ങൾ പറയാറുള്ള ഒഴിവ് കഴിവുകൾ ഞാനും പറഞ്ഞു. തുടർന്ന് സ്വപ്‍നത്തിലൂടെ സ്വഅ്ബ്(റ) ഉണർത്തിയ അമ്പിന്റെ ഉറ ഞാൻ താഴെയെടുത്തുനോക്കുമ്പോൾ അതിൽ ഒരു സഞ്ചിയിൽ പത്ത് ദീനാറുകൾ കാണാനിടയായി. അതുമായി യഹൂദിയെ സമീപിച്ച് അദ്ദേഹത്തോട് ഞാനന്വേഷിച്ചു. നിങ്ങൾക്ക് സ്വഅ്ബ്(റ) വല്ലതും തരാനുണ്ടോ? യഹൂദിയുടെ പ്രതികരണം നബി(സ)യുടെ അനുചരന്മാരിൽവെച്ച് ഏറ്റവും നല്ലയാളായിരുന്നു സ്വഅ്ബ്. അദ്ദേഹത്തിന് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ അത് അദ്ദേഹത്തിനു ഉള്ളതാകുന്നു.  ഇത് കേട്ട് ഔഫ്(റ) കാര്യം തിരക്കി തിരക്കി ചോദിച്ചപ്പോൾ യഹൂദി പറഞ്ഞു. അതെ , അദ്ദേഹത്തിനു ഞാൻ പത്ത് ദീനാർ കടം കൊടുത്തിരുന്നു. അതെ പത്ത് ദീനാർ തന്നെയാണ് ഈ പണ സഞ്ചിയിലുള്ളത്. തുടർന്ന് ഔഫ്(റ) വീട്ടുകാരോടന്വേഷിച്ചു. സ്വഅ്ബി(റ)ന്റെ വിയോഗ ശേഷം ഇനി വല്ലതും ഇവിടെ സംഭവിച്ചിട്ടുണ്ടോ?. വീട്ടുകാർ പലതും വിശദീകരിച്ചു. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോൾ പൂച്ച ചത്ത കഥയും അവർ പറഞ്ഞു കൊടുത്തു. ഔഫ്(റ) പറയുന്നു. തുടർന്ന് സഹോദരൻ സ്വഅ്ബ്(റ)ന്റെ പുത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ കളിക്കുകയാണെന്നു മറുപടികിട്ടി. അതേത്തുടർന്ന് അവളുടെ സമീപത്തെത്തി തൊട്ടുനോക്കുമ്പോൾ അവൾക്കു നല്ല പനിയുണ്ടായിരുന്നു. അങ്ങനെ അവളോട് നല്ല കാര്യങ്ങൾ ഉപദേശിക്കാൻ നിർദേശം നൽകി. സ്വഅ്ബ്(റ) സ്വപ്നത്തിൽ അറിയിച്ച പ്രകാരം ആറുദിവസത്തിനുള്ളിൽ അവൾ മരിക്കുകയും ചെയ്തു. ഈ സംഭവം ഹമ്മാദുബ്നുസലമ(റ), സാബിത്(റ), വഴിയായി ശഹ്‌റുബ്നുഹൌശബ്(റ)ൽ നിന്ന് പ്രബലമായി വന്നിരിക്കുന്നു.(റൂഹ്: പേ: 17-18)ഇബ്നുൽ ഖയ്യിം തുടരുന്നു:ഫള് ലുബ്‌നുൽമുവഫഖ്(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ പലപ്രാവശ്യം എന്റെ പിതാവിന്റെ ഖബ്ർ സന്ദർശിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു ജനാസയുടെ കൂടെ എന്റെ പിതാവിനെ മറവുചെയ്ത മഖ്ബറയിൽ പോയി. പക്ഷെ എന്റെ ഒരാവശ്യത്തിനുവേണ്ടി പിതാവിനെ സന്ദർശിക്കാൻ സമയം കാണാതെ ഞാൻ അതിവേഗം അവിടന്ന് പുറപ്പെട്ടു. അന്ന് രാത്രി പിതാവിനെ ഞാൻ സ്വപനത്തിൽ ദർശിച്ചു. പിതാവ് ചോദിച്ചു: "എന്റെ കുഞ്ഞുമോനെ! നീ എന്തുകൊണ്ട് എന്റെയടുക്കൽ വന്നില്ല?". അപ്പോൾ ഞാൻ പിതാവിനോട് തിരിച്ചു ചോദിച്ചു: 'താങ്കളുടെ അടുത്ത് ഞാൻ വരുന്നത് താങ്കൾ അറിയുമോ?'. പിതാവ് പറഞ്ഞു: "എന്റെ കുഞ്ഞിമോനെ!. നീ വീട്ടിൽ നിന്ന് പുറപ്പെട്ട് വഴിക്കുള്ള പാലത്തിൽ എത്തിയതുമുതൽ എന്റെയടുത്ത് വന്നിരുന്ന് തിരിച്ചു പോകുമ്പോൾ പാലം കടക്കുന്നതുവരെ ഞാൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നതാണ്".قال ابن أبى الدنيا حدثنى إبراهيم بن بشار الكوفي قال حدثني الفضل بن الموفق فذكر القصة،ഈ സംഭവം മഹാനായ ഇബ്നു അബിദ്ദുൻയാ(റ) ഇബ്റാഹീമുബ്നുബശ്ശാർ(ർ) വഴിയായി ഫള് ലുബ്‌നുൽ മുവഫഖ്(ർ) വിൽ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.وصح عن عمرو بن دينار أنه قال ما من ميت يموت إلا وهو يعلم ما يكون في أهله بعده وأنهم ليغسلونه ويكفنونه وانه لينظر إليهم (كتاب الروح لابن القيم: ١٦-١٥)മഹാനായ അംറുബ്നു ദീനാർ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്. "ഏതൊരു മയ്യിത്തും അവന്റെ മരണ ശേഷം അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതാണ്. അവർ അവനെ കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യമ്പോഴും അവൻ അവരിലേക്ക്‌ നോക്കികൊണ്ടിരിക്കും". (റൂഹ്: 15-16)മുഹമ്മദുബ്നു അലി(റ)യിൽ നിന്ന് അബൂ ഹാതിം റാസി(റ) വഴി ഇബ്നുഅബിദ്ദുൻയാ(റ) ഉദ്ധരിക്കുന്നു:ഞങ്ങൾ മക്കയിലെ മസ്ജിദുൽഹറാമിൽ ഇരിക്കുമ്പോൾ ഒരാൾ എഴുന്നേറ്റു നിന്നു. അയാളുടെ മുഖത്തിന്റെ പകുതി ഭാഗം കറുപ്പുനിറവും പകുതി ഭാഗം വെളുപ്പുനിറവുമാണ്. അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളെ! നിങ്ങൾ എന്നിൽ നിന്ന് പാഠമുൾക്കൊള്ളുക. നിശ്ചയം ഞാൻ ശൈഖാനി(സിദ്ദീഖ്(റ), ഉമർ(റ)) എന്നിവരെ ചീത്തപറയുന്ന ആളായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്ന് കൈയുയർത്തി എന്റെ മുഖത്തടിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ശത്രൂ, തെമ്മാടി, നീ അബൂബക്ർ(റ)വിനേയും ഉമർ(റ) വിനേയും ചീത്ത പറയാറുണ്ട് അല്ലെ?. അങ്ങനെ നേരം പുലർന്നുനോക്കുമ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. (റൂഹ്: 232)قال القيرواني أخبرني شيخ لنا من أهل الفضل قال أخبرني أبو الحسن المطلبي أمام مسجد النبي قال رأيت بالمدينة عجبا كان رجل يسب أبا بكر وعمر رضي الله عنهما فبينا نحن يوما من الأيام بعد صلاة الصبح إذ أقبل رجل وقد خرجت عيناه وسالتا على خديه فسألناه ما قصتك فقال رأيت البارحة رسول الله وعلى بين يديه ومعه أبو بكر وعمر فقالا يا رسول الله هذا الذي يؤذينا ويسبنا فقال لي رسول الله من أمرك بهذا يا أبا قيس فقلت له على وأشرت عليه فأقبل علي بوجهه ويده وقد ضم أصابعه وبسط السبابة والوسطى وقصد بها إلى عيني فقلت إن كنت كذبت ففقأ الله عينيك وادخل أصبعيه في عيني فانتهت من نومي وأنا على هذه الحال فكان يبكي يخبر الناس وأعلن بالتوبة (الروح - ابن قيم الجوزية: ٢٣٢-٢٣٣)അല്ലാമ ഖൈറുവാനി(റ) പറയുന്നു: മസ്ജിദുന്നബവിയിലെ ഇമാം അബുൽ ഹസനിൽ മുത്ത്വലിബി(റ)യെ ഉദ്ദരിച്ച സച്ചരിതരിൽ പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: "ഞങ്ങൾ മദീനയിൽ വെച്ച് ഒരു മഹാത്ഭുതം കാണുകയുണ്ടായി. അബൂബക്ർ സിദ്ദീഖ്(റ)വിനേയും ഉമർ(റ) വിനേയും ചീത്തപറയുന്ന ഒരാൾ മദീനയിലുണ്ടായിരുന്നു. ഒരു ദിവസം സുബ്ഹ് നിസ്കരിച്ച് ഞങ്ങൾ പള്ളിയിലിരിക്കുമ്പോൾ ഇരുകണ്ണുകളും സ്ഥാനത്തുനിന്ന് പറയപ്പെട്ടു കവിളിലൂടെ ഒലിച്ചിറങ്ങിയ നിലയിൽ ഒരാൾ അവിടെ വന്ന്. കഥയന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. ഇന്നലെ രാത്രി നബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. അലി(റ) നബി(സ)യുടെ മുമ്പിൽ നിൽപ്പുണ്ട്. അബൂബക്ർ സിദ്ദീഖ്(റ) ഉമറും(റ) നബി(സ)യുടെ കൂടെയുണ്ട്. അവർ രണ്ടുപേരും എന്നെ ചൂണ്ടി നബി(സ്)യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങളെ ചീത്തപറയുകയും ബുദ്ദിമുട്ടാക്കുകയും ചെയ്യുന്നവനാണ് ഇയാൾ. അപ്പോൾ നബി(സ) തങ്ങൾ എന്നോട് ചോദിച്ചു. അബുഖൈസേ!. അവരെ ചീത്തപറയാൻ നിന്നോട് കല്പിച്ചതാരാണ്?. അലി(റ)നെ ചൂണ്ടി അലിയാണെന്ന് റസൂലിനോട് പറഞ്ഞപ്പോൾ അലി(റ) ചൂണ്ടുവിരലും  നടുവിരലും മാത്രം ഉയർത്തിപ്പിടിച്ച 'നീ കളവാണ് പറയുന്നതെങ്കിൽ അല്ലാഹു നിന്റെ രണ്ടുകണ്ണുകളും പൊട്ടിക്കട്ടെ' എന്ന് പറഞ്ഞു എന്റെ രണ്ടു കണ്ണുകളിൽ കുത്തുകയുണ്ടായി. ഉറക്കിൽ നിന്നുണർന്നപ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. തുടർന്ന് ഇക്കാര്യം ജനങ്ങളോട് പറഞ്ഞു അദ്ദേഹം കരയുകയും പരസ്യമായി പശ്ചാതപിക്കുകയും ചെയ്യുമായിരുന്നു. (റൂഹ്: 233)ഇബ്നുൽ ഖയ്യിം തുടരുന്നു:وكان سماك بن حرب قد ذهب بصره فرأى إبراهيم الخليل في المنام فمسح على عينيه وقال: اذهب إلى الفرات فانغمس فيه ثلاثًا ففعل فأبصر.(كتاب الروح لابن القيم: ٢٣٤)മഹാനായ സിമാക്ബ്നു ഹർബ്(റ) വിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മഹാനായ ഖലീലുല്ലാഹി ഇബ്‌റാഹീം(അ) സ്വപ്നത്തിൽ വന്ന് അദ്ദേഹത്തിൻറെ കണ്ണുകൾക്കുമേൽ തടവുകയും യൂഫ്രട്ടീസ് നദിയിൽപോയി മൂന്നു പ്രാവശ്യം മുങ്ങികുളിക്കാൻ അദ്ദേഹത്തിനു നിർദ്ദേശം നൽകുകയും ചെയ്തു. അതുപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയുണ്ടായി. (റൂഹ്:  234)ആത്മാക്കൾക്ക് സ്വപ്നത്തിലൂടെ വന്ന് ചികിൽസിക്കാനും മറ്റു സഹായങ്ങൾ ചെയ്യാനും സാധിക്കുമെന്നാണ് ഇത്തരം സംഭവങ്ങൾ എടുത്തുനിരത്തി ഇബ്നുൽ ഖയ്യിം സമർത്ഥിക്കുന്നത്. വിശുദ്ധ ഖുർആനും തിരു സുന്നത്തും അതിനുരേഖയായി അദ്ദേഹം എടുത്തുപറയുന്നുമുണ്ട്.____എനി  ഇബ്നുൽഖയ്യിമിൻറ്റെ ഉസ്താദും പുത്തൻ വാദികളുടെ നേതാവും ഷൈഖുൽ ഇസ്ലാമുമായ ഇബ്നു തയ്മിയ്യ തന്നെആത്മാക്കൾക്ക്  കേട്ടാൽ‍ ഉത്തരം നല്‍കുമോ??? അതിന്നവർക്ക് കഴിവുണ്ടൊ എന്നതിന്ന് തന്റെ ഫതാവയിലൂടെ മറുപടി നൽകുന്നുوَالرُّوحُ تُشْرِفُ عَلَى الْقَبْرِ وَتُعَادُ إلَى اللَّحْدِ أَحْيَانًا. كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ {مَا مِنْ رَجُلٍ يَمُرُّ بِقَبْرِ الرَّجُلِ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إلَّا رَدَّ اللَّهُ عَلَيْهِ رُوحَهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ} . وَالْمَيِّتُ قَدْ يَعْرِفُ مَنْ يَزُورُهُ وَلِهَذَا كَانَتْ السُّنَّةُ أَنْ يُقَالَ: {السَّلَامُ عَلَيْكُمْ أَهْلَ دَارِ قَوْمٍ مُؤْمِنِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَمِنْكُمْ، وَالْمُسْتَأْخِرِين} وَاَللَّهُ أَعْلَمُ."""""ആത്മാക്കൾ അവരുടെ ഖബറുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മുഹ്മിനായ  ഒരു സഹോദരന്റെ ഖബറിന്നരികിലൂടെ പോകുകയാണെങ്കില്‍ ഖബറിനരികിൽ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖബറിലുള്ള വ്യക്തിക്ക് റൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശ്ചയം  ഖബറാളിക്ക് സന്ദർശകനെ അറിയുന്നതാണ്.. അവൻ അവർക്ക് അസ്സലാമു അലൈകും അഹ്ലു ദാറ ഖൗമിൻ മു'അ്മിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്.  :   




മുഹ്യദ്ദീൻ ഷൈഖ് (റ )




മുഹ്‌യിദ്ദീന്‍ ശൈഖ്(റ) അത്ഭുതങ്ങളുടെ പ്രതീകമായി മാത്രമാണ് പലപ്പോഴും വായിക്കപ്പെടുന്നത്. അത് ആ മഹാത്മാവിന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശൈഖ് ആത്മീയ നേതൃത്വത്തിന് യോഗ്യനായ ഒരു വലിയ പണ്ഡിതനായിരുന്നു. ഇമാം ഗസ്സാലി(റ)ക്കു ശേഷം അദ്ദേഹം കൈകാര്യം ചെയ്ത വൈജ്ഞാനിക തലങ്ങള്‍ മുഴുവനും കൈകാര്യം ചെയ്യാന്‍ മദ്‌റസത്തുന്നിളാമിയ്യയില്‍ എത്തിയ ഗുരുവാണ് ശൈഖ് മുഹ്‌യിദ്ദീന്‍(റ). നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ അവഗാഹമുള്ളയാളായിരുന്നു.ആദ്യകാലത്ത് അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. പിന്നീട്, ചില ആത്മീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)ന്റെ മദ്ഹബില്‍ ചേരുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഅ്ബാലയത്തിന്റെ നാല് വശങ്ങളിലായി നാല് മദ്ഹബിന്റെ മുസ്വല്ലകളുണ്ടായിരുന്ന കാലമാണ്. അഹ്മദ്ബ്‌നു ഹമ്പല്‍(റ)നെ തുടരുന്നവരുടെ മുസ്വല്ലയില്‍ ആളുകള്‍ വളരെ കുറവായിരുന്നു. ശൈഖ് ജീലാനി അവിടെ വന്ന് നിസ്‌കരിക്കുന്നതോടുകൂടിയാണ് ആ മദ്ഹബില്‍ കൂടുതല്‍ ആളുകള്‍ വന്നുചേരുന്നത്. ആ സമയത്ത് ഹമ്പലി മദ്ഹബില്‍ കിടയറ്റ ആലിമീങ്ങളുമുണ്ടായിരുന്നില്ല. ഒരു ആലിം അതിലേക്ക് വരികയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ മദ്ഹബുകളെ പുനരുജ്ജീവിപ്പിച്ച അനുഭവം പണ്ഡിതലോകത്ത് വേറെയുമുണ്ടായി. ഇബ്‌നുഹജര്‍(റ) പൊന്നാനിയില്‍ വന്നതോടുകൂടിയാണ് ശാഫിഈ മദ്ഹബിന് കേരളത്തില്‍ ഇത്രവലിയ സ്വീകാര്യത കിട്ടുന്നത്. ഇതേ ദൗത്യമാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) ഏറ്റെടുത്തത്. ഇക്കാര്യം ഖുതുബിയ്യത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങളെ തുടര്‍ന്ന് ഹമ്പലി മദ്ഹബ് വല്ലാതെ വളര്‍ന്നു. ഇന്ന് സഊദി അറേബ്യയിലും മറ്റും ഹമ്പലി മദ്ഹബുകാരാണ് അധികം. മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ വരവോടുകൂടിയാണ് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ തങ്ങളുടെ മദ്ഹബ് ഇത്രകണ്ട് ലോകത്ത് വളരുന്നത്.മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ കറാമത്തുകള്‍ അനിഷേധ്യമായ തരത്തില്‍ സ്വീകരിക്കപ്പെട്ടതാണെന്ന് ഇബ്‌നുതൈമിയ തന്നെ പറയുന്നുണ്ട്. അവരെല്ലാവരും അംഗീകരിച്ച വ്യക്തിത്വമാണ് ശൈഖിന്റേത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് ശൈഖിന്റെ ഇടപെടലാണ് ഈ പ്രാധാന്യത്തിന് കാരണം.ഫാത്വിമിയ്യാ ഭരണകൂടത്തിന്റെ അവസാനം. അബ്ബാസിയ്യ ഭരണകൂടത്തിന്റെ ആളുകളൊക്കെ ഭൗതിക താല്‍പര്യക്കാരായി മാറുന്നു. ഇസ്‌ലാമിക ഖിലാഫത്ത് കാഴ്ചവെച്ച മനോഹാരിതകള്‍ നഷ്ടപ്പെടുന്നു. ഭരണകേന്ദ്രവും ഭരണീയരുമെല്ലാം വഴികേടിലേക്കു സഞ്ചരിക്കുന്ന കാലം. ഒരു നവോത്ഥാന നായകനെ കാത്തിരിക്കുന്ന മുഹൂര്‍ത്തത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) വരുന്നത്. അങ്ങനെ ചരിത്രപരമായ ഒരു പ്രാധാന്യം ശൈഖിന്റെ രംഗപ്രവേശത്തിനുണ്ട്.കേരളത്തില്‍ ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് നിസ്തുല മാറ്റങ്ങളുണ്ടാക്കി മുന്നേറിയത് മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ ആത്മീയ വഴിയായ ഖാദിരിയ്യാ ത്വരീഖത്താണ്. അതൊരനുമാനമല്ല. കേരളത്തിലുടനീളമുള്ള മുഹ്‌യിദ്ദീന്‍ മസ്ജിദുകള്‍, ഖാദിരിയ്യ മസ്ജിദുകള്‍, ജീലാനി മസ്ജിദുകള്‍ തുടങ്ങിയവ അതിനുള്ള തെളിവുകളാണ്. മഹ്‌ളറത്തുല്‍ഖാദിരിയ്യ തുടങ്ങി തമിഴ്‌നാട്ടിലുമുണ്ട് ഇത്തരം കേന്ദ്രങ്ങള്‍. ഒരുപാട് ദീനീ സംരംഭങ്ങള്‍ക്ക് ശൈഖിന്റെ പേരുവെക്കാന്‍ കാരണം അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നായകത്വമാണ്. കേരളീയ ഇസ്‌ലാമിക നവോത്ഥാനത്തില്‍ മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ശിഷ്യപരമ്പരയും ആ ആത്മീയവഴിയും നിര്‍വഹിച്ച സേവനമാണ് കേരളത്തില്‍ ശൈഖ് കൂടുതലായി അനുസ്മരിക്കപ്പെടാനുള്ള കാരണം.മറ്റുചില രാജ്യങ്ങളില്‍ അഹ്മദുല്‍കബീര്‍ രിഫാഈ(റ)യുടെ മാര്‍ഗ്ഗത്തിനാണ് പ്രാധാന്യം. ഇവിടെ മുഹ്‌യിദ്ദീന്‍ ശൈഖിന് നല്‍കുന്നത്‌പോലെ അവിടെ രിഫാഈ ശൈഖി(റ)നെ ആദരിക്കുന്നു. വേറെ ചില രാജ്യങ്ങളില്‍ ദസൂഖി(റ)യുടെ ശിഷ്യന്മാരാണ്. അവിടെ ദസൂഖിക്കാണ് പ്രശസ്തി. അങ്ങനെ ഓരോ രാജ്യത്തുമുണ്ടാവും. ആഫ്രിക്കയിലും ഈജിപ്തിലും ദസൂഖികളും ബാഗ്ദാദിന്റെതന്നെ വ്യത്യസ്തഭാഗങ്ങളില്‍ രിഫാഇകളുമാണ് ഉള്ളത്. മൊറോക്കോയിലും രിഫാഇകളാണുള്ളത്.മുജദ്ദിദു അല്‍ഫസാനി സയ്യിദുസ്സര്‍ഹിന്ദിയുടെയും നഖ്ശബന്ദിയുടെയുമൊക്കെ നാട് ഇന്ത്യയാണെങ്കിലും കൂടുതല്‍ പ്രചരിച്ചത് പുറംരാജ്യങ്ങളിലാണ്. പഞ്ചാബിലാണ് അല്‍ഫസാനി വിശ്രമിക്കുന്നത്. അക്ബറിന്റെ ദീനെ ഇലാഹിക്കെതിരെ നിലകൊണ്ടയാളാണ്. അവരുടെ ശിഷ്യന്മാര്‍ കൂടുതലും പുറംരാജ്യങ്ങളിലാണ്, തുര്‍ക്കിയിലും മറ്റും. കേരളീയര്‍ക്ക് അത്രത്തോളം പരിചയമുള്ള ആളല്ല അല്‍ഫസാനി.അന്നത്തെ കാലഘട്ടത്തില്‍ വിവിധങ്ങളായ പ്രതികൂല സാഹചര്യം ഇസ്‌ലാമിക പ്രബോധന രംഗത്തുണ്ടായിരുന്നു. ഭരണകൂടത്തിന്റെ അരുതായ്മകള്‍, ആര്‍ഭാടങ്ങളുടെ അതിരുകടക്കല്‍, മതപരമായ വിധിവിലക്കുകളെ നിഷേധിച്ചുകൊണ്ട് ആത്മീയാസ്വാദനത്തില്‍ മാത്രം ഊന്നുന്ന ത്വരീഖത്തുകള്‍… ഇതൊക്കെ സജീവമായിരുന്നു. അവയ്‌ക്കെതിരായ സമരത്തില്‍ ആ വലിയ പണ്ഡിതന്‍ മുന്നില്‍ നിന്നു. ശരീഅത്തില്ലാതെ ഒരു ത്വരീഖത്തും ഇല്ലെന്ന് ശൈഖ് തറപ്പിച്ചു പറഞ്ഞു. ശരീഅത്തില്‍ മുറുകെ പിടിച്ചുകൊണ്ട് കര്‍മശാസ്ത്ര പണ്ഡിതന്മാരെ ഉപജീവിച്ചുകൊണ്ടുള്ള ആത്മീയവഴി അവതരിപ്പിക്കുക എന്ന വലിയ ദൗത്യം അന്നാവശ്യമായിരുന്നു. ദീനിനെ ആര് ജീവിപ്പിക്കും എന്ന് ലോകം ചോദിക്കുന്ന സന്ദര്‍ഭത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) വരുന്നത്. അങ്ങനെയാണ് മുഹ്‌യിദ്ദീന്‍, ദീനിനെ ജീവിപ്പിക്കുന്നയാള്‍ എന്ന് അര്‍ത്ഥം വരുന്ന പേര് അര്‍ത്ഥവത്താകുന്നത്.അദ്ദേഹത്തിന്റെ ആത്മീയമായ അറിവിന്റെ പ്രചാരണ മാര്‍ഗങ്ങള്‍ വിവിധങ്ങളായിരുന്നു. ഒന്ന്, നേരിട്ടുള്ള തദ്‌രീസ്(ദര്‍സ്). നേരത്തെ പറഞ്ഞപോലെ ഗസ്സാലി ഇമാമിനു ശേഷം മദ്‌റസത്തുന്നിളാമിയ്യയില്‍ അദ്ധ്യാപകനായി കടന്നുവരികയാണ്. പൊതുജനങ്ങള്‍ക്കുള്ള നസ്വീഹത്തായിരുന്നു രണ്ടാമത്തെ വഴി. ലക്ഷക്കണക്കിനാളുകള്‍ സംബന്ധിക്കുന്ന വലിയ മജ്‌ലിസുകള്‍ ശൈഖിനുണ്ടായിരുന്നു. ആളുകളുടെ ആത്മീയ സംസ്‌കരണത്തിനുവേണ്ടി നാല്‍പത് കൊല്ലം ഒരു സ്ഥലത്തുതന്നെ ഇരുന്നുകൊണ്ട് വഅള് നടത്തുകയായിരുന്നു. ആ വഅളിന്റെ സമാഹാരങ്ങളാണ് ഫത്ഹുര്‍റബ്ബാനിയും മറ്റും. വഅള് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് തൗബ ചെയ്യാനുള്ള താല്‍പര്യമുണ്ടാകുന്നു. ചില ആളുകള്‍ക്ക് കലിമ ചൊല്ലാനുള്ള മനസ്സ് വരുന്നു. ഇത്ര ശക്തമായിരുന്നു ആ ആത്മീയ വാഗ്വിലാസം. ആ ജനബാഹുല്യത്തെ സൂചിപ്പിക്കുന്ന ഒരു സംഭവം ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. അപ്പുറത്ത് ഭരണാധികാരിയുടെ വലിയൊരു മജ്‌ലിസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇടക്ക് ഒരു ശബ്ദം കേള്‍ക്കുന്നു. അദ്ദേഹം ചോദിച്ചു: എന്താണത്? ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി തുമ്മിയതാണ്. ശൈഖ് ജീലാനി തുമ്മിയാല്‍ ഇത്ര വലിയ ശബ്ദം വരുമോ? മഹാനവര്‍കള്‍ തുമ്മുമ്പോള്‍ അല്‍ഹംദുലില്ലാഹ് പറയും. അപ്പോള്‍ സദസ്സിലെ പരസഹസ്രങ്ങളൊരുമിച്ച് ‘യര്‍ഹമുക്കല്ലാഹു യര്‍ഹമുനല്ലാഹു ബിക്’ (അല്ലാഹു നിങ്ങള്‍ക്ക് റഹ്മത്ത് ചെയ്യട്ടേ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കും റഹ്മത്ത് ചൊരിയട്ടേ) ഈ ആയിരങ്ങള്‍ ഒരുമിച്ച് ദുആ ചെയ്യുന്നതിന്റെ ശബ്ദമാണത്. ഇത്രയും കൂടുതല്‍ ജനങ്ങള്‍ കൂടുന്ന മജ്‌ലിസാണ് ശൈഖ് ജീലാനി തങ്ങളുടേത് എന്ന് ഭരണാധികാരിക്ക് ബോധ്യപ്പെടുന്നത് അതോടുകൂടിയാണ്.മൂന്നാമത്തേതാണ് മഹാനവര്‍കളുടെ ആത്മീയ സരണി. ആത്മീയ കാര്യങ്ങളില്‍, തന്റെ മാര്‍ഗം സ്വീകരിച്ച് ജീവിക്കുന്ന പ്രത്യേക ശിഷ്യന്മാര്‍ക്ക് സ്വകാര്യമായി നല്‍കുന്ന ആത്മീയ ശിക്ഷണം ത്വരീഖത്തിലൂടെ ചെയ്തു. ഈ മൂന്ന് മാര്‍ഗങ്ങളാണ് പ്രധാനമായും ശൈഖ് ജീലാനി(റ)ന്റെ ഇസ്‌ലാമിക പ്രബോധന രീതികള്‍.ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ ത്രിതല ആത്മീയ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമാണ്. ഏത് ഭാഗത്തേക്ക് പോയാലും അവിടെയുള്ള പാവപ്പെട്ടവരെ കണ്ടെത്തുന്നത് മഹാനവര്‍കളുടെ രീതിയായിരുന്നു. യാത്രയ്ക്കിടയില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ ഏറ്റവും പാവപ്പെട്ടവന്റെ വീട് കണ്ടെത്തി അവിടെ താമസിക്കുക. അതായിരുന്നു ശീലം. ആ കുടുംബത്തിന്റെ ദാരിദ്ര്യം ഇല്ലായ്മ ചെയ്തിട്ടേ അവിടെനിന്ന് പോവുകയുള്ളൂ. ഹജ്ജുയാത്രയില്‍ ഇടത്താവളത്തില്‍ ഒരുവീട്ടില്‍ തങ്ങി. വളരെ പാവപ്പെട്ട വീടാണ്. മഹാനവര്‍കളെ കാണാന്‍ വന്നവര്‍ നല്‍കിയ സമ്മാനങ്ങളെല്ലാം അവര്‍ക്കു കൊടുത്തു. അവര്‍ നല്ല സമ്പന്നരായി മാറി. പില്‍ക്കാലത്ത് ശൈഖ് ജീലാനി തങ്ങളുടെ മകന്‍ അതേവഴി വന്ന സമയത്ത് അവര്‍ പറഞ്ഞു: ഉപ്പ തങ്ങിയ സ്ഥലമാണ്. നിങ്ങളും ഇവിടെ തങ്ങണം. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഉപ്പ ഇറങ്ങിയതിന്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. ഞാനിറങ്ങേണ്ടത് ഇവിടെയല്ലല്ലോ. മറ്റൊരു സ്ഥലമാണല്ലോ കണ്ടെത്തേണ്ടത്. ബാഗ്ദാദില്‍ പഠിക്കുന്ന കാലത്ത് മുസാഫര്‍ഖാനയുടെ മുമ്പില്‍ ആളുകള്‍ വരി നില്‍ക്കും. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറ്റുമോ എന്ന് ശൈഖ് അവിടെ പോയിനോക്കും. ഒരിക്കല്‍ വിശന്നിട്ട് ശൈഖിനു തന്നെ ആ വരിയില്‍ പോയി നില്‍ക്കേണ്ടിവന്നു. അപ്പോഴാണ് ഉമ്മ കൊടുത്തുവിട്ട സമ്മാനവുമായി ഒരാള്‍ സമീപിക്കുന്നത്. അത് വാങ്ങി അവിടെ നിന്ന ആളുകള്‍ക്കെല്ലാം ഭക്ഷണം വെച്ചുകൊടുത്തു. ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് മഹാനവര്‍കളുടെ പ്രധാനപ്പെട്ട സ്വഭാവമാണ്. അത്രയും നല്ല ഒരു കര്‍മം ഞാന്‍ കണ്ടിട്ടില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ന് ശൈഖിന്റെ അനുസ്മരണവേദികളില്‍ വ്യാപകമായ അന്നദാനം നടക്കുന്നതിന്റെ ഒരു കാരണം അതാണ്. മൂന്ന് കാര്യങ്ങള്‍ സ്വര്‍ഗം ലഭിക്കാന്‍ കാരണമാണ്. അതിലൊന്ന് സലാം വ്യാപിപ്പിക്കുക. രണ്ട്, രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ നിസ്‌കരിക്കുക. മൂന്ന്, ഭക്ഷണം കൊടുക്കുക. ഭക്ഷണം കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യത്തോടുകൂടി അദ്ദേഹം കണ്ടു. അത് ജീവിതത്തില്‍ പുലര്‍ത്തി.ഭരണകൂടത്തില്‍നിന്നുള്ള അന്യായങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതും ശൈഖിന്റെ സ്വഭാവമായിരുന്നു. ചിലരെ വിമര്‍ശിക്കും. വിളിച്ച് വരുത്തി തിരുത്തും. ഒട്ടുമിക്ക ആളുകളെയും ഉപദേശിക്കും. അതിനാല്‍ രാജസന്നിധിയില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ചിലപ്പോള്‍ സ്വീകരിക്കുമായിരുന്നില്ല. പൊതുജനങ്ങളുടെ അവകാശങ്ങള്‍ അപഹരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നു, അതുകൊണ്ടാണ് സ്വീകരിക്കാത്തത് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പല രീതിയിലും അന്നത്തെ അരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ഇങ്ങനെ അറിവിന്റെയും ദഅ്‌വത്തിന്റെയും സേവനത്തിന്റെയും വലിയ സന്ദേശങ്ങളുള്‍ക്കൊള്ളുന്നതാണ് ശൈഖ് ജീലാനി(റ)വിന്റെ ജീവിതം. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ മഹാന്മാരെ സമീപിക്കുന്നത് അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറിക്കിട്ടുക എന്ന ഉദ്ദേശ്യത്തോടെയാണല്ലോ. അതുകൊണ്ടാണ് കറാമത്തുകള്‍ക്ക് മുന്‍തൂക്കം വരുന്നത്. ദീര്‍ഘകാലത്തെ നിസ്‌കാരം, ദിക്‌റ്, ദുആ, തികഞ്ഞ അറിവ് ഇതിന്റെയൊക്കെ ഫലമാണ് യഥാര്‍ത്ഥത്തില്‍ കറാമത്. ജനങ്ങള്‍ തങ്ങള്‍ ഇടപെടുന്ന മേഖല ഉയര്‍ത്തിക്കാണിക്കുന്നതുകൊണ്ടാണ് ഔലിയാക്കളുടെ ശരിയായ വ്യക്തിത്വം വായിക്കപ്പെടാതെ പോവുന്നത്. ഒരുസ്താദ്, നല്ല പണ്ഡിതനാണ്. നിങ്ങളുടെ മകള്‍ക്ക് സുഖമില്ലാതാകുന്നു. ദുആ ചെയ്യണമെന്ന് ചെന്നുപറയുന്നു. ഉസ്താദ് വെള്ളം മന്ത്രിച്ചുതരും. കുട്ടിയത് കുടിച്ചു. ശിഫയായി. അങ്ങനെ ഏതാനും പേര്‍ക്ക് വരുമ്പോള്‍ ആ ഉസ്താദിന്റെ മേല്‍വിലാസം മാറി. അമ്പതുകൊല്ലമായി ദര്‍സ് നടത്തുന്ന ആലിമാണ്. നൂറുകണക്കിന് പണ്ഡിതന്മാരെ വാര്‍ത്തെടുത്ത പണ്ഡിതനാണ്. പക്ഷേ അയാള്‍ അറിയപ്പെടുന്നത് വെള്ളം മന്ത്രിച്ചാല്‍ രോഗം മാറുന്നയാള്‍ എന്ന മേല്‍വിലാസത്തിലാണ്. ശരിക്കദ്ദേഹത്തിന്റെ അകക്കാമ്പ് കിടക്കുന്നത് ആ പാണ്ഡിത്യത്തിലും ഇബാദത്തിലുമാണ്. ആ തലമാണ് പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്.ഓരോ ഗ്രന്ഥത്തിനും ഓരോ സന്ദര്‍ഭമുണ്ട്. ഖാളീ മുഹമ്മദ് ഇവിടുത്തെ സാധാരണക്കാര്‍ക്ക് അവരുടെ ആത്മീയ ഗുരുവിനെ ആസ്വദിക്കാന്‍ വേണ്ടി രചിച്ചതാണ് മുഹ്‌യിദ്ദീന്‍മാല. അത് പണ്ഡിതലോകത്തിന് വേണ്ടി എഴുതിയതല്ല. അനുരാഗികളും അനുധാവനം ചെയ്യുന്ന ആളുകളും ഒരുമിച്ച് കൂടുന്നിടത്ത് പാടാനുള്ളതാണ് മാലമൗലിദുകള്‍. ആ തലത്തിലുള്ള ഗ്രന്ഥങ്ങളില്‍ വരേണ്ടത് പുകഴ്ചകളാണ്. അതില്‍ കേന്ദ്രീകരിച്ചു രചിച്ചതാണത്. മാലയുടെ തുടക്കത്തില്‍ തന്നെ ഖാളീമുഹമ്മദ് തന്റെ ഭാഗം വിദീകരിക്കുന്നതു കാണാം. ഈ ഗ്രന്ഥത്തില്‍ പറയുന്ന മുഴുവന്‍ വിഷയങ്ങളും ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നവയാണ് എന്ന് അദ്ദേഹം നേര്‍ക്കുനേരെ പറയുന്നുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ബൈത്ത്, ബഹ്ജത്തുല്‍അസ്‌റാര്‍ എന്ന ഇമാം ശത്വ്‌നൂഫിയുടെ മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ചരിത്രം പറയുന്ന ഗ്രന്ഥം, ശൈഖ് ശിഷ്യന്മാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ സമാഹരിച്ച തക്മില എന്നീ മൂന്ന് റഫറന്‍സുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഖാളീ മുഹമ്മദ് മുഹ്‌യിദ്ദീന്‍ മാല എഴുതുന്നത്.ബൈത്ത് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ തന്നെ രചനയാണ്. തക്മിലയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഉപദേശങ്ങള്‍ തന്നെ. ഇമാം ശത്വ്‌നൂഫിയാകട്ടെ ഹദീസ് സ്വീകരിക്കപ്പെടാന്‍ യോഗ്യതയുള്ള പണ്ഡിതനാണ് എന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനി(റ)യുടെ അദ്ദുറുല്‍കാമിന എന്ന ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്ന വ്യക്തിയാണ്. അങ്ങനെ ആധികാരികമായി സ്വീകരിക്കപ്പെടാവുന്ന അവലംബങ്ങള്‍ വെച്ചുതന്നെ എഴുതപ്പെട്ട കൃതിയത്രെ മുഹ്‌യിദ്ദീന്‍മാല. എങ്കിലും നാം മുഹ്‌യിദ്ദീന്‍ മാലക്കപ്പുറത്തേക്ക് ചെന്ന് പണ്ഡിതോചിതമായി തന്നെ ശൈഖിനെ അവതരിപ്പിക്കേണ്ടതുണ്ട്. ജീലാനി തങ്ങളുടെ വ്യക്തിത്വം പണ്ഡിത ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാതെ പുറത്തേക്ക് വരേണ്ടതുണ്ട്. ആ വ്യക്തിത്വത്തെ പഠനവിധേയമാക്കലായിരിക്കും നമുക്കു ചെയ്യാവുന്ന സമകാലീന ജീലാനീ സ്മരണകളില്‍ പ്രധാനം.ശൈഖിന്റെ അവസാന വാക്കുകള്‍ ഇന്ന് ഇവിടെ നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം യുക്തമായ മറുപടിയാണ്. നാല്‍പ്പത്തിയേഴ് സന്താനങ്ങളാണ് ശൈഖ് ജീലാനിക്ക്. അവസാന സമയത്ത് മൂത്ത മകന്‍ അബ്ദുല്‍ജബ്ബാര്‍ അടുത്തുചെന്നിട്ട് ശൈഖിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്ന രംഗമുണ്ട്: എല്ലാ അവയവങ്ങള്‍ക്കും വേദനയുണ്ട്, എന്റെ ഹൃദയത്തിനൊഴികെ. ഹൃദയം അല്ലാഹുവിലാണ്. അതുകൊണ്ട് അതിന് യാതൊരു വേദനയുമില്ല. ഇത് ഖുര്‍ആന്‍ പറഞ്ഞ ഒരു വാക്കിന്റെ തുടര്‍ച്ച കൂടിയാണ്. അവസാനസമയത്ത് മുഅ്മിനീങ്ങളായ ആളുകളെ അല്ലാഹു സമാധാനിപ്പിക്കും. മനസ്സിന് യാതൊരു വേവലാതിയുമുണ്ടാവുകയില്ല. സാധാരണ മനുഷ്യന് വിഹ്വലതയാണ് ഉണ്ടാവുക, ശരീരത്തിന് വേദനയില്ലെങ്കിലും. ഇപ്പോള്‍ എന്റെ ഖല്‍ബിന് യാതൊരു പ്രശ്‌നവുമില്ല. മോനോട് എനിക്ക് പറയാനുള്ളത് തൗഹീദ് മുറുകെ പിടിക്കണം. തൗഹീദ് മുറുകെ പിടിക്കണം. തൗഹീദ് മുറുകെപിടിക്കണം എന്നാണ്. എല്ലാ നന്മയുടെയും ആത്മസത്ത തൗഹീദാണ്. ഇത് പറഞ്ഞുകൊണ്ടാണ് മഹാനവര്‍കള്‍ ലോകത്തോട് വിടപറയുന്നത്. ഇങ്ങനെ ശൈഖിനെ പണ്ഡിതോചിതമായി വായിക്കുകയും പഠിക്കുകയും ചെയ്യാം. അങ്ങനെ അവതരിപ്പിക്കുകയും ചെയ്യണം.-പി എ മുഹമ്മദ് ഫാറൂഖ് നഈമി Written By :  പി എ മുഹമ്മദ് ഫാറൂഖ് നഈമി 




മുഹ്യദ്ദീൻ ശൈഖ് ജീലാനി (റ) വിന്റെ ആദർശം




ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.ഇസ്‌ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്‌ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്‌കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്‌കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്‌നുബത്വ).താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്‌നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്‌ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്‌നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).ഓരോ കാരണം പറഞ്ഞ് അഹ്‌ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്‌ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്‌ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.ശൈഖ് ജീലാനി(റ)യെ അഹ്‌ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്‌യുദ്ദീനുബ്‌നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്‌യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്‌യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്‌യുദ്ദീനുബ്‌നു അറബിയും മുഹ്‌യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്‌നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)എന്നാൽ മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്‌ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്‌റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്‌റുശ്ശരീഫിനടുത്തുചെന്ന് ഖിബ്‌ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്‌റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്‌കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്‌റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്‌റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്‌ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്‌നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്‌ലിൽ നിന്ന് ഇബ്‌നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്‌റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്‌റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്‌റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്‌ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്‌കരണത്തിനും എന്നും ഉപയുക്തവും.




വിദൂരകേൾവി ശക്തിയും മഹാന്മാരും




ദൂരെ നിന്ന് വിളിച്ചാൽ അല്ലാഹുവിന്റെ മഹാന്മാർക്ക് കേള്‍ക്കാൻ കഴിയുമൊ ??വിദൂരത്ത് നിന്ന് സ്വയം കേൾക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്.വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.✏ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകൻ റ്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:✏✏تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)✏ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.പതിനൊന്ന് :  വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിൻ റ്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)✏ഇബ്നു ഹജർ(റ) തുടരുന്നു:وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليدപ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നൽകുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നൽകുക തന്നെ ചെയ്യും" (ബുഖാരി: 6021)ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയാകും എന്ന് പറഞ്ഞാൽ അടിമയുടെ ചെവിയിൽ അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുന്നു അപ്രകാരം അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണാകും എന്ന് പറഞ്ഞാൽ അടിമയുടെ കാഴ്ചയിൽ അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുന്നു അപ്രകാരം സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)            അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നൽകിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർ‌ആനിലുണ്ട്നവീന വാദികളുടെ നേതാവായ ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തന്റെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നുأخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങൾ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെകാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാതിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കുംതിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിറ്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. ഒരു രാത്രിയിൽ നാല്പത് പ്രാവശ്യം ജനാബത്തുണ്ടായിട്ടും (അള്ളാഹുവിന്റെ പരീക്ഷണം) മുഹ്യദ്ദീൻ ശൈഖ് റ വിന്റെ ആ രാത്രിയിലുള്ള ഇബാദത്തിന്ന് ഒരു കുറവും വന്നിട്ടില്ലോ ! ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅ്ജിസത്തിലൂടെയും കാണും കേൾക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് ഇത് വിമർശിക്കുന്നവർ വെല്ലുവിളിക്കുന്നത് ഖുർആനിനെയും ഹദീസിനെയും എന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയുക എന്നത്  അവിശ്വസിനീയമായീ തോന്നുന്നവർ യുക്തിവാദികളായിരിക്കും  കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.✏عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.✏إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.കടപ്പാട് മൂസ സൊങ്കൽ Edited By : Siddeequl Misbah Padnekad   +91 94962 10086




ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും വഹാബിയൻ ദുർവ്യാഖ്യാനവും




"ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് വഹാബികൾ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !!  അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ വഹാബികൾ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ  പറഞ്ഞത് ?മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ വഹാബികൾ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.നമുക്ക് കാണാം;أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتيتوسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتيأنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــةمريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)ശൈഖ് ജീലാനി തുടരുന്നു:مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتيمريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــةأنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوةസാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)ശൈഖ് ജീലാനി(റ) പറയുന്നു:ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.ഇൻഷാ അല്ലാഹ്....




വലിയ്യിനെ നിന്ദിക്കരുത്




✒قال رسول الله - صلى الله عليه وسلم - : " إن الله تعالى قال : " من عادى لي وليا فقد آذنته بالحرب ، وما تقرب إلي عبدي بشيء أحب إلي مما افترضت عليه ، وما يزال عبدي يتقرب إلي بالنوافل حتى أحبه ، فإذا أحببته كنت سمعه الذي يسمع به ، وبصره الذي يبصر به ، ويده التي يبطش بها ، ورجله التي يمشي بها ، وإن سألني لأعطينه ، ولئن استعاذني لأعيذنه ، وما ترددت عن شيء أنا فاعله ترددي عن نفس المؤمن ، يكره الموت وأنا أكره مساءته ، ولا بد له منه " ( رواه البخاري ) .📖✏ "എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു"💦 "ഫർള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും, ➿ അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....." 📋 ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും  എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വഞ്ചിക്കുന്നവനാകില്ലേ ? 💟 മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന  അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. പുത്തനാശയക്കാരുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം. ⛔  അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാ, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല.... 🔴 ''എന്നിലേക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു, നല്‍കില്ലന്നു  🚫 നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ പുത്തൻ വാദി പറയുന്നതോ??? 🌱 "എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ? 🍄 എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍  നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു.✒'واحي الموتى باذن الله✏ "ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)📖 💦 "അപ്പൊൾ അല്ലാഹുവിന്റെ  മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കും  പരിശുദ്ധ ഖുര്‍ആന്‍...📖 🍃അടുത്തത്‌  അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദൃശ്യങ്ങളിലും വിദൂരത്തുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും 🌎 ആസഫ് ബിന്‍ ബർഖി എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബൽകീസ് രാജ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം അതും ഖുര്‍ആന്‍ തന്നെ തെളിവ് :-✒قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿4📖 ✏വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; 💬താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:💬 "ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂറത്ത് അല്‍ നംല്‍ 40)📖 📋ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്‍റെ  പ്രവാചകന്മാര്‍ക്ക്‌, മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ അള്ളാഹു കൊടുക്കും, അവര്‍ ചോദിക്കുന്നതെന്തും അവര്‍ക്കല്ലാഹു നല്‍കും എന്നെല്ലാം വളരെ വ്യക്തമായി ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞു.⛔ ഈ പറഞ്ഞ ആശയം  വിശ്വാസിക്കാതിരുന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ ചെയ്തു എന്നിലേക്ക്‌ അടുത്താല്‍  ഇത്തരം  അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വഞ്ചിക്കുന്നവന്‍ ആകും, മആദല്ലാഹ്📘 അല്ലങ്കില്‍ ആല്ലാഹു ഈ പറഞത് മുത്തശ്ശി കഥയിലെ വെറും സാങ്കല്‍പ്പിക കഥയായി അവശേഷിക്കും, മആദല്ലാഹ്🎈 പക്ഷെ ഇതെല്ലാം അംഗീകരിക്കുന്നതോടെ വഹാബി മൌദൂദികളുടെ കഥ കഴിയും അതിനാല്‍ അവര്‍ ഇവ   ളഈഫാക്കും അതിനു കഴിഞ്ഞില്ലകില്‍ യുക്തിന്യായം പറഞ്ഞു നോക്കും  അല്ലങ്കില്‍ ചാടിക്കടന്നു ഓടും മലക്കുകളെ കണ്ട ഇബ്ലീസ്‌ ഓടിയ പോലെ.....📝 ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീറ് റാസിയില്‍ ഇമാം റാസി(റ)✏ "അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും  അറിയാനും പ്രതികരിക്കനുംമോക്കെയുള്ള കഴിവ് നല്കുംമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു  വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും  അവനു ഞാനത് നല്‍കും  എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്. 🍃 “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തും. അല്ലാഹു അവന്റെ ചെവിയാകുമെന്ന് പറഞ്ഞാൽ അവന്റെ കേൾവിയിൽ അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കും അപ്പോൾ അരികിലും അകലെയുമുള്ളതും കേൾക്കാൻ സാധിക്കുന്നു , അല്ലാഹു അവന്റെ കണ്ണാകുമെന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ നൂറ് ജലാലിയത് അവന്റെ കാഴ്ചയിൽ ലഭിക്കുന്നു അപ്പോൾ സമീപത്തും ദൂരത്തുമുള്ളതും കാണാൻ സാധിക്കുന്നു,  അല്ലാഹു അവന്റെ കൈ ആയാല്‍ എന്ന് പറഞ്ഞാൽ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും  കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).📖




മഹാന്മാരെ അനാദരിക്കുന്ന പുത്തനാശയക്കാർ




സുന്നികൾ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മഹാൻമാരെ മോശമായി ചിത്രീകരിക്കുക എന്നത് വഹാബി പോലുള്ള ബിദ ഈ കക്ഷികളുടെ പരിപാടിയാണ്.അല്ലാഹുവിൻ റ്റെ ഇഷ്ട്ടദാസന്മാരെ അനാദരിക്കുന്ന പ്രവണത പൈശാചിക പ്രമേയമാണ്.  അല്ലാഹു ആദരിച്ചവരെ ആദരിക്കലും ബഹുമാനിക്കലും ഇസ്ലാമിൽ വളരെ പ്രധാനപ്പെട്ട സന്ദേശമാണ്.നമ്മുടെ അളവുകോലുകൊണ്ട് ഒരാളുടെ മഹത്വം കണക്കാക്കാൻ കഴിയില്ല. നമ്മുടെ കാഴ്ചയിൽ നിസാരരാണെന്നു തോന്നുന്നവർ പോലും അല്ലാഹുവിൻ റ്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരായിരിക്കാം. നബി(സ)യുടെ ഹദീസ് അതിനു തെളിവാണ്.▼↓▼↓▼↓▼↓▼↓▼↓▼↓▼↓▼ജനങ്ങളുടെ കാഴ്ച്ചയിൽ തരംതാഴ്ന്നവരും നിസാരന്മാരുമായി തോന്നുന്ന പലരും അല്ലാഹുവിൻറ്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരാണ്....**********എത്ര മുടി ജട കുത്തിയവരും ജനങ്ങൾക്കിടയിൽ സ്ഥാനം ഇല്ലാത്തവരുമായ അടിമകളാണ് അവർ എന്തെങ്കിലും കാര്യം സത്യം ചെയ്തു പറഞ്ഞാൽ അള്ളാഹു അത് നടപ്പിൽ വരുത്തും (മുസ്ലിം)138 - (2622) حدثني سويد بن سعيد، حدثني حفص بن ميسرة، عن العلاء بن عبد الرحمن، عن أبيه، عن أبي هريرة، أن رسول الله صلى الله عليه وسلم، قال: «§رب أشعث، مدفوع بالأبواب لو أقسم على الله لأبره»___S [ ش (أشعث) الأشعث الملبد الشعر المغبر غير مدهون ولا مرجل (مدفوع بالأبواب) أي لا قدر له عند الناس فهم يدفعونه عن أبوابهم ويطردونه عنهم احتقارا له (لو اقسم على الله لأبره) أي لو حلف على وقوع شيء أوقعه الله إكراما له بإجابة سؤاله وصيانته من الحنث في يمينه وهذا لعظم منزلته عند الله وإن كان حقيرا عند الناس وقيل معنى القسم هنا الدعاء وإبراره إجابته]അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഒരാളെ മഹാനാണോ/അല്ലെ എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയില്ല. എന്നാൽ നല്ല ജീവിതം കൊണ്ടും ഭൗതിക വിരക്തികൊണ്ടും ജനങ്ങൾക്കിടയിൽ ചിലർക്ക് അല്ലാഹു സ്ഥാനം നൽകും. തൽഫലമായി ജനങ്ങളുടെ മനസ്സിൽ അല്ലാഹു അവർക്ക് സ്വീകാര്യത നൽകും. അങ്ങിനെയുള്ള ധാരാളം മഹാൻമാർ ചരിത്രത്തിൻ റ്റെ ഇന്നലെകളിൽ കഴിഞ്ഞ് പോയിട്ടുണ്ട്. കൂട്ടത്തിൽ ഈയടുത്ത് വഫാതായ ഒരു മഹാനാണ് ഓച്ചിറ ഉപ്പാപ്പ. അവരെക്കുറിച്ച് വളരെ മോശമായി പൊസ്റ്ററുകൾ എഴുതി പ്രചരിപ്പിക്കുന്നവർ ഇസ്ലാമിൻ റ്റെ ശത്രുക്കളാണ്.മുസ്ലിം ആത്മീയതയെ നശിപ്പിക്കാൻ  ഇതിലും വലുത് ചെയ്താലും അൽഭുതപ്പെടാനില്ല. കാരണം ഇത്തരക്കാരുടെ ഗുരു ശപിക്കപ്പെട്ട ഇബ്ലീസാണ്.ഏതെങ്കിലും റെയിൽവെ പുറമ്പോക്കിലോ പറമ്പിലോ ആരെങ്കിലും മറക്കിരിക്കുന്നത് കണ്ടാൽ ഈ കൂട്ടർ ഫോട്ടോ എടുക്കും.... നേരെ പോസ്റ്റർ ഉണ്ടാക്കും...സുന്നികൾക്കെതിരെ ഒരു പ്രചരിപ്പിക്കും.....നേരും നെറികേടും നോക്കാതെ സുന്നികൾക്കെതിരെ പ്രചരിപ്പിച്ച് വെറി തീർക്കുന്ന തയ്മിയൻ വാദികൾഔലിയാക്കളുടെ കൂട്ടത്തിൽ തന്നെ പല തരക്കാരുണ്ട്. ബുദ്ധിക്ക് ഭ്രമം സംഭവിച്ഛവരും അക്കൂട്ടത്തിൽ ഉണ്ടാവും... പക്ഷെ അവർ ബുദ്ധിയുള്ള ഭ്രാന്തന്മാരായിരിക്കും..ഔലിയാക്കളിലെ മജ്ദൂബുകൾ____________ബഹു: സയ്യിദുഷരീഫുൽ ജുര്ജാനി(റ) എഴുതുന്നു. "അല്ലാഹുവിന്റെ സ്വന്തത്തിനു വേണ്ടിയും അല്ലാഹുവിനെക്കൊണ്ട് നേരമ്പോക്കാവുന്ന തിരു സാന്നിധ്യത്തിന് വേണ്ടിയും അല്ലാഹു തന്നെ തെരഞ്ഞെടുതവരാണ് മജ്ദൂബുകൾ.  അല്ലാഹുവിൻ റ്റെ വിശുദ്ധപാശം അവർക്ക് വെളിവാക്കി കൊടുക്കുകയും അതുമുഖേന പ്രയത്നങ്ങളും പ്രയാസങ്ങളും തരണം ചെയ്യാതെ എല്ലാ പദവികളും സ്ഥാനങ്ങളും കൈവരിക്കൽകൊണ്ട് അവർ വിജയം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.ﺍﻟﻤﺠﺬﻭﺏ: ﻣﻦ ﺍﺻﻄﻔﺎﻩ ﺍﻟﺤﻖ ﻟﻨﻔﺴﻪ, ﻭﺍﺻﻄﻔﺎﻩ ﺑﺤﻀﺮﺓ ﺃﻧﺴﻪ, ﻭﺃﻃﻠﻌﻪ ﺑﺠﻨﺎﺏ ﻗﺪﺳﻪ, ﻓﻔﺎﺯ ﺑﺠﻤﻴﻊ ﺍﻟﻤﻘﺎﻣﺎﺕ ﻭﺍﻟﻤﺮﺍﺗﺐ ﺑﻼ ﻛﻠﻔﺔ ﺍﻟﻤﻜﺎﺳﺐ ﻭﺍﻟﻤﺘﺎﻋﺐ.(തഅരീഫാത്തുൽ ജൂർജാനി)അടിക്കുറിപ്പ്--------------മഹാൻമാർ പല തരക്കാരുണ്ട്. ഒരാൾ മഹാനാണോ/അല്ലേ എന്ന് തീരുമാനിക്കാൻ നമുക്ക് അവകാശമില്ല. അവരെ ആദരിക്കുന്നവരെ കളിയാക്കുന്നവർ സത്യത്തിൻ റ്റെ ശത്രുക്കളാണ്.സുന്നികൾ ആദരിക്കുന്ന ധാരാളം മഹാൻമാരെ ആക്ഷേപിക്കുക എന്നത് പുത്തനാശയക്കാരുടെ ഒരു ഹോബിയാണ്. ഒരു തെളിവുമില്ലാതെ തോന്നിയത് പറയുന്നത് കൊണ്ട് ഒരാൾ മഹാനല്ലാതെയാവില്ല.കടപ്പാട് ശാഹിദ് അഹ്സനി ചെറുകര




ഓച്ചിറ ഉപ്പാപ്പ കുപ്പ സ്വാമിയോ - യാഥാർത്ത്യമെന്ത് ?




ഓച്ചിറ ഉപ്പാപ്പ -  കുപ്പസ്വാമിയോ യാഥാർത്ഥ്യമെന്ത്‌?__✍🏻ആരോപണങ്ങളിൽ വിശ്വാസികൾ വഞ്ചിതരാവല്ലേ!!!🔽കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജീവിച്ചിരുന്ന 'ഓച്ചിറ ഉപ്പുപ്പ' എന്നയാളെപ്പറ്റി മുജാഹിദുകൾ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നു. എന്താണ്‌ വസ്‌'തുത?ഓച്ചിറ ടൗണിൽ ദീർ'ഘ കാലമായി ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ധേഹം ഓച്ചിറ ഉപ്പുപ്പ എന്ന് ആദരവോടെ വിളിക്കപ്പെട്ടു. മുസ്‌'ലിംകൾ അദ്ധേഹത്തെ അങ്ങനെ ആദരവോടെ വിളിക്കാൻ എന്തായിരിക്കും കാരണം? പഴയ തലമുറയിലെ ആളുകൾക്ക്‌ അതിന്‌ വിശദീകരണമുണ്ട്‌.മർഹൂം: പതി അബ്ദുൽ ഖാദിർ മുസ്‌'ലിയാരുടെ (ന. മ.) കാലം മുതലേ (1950 കൾ) അദ്ധേഹം ഓച്ചിറയിലുണ്ട്‌. അന്ന് തന്നെ ഒരു ഹാൽ ആയിരുന്നു. പതി മുസ്‌'ലിയാർ അദ്ധേഹത്തെ പള്ളിയിൽ കയറ്റി നിസ്‌'കരിപ്പിച്ചിട്ടുണ്ട്‌. ശരാശരി ബോധമുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ പിന്നെ നിസ്‌'കാരം കൊണ്ട്‌ നിർബന്ധിക്കാറില്ല.ഓച്ചിറ വടക്കേ പള്ളിയിലെ മുദരിസും സ്വൂഫീ ശ്രേഷ്‌'ഠനുമായിരുന്ന മർഹൂം: ഉമർ കുട്ടി ഉസ്‌'താദിന്റെ (ന. മ.) അടുക്കൽ രാത്രി സമയത്ത്‌ വന്നിരുന്ന് ഔലിയാക്കളുടെ കഥകളും മറ്റും പറയുമായിരുന്നു. ഓച്ചിറ പടിഞ്ഞാറേ പള്ളിയിലെ ഇമാമായിരുന്ന ശംസുദ്ധീൻ മദനി എന്ന പണ്ഡിതനുമായും അദ്ധേഹം ഇത്തരം വിഷയങ്ങൾ സംസാരിച്ചതായി അറിഞ്ഞു.അദ്ധേഹത്തെ സന്ദർ'ശിക്കുന്നവരോട്‌ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കഥകൾ പറഞ്ഞ്‌ കൊടുക്കും. ഐഹിക ജീവിതത്തിന്റെ അർത്ഥശൂന്യതയെ പറ്റി ഓർമ്മപ്പെടുത്തും. സമ്പത്തിനോട്‌ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. ആരെങ്കിലും പൈസ കൊടുത്താൽ അത്‌ എടുക്കാതെ ഒരു മൂലയിൽ കൂട്ടിയിടും. പള്ളിക്ക്‌ കൊടുത്തുകൂടേ എന്ന് ചോദിച്ചാൽ "ആർക്കും വേണ്ടാത്ത പൈസ എന്തിനാ പള്ളിക്ക്‌" എന്ന് ചോദിക്കുമായിരുന്നത്രേ.ഒരിക്കൽ ഓച്ചിറ സ്വദേശി തന്നെയായ ഒരു ആലിമിനെ അദ്ധേഹം അടുത്ത്‌ വിളിപ്പിച്ചു. എനിക്ക്‌ നിസ്‌'കരിക്കണം, മക്കയിൽ പോകണം പക്ഷേ കഴിയുന്നില്ല എന്ന് പറഞ്ഞു. അദ്ധേഹത്തിന്‌ മന്ത്രിച്ച്‌ കൊടുക്കാൻ പറഞ്ഞു. ഫാതിഹയും സ്വലാത്തും അദ്ധേഹം തന്നെ ഓതിക്കേൾപ്പിച്ചു. അങ്ങിനെ ആ ആലിം അദ്ധേഹത്തെ മന്ത്രിച്ച്‌ കൊടുത്തു. ഇത്‌ 1980 കളുടെ അവസാനമാണ്‌.മസ്‌'താനായിരുന്ന അദ്ധേഹത്തിന്റെ വാക്കുകളും ചിന്തകളും മുഴുവൻ അല്ലാഹുവിനെ പറ്റിയും അവന്റെ ഔലിയാക്കളെക്കുറിച്ചും ആയിരുന്നു. അപ്പോൾ അദ്ധേഹത്തിന്റെ ഹാൽ മാറാനുള്ള കാരണം ആ ചിന്തകൾ തന്നെയാണെന്ന് ന്യായമായും ധരിക്കാമല്ലോ.അവസാന കാലം അദ്ധേഹം ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പാണ്‌. അടുത്ത്‌ ചെല്ലുന്നവർ സലാം ചൊല്ലിയാൽ മടക്കും. ഭക്ഷണം വല്ലതും കൊടുത്താൽ വാങ്ങി കഴിക്കും. അത്രമാത്രം. ഒരാഴ്ച കുളിക്കാതെ നമ്മിലൊരാൾ ഒരിടത്തിരുന്നാൽ ആർക്കെങ്കിലും അടുക്കാനാകുമോ? എന്നാൽ അദ്ധേഹത്തിന്റെ അടുത്ത്‌ ചെന്നാൽ അങ്ങിനെയൊരു അസഹ്യത ഇല്ല. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌ ധാരാളം വിശ്വാസികൾ അദ്ധേഹം ഒരു സവിശേഷ വ്യക്തിത്വമാണെന്ന് മനസിലാക്കിയത്‌.അദ്ധേഹം ഒരു കാലത്ത്‌ അലക്ഷ്യമായി നടക്കുന്നയാളായിരുന്നു. അപ്പോഴും മുസ്‌'ലിം ചെറുപ്പക്കാരെ കണ്ടാൽ "പോയി തൊഴുകെടാ" (പോയി നിസ്‌'കരിക്കൂ) എന്ന് പറഞ്ഞ്‌ കൊണ്ട്‌ പള്ളിയിലേക്ക്‌ പറഞ്ഞയക്കുമായിരുന്നു.എന്നാൽ, മരിച്ച ശേഷം അദ്ധേഹത്തെ ഒരു അമുസ്‌'ലിമായി മുദ്ര കുത്താനാണ്‌ മുജാഹിദുകൾ ശ്രമിച്ചത്‌. മുസ്‌'ലിംകളിൽ അദ്ധേഹത്തോട്‌ ആദരവുള്ളവർ അദ്ധേഹത്തെ ഒരു ആത്മീയ പരിവേഷമുള്ള ആളാക്കിയതിലുള്ള രോഷം തീർക്കലായിരിക്കാം മുജാഹിദുകളുടെ ഉദ്ദേശ്യം. എന്നാൽ മസ്‌'താനായ അദ്ധേഹത്തിന്‌ സവിശേഷ വ്യക്തിത്വമൊന്നുമില്ല എന്ന് മാത്രമായിരുന്നു മുജാഹിദുകൾ വാദിച്ചതെങ്കിൽ അത്‌ മനസിലാക്കാമായിരുന്നു. അതിനവർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാൽ ഒരാൾ മരിക്കുമ്പോഴേക്കും അയാളെ മുസ്‌'ലിം തന്നെയല്ല എന്ന് വിശേഷിപ്പിച്ചു കളഞ്ഞത്‌ കടുത്ത അപരാധമായിപ്പോയി.ജീവിതകാലത്ത്‌ അദ്ധേഹം മുസ്‌'ലിമാണെന്ന് മുജാഹിദുകൾ തന്നെ സമ്മതിച്ച കാര്യമാണ്‌. അയാൾ നിസ്‌'കരിക്കാത്ത ആളാണെന്നും, പണ്ഡിതന്മാർ അയാളോട്‌ നിസ്‌'കരിക്കാൻ കൽപ്പിക്കുന്നില്ല എന്നുമൊക്കെയായിരുന്നു ജീവിതകാലത്ത്‌ ആരോപണം. മുജാഹിദ്‌ പ്രഭാഷകൻ സുഹൈർ ചുങ്കത്തറ നാദാപുരത്ത്‌ വച്ച്‌ പ്രസംഗിക്കുമ്പോൾ ഈ ആരോപണമുന്നയിക്കുന്നത്‌ ഇതെഴുതുന്നയാൾ നേരിട്ട്‌ കേട്ടിട്ടുണ്ട്‌. മസ്‌'താന്മാരോട്‌ നിസ്‌'കാരം കൊണ്ട്‌ കൽപ്പിക്കുന്നതിൽ കാര്യമില്ല എന്നത്‌ മറ്റൊരു വിഷയം.അദ്ധേഹത്തെ ചികിത്സാവശ്യർത്ഥം പരിശോധിച്ച ഡോക്ടർ അദ്ധേഹം മാർഗ്ഗപുംഗവം ചെയ്യപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തിയതായി അറിഞ്ഞു. അമുസ്‌'ലിംകൾ അദ്ധേഹത്തെ കുപ്പസ്വാമി എന്ന് വിളിക്കാറുണ്ടെങ്കിലും അത്‌ കേൾക്കാൻ അദ്ധേഹത്തിന്‌ ഇഷ്‌'ടമില്ലായിരുന്നുവെന്ന് പരിചരിച്ചവർ പറഞ്ഞിട്ടുണ്ട്‌. ആദരിക്കുന്നവരെ സ്വാമി എന്ന് വിളിക്കുന്ന വഴക്കം ഹൈന്ദവരിലുണ്ടെന്ന് എല്ലാവർക്കുമറിയാം.ജ. എം. എം.ഹനീഫ മുസ്‌'ലിയാർ കലയപുരം എന്ന പണ്ഡിതൻ "ഓച്ചിറ ഉപ്പാപ്പ ജീവചരിത്രം" എന്ന പേരിൽ അദ്ധേഹത്തെ പറ്റി ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്‌. അതിൽ പി. എ. ഹൈദറൂസ്‌ മുസ്‌'ലിയാർ കൊല്ലം അവതാരികയും, മർഹൂം: ഇ. കെ. മുഹമ്മദ്‌ ദാരിമി, എം. ശംസുദ്ധീൻ മദനി കുണ്ടറ എന്നിവരുട ആശംസയുമുണ്ട്‌. തമിഴ്‌നാട്ടിലെ മുസ്‌'ലിം പ്രദേശമായ കടയനല്ലൂർ ആണ്‌ അദ്ധേഹത്തിന്റെ ജന്മസ്ഥലം എന്ന് ആ കൃതിയിൽ പറയുന്നു.മസ്‌'താനായിരുന്ന ഒരാളെപ്പറ്റി അദ്ധേഹം സവിശേഷ വ്യക്തിയാണെന്ന് ചില അനുഭവങ്ങൾ കൊണ്ട്‌ വിശ്വാസികളിൽ ചിലർ മനസിലാക്കുന്നു. അദ്ധേഹം വിശ്വാസി തന്നെ, എന്നാൽ ഒരു വലിയ്യ്‌ എന്ന് വിശേഷിപ്പിക്കാൻ മാത്രമില്ലെന്ന് മറ്റ്‌ ചില വിശ്വാസികളും മനസിലാക്കുന്നു. ഈ രണ്ട്‌ നിലപാടുകളും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ ഒരാൾ മരിച്ച ശേഷം അദ്ധേഹത്തെ അമുസ്‌'ലിം എന്ന് വിശേഷിപ്പിച്ചു കളഞ്ഞത്‌ കടുത്ത അപരാധം തന്നെയാണ്‌.ആരോപണങ്ങൾ ഉന്നയിക്കും മുമ്പ്‌, അവ  വിശ്വാസിക്കും മുമ്പ്‌ കാര്യങ്ങൾ വസ്‌'തുനിഷ്‌'ഠമായി മനസിലാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്‌.(ഇതെഴുതുന്നയാളുടെ പിതൃസ്വദേശമാണ്‌ ഓച്ചിറ. സ്‌'മര്യപുരുഷന്റെ ജീവിതകാലത്ത്‌ പലതവണ കണ്ടിട്ടുണ്ട്‌).[കടപ്പാട്‌: ബുൽബുൽ മാസിക. 2016 ഏപ്രിൽ].,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,മുസ്ലിമായ ഒരു വ്യക്തിയെ കാഫിറ് കൊണ്ട് അഭി സംബോധന ചെയ്യുന്ന എല്ലാ വഹാബികൾക്കായും മുത്ത് നബി സ്വ യുടെ ഈ രണ്ട് ഹദീസുകൾ നൽകട്ടെ......1732- عَنِ ابنِ عُمَرَ رَضِيَ اللَّه عَنْهُمَا قَالَ : قَالَ رَسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إِذا قَالَ الرَّجُـلُ لأَخِيهِ : يَا كَافِر ، فَقَدْ بَاءَ بِهَا أَحَدُهُما ، فَإِنْ كَان كَمَا قَالَ وَإِلاَّ رَجَعَتْ عَلَيْهِ » متفقٌ عليه .1733- وعَنْ أَبي ذَرٍّ رَضِي اللَّه عنْهُ أَنَّهُ سمِعَ رَسُولَ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم يَقُولُ : « منْ دَعَا رَجُلاً بالْكُفْرِ ، أَوْ قَالَ : عَدُوَّ اللَّهِ ، ولَيْس كَذلكَ إِلاَّ حَارَ علَيْهِ » متفقٌ عليه . « حَارَ » : رَجَعَ.ഹബീബായ നബി (സ്വ )തങ്ങൾ പറയുന്നു :"ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കുഫ്ർ കൊണ്ട് വിളിച്ചു അല്ലങ്കിൽ അല്ലാഹുവിൻറെ ശത്രു എന്ന് പറഞ്ഞു എന്നാൽ എഥാർത്തത്തിൽ വിളിക്കപ്പെട്ട ആൾ കാഫിർ അല്ലായെങ്കിൽ ആ വിളിച്ച ആളിലേക്ക് ആ കുഫ്ർ മടങ്ങുന്നതാണ്" .(ബുഖാരി ,മുസ്ലിം )മുജാഹിദ് സുഹുർത്തുക്കളെ നിങ്ങൾ മുസ്ലിം സഹോദരൻമാരുടെ മേലിൽ കുഫ്റും ശിർക്കും ആരോപിക്കുമ്പോൾ ഹബീബായ നബി (സ്വ )തങ്ങളുടെ ഈ വാക്കിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ???ഇനി സമൂഹം നീജരായി കണ്ടാലും അള്ളാഹുവിന്റടുത്ത് വലിയ മഹത്വമുള്ളവർ ഉണ്ടാകും സ്വഹീഹ് മുസ്ലിമിലെ ഹദീസ് നോക്കൂജനങ്ങളുടെ കാഴ്ച്ചയിൽ തരംതാഴ്ന്നവരും നിസാരന്മാരുമായി തോന്നുന്ന പലരും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരാണ്....**********എത്ര മുടി ജട കുത്തിയവരും ജനങ്ങൾക്കിടയിൽ സ്ഥാനം ഇല്ലാത്തവരുമായ അടിമകളാണ് അവർ എന്തെങ്കിലും കാര്യം സത്യം ചെയ്തു പറഞ്ഞാൽ അള്ളാഹു അത് നടപ്പിൽ വരുത്തും (മുസ്ലിം)138 - (2622) حدثني سويد بن سعيد، حدثني حفص بن ميسرة، عن العلاء بن عبد الرحمن، عن أبيه، عن أبي هريرة، أن رسول الله صلى الله عليه وسلم، قال: «§رب أشعث، مدفوع بالأبواب لو أقسم على الله لأبره»_____S [ ش (أشعث) الأشعث الملبد الشعر المغبر غير مدهون ولا مرجل (مدفوع بالأبواب) أي لا قدر له عند الناس فهم يدفعونه عن أبوابهم ويطردونه عنهم احتقارا له (لو اقسم على الله لأبره) أي لو حلف على وقوع شيء أوقعه الله إكراما له بإجابة سؤاله وصيانته من الحنث في يمينه وهذا لعظم منزلته عند الله وإن كان حقيرا عند الناس وقيل معنى القسم هنا الدعاء وإبراره إجابته]ഹബീബായ സ്വ യുടെ അദ്ധ്യാപനമാണ് വിശ്വാസികൾക്കുണ്ടാവേണ്ടത്.... അല്ലാതെ സ്വന്തം സംഘടനയുടെ പ്രചാരണത്തിന്ന് ഒരു മുസ്ലിമിനെ മരണ ശേഷം വിശ്വാസികൾ ആദരിച്ചു എന്ന കാരണം കൊണ്ട് അവിശ്വാസിയുടെ പട്ടികയിലേക്ക് തള്ളിവിടലല്ല.... വഹാബികൾ പിഴഛവർ തന്നെ.......നിങ്ങൾ ആരോപിക്കുന്ന കുഫ്‌ർ അവനിൽ ഇല്ലായെങ്കിൽ അത് നിങ്ങളിലേക്ക് മടങ്ങും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ??? written by : Siddeequl misbah   +91 94962 10086

Post a Comment

Previous Post Next Post