മുശ്രിഖ് ആവണമെങ്കിൽ യഥാർത്ത അല്ലാഹുവിൽ വിശ്വസിക്കണമെന്നില്ല

മുശ്രിഖ് ആവണമെങ്കിൽ യഥാർത്ത അല്ലാഹുവിൽ വിശ്വസിക്കണമെന്നില്ല__________🔶മുശ് രിഖ് ആവണമെങ്കിൽ യഥാർത്ത ആരാധനക്കർഹനായ അല്ലാഹുവിൽ വിശ്വസിച്ച് ശേഷം  ശിർക്ക് ചെയ്താൽ മാത്രമേ മുശ് രിഖാവുകയുള്ളൂ എന്ന വാദം ശരിയല്ല കാരണം🔶""യഥാർത്ത അല്ലാഹുവിന്ന് പകരം വേറെ ഒരു ഇലാഹ്  ഉണ്ട് എന്ന വിശ്വാസം  തന്നെ മതി  ശിർക്ക് വരാൻ , ഈ വിശ്വാസം യഥാർത്ത ഇലാഹിൽ പങ്ക് ചേർക്കുന്ന വിശ്വാസമാണ് .  ഈസാ നബി (അസ)  അല്ലാഹുവാണെന്നുള്ള ഏക ദൈവ വിശ്വാസവും , ഫിർ അൗൻ  ദൈവമാണെന്നുള്ള ഏക ദൈവ വിശ്വാസവും , ദജ്ജാൽ  ദൈവമാണെന്നുള്ള ഏകദൈവ വിശ്വാസവും എല്ലാം ശിർക്ക് വരുന്ന വിശ്വാസം തന്നെയാണ്  കാരണം ഇവിടെ  ദിവ്യത്വം എന്നത് അല്ലാഹുവിന്ന് മാത്രം അവകാശമുള്ളതാകുന്നു ഈ ദിവ്യത്വം  അല്ലാഹുവിന്ന്  പകരം മറ്റൊരു ഇലാഹ്  ഉണ്ട് എന്ന് വരുംബോൾ തന്നെ അത് ഷിർക്കായി മാറുന്നു.... അല്ലാതെ യഥാർത്ത അല്ലാഹുവിൽ വിശ്വസിക്കുക എന്നിട്ട് ആ അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നാൽ മാത്രമെ മുശ് രിഖാവുകയുള്ളൂ എന്നത് ശരിയല്ല""🔶ഇതിന്ന് പ്രാമാണികമായി ഹദീസുദ്ധരിച്ച് കൊണ്ട് സുന്നി കൈരളിയുടെ ആവേഷവും, ഓൺലൈൻ ആദർശ രംഗത്ത് നിറസാന്നിധ്യവുമായ  ബഹുമാനപ്പെട്ട ചെറൂപ ഉസ്താദ് സ്വഹീഹ് ബുഖാരിയിൽ നിന്നും തെളിവുദ്ധരിക്കുന്നു.....بَابُ قَوْلِ اللَّهِ تَعَالَى: {وَلاَ تَنْكِحُوا المُشْرِكَاتِ حَتَّى يُؤْمِنَّ، وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ} [البقرة: ٢٢١]..............٥٢٨٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا لَيْثٌ، عَنْ نَافِعٍ، أَنَّ ابْنَ عُمَرَ، كَانَ إِذَا سُئِلَ عَنْ نِكَاحِ النَّصْرَانِيَّةِ وَاليَهُودِيَّةِ، قَالَ: " إِنَّ اللَّهَ حَرَّمَ المُشْرِكَاتِ عَلَى المُؤْمِنِينَ، وَلاَ أَعْلَمُ مِنَ الإِشْرَاكِ شَيْئًا أَكْبَرَ مِنْ أَنْ تَقُولَ المَرْأَةُ: رَبُّهَا عِيسَى، وَهُوَ عَبْدٌ مِنْ عِبَادِ اللَّهِ "🔶സൂറത് ബഖറയിൽ അല്ലാഹു പറഞ്ഞമുശ് രിഖാതുകളെ നിങ്ങൾ നികാഹ് ചെയ്യാൻ പാടില്ല...... ഇതെടുത്തുദ്ധരിച്ച് മഹാനായ ഇമാം ബുഖാരി റ ഒരു  ബാബ് തന്നെ കൊടുത്ത് ഹദീസ് കൊണ്ട് വരുന്നുبَابُ قَوْلِ اللَّهِ تَعَالَى: {وَلاَ تَنْكِحُوا المُشْرِكَاتِ حَتَّى يُؤْمِنَّ، وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ} [البقرة: ٢٢١]..............٥٢٨٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا لَيْثٌ، عَنْ نَافِعٍ، أَنَّ ابْنَ عُمَرَ، كَانَ إِذَا سُئِلَ عَنْ نِكَاحِ النَّصْرَانِيَّةِ وَاليَهُودِيَّةِ، قَالَ: " إِنَّ اللَّهَ حَرَّمَ المُشْرِكَاتِ عَلَى المُؤْمِنِينَ، وَلاَ أَعْلَمُ مِنَ الإِشْرَاكِ شَيْئًا أَكْبَرَ مِنْ أَنْ تَقُولَ المَرْأَةُ: رَبُّهَا عِيسَى، وَهُوَ عَبْدٌ مِنْ عِبَادِ اللَّهِ "🔶"" അഹ് ലു കിതാബുകളിൽ പെട്ട സ്ത്രീകൾ മു ശ് രിഖാതുകളാണെന്ന പക്ഷക്കാരനാകുന്നു  ഇബ്നു ഉമർ റ,  ചോദിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞത് അവർ ഈസാ നബി( അസ) മിനെ റബ്ബായി വിഷ്വസിക്കുന്നത് കൊണ്ടാണ് ....ഇവിടെ ഈസാ നബിയെ അല്ലാഹുവാക്കി വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികൾ ഇത് ഇന്നും അറേബ്യൻ നാട്ടിലുള്ള ബൈബിൾ നോക്കിയാൽ അതിൽ ദൈവം God എന്നതിന്ന് അല്ലാഹു എന്ന പ്രയോഗമാണ് കാണാൻ കഴിയുക മാത്രവുമല്ല ക്രിസ്ത്യാനികൾ പറയുന്ന " ഹല്ലേലുയ്യാ" ഹല്ലേലുയ്യാ" എന്ന വാക്കുകളിൽ നിന്ന് പോലും സുതരാം വ്യക്തമാണ് അവർ അല്ലാഹു എന്ന പ്രയോഗം ഉപയോഗിക്കുന്നത് അവരുടെ ഈസാ (ഏശു)  ദൈവമാണെന്ന വിശ്വാസത്തിലാണ്🔶 ഈസാ നബിയെ അല്ലാഹുവായി  വിശ്വാസമുണ്ടായിരുന്ന അഹ് ലു കിതാബിൽ പെട്ട സ്ത്രീകളെയാണ് ഇബ്നു ഉമർ (റ) മുശ്രികാത്ത് എന്ന് പറഞ്ഞിട്ടുള്ളത് അഹ്ലു കിതാബിൽ പെട്ടവർ യഥാർത്ത നബി സ്വ പടിപ്പിച്ച അല്ലാഹുവിൽ വിശ്വാസമില്ല എന്നത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലൊ !!!!!🔶അപ്പോൾ ഇതിൽ നിന്നും വളരെ വ്യക്തമാണ് അല്ലാഹുവിൽ വിഷ്വസിച്ച് പിന്നെ അല്ലാഹുവിൽ പങ്ക് ചേർക്കുന്നവർ മാത്രമേ  മുശ് രിഖാവുകയുള്ളൂ എന്ന  കേരള ബിദ ഇകളുടെ വാദം ശരിയല്ലെന്ന് നാം തിരിച്ചറിയുക.🔶ഈസാ നബിയെ അല്ലാഹു വാക്കി എന്ന്  അല്ലാഹു തന്നെ പറയുന്നത് നോക്കൂ.لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ"മര്‍യമിൻ റ്റെ മകന്‍ മസീഹ് അല്ലാഹു( ദൈവം - അറബിയിൽ അല്ലാഹു)   തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു.🔶ഇവിടെ ക്രിസ്ത്യാനികൾ ഈസാ നബി (അസ) നെ അല്ലാഹുവാക്കിയത് കൊണ്ട് അവർ സത്യ നിഷേധികളായി എന്ന് അല്ലാഹു തന്നെ പടിപ്പിക്കുന്നു , ഇവിടെയും അല്ലാഹു ഉപയോഗിച്ച പദം " അല്ലാഹു " എന്ന് തന്നെയാണ് ......🔶അപ്പോൾ യഥാർത്ത ഇലാഹായ അല്ലാഹുവിന്ന് പകരമായി മറ്റൊരു ദാത്തിനെ അല്ലാഹു എന്ന് പേരു നൽകി അത് യഥാർത്ത ദൈവമാണെന്നുള്ള വിശ്വാസത്തിൽ ആരാധന ചെയ്യുന്നവർ മുശ്രിഖുകളാണെന്ന് വ്യക്തമായി മനസ്സിലാക്കാം ...🔶അത് കൊണ്ടാണല്ലോ കാഫിറുകളായ മക്കാ ബിംബാരാധകരെ കാഫിറെന്നും  മുശ്രിഖ് എന്നും അല്ലാഹു ഉപയോഗിച്ചത് , ( എല്ലാ മുശ്രിഖുകളും കാഫിറാണ് പക്ഷേ എല്ലാ കാഫിറും മുശ്രിഖാവണമെന്നില്ല )  കാരണം മക്കാകാഫിറുകൾ യഥാർത്ത ഇലാഹിന്ന് പകരം അവർ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് ആരാധന നടത്തി , അവരുടെ ദൈവങ്ങളുടെ കൂട്ടത്തിൽ അല്ലാഹു എന്ന പ്രയോഗവും നടത്തിയിരുന്നു എന്നാൽ ഇവർ പറഞ്ഞ അല്ലാഹു യഥാർത്ത നബി സ്വ പടിപ്പിച്ച അല്ലാഹു ആവുകയില്ല കാരണം ദൈവത്തെ അല്ലാഹു എന്ന് അറബിയിൽ പറഞ്ഞത് കൊണ്ടായില്ല , അങ്ങനെയാണെങ്കിൽ ഈസാ നബിയെ അല്ലാഹുവാക്കി  വിശ്വസിക്കുന്നവരും യഥാർത്ത വിശ്വാസികളാണെന്ന് പറയേണ്ടിവരും , മക്കാമുശ്രിഖുകളെ സംബന്ധിച്ചടുത്തോളം അവർ   പറഞ്ഞിരുന്ന ദാത്തിന്ന് ഭാര്യയും , കുട്ടികളും , കൂറുകാരുമൊക്കെയുണ്ട് അത് കൊണ്ട് തന്നെ ഇവർ പറഞ്ഞതും ആരാധനയർപ്പിച്ചതും യഥാർത്ത അല്ലാഹു ആവുകയില്ല ..അത് കൊണ്ടാണല്ലൊ🔶   " നിങ്ങൾ  ആരാധിക്കുന്നത് ബിംബങ്ങളെയാണെന്നും ആ ബിംബങ്ങളെ ഞാൻ ആരാധിക്കുന്നില്ലെന്നും  ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങൾ  ആരാധിക്കുന്നില്ലെന്നും നബി സ്വ മുശ്രിഖുകളോട് തുറന്ന് പ്രഖ്യാപിക്കുന്നത് ഇത് അല്ലാഹുവിൻ റ്റെ വചനമാണല്ലോ !🔶ഈ സൂറത്തിൽ നിന്നുംസുതരാം വ്യക്തമാണ് മക്കാ മുശ്രിഖുകൾ അല്ലാഹുവിനെ അവിശ്വസിച്ച കാഫിറുകളാണ് ഈ കാഫിറുകളെ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് കള്ളപ്രചാരണം നൽകി ലോക സുന്നികളേ മുശ്രിഖാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന കേരള മുജായിദുകളുടെ ശ്രമം ഇസ്ലാമിനെ തകർക്കലല്ലാതെ മറ്റൊന്നുമില്ല.... 

Post a Comment

Previous Post Next Post