🔻മക്കാമുശ്രിഖ് നബി സ്വ പടിപ്പിച്ച് തന്ന അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തത് ഇക്കൂട്ടർ യഥാർത്ത അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും ശുപാർഷകരെന്ന നിലക്കുമാണെന്നുള്ള മക്കാമുശ്രിഖുകളുടെ കള്ളമായ വാദത്തെ പറഞ്ഞ് കൊണ്ടാണ് കേരളത്തിലെ ബിദ ഇകളായ വഹാബികൾ സുന്നികളെ മുശ്രിഖാക്കാറുള്ളത്🔻എന്നാൽ ഇത് ശരിയാണൊ ?🔻ഒരിക്കലുമല്ല പച്ചക്കളവാണ് മുജായിദുകൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് ,,, മുശ്രിഖുകളുടെ ഇത്തരം വാദങ്ങൾ കളവാണെന്ന് അല്ലാഹു തന്നെ ഖണ്ഡിച്ച് പറയുന്നുണ്ട് പക്ഷെ സുന്നികളെ മുശ്രിഖാക്കാൻ വേണ്ടി ഖുർ ആനിനെയും തള്ളി സ്വന്തം വക ദുർവ്യാഖ്യാനിച്ച് മക്കാമുശ്രിഖിന്ന് തൗഹീദിൻ റ്റെ വെള്ള പൂശുകയാണ് കേരള ബിദഇകൾ.🔻മക്കയിലെ മുശ്രിഖ് അല്ലാഹുവിന്ന് ആരാധിക്കുകയും അതോടൊപ്പം മറ്റു മഹ്ബൂദിന്നും ആരാധിച്ചു എന്നല്ല മറിച്ച് അവർ അല്ലാഹുവാകുന്ന ദൈവത്തിന്ന് പങ്കാളികൾ എന്ന് പറഞ്ഞാൽ അല്ലാഹു തന്നെ അവരെപ്പറ്റി ആദ്യമായി ഉപയോഗിച്ചത് (അന്ദാദ്) എന്നാകുന്നു "" എതിരാളികൾ """ അപ്പോൾ അവർ അല്ലാഹുവിന്ന് കൂടെയല്ല പകരമായി അവരുടെ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെ ഇലാഹായും , റബ്ബായുമാണ് വിശ്വസിക്കുകയും , ആരാധനയർപ്പിക്കുകയും ചെയ്തത് .ഇത് ഖുർ ആൻ മുറുക്കിപ്പിടിച്ചാൽ കാണുകയില്ല അത് തുറന്ന് നോക്കണം അപ്പോൾ കാണും അവർ അവരുടെ വിഗ്രഹങ്ങൾക്ക് യഥാർത്ത ഇലാഹും റബ്ബുമായ അല്ലാഹുവിന്ന് തുല്യമായിട്ടാണ് ഇബാദത്ത് അർപ്പിച്ചത് അല്ലാതെ അല്ലാഹുവിലേക്ക് അടുപ്പിക്കാനോ , ശുപാർഷകർ എന്ന നിലക്കോ അല്ല ഇത് വിശുദ്ധ ഖുർ ആൻ തന്നെ പടിപ്പിക്കുന്നു🔻നാളെ പരലോകത്ത് വെച്ച് ഈ കൂട്ടർ തങ്ങൾ ദൈവത്തിന്ന് തുല്യമാക്കി വെച്ചത് കൊണ്ടാണ് ( അല്ലാതെ ശുപാർഷകരാക്കി വെച്ചതല്ല ശരിക്കും പടിച്ചോളൂട്ടൊ) വഴികേടിലായത് എന്ന് സ്വന്തം നേതാക്കളെ ആക്ഷേപിച്ച് പറയുന്നത് അല്ലാഹു എടുത്തുദ്ധരിക്കുന്നത് നോക്കൂ🔻قَالُوا وَهُمْ فِيهَا يَخْتَصِمُونَഅവിടെ അവരന്യോന്യം ശണ്ഠകൂടിക്കൊണ്ടിരിക്കും. അന്നേരം ആ ദുര്‍മാര്‍ഗികള്‍ പറയും🔻تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ''അല്ലാഹുവാണ് സത്യം? ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.🔻إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ''ഞങ്ങള്‍ നിങ്ങളെ റബ്ബുൽ ആലമീനായ അല്ലാഹുവിന്ന് തുല്യരാക്കിയപ്പോള്‍.🔻അപ്പോൾ ഈ ആയത്തുകളിൽ നിന്നും അവരുടെ വിഗ്രഹങ്ങളെ എങ്ങനെയാണ് കണ്ടതും , ആരാധനയർപ്പിച്ചതെന്നും മനസ്സിലായി _____🔻അപ്പോൾ അല്ലാഹുവിലേക്കുള്ള ശുപാർഷകർ എന്ന നിലയിലാണ് മക്കാമുശ്രിഖുകൾ ആരാധനയർപ്പിച്ചത് എന്ന് ഖുർ ആനിൽ തന്നെയുണ്ടല്ലോ ?? എന്ന ചോദ്യമാണെങ്കിൽ ????🔻_ ഈ വാദം സ്ഥിരപ്പെടുത്താൻ കൊണ്ട് വരാറുള്ള ആയത്തും മറുപടിയും ചുവടെ കൊടുക്കുന്നു🔻وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിന്ന് പകരമായുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിൻ റ്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.🔻എന്നാൽ മുജായിദുകൾ തെറ്റിദ്ധരിപ്പിക്കാനുംകബളിപ്പിക്കാനും വേണ്ടിوَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّه👆🏻ഇതു വരെ ഉദ്ധരിച്ചിട്ട് ബാക്കി ഭാഗം പറയാറില്ല മുഴുവനും ഉദ്ധരിക്കുകയാണെങ്കിൽ ആ ആയത്തിൽ നിന്ന് തന്നെ വളരെ വ്യക്തമായ നിലയിൽ മനസ്സിലാക്കാൻ കഴിയും കാരണം ബാക്കി ഭാഗത്ത് അല്ലാഹു തന്നെ അതിന്ന് ഖണ്ഡനം നൽകുന്നുമുണ്ട്അതായത് ഈ ആയത്തിൻ റ്റെ അവസാന ഭാഗത്ത് തന്നെ അല്ലാഹു വ്യക്തമായി പറയുന്നു👇قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)""" നബിയേ അവരോട് ചോദിക്കുക ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങൾ അല്ലാഹുവിന്ന് അറിയിച്ച് കൊടുക്കുകയാണോ """""🔻അല്ലാഹുവിലേക്കുള്ള ശുപാർഷകരാണെന്ന നിലയിലാണെങ്കിൽ അല്ലാഹുവിന്ന് അതറിയണ്ടേ ??? """ പക്ഷേ ഈ ആയത്തിലൂടെ "" അവന്ന് നിങ്ങൾ അറിയിച്ച് കൊടുക്കുകയാണോ എന്ന് അല്ലാഹു ഖണ്ഡിച്ച് ചോദിക്കുകയാണ് അതായത് അല്ലാഹുപോലും അറിയാത്ത എന്ന് പറഞ്ഞാൽ മക്കാമുശ്രിഖുകൾ ഈ പറയുന്നതൊക്കെ അവരുടെ കള്ളമായ വെറും വാദമാണെന്നും അത്തരം വാദങ്ങളെ അല്ലാഹു തന്നെ ഖണ്ഡിക്കുകയും ചെയ്യുന്നു👇ഇത് മറ്റൊരു ആയത്തിലൂടെ അല്ലാഹു തന്നെ ഖണ്ഡിക്കുന്നത് നോക്കൂَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللّهِ كَذِبًا""" അല്ലാഹുവിൻ റ്റെ മേൽ കള്ളം കെട്ടിച്ചമക്കപ്പെട്ടവരേക്കാൾ അക്രമി ആരുണ്ട് """"🔻മുഫസ്സിറുകൾ വിശദീകരിക്കുന്നു🔻وَمَنْ أَظْلَمُ مِمَّنِ افْتَرى عَلَى اللَّهِ كَذِباً كقولهم: الملائكة بنات الله، وهؤلاء شفعاؤنا عند الله. أَوْ كَذَّبَ بِآياتِهِ كأن كذبوا بالقرآن والمعجزات وسموها سحراً. وإنما ذكر (أو) وهم وقد جمعوا بين الأمرين تنبيهاً على أن كلاً منهما وحده بالغ غاية الإِفراط في الظلم على النفس. إِنَّهُ الضمير للشأن. لاَ يُفْلِحُ الظَّالِمُونَ فضلاً عمن لا أحد أظلم منه""" അല്ലാഹുവിൻ റ്റെ മേൽ കള്ളം കെട്ടിച്ചമക്കപ്പെട്ടവരേക്കാൾ അക്രമി ആരുണ്ട് """" എന്ന ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത് മലക്കുകൾഅല്ലാഹുവിൻറ്റെ പുത്രിമാരാണെന്നും ഈ കൂട്ടർ അല്ലാഹുവിലേക്ക് ശുപാർഷകരാണെന്നും ഒക്കെ മക്കാമുശ്രിഖ് പറഞ്ഞതിനെപ്പറ്റിയാണെന്ന് തഫ്സീറുകളും വിശദീകരിക്കുന്നു.🔻കാരണം ഈ കൂട്ടർ അവരുടെ വിഗ്രഹങ്ങളെ യതാർത്ത ദൈവത്തിൻ റ്റെ തുല്യരാക്കി വെച്ചവരാണ് അല്ലാതെ ശുപാർഷകരാക്കി വെച്ചവരല്ല എന്ന് ആദ്യഭാഗം മുകളിൽ പറഞ്ഞ ആയത്തിൽ നിന്നും സുതരാം വ്യക്തമാണ്🔻ഈ കള്ളന്മാരുടെ വാദം സത്യമാക്കി മക്കാമുശ്രിഖിന്ന് വിശ്വാസത്തിൻ റ്റെ പട്ടം നൽകുന്ന മുജായിദുകളും മക്കാ മുശ്രിഖുകളുടെ ഇന്നത്തെ യഥാർത്ത കൂട്ടുകാർ തന്നെയാണ് യാതൊരു സംശയവുമില്ല കാരണം കളവ് പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് സമ്മാനം വാങ്ങിയ ടീമല്ലെ മുജായിദുകൾ അപ്പോൾ എന്ത് കൊണ്ടും യോഗ്യതയുണ്ടല്ലൊ🔻എനി ഇവരുടെ ശുപാർഷയെപ്പറ്റി ഇമാം റാസി (റ) യുടെ ഉദ്ധരണി നോക്കാം🔻ﺇﻥ ﺍﻟﻘﻮﻡ ﻛﺎﻧﻮﺍ ﻳﻘﻮﻟﻮﻥ ﻓﻲ ﺍﻷﺻﻨﺎﻡ ﺇﻧﻬﺎ ﺷﻔﻌﺎﺅﻧﺎ ﻋﻨﺪ ﺍﻟﻠﻪ ﻭﻛﺎﻧﻮﺍ ﻳﻘﻮﻟﻮﻥﺇﻧﻬﺎ ﺗﺸﻔﻊ ﻟﻨﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﻏﻴﺮ ﺣﺎﺟﺔ ﻓﻴﻪ ﺇﻟﻰ ﺇﺫﻥ ﺍﻟﻠﻪ ، ﻭﻟﻬﺬﺍ ﺍﻟﺴﺒﺐﺭﺩ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻴﻬﻢ ﺫﻟﻚ ﺑﻘﻮﻟﻪ ﻣَﻦ ﺫَﺍ ﺍﻟﺬﻯ ﻳَﺸْﻔَﻊُ ﻋِﻨﺪَﻩُ ﺇِﻻَّ ﺑِﺈِﺫْﻧِﻪِ[ ﺍﻟﺒﻘﺮﺓ : 255 ] ﻓﻬﺬﺍ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺍﻟﻘﻮﻡ ﺍﻋﺘﻘﺪﻭﺍ ﺃﻧﻪ ﻳﺠﺐ ﻋﻠﻰ ﺍﻟﻠﻪﺇﺟﺎﺑﺔ ﺍﻷﺻﻨﺎﻡ ﻓﻲ ﺗﻠﻚ ﺍﻟﺸﻔﺎﻋﺔ ، ﻭﻫﺬﺍ ﻧﻮﻉ ﻃﺎﻋﺔ ، ﻓﺎﻟﻠﻪ ﺗﻌﺎﻟﻰ ﻧﻔﻰﺗﻠﻚ ﺍﻟﻄﺎﻋﺔ ﺑﻘﻮﻟﻪ ﻣَﺎ ﻟﻠﻈﺎﻟﻤﻴﻦ ﻣِﻦْ ﺣَﻤِﻴﻢٍ ﻭَﻻَ ﺷَﻔِﻴﻊٍ ﻳُﻄَﺎﻉُ ﺗﻔﺴﻴﺮ ﺍﻟﺮﺍﺯﻱ– (ﺝ 13 / ﺹ 321🔻ബിംബങ്ങളെ കുറിച്ച് അവർഅള്ളാഹുവിൻ റ്റെയടുക്കൽ ഞങ്ങളുടെശുപാർഷകാരാണെന്നും അല്ലാഹുവിൻ റ്റെഅനുവാദം ആവശ്യമില്ലാതെ തന്നെ അവർഞങ്ങൾക്ക് ശുപാർഷ പറയുമെന്നും നിശ്ചയംമുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ്"അല്ലാഹുവിൻ റ്റെ അനുമതി കൂടാതെഅല്ലഹുവിൻ റ്റെയടുക്കൽ ശുപാർശ പറയുന്നവർആരാണ്" (അൽബഖറ 255) എന്നചോദ്യത്തിലൂടെ അവരെയാണ് അല്ലാഹുഖണ്ഡിച്ചത്. ഇതറിയിക്കുന്നത്ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻഅല്ലാഹുവിന് നിർബന്ധമാണെന്ന്മുശ്രിക്കുകൾ വിശ്വസിച്ചിരുന്നുഎന്നാണ്...🔻അതായത് ഒരു ദൈവീക സഭ പോലെ കുട്ടിദൈവങ്ങളെ ആരാധനയർപ്പിച്ചാൽ വലിയ ദൈവത്തിൻ റ്റെ അനുവാദമില്ലാതെ കുട്ടിദൈവങ്ങൾ നമ്മുടെ കാര്യങ്ങൾ പൂർത്തീകരിച്ച് തരും, അല്ലെങ്കിൽ പിതാവ് മക്കൾക്ക് ചെയ്യാൻ നിർബന്ദിതനാകുന്ന പോലെ കുട്ടിദൈവങ്ങളിലൂടെ വലിയ ദൈവങ്ങൾക്ക് ശുപാർഷ ചെയ്യാൻ നിർബന്ധിതമായ അവസ്ഥ വരുന്നു എന്നുള്ള വിശ്വാസം🔻മാത്രവുമല്ലമക്കാമുശ്രികുകള്‍ ഒരുനിലക്കും അല്ലാഹുവിൻ റ്റെ തൌഹീദില്‍വിശ്വസിച്ചിരുന്നില്ല. മറ്റു ശക്തികളില്‍ നിന്നെല്ലാം അല്ലാഹുവിനെ മാറ്റിനിര്‍ത്തുന്ന സ്വയം കഴിവ് തങ്ങളുടെ ദൈവങ്ങള്‍ക്കുണ്ടെന്ന് അവര്‍വിശ്വസിച്ചിരുന്നു. ഇമാം റാസി എഴുതുന്നത് കാണുക:🔻“ബഹുദൈവ വിശ്വാസികള്‍ അവരുടെദൈവങ്ങള്‍ക്ക് സ്വന്തമായി ഉപകാരോപദ്രവങ്ങളേല്‍പ്പിക്കാനും ശുപാർഷചെയ്യുവാനും കഴിവുണ്ടെന്ന് സങ്കല്‍പ്പിച്ചിരുന്നു”(റാസി, 17/88)وَتِلْكَ الصِّفَاتُ الَّتِي تَخَيَّلُوهَا فِي أَصْنَامِهِمْ أَنَّهَا تَضُرُّ وتنفع وتشفع عند اللَّه بغير إذنه.تفسير الكبير.. 17/88......🔻എനി സ്വന്തമായി ഉപകാരവും ഉപദ്രവവും ശുപാർഷയും ചെയ്യാൻ കഴിവുണ്ടെങ്കിൽ പിന്നെന്തിന്ന് ബിംബങ്ങൾ ശുപാർഷകരാണെന്ന് പറയേണ്ട ആവഷ്യം എന്ന് ചോദിക്കണ്ടാ കാരണം മക്കാമുശ്രിഖുകളെ സംബന്ദിച്ചടുത്തോളം അവർക്ക് ഒരു ദൈവീക സഭ തന്നെ ഉണ്ടായിരുന്നല്ലോ (അതായത് ഇന്നത്തെ വിഗ്രഹാരാധകരായ ഹൈന്തവിശ്വാസികളെ പോലെ) അപ്പോൾ ദൈവങ്ങളുടെ സഭയിൽ ചെറിയ ദൈവങ്ങൾക്ക് ശുപാർഷ ചെയ്യാൻ വലിയ ദൈവത്തിൻ റ്റെ അനുവാദം ആവശ്യമില്ല എന്നുള്ള ഒരു വിശ്വാസവും ഉണ്ടായിരുന്നുഇത് കൊണ്ടാണല്ലൊ അല്ലാഹു ത ആലാ സൂറത്ത് ബഖറയിലൂടെ"" അല്ലാഹുവിൻ റ്റെ അനുവാദം കൂടാതെ ശുപാർഷ ചെയ്യാൻ ആരുണ്ട് """"എന്ന് മക്കാമുശ്രിഖുകളുടെ വാദത്തെ ഖണ്ഡിച്ചത്🔻അപ്പോൾ ഇതാണ് വാസ്തവം എന്നിരിക്കെ ഏക ഇലാഹായ അല്ലാഹുവിനെ മാത്രമായി ആരാധനയർപ്പിക്കുകയും, അവൻ റ്റെ അനുവാദമില്ലാതെ ഒന്നും തന്നെ ചെയ്യാൻ കഴിയുകയില്ല എന്ന് വിഷ്വസിക്കുന്ന മുഹ്മിനീങ്ങളുടെ വിശ്വാസവും വിഗ്രഹാരാധകരായ മക്കാമുശ്രിഖുകളുടെ വിശ്വാസവും ഒന്നാണെന്നുള്ള പ്രചരണം എത്ര നീചമാകുന്നു....🔻എനി അല്ലാഹു ത ആല ശുപാർഷക്ക് അനുമതി കൊടുക്കുകയും , അത് നമുക്ക് ഉപകാരപ്പെടുകയും ചെയ്യുമോ ? ഇതിനുള്ള മറുപടിയും അല്ലാഹു തന്നെ വിശുദ്ധ ഖുർ ആനിലൂടെ പടിപ്പിക്കുന്നു🔻وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَىٰ"" മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇച്ഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ""".🔻അപ്പോൾ വളരെ വ്യക്തമായി അല്ലാഹു ഇച്ചിക്കുന്നവർക്കും , ഇഷ്ടപ്പെടുന്നവർക്കും അവൻ അനുമതി നൽകിയ ശേഷം അവരുടെ ശുപാർഷ ഉപകാരപ്പെടും എന്ന് അല്ലാഹു തന്നെ പടിപ്പിക്കുന്നു ,🔶 ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ടദാസരായ മഹാന്മാർ, പ്രവാചകർ (സ്വ) നമ്മുടെ ശുപാർഷകരും അവരോട് അതിന്ന് ആവശ്യപ്പെടാമെന്നതിന്നും ധാരാളം തെളിവുകൾ മുഹദ്ദിസീങ്ങളിൽ നിന്നും , ഇമാമീങ്ങളിൽ നിന്നും ഉദ്ധരിക്കാൻ സാധിക്കും ഏതാനും ചിലത് ചുവടെ കൊടുക്കുന്നു.🔶 " നബി സ്വ നമ്മുടെ ശുപാർഷകനും , വസ്വീലയുമാണെന്ന് പടിപ്പിച്ച ഇമാം മാലികി റ ,/ നബി സ്വ യുടെ ഖബർ സിയാറത്ത് ചെയ്യാൻ ചെന്നാൽ നബി സ്വ യോട് ശുപാർഷ തേടണമെന്ന് പടിപ്പിച്ച ഇമാം നവവി റ /, വഴി ചുരുക്കിക്കിട്ടാൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ശുപാർഷ തേടിയ സ്വഹാബി വര്യനായ ഉഖ്ബതുബ്നു ആമിർ റ/, മഴക്ക് വേണ്ടി മുത്ത് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ ബിലാലുബ്നു ഹാരിസ് റ,/ തൻ റ്റെ കവിൾതടം നബി സ്വ യുട ഖബറിങ്കൽ വെച്ച് കൊണ്ട് ഇസ്തിഗാസ നടത്തിയ ബുഖാരി ഇമാമിൻ റ്റെ ഷൈഖവർകളായ താബിഈ പണ്ടിതൻ ഇബ്നു മുൻ ഖദിർ റ,/ അത് പോലെ നബി സ്വ യുടെ ഖബറിങ്കൽ കവിൾ തടം വെച്ച് ചോദിച്ച മറ്റൊരു സ്വഹാബി വര്യനായ അബൂ അയ്യൂബുൽ അൻസ്വാരി റ,/ അബൂ ഹനീഫ റ യുടെ ഖബറിങ്കൽ ആവശ്യ പൂർത്തീകരണത്തിന്നായി ചെന്ന ഇമാമുന ശാഫിഈ റ, / പ്രശ്ന പരിഹാരത്തിന്നായി നബി സ്വ യുടെ ഖബറിങ്കൽ ഇസ്തിഗാസ നടത്തും എന്ന് പറഞ്ഞ ഉമ്മു ഖുൽസു ബീവി റ / ----- അങ്ങനെ തുടങ്ങി ഒന്നാമത്തെ നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ഉള്ള സ്വഹാബത്ത്, താബിഉകൾ, ഇമാമീങ്ങൾ , മുഹദ്ദിസീങ്ങൾ , തുടങ്ങിയവർ ഇസ്തിഗാസയെയും ശുപാർഷയെയും പടിപ്പിക്കുകയും , അംഗീകരിക്കുകയും, ചെയ്ത് കാണിക്കുകയും ചെയ്തത് മക്കത്തെ മുശ്രിഖുകൾ ചെയ്ത പണിയാണെന്ന് പറയാൻ ഈമാനുള്ളവർക്ക് കഴിയുമോ ???? നഊദുബില്ലാഹ് !!!!🔻സുന്നികളായ ഞങ്ങൾ അവരുടെ കൂടെയാണ് കേട്ടൊ അല്ലാതെ നാഴികക്ക് നാൽപ്പത് വട്ടം തൗഹീദിന്നും ഷിർക്കിന്നും മാറ്റങ്ങൾ വരുത്തി മൗലവിമാരുടെ വികല വാദങ്ങൾ വിളമ്പി ലോക മുസ്ലിമീങ്ങളെ മുശ്രിഖിൻ റ്റെ പട്ടികയിലാക്കാനുള്ള ഈ ശ്രമം അത് പുറം കാലു കൊണ്ട് ഞങ്ങൾ തള്ളിക്കളയുന്നു......_______📚🌏✏📖
Post a Comment